( ചന്ദ്രോത്ത് എല്ലാവരും കഴിച്ച് കഴഞ്ഞിരുന്നു ലക്ഷ്മിയും അനിതയും അവരുടെ റൂമിലേക്ക് കിടക്കാൻ പോയി അവരുടെ റൂംസ് താഴെ നിലയിൽ ആയിരുന്നു ദീപുവും അനുവും ദീപ്തിയും മുകളിലെ നിലയിലേക്കും പോയി അവരുടെ റൂംസ് മുകളിൽ ആയിരുന്നു
അവർ മൂന്ന് പേരും നേരെ പോയത് ബാൽക്കണിയിലേക്ക് ആയിരുന്നു )
അജു : ഇനി പറ എന്താ നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം
ദീപ്തി : അത് ഏട്ടാ ഇന്ന് ഞങ്ങൾ ജോണിൻ്റെ വീട്ടിൽ പോയില്ലേ എല്ലാവരും ഒരുമിച്ച് പോവാൻ വേണ്ടി നമ്മുടെ കാർ വഴിയിൽ ഒരു സ്ഥലത്ത് പാർക്ക് ചെയ്തിരുന്നു തിരികെ വന്നപ്പോൾ കാർ കാണാൻ ഇല്ല
ദീപു : എന്നിട്ട് നിങ്ങൾ സ്റ്റേഷനിൽ കംപ്ലൈൻ്റ് ചെയ്തില്ലേ
അനു : അതൊക്കെ ചെയ്തു അവർ അന്വേഷിച്ചിട്ട് വിവരം കിട്ടിയാൽ പറയാം എന്ന് പറഞ്ഞിരുന്നു
ദീപു : അല്ല ഫോണിൽ കാറിൻ്റെ ലൊക്കേഷൻ കാണിച്ചിരുന്നില്ലെ
അനു : അത് പിന്നെ ഏട്ടാ ഫോൺ ഓഫ് ആയിരുന്നു പിന്നെ അപ്പോഴത്തെ ദൃതിയിൽ അതൊന്നും ആലോചിച്ചില്ല
ദീപു : എന്നിട്ട് വീട്ടിൽ വന്നിട്ട് ഫോൺ ചാർജ് ആക്കിയിട്ടു ലോക്കേറ്റ് ചെയ്യാൻ ശ്രമിച്ചില്ലെ
അനു : ശ്രമിച്ചു പക്ഷെ കിട്ടിയില്ല
ദീപു : അതെന്തു പറ്റി
അനു : അറിയില്ല ഏട്ടാ
ദീപു : അല്ല എന്നിട്ട് എന്തായി അന്വേഷണം തുമ്പ് വല്ലതും കിട്ടിയോ
ദീപ്തി : ഏട്ടാ അത് ഒരു പ്രശ്നം ഉണ്ട് നമ്മുടെ കാർ കണ്ട് കിട്ടി പക്ഷേ അത്
ദീപു : അത് അതിനെന്ത് പറ്റി
ദീപ്തി : ഏട്ടാ കാർ കണ്ട് കിട്ടിയപ്പോൾ മുഴുവൻ ആയും കത്തി നശിച്ച നിലയിൽ ആയിരുന്നു
ദീപു : വാട്ട് എന്താ ദീപ്തി നീ ഈ പറയുന്നത് എത്ര രൂപ വില വരും അതിന് എന്ന വല്ല ചിന്തയും ഉണ്ടോ നിങ്ങൾക്ക്
അനു : ഏട്ടാ അത് ഞങ്ങൾ വേണം എന്ന് വച്ച് ചെയ്തതല്ലല്ലോ
ദീപു : മോളെ അനു അച്ഛനും ചെരിയച്ചനും ഇത് അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് അറിയാലോ നിങ്ങൾക്ക്
ദീപ്തി : ഏട്ടാ ഏട്ടൻ അവരോട് കാര്യങ്ങള് ഒന്ന് മയത്തിൽ പറഞ്ഞ് മനസ്സിലാകുമോ പ്ലീസ്
ദീപു : അപ്പോ ഇതാണല്ലെ നിങ്ങൾക്ക് എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത് ഇത് ഞാൻ അച്ഛനോട് പറഞ്ഞാല്
എനിക്കാവും വഴക്ക് കേൾക്കുക
അനു : ഇല്ല അച്ഛനും വല്ല്യച്ചനും ഏട്ടനെ ഒന്നും പറയില്ല ഏട്ടൻ ഞങ്ങളെ ഒന്ന് സഹായിക്കണം പ്ലീസ്
ദീപു : മ്മ്മ് ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ
അനു : താങ്ക്യൂ ചേട്ടാ
ദീപ്തി : താങ്ക്സ് ഏട്ടാ
ദീപു : താങ്ക്സ് ഒന്നും എനിക്ക് വേണ്ട കേൾക്കുന്ന വഴക്കിൻ്റെ പകുതി നിങ്ങൾക്ക് ഉള്ളതാ കേട്ടല്ലോ
അനു : കേട്ടു
ദീപു : എന്നാ പോയി കിടന്നോ രണ്ടാളും
അല്ല നിങ്ങൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ
അനു : ഹേയ് വേറെ കുഴപ്പം ഒന്നും ഇല്ല ഏട്ടാ
ദീപു : എന്നാ നിങ്ങള് പോയി കിടന്നോ
