( അങ്ങനെ ദീപുവും അനുവും ദീപ്തിയും കഴിക്കാനായി താഴേക്ക് പോയി ഡയനിംഗ് ടേബിളിൽ നല്ല ചിക്കനും മീനും എല്ലാം ഉണ്ടായിരുന്നു അവർ അത് കൂട്ടി നല്ല പോലെ കഴിക്കാൻ തുടങ്ങി എന്നാൽ ഹോസ്പിറ്റലിൽ ക്യാൻ്റീനിൽ ഒരിറ്റ് വെള്ളം പോലും ഇറക്കാൻ ആവാതെ നിൽക്കുക ആയിരുന്നു അച്ചു ചെറുപ്പം തൊട്ടേ അച്ഛൻ കുടിച്ച് വന്നു വഴക്കിടുമ്പോൾ അവൾക്ക് അച്ഛനോട് ഇഷ്ടത്തിന് പകരം ഒരു തരം അകൽച്ച ആയിരുന്നു ഉണ്ടായത് എന്നാൽ അച്ഛൻ ഇങ്ങനേ കിടക്കുമ്പോൾ അവൾക്ക് എന്തൊക്കെയോ നഷ്ട്ടപ്പെടുന്നപ്പോലെയുള്ള അവസ്ഥ ആയിരുന്നു അജു അച്ചുവിൻ്റെ അവസ്ഥ കണ്ട് ആകെ ഡൗൺ ആയിരുന്നു ആ സമയത്ത് ആണ് അജുവിന് ആ ഫോൺ കോൾ വരുന്നത് ) ( ഇനി പറയുന്ന പേരുകളിൽ ആയിരിക്കും അജുവിൻ്റെ ഗ്യാങ്ങ് ആയ കറുത്ത വസ്ത്രധാരികൾ അറിയപ്പെടുക )
അജു : ഹലോ റോയ്
( റോയ് അനുവിൻ്റെ കാർ കത്തിയ വിവരം അജുവിനേ വിളിച്ച് പറഞ്ഞ അജുവിൻ്റെ ഗ്യാങ്ങിലേ ഒരാള് )
റോയ് : ഹലോ സാർ ഞങ്ങൾ ആ കാറിൻ്റെ ഡീറ്റെയിൽസ് എടുത്തിരുന്നു
അജു : പറ റോയ് ആരാ അതിൻ്റെ ഉടമ
റോയ് : അത് സാർ ചന്ദ്രമോഹൻ എന്നാണ് ഓണറുടെ പേര്
വീട്ടുപേര് ചന്ദ്രോത്ത് എന്നാണ്
അജു : ഇൻഫർമേഷൻ എല്ലാം ഷുവർ അല്ലേ
റോയ് : അതേ സാർ ഞങ്ങൾ ഈ പറയുന്ന ചന്ദ്രമോഹനെ കുറിച്ച് അന്വേഷിച്ചിരുന്നു ഇവിടെ കേരളത്തിൽ തന്നെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉള്ള ഒരാളാണ് ഈ ചന്ദ്രമോഹൻ സിട്ടി ഹോസ്പിറ്റലിൽ സിട്ടി ഷോപ്പിംഗ് മാൾ അങ്ങനെ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് ഈ പറയുന്ന ചന്ദ്രമോഹന്
അജു : നിങ്ങൾ അയാളെ കുറിച്ച് അന്വേഷിക്കുമ്പോൾ സൂക്ഷിക്കണം അവരുടെ കണക്ഷൻസ് നിങ്ങൾ ഉദ്ദേശിക്കുന്നതിലും അപ്പുറം ആണ് സോ കെയർ ഫുൾ ഓക്കെ
റോയ് : ഓക്കെ സാർ ഇനി എന്തെങ്കിലും ആവശ്യം ഉണ്ടോ സാർ
അജു : നിങ്ങള് തൽക്കാലം എല്ലാവരും ഒന്ന് ഹൈഡ് ആയിക്കോ ഞാൻ പറഞ്ഞിട്ട് പുറത്ത് വന്നാൽ മതി
റോയ് : ഓക്കെ സാർ… അല്ല സാർ സാറിന് കൂട്ടിന് ആരെങ്കിലും പുറത്ത് നിൽക്കണം എന്നുണ്ടോ
അജു : റോയ് തൽക്കാലം ഞാൻ പറയുന്നത് കേൾക്കൂ നിങ്ങളുടെ പ്രൊട്ടക്ഷന് വേണ്ടിയാണ് എൻ്റെ കാര്യം ഓർത്ത് നിങ്ങൾ പേടിക്കേണ്ട ഇനി ഞാൻ പറഞ്ഞിട്ട് മതി അടുത്ത മൂവ് ഓക്കെ
റോയ് : ഓക്കെ സാർ
സാറിൻ്റെ കോളിനായി ഞങ്ങൾ കാത്തിരിക്കും ബൈ സാർ
അജു : ബൈ റോയ് ടേക്ക് കെയർ ആൾ ഓഫ് യു
റോയ് : ഓക്കെ സാർ ബൈ
( റോയ് പറഞ്ഞത് കേട്ട് അജുവിൻ്റെ ടെമ്പർ തെറ്റിയ അവസ്ഥ ആയിരുന്നു അജുവിൻ്റെ ഉള്ളിൽ പക ആളി കത്താൻ തുടങ്ങിയിരുന്നു… അജു ഫുഡ് കഴിക്കാത്തത് കൊണ്ട് ആരും ഫുഡ് ഓർഡർ ചെയ്തിരുന്നില്ല അജു മാറി നിന്ന് ഫോണിൽ സംസാരിക്കുന്നത് കണ്ട അമ്മു അടുത്തേക്ക് ചെന്നു അജുവിനെ കഴിക്കാൻ വിളിക്കാൻ വേണ്ടി അമ്മുവിൻ്റെ അർജ്ജുവേട്ടാ എന്ന വിളി കേട്ടതും അജു അവൻ്റെ ദേഷ്യം ഉള്ളിലൊതുക്കി നിന്നു )
