അച്ചുവിൻ്റെ രാജകുമാരൻ – 9 11

( അജു പറഞ്ഞത് കേട്ട് അമ്മു അച്ചുവിൻ്റെ അടുത്തേക്ക് ചെന്നു അവിടെ എത്തിയപ്പോൾ അമ്മുവിൻ്റെ അച്ഛനും എത്തിയിരുന്നു ഇത് കണ്ട അമ്മു വേഗം അച്ഛനെയും അമ്മയെയും കഴിക്കാൻ പറഞ്ഞു വിട്ടു )

അമ്മു : അമ്മേ അച്ഛനെയും കൂട്ടി പോയി വേഗം കഴിച്ചിട്ട് വാ
ശാരദ : അല്ല അർജുൻമോൻ എവിടേ
അമ്മു : അർജ്ജുവേട്ടൻ ഡോക്ടറെ കാണാൻ പോയിരിക്കാ ഇപ്പൊ വരാം എന്ന് പറഞ്ഞിട്ടുണ്ട് നിങ്ങളോട് രണ്ടു പേരോടും കഴിച്ചിട്ട് വരാൻ പറഞ്ഞിട്ടുണ്ട്
ശാരദ : എന്നാ ഞങ്ങള് പോയി കഴിച്ചിട്ട് വരാം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
അമ്മു : ആ നിങ്ങള് പോയിട്ട് വാ
ശാരദ : അമ്മു നീ അച്ചുവിനെയും സച്ചുവിനെയും ശ്രദ്ധിക്കണേ
അമ്മു : അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങള് പോയിട്ട് വാ
ശാരദ : മ്മ്മ് ശരി

( ശാരദയും കുമാരേട്ടനും കഴിക്കാൻ പോയി ഈ സമയം ഡോക്ടറുമായി സംസാരിക്കുകയായിരുന്നു അർജുൻ )

അജു : ഡോക്ടർ ഇത് ഒരു ആക്സിഡൻ്റ് കേസ് ആയിട്ട് ഇത് വരെ ആയിട്ടും പോലിസ് എന്താ വന്നു അന്വേഷിക്കാത്തത്

ഡോക്ടർ : ഞങ്ങൾ സ്റ്റേഷനിൽ ഇൻഫോം ചെയ്തിരുന്നു അവർ എന്താ വരാത്തത് എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല

അജു : ഡോക്ടർ ഇതൊരു ആക്സിഡൻ്റ് ആയത് കൊണ്ട് ഇൻഷുറസ് വല്ലതും കിട്ടുമോ

ഡോക്ടർ : ഇടിച്ച വാഹനം ഏതാണ് എന്ന് അറിഞ്ഞാൽ അതിൻ്റെ ഇൻഷുറൻസ് കമ്പനിക്ക് എതിരെ ഒരു കേസ് കൊടുത്താൽ മതി ഇൻഷുർ കിട്ടിക്കോളും പക്ഷേ അതിനും ആള് ഈ ക്രിട്ടിക്കൽ സ്റ്റേജ് ഒന്ന് കടക്കണം പിന്നെ ഇടിച്ച വാഹനം ഏതാണ് എന്ന് കൂടി അറിയണം എന്നാലേ അതിൽ കാര്യമുള്ളൂ

അജു : ഓക്കേ ഡോക്ടർ ഞാൻ അങ്ങോട്ട് ചെല്ലട്ടെ

ഡോക്ടർ : ഓകെ പേഷ്യൻ്റിന് എന്തെങ്കിലും ഇംപ്രൂവ്‌മെൻ്റ്സ് ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം അത് പോലെ പോലിസുകാർ വരികയാണെങ്കിൽ ഞാൻ തന്നെ വിളിച്ചോളം എന്നാ ശരി

അജു : ഓക്കെ ഡോക്ടർ എന്തുണ്ടെങ്കിലും വിളിച്ചാൽ മതി

( അജു ഡോക്ടറോട് ഉള്ള സംസാരം കഴിഞ്ഞ് അച്ചുവിൻ്റെ അടുത്തേക്ക് ചെന്നു ആ സമയം കൊണ്ട് ശാരദയും ഭർത്താവ് കുമാരനും ഭക്ഷണം കഴിച്ച് വന്നിരുന്നു )

