എന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ അവളുടെ ഭ്രാന്തിനു കൂട്ട് നില്കും. ആ ഉരുളിയില്‍ കലര്‍ത്തിയ പൊടികളില്‍ ചിലത് മരുന്നാണ്. മരുന്ന് കൊടുത്താല്‍ കഴിക്കില്ല എന്നാല്‍ ഒരു വൃതിഹീനയായ പെണ്ണിന്റെ മൂത്രം കുടിക്കു എന്ന് പറഞ്ഞാല്‍ അത് ശാരദയ്ക്ക് ഹരമാണ്.
അതുകൊണ്ട് ഇങ്ങനെ ചില രീതികള്‍ വേണ്ടി വന്നു. ഇനിയും ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ ഇതുപോലുള്ള കാട്ടിക്കൂട്ടലുകള്‍ വേണ്ടി വരും. പതിയെ പതിയെ അവളുടെ ഉന്മാദം മാറ്റിയെടുത് എങ്ങനെ എങ്കിലും ആ ഷണ്ഡന്‍ നമ്പൂരിയുടെ കയ്യില്‍ നിന്നും അവളെ രക്ഷിചെടുക്കണം.
ഇന്നിപ്പോള്‍ മന്ത്രവാധതിന്റെ ഒരു അന്തരീക്ഷത്തിനു വേണ്ടിയാണ് ആടിനെ വെട്ടിയതും തീയില്‍ ഇരുന്നതും രക്തത്തില്‍ അഭിഷേകം നടത്തിയതുമൊക്കെ. കല്ലിപ്പാലയുടെ കറ ദേഹത് പുരട്ടി ഇരുന്നാല്‍ തീ പൊള്ളല്‍ എല്കുകയില്ല. എല്ലാം ചില തന്ത്രങ്ങള്‍ മാത്രം. ഈ ആട്ടിറച്ചി ഉണക്കി എടുത്താല്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരാഴ്ചത്തേയ്ക്ക് മുട്ടില്ലാതെ കഴിയുകയും ചെയാം.”
മൂപ്പന്‍ പറഞ്ഞു നിര്‍ത്തിയിട്ട് നിലത്തേയ്ക്ക് നോക്കിയിരുന്നു. എന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞതായി അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു കാല്‍പെരുമാറ്റം അടുത്തേയ്ക്ക് വരുന്നതായി തോന്നി. തോന്നിയത് ആയിരുന്നില്ല.
അത് താര ആയിരുന്നു. താര അവിടെയ്ക്ക് എത്തിയതും ഇറങ്ങി പോയ ഭാരം വീണ്ടും കയറി വന്നത് പോലെ തോന്നി. അവളുടെ മുഖത്തേയ്ക്കു നോക്കാന്‍ തെല്ലൊരു ഭയം തോന്നി.
“ന്താ കുട്ട്യേ ഓളെ കൊണ്ടാക്കിയോ?”
ഉവ്വെന്നു താര തലയാട്ടി.
“ഇധേഹതിനെ അറിയോ കുട്ടിക്ക്?” എന്റെ നേരെ വിരല്‍ നീട്ടി മൂപ്പന്‍ താരയോടു ചോദിച്ചു. മറുപടി ഒരു മന്ദഹാസം മാത്രമായിരുന്നു.
“ഉണ്ണിയ്ക്ക് അറിയോ ഈ ഏച്ചിയെ ?” മൂപ്പന്‍ എന്നോട് ചോദിച്ചപ്പോള്‍ എന്റെ നെഞ്ചില്‍ കൂടെ ഒരു വെള്ളിടി പാഞ്ഞു.
“ഇവള്‍ക്ക് ഇവിടെ ഉള്ള കാര്യം….
അത് ഉപജീവനം മാത്രമല്ല……
ഒരു പക പോക്കല്‍ കൂടെയാണ്…..
ഇവളെ ഇങ്ങനെ ആരോരുമില്ലാത്ത ഒരുവള്‍ ആക്കിയവരില്‍ ഒരുവന്‍ ഷണ്ഡന്‍ നമ്പൂതിരിയാണ്. അന്ന് കുറെ പേരുടെ കുടിലതയില്‍ ഇവള്‍ക്ക് നഷടപ്പെട്ടത് സ്വപ്നം കണ്ടൊരു കുടുംബ ജീവിതവും സന്തോഷവും സമാധാനവും ഒക്കെയാണ്.”
പിന്നീട് അങ്ങോട്ട് അര മണിക്കൂര്‍ നേരം മൂപ്പന്‍ നിര്‍ത്താതെ താരയുടെ മുഴുവന്‍ ജീവിതവും എന്നെ പറഞ്ഞു കേള്‍പ്പിച്ചു. ഉദ്വേഗത്തോടെ കേട്ടിരുന്നെകിലും അറിയാതെ ഒരു തുള്ളി കണ്ണുനീര്‍ എന്റെ കണ്ണില്‍ നിന്ന് പോലും വീണുപോയി ആ കഥ കേട്ടപ്പോള്‍.
പാവം. മന്ത്രവാധതിനു പൊലിമ കൂട്ടാന്‍ അണിഞ്ഞ കറുപ്പ് മേലങ്കിയ്ക്ക് ഉള്ളില്‍ ഒരുപാട് മുറിവേറ്റ ഒരു ഹൃദയമുണ്ടെന്ന് ഞാന്‍ വ്യസനത്തോടെ മനസിലാക്കി.
അവളൊരു മന്ത്രവാധിനിയല്ല.. ക്രൂരയല്ല.. അവളൊരു അതിജീവിതയാണ്…
