( ബാംഗ്ലൂർ ഫ്ലൈറ്റിന് ടൈം ആയി എന്ന അനൗൺസ് കേട്ട് മോഹനും റാമും ഫ്ലൈറ്റ് കയറാൻ നടന്നു…
ഇതേ സമയം ഹോസ്പിറ്റലിൽ എത്തി കാര്യങ്ങൾ അറിഞ്ഞു തളർന്ന അവസ്ഥയിൽ ആയിരുന്നു അച്ചുവും സച്ചുവും
ഹോസ്പിറ്റലിൽ എത്തിയ സച്ചുവിനോട് കാര്യങ്ങൾ പറയേണ്ടി വന്നു അച്ഛൻ എന്ന് കേട്ടാൽ അവന് പേടിയും ദേഷ്യവും ആയിരുന്നു എന്നാൽ ഇപ്പൊ അവന് അവൻ്റെ അച്ഛനെ തിരികെ കിട്ടിയാൽ മതി എന്ന പ്രാർത്ഥന ആണ് മനസ്സിൽ അച്ചുവിൻ്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു അമ്മു ആശ്വസിപ്പിക്കാൻ ഉള്ളത് കൊണ്ട് അച്ചു വീഴാതെ പിടിച്ച് നിൽക്കുന്നു എന്ന് മാത്രം )
ശാരദ : അച്ചു നിങ്ങള് ഇങ്ങനെ നിൽക്കാതെ എന്തെങ്കിലും പോയി കഴിക്കാൻ നോക്ക് സമയം ഇപ്പൊ തന്നെ എട്ട് മണി ആയി വൈകീട്ട് വന്ന് നിൽക്കാൻ തുടങ്ങിയത് അല്ലേ സച്ചുവിനെ ഒന്ന് നോക്ക് അവനും ആകെ ക്ഷീണിച്ചു അമ്മു നിങ്ങള് മൂന്ന് പേരും പോയി എന്തെങ്കിലും കഴിച്ചിട്ട് വാ അത് വരെ ഞാൻ ഇവിടെ നിൽക്കാം ചെല്ല് പോയി കഴിച്ചിട്ട് വാ
അമ്മു : അച്ചു വാ എഴുന്നേൽക്കു നമുക്ക് വല്ലതും കഴിച്ചിട്ട് വരാം
അച്ചു : ഞാൻ ഇല്ല അമ്മൂസെ എനിക്ക് ഒന്നും വേണ്ട നീ സച്ചുവിന് എന്തെങ്കിലും വാങ്ങി കൊടുക്ക്
സച്ചു : ചേച്ചിക്ക് വേണ്ടെങ്കിൽ എനിക്ക് വേണ്ടാ
അച്ചു : സച്ചുട്ടാ നീ വാശി പിടിക്കാതെ അമ്മു ചേച്ചിയുടെ കൂടെ പോയി വല്ലതും കഴിച്ചിട്ട് വാ നല്ല കുട്ടി അല്ലേ
സച്ചു : ചേച്ചിയും വാ ഞങ്ങളുടെ കൂടെ
അജു : അച്ചു വാ എഴുന്നേൽക്ക് എന്തെങ്കിലും കഴിച്ചിട്ട് വരാം അമ്മു വാ അച്ചുവിനെ പിടിച്ച് എഴുന്നേൽപ്പിക്ക്
അമ്മു : അച്ചു വാ നീ എന്തെങ്കിലും കഴിച്ചാലെ സച്ചു വല്ലതും കഴിക്കൂ അതുകൊണ്ട് നീ ഇങ്ങനെ നിൽക്കാതെ വാ
ശാരദ : മോളെ അച്ചു ചെല്ല് എന്തെങ്കിലും കഴിച്ചിട്ട് വാ മോനേ അജു ഒന്ന് നോക്കിക്കോണെ
അജു : ഞാൻ ഉണ്ട് കൂടെ ചേച്ചി പേടിക്കേണ്ട
ശാരദ : മോനും വല്ലതും വാങ്ങി കഴിക്കൂ ട്ടോ
അജു : ആ ചേച്ചി എന്നാ ഞങ്ങൾ കഴിച്ചിട്ട് വരാം
ശാരദ : മ്മ്മ് നിങ്ങള് പോയി വാ
അമ്മു : അപ്പോ അമ്മക്ക് കഴിക്കേണ്ടെ
