( അജു അവരെ മൂന്ന് പേരെയും കൂട്ടി ഫ്ലാറ്റിലേക്ക് കയറി അവരോട് ഒന്ന് വെയ്റ്റ് ചെയ്യാൻ പറഞ്ഞ് അജു ഫ്രഷ് ആവാൻ കയറി ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ അജു ഫ്രഷ് ആയി വന്നു )
അജു : കിരൺ പറയൂ എന്ത് സീരിയസ് കാര്യം ആണ് പറയാൻ ഉള്ളത്
കിരൺ : സാർ അത് പിന്നെ ഇന്ന് സാർ ഒരു കാറിൻ്റെ ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞില്ലേ
അജു : അതിൻ്റെ ഡീറ്റെയിൽസ് റോയ് എന്നെ വിളിച്ചു പറഞ്ഞിരുന്നു
കിരൺ : സാർ അത് മാത്രം അല്ല പറയാൻ ഉള്ളത്
അജു : വേറെ എന്താ ഇത്ര സീരിയസ് ഇഷ്യു
റോയ് : സാർ അത് ആ കാർ നശിപ്പിക്കുന്നതിന് മുൻപ് അതിലെ ഡാഷ് കാം വിഷ്വൽസ് ഞങ്ങൾ എടുത്തിരുന്നു
അജു : അതിൽ എന്തെങ്കിലും പ്രത്യേകിച്ച്
സാം : ഉണ്ട് സാർ അതിൽ ഒരു സംഭവം ഉണ്ട് ഇന്ന് നടന്ന ആ ആക്സിഡൻ്റ് ഇല്ലെ അത് ഈ കാർ തട്ടി ഉണ്ടായത് ആണ് അതിൻ്റെ വിഷ്വൽസ് ഇപ്പൊ നമ്മുടെ കയ്യിൽ ഉണ്ട്
( സാം പറഞ്ഞത് കേട്ട് അജുവിന് ഞെട്ടൽ ഒന്നും ഉണ്ടായില്ല കാരണം അവൻ ഊഹിച്ചപോലെ തന്നെയാണ് നടന്നിരിക്കുന്നത് അച്ചു ഇന്ന് കോളജിൽ വച്ച് അനുവിനെ തല്ലിയതിന് ഒരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നു പക്ഷേ അത് ഇങ്ങനെ ആവും എന്ന് അജുവും വിചാരിച്ചില്ല ആക്സിഡൻ്റ് നടന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ദീപ്തിയുടെ കാർ കണ്ട് പിടിക്കാൻ പറഞ്ഞത് അത് കൊണ്ടാണ് പിന്നെ കാർ ഉപേക്ഷിച്ച നിലയിൽ ആയത് കൊണ്ട് തന്നെയാണ് അജു ആ കാർ കത്തിക്കാൻ ഇവരോട് പറഞ്ഞത് എന്നാല് അതിൽ നിന്നും ഇങ്ങനെ ഒരു തെളിവ് കിട്ടും എന്ന് അജുവും പ്രതീക്ഷിച്ചിരുന്നില്ല )
അജു : ഗുഡ് ആ വിശ്വൽസ് എൻ്റെ ഫോണിലേക്ക് ഒന്ന് സെൻ്റ് ചെയ്തേക്ക് പിന്നെ അത് ലീക്ക് ആകരുത് ഒരു കാരണവശാലും
റോയ് : ഇല്ല സാർ ആ വിഷ്വൽസ് പുറത്ത് പോവില്ല
കിരൺ : സാർ പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ട്
അജു : എന്താ കിരൺ
കിരൺ : അത് സാർ ഈ കറിൻ്റെ ഉടമയായ ചന്ദ്രമോഹൻ ഇപ്പൊ നാട്ടിൽ ഇല്ല അയാളെ കുറിച്ച് അന്വേഷിചപ്പോൾ അയാളും അയാളുടെ അനിയൻ ഒരു റാം മോഹൻ അവർ രണ്ടു പേരും ഇന്ന് ഈവനിംഗ് ഫ്ലൈറ്റിൽ ബാംഗളൂർ പോയെന്നാ കേട്ടത്
