നിധിയുടെ കാവൽക്കാരൻ – 22 13

നിധിയുടെ കാവൽക്കാരൻ 22

Nidhiyude Kaavalkkaran Part 22 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


 

q Gp W42e

ജനലഴികളിലൂടെ അരിച്ചിറങ്ങിയ പ്രഭാതകിരണങ്ങളാണ് പിറ്റേന്ന് എന്നെ വിളിച്ചുണർത്തിയത്.

 

ആ പ്രഭാതത്തിന് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു, ഒപ്പം നെഞ്ചിടിപ്പ് കൂട്ടുന്ന, വാക്കുകൾക്ക് അതീതമായ ഒരു നിഗൂഢതയും.

 

കോടമഞ്ഞ് ആ വലിയ വീടിനെ ഒരു വെളുത്ത പുതപ്പുപോലെ പൊതിഞ്ഞുനിൽക്കുകയായിരുന്നു.

 

ജനാലയിലൂടെ ഉള്ളിലേക്ക് വന്ന ഇളംകാറ്റിന് കാട്ടുപൂക്കളുടെ ഗന്ധത്തിനൊപ്പം, ആയിരങ്ങളായ വർഷത്തെ പഴക്കമുള്ള ഏതോ രഹസ്യത്തിന്റെ മണവും ഉണ്ടായിരുന്നു. പുറത്ത് പലതരം പക്ഷികളുടെ ചിലക്കലുകൾ കേൾക്കാമായിരുന്നെങ്കിലും, ആ വീടിനുള്ളിൽ വല്ലാത്തൊരു ഭയാനകമായ നിശ്ശബ്ദത തളംകെട്ടി നിന്നു. വെളിച്ചം വീണിട്ടും ഇരുട്ട് പൂർണ്ണമായും വിട്ടുമാറാത്തതുപോലൊരു തോന്നൽ.

 

കണ്ണുകൾ തുറന്ന ഞാൻ പെട്ടെന്ന് ഞെട്ടിവിറച്ചുപോയി. ഉറക്കച്ചടവോടെ ചുറ്റും നോക്കിയ എന്റെ നെഞ്ചിടിപ്പ് നിമിഷനേരം കൊണ്ട് ഇരട്ടിയായി. കാരണം, ഞങ്ങൾ കിടന്നിരുന്ന ആ പായയ്ക്ക് മുന്നിലായി, യാതൊരു അനക്കവുമില്ലാതെ രണ്ട് രൂപങ്ങൾ നിൽപ്പുണ്ടായിരുന്നു!

 

തക്ഷകനും നാഗികയും!

 

യാതൊരു ഭാവവ്യത്യാസവുമില്ലാതെ, കല്ലിൽ കൊത്തിയ പ്രതിമകളെപ്പോലെ അവർ ഞങ്ങളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. അവർ എത്ര നേരമായി അവിടെ അങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് എന്ന് ദൈവത്തിന് മാത്രമേ അറിയൂ.

 

എന്റെ പെട്ടെന്നുള്ള ഞെട്ടൽ കണ്ട് സച്ചിനും രാഹുലും ബാക്കിയുള്ള പെൺകുട്ടികളും ഞെട്ടിയുണർന്നു. മുന്നിൽ നിൽക്കുന്ന ആ നാഗകുമാരനെയും നാഗകന്യകയെയും കണ്ട് എല്ലാവരുടെയും ശ്വാസം ഒന്നു നിന്നു.

 

മുറിയിലെ ആ കനത്ത നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് തക്ഷകൻ മുന്നോട്ട് വന്ന് ഗാംഭീര്യമുള്ള സ്വരത്തിൽ പറഞ്ഞു:

“പരിശീലനത്തിനുള്ള സമയമായി… ആണുങ്ങൾ എന്റെ കൂടെ വരിക.”

 

അവന്റെ ആജ്ഞാപിക്കുന്നതുപോലെയുള്ള ആ നോട്ടം എന്നിലും സച്ചിനിലും രാഹുലിലുമാണ് ചെന്നുനിന്നത്.