ശാരദ : അച്ഛൻ വരുന്നുണ്ട് എന്നു പറഞ്ഞു വിളിച്ചിരുന്നു അച്ഛൻ വന്നിട്ട് ഞാൻ അച്ഛനെ കൂട്ടിപ്പോയി കഴിച്ചോളാം ഇപ്പൊ നിങ്ങള് പോയി കഴിച്ചിട്ട് വാ
അമ്മു : എന്നാ ഞങ്ങൾ കഴിച്ചിട്ട് വരാം
ശാരദ : മ്മ്മ്
( അങ്ങനെ അവർ നാല് പേരും കഴിക്കാനായി അടുത്തുള്ള കാൻ്റീനിലേക്ക് നടന്നു…
ഈ സമയം കൊണ്ട് ദീപു ചന്ദ്രോത്ത് എത്തിയിരുന്നു കാർ പാർക്ക് ചെയ്ത് വരുന്ന ദീപുവിനെ കാത്ത് മുകളിൽ ബാൽക്കണിയിൽ ദീപ്തിയും അനുവും കാത്ത് നിൽക്കുന്നുണ്ടായിരുന്നു മുളകിൽ എത്തിയ ദീപു നേരെ അവരുടെ അടുത്തേക്ക് ചെന്നു )
ദീപു : എന്താണ് രണ്ടു പേരും എന്തോ പോയ അണ്ണാനെ പോലെ മിഴിച്ചു നിൽക്കുന്നത്
അനു : ഏട്ടാ അത് അത് പിന്നെ
ദീപു : എന്താ മോളെ പ്രശ്നം പറ എനിക്ക് നിങ്ങളെ ഹെൽപ് ചെയ്യാൻ കഴിയും എങ്കിൽ ഞാൻ ഉണ്ടാവും കൂടെ നിങ്ങള് കാര്യം പറ
അനു : ഏട്ടാ അത് പിന്നെ ഇന്ന് ഒരു
ദീപ്തി : അനു അമ്മയും ചെറിയമ്മയും വരുന്നുണ്ട് ഇപ്പൊ ഒന്നും പറയേണ്ട അവർ പോയിട്ട് സംസാരിക്കാം
അനിത : എന്താണ് മക്കള് മൂന്നാളും കൂടെ ഒരു രഹസ്യം പറച്ചിൽ ഞങ്ങളോടും പറയെന്നെ
അനു : അമ്മ ഒന്ന് പോയെ
ദീപ്തി : രഹസ്യം ഒന്നും ഇല്ല ചെരിയമ്മെ ഞങ്ങൾ അച്ഛനും ചെറിയചനും ബാംഗളൂർ പോയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു
ലക്ഷ്മി : അല്ല അവർ പോയതിന് നിങ്ങള് എന്തിനാ ഇങ്ങനെ ചർച്ച ചെയ്യുന്നേ
ദീപു : അത് അമ്മേ ഇവർക്ക് രണ്ടു പേർക്കും ബാഗ്ലൂർ പോണം എന്ന്
ലക്ഷ്മി : നിങ്ങളെന്തിനാ ബാംഗ്ലൂർ പോണേ
അനു : അത് വല്ല്യമ്മേ അവിടെ നല്ല അടിപൊളി ഡ്രസ്സ് കിട്ടും എന്ന് കേട്ടു അപ്പോ കുറച്ച് ഡ്രസ്സ് പർച്ചേസ് ചെയ്യാമല്ലോ എന്ന് കരുതി അതാ
അനിത : ഓ മക്കള് പറയുന്നത് കേട്ടാൽ ഇവിടെ ഒന്നും ഡ്രസ്സ് കിട്ടാത്ത പോലെ ആണല്ലോ
അനു : എൻ്റെ അമ്മേ അവിടെ നല്ല അടിപൊളി ഫാഷൻ ആയിട്ടുള്ള ഡ്രസ്സ് കിട്ടും അതാ അല്ലാതെ ഇവിടെ ഡ്രസ്സ് ഇല്ല എന്നല്ല
ലക്ഷ്മി : എന്നാ നിങ്ങൾക്ക് അഛൻമാരോട് നേരിട്ട് ചോദിചൂടായിരുന്നോ
അനു : ഇപ്പൊ കൊണ്ട് പോയത് തന്നെ വല്ല്യമ്മക്ക് അറിയില്ലേ അവരെ