അനു : ശരി ഏട്ടാ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്
ദീപ്തി : ഗുഡ് നൈറ്റ് ഏട്ടാ
ദീപു : ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് മ്മ് പോയി കിടന്നോ രാവിലെ കാണാം
ദീപ്തി : ശരി ഏട്ടാ
( ക്യാൻ്റീനിൽ നിന്ന് ഫുഡ് കഴിക്കൽ കഴിഞ്ഞ് അച്ചുവും സച്ചുവും ആദ്യം പോയിരുന്നു അജു ബിൽ സെറ്റിൽ ചെയ്തു വരാം എന്ന് പറഞ്ഞപ്പോൾ ആണ് അവർ പോയത് എന്നാൽ അമ്മു അജുവിൻ്റെ കൂടെ നിന്നു അജുവിൻ്റെ കൂടെ പോവാം എന്ന് കരുതി )
അജു : എന്താ അമ്മു നീ പോയില്ലേ അവരുടെ കൂടെ ഞാൻ പറഞ്ഞില്ലേ പൊയ്ക്കോളാൻ
അമ്മു : അല്ല ഏട്ടാ ഞാൻ ഏട്ടന് ഒരു കമ്പനിക്ക് വേണ്ടി നിന്നതാ പിന്നെ എനിക്ക് ഒരു കാര്യം ചോദിക്കാനും ഉണ്ട് ഏട്ടനോട്
അജു : എന്താ ചോദിക്കാൻ ഉള്ളത് ചോദിച്ചോളൂ
അമ്മു : അല്ല ഏട്ടാ അച്ചുവിൻ്റെ അച്ഛൻ്റെ അവസ്ഥ എന്താ എന്നൊന്ന് പറയാമോ
24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നാണ് ഡോക്റ്റർ പറഞ്ഞത് എന്നാലും ഏട്ടൻ ഡോക്ടറുമായി സംസാരിച്ചപ്പോൾ എന്താ പറഞ്ഞത് എന്നൊന്ന് പറയാമോ
അജു : അമ്മു അത് ഇപ്പൊ ഞാൻ എങ്ങനെയാ പറയുക
അമ്മു : ഏട്ടാ പ്ലീസ് ഞാൻ അച്ചുവിനോട് പറയില്ല പ്രോമിസ്
അജു : ഓക്കെ ഞാൻ പറയാം ആരോടും പറയരുത് ഡോക്ടർ പറഞ്ഞത് കുറച്ച് ക്രിട്ടിക്കൽ ആണ് എന്ന് തന്നെയാണ് അധികം ഹോപ്പ് കൊടുക്കേണ്ട എന്നും പറഞ്ഞു പിന്നെ രക്ഷപ്പെടാൻ നൂറിൽ ഒരു പത്ത് ശതമാനം മാത്രം ചാൻസേ ഉള്ളൂ എന്നും പറഞ്ഞു
24 മണിക്കൂർ കഴിഞ്ഞ് ഇപ്പൊ ഉള്ള അവസ്ഥയിൽ എന്തെങ്കിലും ഇമ്പ്രൂവമെൻ്റ് ഉണ്ടായാൽ പിന്നെ പേടിക്കാൻ ഇല്ല എന്നും പറഞ്ഞു
അമ്മു : അപ്പോ അച്ചുവിൻ്റെ അച്ഛൻ രക്ഷപ്പെടില്ല എന്നാണോ പറയുന്നത്
അജു : അതാ ഞാൻ പറഞ്ഞത് 10 ശതമാനം മാത്രം ചാൻസെ ഉള്ളൂ
നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പൊ കഴിയൂ വിധി എന്തായാലും നമ്മൾ അത് അംഗീകരിച്ചേ പറ്റൂ
അമ്മു : എന്നാലും ഏട്ടാ അച്ചുവിന് മാത്രം എന്താ ഇങ്ങനെ
പാവം ചെറുപ്പം മുതൽ തുടങ്ങിയ കഷ്ടപ്പാടാണ് അവളുടെ എന്നാ അവൾക്ക് ഒരു നല്ല കാലം ഉണ്ടാവുക
അജു : ഒന്നും നമ്മുടെ കയ്യിൽ അല്ലല്ലോ മുകളിൽ ഒരാളില്ലേ അയാള് എല്ലാം കാണുന്നുണ്ടാവും
അമ്മു : പാവം അച്ചു
അജു : അല്ല പോലീസുകാർ ആരെങ്കിലും വന്നോ
അമ്മു : അറിയില്ല ഏട്ടാ എന്ത് പറ്റി
അജു : ഇത് ആക്സിഡൻ്റ് കേസ് അല്ലേ അപ്പോ അവർ കേസ് ആക്കേണ്ടത് ആണല്ലോ
അമ്മു : അതിനെ കുറിച്ച് അറിയില്ല ഏട്ടാ
അജു : അമ്മു നീ അവരുടെ അടുത്തേക്ക് ചെല്ല് എന്നിട്ട് അച്ഛൻ വന്നിട്ടുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കഴിക്കാൻ പറഞ്ഞു വിട് ഞാൻ ഇപ്പൊ വരാം
അമ്മു : അല്ല ഏട്ടൻ എങ്ങോട്ടാ പോണേ
അജു : ഞാൻ പോയി ഡോക്ടറെ ഒന്ന് കൂടി കണ്ടിട്ട് വരാം നീ അവരുടെ അടുത്തേക്ക് ചെല്ല് വേഗം
അമ്മു : ശരി ഏട്ടാ