 

തുടർന്ന് നാഗിക തന്റെ കൂർത്ത കണ്ണുകൾ കൊണ്ട് റോസിനെയും കൃതികയെയും നോക്കി അല്പം മൃദുവായി പറഞ്ഞു:

“നിങ്ങൾ എന്റെ കൂടെ വരിക…”

 

അപ്പൊ ആമിയും നിധിയുമോ? അവർ പരസ്പരം നോക്കി. അവർക്കുള്ള പരിശീലനം സാക്ഷാൽ മാനസ നേരിട്ടാണല്ലോ നൽകുന്നത്. മാനസയുടെ വരവിനായി കാത്തുനിൽക്കുന്ന അവർക്കരികിലൂടെ ഞങ്ങൾ വാതിൽക്കലേക്ക് നടന്നു. ആമിയുടെയും നിധിയുടെയും മുഖത്ത് ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും, അവർ ഞങ്ങൾക്ക് ധൈര്യം തരാനെന്നോണം പതുക്കെ ഒന്ന് പുഞ്ചിരിച്ചു. ‘സൂക്ഷിക്കണം’ എന്ന് ആമിയുടെ കണ്ണുകൾ പറയുന്നത് എനിക്ക് വായിച്ചെടുക്കാമായിരുന്നു.

 

ഞങ്ങൾ തിരിച്ച് അവർക്കും ധൈര്യം കൊടുക്കുന്നതുപോലെ തലയാട്ടി.

ഞങ്ങളെ യാത്രയാക്കി അവർ ആ മുറിയിൽ തന്നെ നിന്നു.

 

തക്ഷകന് പിന്നാലെ ഞാനും സച്ചിനും രാഹുലും ആ വലിയ ഇടനാഴിയിലൂടെ നടന്നു. എതിർവശത്തേക്ക് നാഗികയ്ക്കൊപ്പം റോസും കൃതികയും നടന്നു മറയുന്നത് ഞാൻ തിരിഞ്ഞുനോക്കി. ഒരൊറ്റ രാത്രികൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടാണ് മാറിമറിഞ്ഞത്!

 

ആ തറവാടിന്റെ ഒരറ്റത്തുള്ള, വെളിച്ചം അധികം കടക്കാത്ത ഒരു വലിയ മുറിക്ക് മുന്നിൽ തക്ഷകൻ നിന്നു. വാതിൽ തുറന്ന് അവൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഉള്ളിൽ ഇരുട്ടും വല്ലാത്തൊരു തണുപ്പുമായിരുന്നു. ഞങ്ങൾ പരസ്പരം നോക്കി ആ മുറിക്കുള്ളിലേക്ക് കാലെടുത്തുവെച്ചു.

അങ്ങനെ, വരാനിരിക്കുന്ന വലിയൊരു യുദ്ധത്തിനായുള്ള… ഞങ്ങളുടെ പരിശീലനത്തിന്റെ ആദ്യ ദിനം ആ നിഗൂഢമായ വാതിൽപ്പടിയിൽ നിന്നും തുടങ്ങുകയായിരുന്നു.

 

 

തക്ഷകന് പിന്നാലെ ആ മുറിയുടെ പടി കടന്നതും, എന്റെ ശ്വാസം തൊണ്ടയിൽ ഒരു നിമിഷത്തേക്ക് നിന്നുപോയി…..

 

പുറത്തുനിന്നും നോക്കുമ്പോൾ തറവാട്ടിലെ ഇരുട്ടടഞ്ഞ വെറുമൊരു സാധാരണ മുറി… എന്നാൽ ആ വാതിൽ കടന്ന് ഉള്ളിലേക്ക് വെച്ച കാൽപ്പാദം ചെന്നു പതിച്ചത് തികച്ചും മറ്റൊരു ലോകത്തായിരുന്നു!

Leave a Reply

Your email address will not be published. Required fields are marked *