അമ്മു : അർജ്ജുവേട്ടാ എന്താ മാറി നിൽക്കുന്നത് കഴിക്കാൻ വാ ഏട്ടൻ വാരതത് കൊണ്ട് ഞങ്ങൾ ആരും ഒന്നും പറഞ്ഞിട്ടില്ല കഴിക്കാൻ
അജു : എന്താ അമ്മൂ ഇത് നിങ്ങൾക്ക് വേണ്ടത് വാങ്ങി കഴിച്ചൂടായിരുന്നോ എന്തിനാ എന്നെ വെയ്റ്റ് ചെയ്തത്
അമ്മു : അല്ല ഏട്ടാ ഒരു മുൻപരിചയം പോലും ഇല്ലാത്ത ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ നിൽക്കുന്ന ചേട്ടൻ ഒന്നും കഴിക്കാതെ നിൽക്കുമ്പോൾ ഞങ്ങൾ കഴിക്കുന്നത് ശരിയായ പ്രവർത്തി അല്ല ഏട്ടാ അതാ ഞങ്ങൾ ഒന്നും ഓർഡർ ചെയ്യാഞ്ഞെ
അജു : മുൻപരിചയം ഇല്ലെന്ന് ആര് പറഞ്ഞു നിങ്ങൾക്ക് എന്നെ അറിയില്ല എന്നെ ഉള്ളൂ എനിക്ക് നിങ്ങളെ നേരത്തെ അറിയാമായിരുന്നു
അമ്മു : ഈ സമയത്ത് തന്നെ വേണോ ഏട്ടാ തമാശ
അജു : സോറി നീ വാ നമുക്ക് കഴിക്കാം
അമ്മു : എന്തിനാ സോറിയൊക്കെ അതിന് ഏട്ടൻ എന്താ പറഞ്ഞത്
അജു : ഒന്നുമില്ല എൻ്റെ അമ്മൂസെ നീ വാ നമുക്ക് കഴിക്കാം
അമ്മു : എന്നാ വാ കഴിക്കാം
അജു : അച്ചു എന്താ ഡോ താൻ ഇങ്ങനെ ഡൗൺ ആയി ഇരിക്കുന്നേ താൻ അല്ലേ ഈ സമയത്ത് സച്ചുവിന് ദൈര്യം കൊടുക്കേണ്ടത്
അച്ചു : പറ്റുന്നില്ല സാർ എന്തിനാ ദൈവം ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്നാ എനിക്ക് അറിയത്തെ ഇതിനും മാത്രം എന്ത് ദ്രോഹമാണ് ഞാൻ ദൈവത്തോട് ചെയ്തത്
അജു : എടോ താൻ ഇങ്ങനെ കരയാതെ എനിക്ക് അറിയാം ഇപ്പോഴത്തെ തൻ്റെ മാനസികാവസ്ഥ ഇപ്പൊ താൻ സ്ട്രോങ്ങ് ആയില്ലെങ്കിൽ പിന്നെ എപ്പോഴാ ഒന്ന് സ്ട്രോങ്ങ് ആവുക താൻ പേടിക്കാതെ ഞാൻ ഇല്ലെ ഞങ്ങളില്ലെ കൂടെ
അമ്മു : ഏട്ടാ കഴിക്കാൻ എന്താ പറയുക
അജു : നിങ്ങൾക്ക് എന്താ വേണ്ടത് എന്നുവച്ചാൽ പറഞ്ഞോ
അമ്മു : അച്ചൂസെ നിനക്ക് എന്താ വേണ്ടത്
അച്ചു : എനിക്ക് എനിക്ക് ഒന്നും വേ…
അജു : അച്ചു നീ കഴിക്കാൻ നോക്ക് വെറുതെ വിശന്നു കിടക്കല്ലെ അമ്മു നിനക്ക് എന്താ വേണ്ടത്
അമ്മു : എന്തായാലും കുഴപ്പമില്ല ഏട്ടാ
അജു : മോനേ സച്ചു നിനക്ക് എന്താ വേണ്ടത്
സച്ചു : ചേച്ചി കഴിക്കുന്നുണ്ടെങ്കിൽ മതി എനിക്ക് ഇല്ലെങ്കിൽ എനിക്കും വേണ്ട
അജു : അച്ചു കണ്ടോ നീ കഴിച്ചില്ലെങ്കിൽ സച്ചുവും കഴിക്കില്ല അവനു നല്ല ക്ഷീണം ഉണ്ട് അതുകൊണ്ട് പറയുകയാ എന്തെങ്കിലും കഴിക്കൂ ഞാൻ ഓർഡർ ചെയ്യുവാണെ
അച്ചു : മ്മ്മ്
സപ്ലയർ : എന്താ സർ കഴിക്കാൻ വേണ്ടത്
അജു : എന്താ ഉള്ളത്
സപ്ലയർ : ദോശ, മസാല ദോശ, ചപ്പാത്തി, പൊറോട്ട, ബിരിയാണി, ഫ്രൈഡ് റൈസ്
എന്താ വേണ്ടത് സാർ
അജു : നാല് മസാല ദോശ പിന്നെ മൂന്ന് ചായ ഒരു ഹോർലിക്‌സ്
സപ്ലയർ : ഓക്കെ സാർ ഒരു 5 മിനുട്ട് ഇപ്പൊ കൊണ്ട് വരാം
അജു : ഓക്കെ താങ്ക്യൂ