ശാരദ : മോനേ ഡോക്ടർ എന്താ പറഞ്ഞേ
അജു : പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
ശാരദ : ഇവരാ പറഞ്ഞെ മോൻ ഡോക്ടറെ കാണാൻ പോയിരിക്കാ എന്ന് ഞാൻ കരുതി എന്തെങ്കിലും അത്യാവശ്യം ആയി പോയതവും എന്ന്
അജു : ചേച്ചി ഇപ്പൊ ഒന്നും പറയാൻ ആയിട്ടില്ല എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞത്
കുമാരൻ : അല്ല സാറേ ഇവിടെ കാശ് ഒരുപാട് ആവുമോ
അജു : കാശിൻ്റെ കാര്യം ഓർത്ത് നിങ്ങള് പേടിക്കേണ്ട പിന്നെ ചേട്ടൻ സാർ എന്നൊന്നും വിളിക്കേണ്ട ചേച്ചി വിളിക്കുമ്പോലെ മോനേ എന്നോ അജു എന്നോ വിളിച്ചാൽ മതി
കുമാരൻ : ശരി മോനേ
അല്ല ഇത് കേസ് ആവില്ലേ
അജു : പോലിസിൽ അറിയിച്ചിട്ടുണ്ട് എന്നാ പറഞ്ഞത്
കുമാരൻ : എന്നിട്ട് ഇത് വരെ പോലിസ് വന്നില്ല എന്നാണല്ലോ കുട്ടികൾ പറഞ്ഞത് അജു : അത് ചിലപ്പോൾ ആള് ഐസിയുവിൽ ആയത് കൊണ്ടാവും പോലീസ് വരാത്തത് ഇപ്പൊ വന്നാൽ മൊഴി എടുക്കാനും പറ്റില്ലല്ലോ നാളെ വരുമായിരിക്കും നാളെ വന്നില്ലെങ്കിൽ ഞാൻ ഒന്ന് വിളിച്ചു നോക്കിക്കോളാം നമുക്ക് വേണ്ടപ്പെട്ടവരും ഉണ്ട് സർവീസിൽ
ശാരദ : മോൻ വീട്ടിൽ പോകുന്നില്ലേ
അജു : ഞാൻ നിങ്ങളെ ഇങ്ങനെ വിട്ടിട്ട് എങ്ങനെയാ പോകുക
അച്ചു : സാർ പൊയ്ക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം വെറുതെ സാറിൻ്റെ ഉറക്കം കളയേണ്ട ഞങ്ങൾക്ക് ഇങ്ങനെ ഉറക്കം ഒഴിച്ച് ശീലമാണ് സാർ പൊയ്ക്കോ നാളെ വന്നാൽ മതി
അജു : ഞാൻ ഇപ്പൊ പോയാൽ ഇവിടെ ഒരു ആവശ്യം വന്നാൽ പിന്നെ ആരാ ഉള്ളത്
ശാരദ : അച്ചു പറഞ്ഞതാ ശരി മോൻ പൊയ്ക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ വിളിച്ചോളോം
അജു : എന്നിട്ട് നിങ്ങള് എല്ലാവരും ഈ വരാന്തയിൽ നിൽക്കുകയാണോ
അച്ചു : അതൊന്നും സാരമില്ല സാർ
അജു : ഒരു കാര്യം ചെയ്യാം ഞാൻ ഇവിടെ ഒരു റൂം എടുത്ത് തരാം നിങ്ങള് ആ റൂമിൽ നിന്നാൽ മതി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സ്റ്റാഫ് അവിടെ വന്ന് വിളിച്ചോളും അതിനുള്ള ഏർപ്പാടും ഞാൻ ചെയ്തു തരാം
അച്ചു : അതൊന്നും വേണ്ട സാർ ഞങ്ങൾ ഇവിടെ നിന്നോളാം
അജു : അച്ചു താൻ ഇങ്ങനെ വാശി കാണിക്കല്ലേ ഇപ്പൊ തന്നെ നിങ്ങള് മെൻ്റ്ലി ആയിട്ടും ഫിസിക്കലി ആയിട്ടും ഡൗൺ ആണ് ഇപ്പൊ റെസ്റ്റ് ആണ് വേണ്ടത്
അമ്മു : അജ്ജുവേട്ടാ ഏട്ടൻ റൂം എടുത്തോ ഇവളെ ഞാൻ കൊണ്ടുവന്നോളം
അജു : എന്നാ ഞാൻ ഇപ്പൊ വരാം
അച്ചു : അതൊന്നും വേണ്ട സാർ
അമ്മു : ഏട്ടൻ പോയിട്ട് വാ ഇവൾ അതൊക്കെ പറയും
അജു : എന്നാ ഞാൻ റൂം റെഡി ആക്കിയിട്ടു വരാം

Leave a Reply

Your email address will not be published. Required fields are marked *