അനിത : എടി പെണ്ണേ അവർ ബിസിനസ് ആവശ്യത്തിന് പോവുമ്പോൾ പിന്നെ നിന്നെയും കൊണ്ട് പോണം എന്നാണോ നീ പറയുന്നത്
ദീപ്തി : അല്ല ചെറിയമ്മെ ദീപു ചേട്ടൻ ഉണ്ടല്ലോ ഇവിടെ അപ്പോ ചേട്ടനോട് ഞങ്ങളെ കൊണ്ടുപോകുമോ എന്ന് ചോദിക്കുകയായിരുന്നു
അനിത : അങ്ങനെ വേണേൽ നിങ്ങള് കോളേജ് ഇല്ലാത്ത ദിവസം വേണേൽ പോയിട്ട് വന്നോ എന്താ ഏട്ടത്തി
ലക്ഷ്മി : അച്ഛന്മാർക്ക് സമ്മതം ആണെങ്കിൽ നിങ്ങൾ എവിടെ വേണേലും പൊയ്ക്കോ
ദീപ്തി : അവർ എന്തായാലും ട്രിപ്പ് കഴിഞ്ഞ് വരട്ടെ എന്നിട്ട് നേരിട്ട് ചോദിച്ചിട്ട് നെക്സ്റ്റ് വീക്ക്എൻ്റിന് പോവാം എന്താ അനു ഓക്കെ അല്ലേ
അനു : ഞാൻ ഡബിൾ ഓക്കെ
ദീപു : എന്നാ ഞാൻ ഓക്കെ അല്ലെങ്കിലോ
അനു : ഏട്ടാ എന്താ ട്ടോ
ദീപ്തി : അനു ഏട്ടൻ വെറുതെ പറയുന്നതാ നമ്മുടെ ഏട്ടൻ അല്ലേ ഉറപ്പായും നമ്മളെ കൊണ്ടുപ്പോവും
ദീപു : ഇല്ല ഞാൻ വരില്ല വേണേൽ നിങ്ങള് പോയിട്ട് വാ ഞാൻ ഇവിടെ ഉള്ള ഡ്രസ്സ് എല്ലാം ഇട്ട് നടന്നോളാം
ദീപ്തി : അമ്മേ കണ്ടോ ഈ ഏട്ടൻ
ലക്ഷ്മി : ദീപു നീ ഒന്ന് മിണ്ടാതെ നിന്നെ അച്ഛൻ വന്നിട്ട് ചോദിച്ച് നോക്ക് ഓക്കേ പറഞ്ഞാൽ നിങ്ങള് മൂന്ന് പേരും പോയിട്ട് വാ
അനിത : അല്ല നിങ്ങൾക്ക് ഫുഡ് വേണ്ടേ കഴിക്കാൻ വിളിക്കാനാ ഇങ്ങോട്ട് വന്നത് വന്ന കാര്യം മറന്നു പോയി
മൂന്നുപേരും വാ ബാക്കി കഴിച്ചിട്ട് സംസാരിക്കാം
ദീപ്തി : ഇപ്പൊ വരാം ചെറിയമ്മെ നിങ്ങള് കഴിച്ചോ
ലക്ഷ്മി : മതി സംസാരിച്ചത് വാ ഫുഡ് എല്ലാവർക്കും ഒപ്പം ഇരുന്നു കഴിക്കാം
ദീപു : അമ്മേ നിങ്ങള് ചെന്ന് ഫുഡ് എടുത്ത് വക്ക് അപ്പോഴേക്കും ഞങ്ങൾ വരാം
അനിത : ഏട്ടത്തി വാ അവര് ചേട്ടനും അനിയത്തിമാരും വേണേൽ വന്നു കഴിച്ചോളും
ലക്ഷ്മി : അഞ്ച് മിനുട്ട് അതിനുള്ളിൽ മൂന്നുപേരും താഴേക്ക് വന്നോണം കഴിക്കാൻ കേട്ടല്ലോ
ദീപ്തി : മ്മ്മ്
ദീപു : ഇപ്പൊ വരാം അമ്മേ
ലക്ഷ്മി : മ്മ്മ്
ദീപു : നിങ്ങള് വാ നമുക്ക് കഴിച്ചിട്ട് ബാക്കി സംസാരിക്കാം ഇല്ലെങ്കിൽ അമ്മ സീൻ ആക്കും
ദീപ്തി : എന്നാ വാ വേഗം കഴിച്ചിട്ടു വരാൻ നോക്കാം
ദീപു : എന്നാൽ വാ കഴിക്കാം പോവാം