( കിരൺ പറഞ്ഞത് കേട്ട് അജു മനസ്സിൽ ഓരോ കാര്യങ്ങൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി )
റോയ് : സാർ , സാർ എന്താ ഈ ആലോജിക്കുന്നത്
അജു : ഹേയ് ഒന്നുമില്ല
പിന്നെ റോയ് ബാംഗ്ലൂർ നമ്മുടെ ആളുകളെ വിളിച്ച് ഈ പറഞ്ഞ രണ്ടു പേരുടെയും മൂവ്‌മെൻ്റ്സ് ഒന്ന് നിരീക്ഷിക്കാൻ പറയ് എന്തുണ്ടെങ്കിലും അറിയിക്കാൻ പറയ് അവരോട്
റോയ് : ഓക്കെ സാർ അത് ഞാൻ നോക്കിക്കോളാം വേറെ എന്തെങ്കിലും ഞങ്ങൾ ചെയ്യേണ്ടതായി ഉണ്ടോ
അജു : ഇല്ല തൽക്കാലം നിങ്ങള് ഞാൻ പറഞ്ഞ പോലെ കുറച്ച് ദിവസം ഒന്ന് ഹൈഡ് ആവ് ഞാൻ പറഞ്ഞിട്ട് പുറത്ത് വന്നാൽ മതി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്തോളാം
റോയ് : ഓക്കെ സാർ എന്നാ ഞങ്ങൾ ഇറങ്ങട്ടെ സാറിൻ്റെ വിളിക്കായ് ഞങ്ങൾ വൈറ്റ് ചെയ്യുന്നുണ്ടാവും
അജു : അല്ല നിങ്ങള് ഫുഡ് കഴിച്ചോ
കിരൺ : ആ കഴിച്ചു സാർ
സാം : എന്നാ ഞങ്ങൾ ഇനി നിൽക്കുന്നില്ല സാർ ഇറങ്ങട്ടെ
അജു : ഓക്കെ സൂക്ഷിച്ച് പോണം നിങ്ങൾ കാരണം നമ്മുടെ എതിരെ ഉളളവർ ശക്തരാണ് ശ്രദ്ധിക്കുക തന്നെ വേണം
റോയ് : ഞങ്ങൾ ശ്രദ്ധിച്ചോളം
സാർ പറയാതെ ഒന്നും തന്നെ ഞങ്ങൾ ചെയ്യില്ല
അജു : തൽക്കാലം നിങ്ങള് ഞാൻ പറഞ്ഞ പോലെ കുറച്ച് ദിവസം മാറി നിന്നാൽ മതി ബാക്കി ഞാൻ പിന്നീട് പറയാം
റോയ് : ഓക്കെ സാർ എന്നാ ഇനി ഞങ്ങൾ നിൽക്കുന്നില്ല ഇറങ്ങാൻ നോക്കട്ടെ
അജു : ഓക്കെ ഗയ്‌സ് ടേക്ക് കെയർ
( അവർ മൂന്ന് പേരും പോയതും അജു നേരെ ഫോൺ ചാർജിൽ ഇട്ടു കിടക്കാൻ തയ്യാറെടുത്തു ആ സമയം ബാംഗ്ലൂർ ഉള്ള മോഹനും റാമും ചന്ദ്രോത്ത് ഉള്ളവരും ഹോസ്പിറ്റലിൽ ഉള്ളവരും ഉറങ്ങിയിരുന്നു പതിയെ അജുവും ഉറക്കത്തിലേക്ക് വഴുതി വീണു ….
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അജു എഴുന്നേൽക്കുന്നത് ഫോൺ അറ്റൻ്റ് ചെയ്ത് മറുതലക്കൽ നിന്ന് പറയുന്ന വാർത്ത കേട്ട അജു ഒന്ന് ഞെട്ടി അവൻ ആകെ വിയർത്ത് കുളിച്ച അവസ്ഥയിൽ ആയി ഇനി എന്ത് എന്ന ചിന്തയിൽ നിൽക്കുമ്പോൾ ആണ്
അത് സംഭവിച്ചത് ……… )
