അതിരുകൾ മായുമ്പോൾ 9

ഓഫിസിലെ ആദ്യ ദിവസങ്ങളിലെ കുഞ്ഞിനെ ഓർത്തുള്ള അവളുടെ വിഷമം ഗോകുലാണ് മാറ്റിയത് .ജോലിയിൽവന്ന മാറ്റങ്ങൾ ക്ഷമയോടെ പഠിപ്പിച്ചുകൊടുക്കുന്നതും ഗോകുലിൻ്റെ ശീലമായിമാറി . നീ എന്തിനാ ഇങ്ങിനെ സ്ട്രെയിൻ ചെയുന്നത് ? കുഞ്ഞിൻ്റെ കാര്യങ്ങൾനോക്ക് ബാക്കിവർക്ക് ഞാൻ ഹെൻഡിൽ ചെയ്തുകൊള്ളാം … എന്ന് അവൻ പറയുമ്പോൾ വിദേശത്തിരുന്ന് പണം മാത്രം അയക്കുന്ന രാകേഷിനെക്കാൾ ഇങ്ങിനെയും ആണുങ്ങൾ പെണ്ണുങ്ങളെ കെയർ ചെയ്യുമോ ?എന്ന ചിന്തകൾ മനസ്സിൽവരുന്നത്

ഓഫിസിലെ ഒരേ പ്രോജെക്ടിൽ വർക്ക് ചെയേണ്ടി വന്നത് അവർക്ക് അപരസ്പരം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരംനൽകി , അത് ഒരാളുടെ മനസ്സ് മറ്റൊരാൾക്ക് വായിച്ചെടുക്കാൻകഴിയുന്ന തരത്തിൽ വളർന്നു . കുഞ്ഞിന് സുഖമില്ലാത്ത ദിവസങ്ങളിൽ അവൾ പറയാതെതന്നെ ഗോകുൽ അവളുടെ വർക്ക് ലോഡ് ഏറ്റെടുക്കുമായിരുന്നു .

നീ വേഗം വീട്ടിൽ പോകു… ശ്രീ… ഭാക്കി ഞാൻ നോക്കിക്കോളാം എന്ന അവൻ്റെ വാക്കുകൾ അവൾക്ക് വലിയ ആശ്വാസം നൽകി .ഉച്ചഭക്ഷണ സമയങ്ങളിൽ അവർ തങ്ങളുടെ പഴയകാല ഓർമ്മകളും വിദേശത്തുള്ള പങ്കാളികളെ കുറിച്ചുള്ള ആകുലതകളും പങ്കുവെച്ചു . രാകേഷ് സെയിൽസ് എക്സിക്യൂട്ടീവായി ദുബായിലും ദുബായിൽത്തന്നെ നഴ്സായാണ് സൗമ്യയും ജോലിചെയുന്നതെന്ന് അവരുടെ ഈ സമയങ്ങളിലെ സംഭാഷണത്തിൽനിന്നാണ് അവർ മനസിലാക്കിയെടുത്തത് .

പരസ്പരം അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവർ അത്രമേൽ പഠിക്കാൻ അത്രയും സമയമൊന്നും അവർക്ക് വേണ്ടിവന്നില്ല .ഓഫിസ് മീറ്റിംഗുകൾക്കിടയിലെ അവർ കൈമാറുന്ന നോട്ടങ്ങൾക്കും പുഞ്ചിരിക്കുപോലും പ്രത്യക അർത്ഥങ്ങളുണ്ടായിരുന്നു .

നമ്മൾ എന്തിനാണ് ഇത്രയധികം പരസ്പരം മനസ്സിലാകുന്നത് ഗോകുൽ ? എന്നൊരിക്കൽ ശ്രീവേണി ചോദിച്ചപ്പോൾ ചിലപ്പോൾ നമ്മൾ കണ്ടുമുട്ടേണ്ടവരായിരിക്കും എന്നായിരുന്നു അവൻ്റെ മറുപടി

ശ്രീവേണിക്ക് ഏറ്റവും വലിയ ഉത്കണ്ഠ അവളുടെ 8 മാസമുള്ള കുഞ്ഞായിരുന്നു ,കുഞ്ഞു കരയുന്നുണ്ടോ ? പാൽ കുടിച്ചോ എന്നുള്ള അവളുടെ ടെൻഷൻ അവളുടെ മുഖത്തു നിഴലിക്കുമ്പോൾ ഗോകുൽ അത് പെട്ടന്ന് തിരിച്ചറിയും കുഞ്ഞിനെ വീഡിയോ കാൾ ചെയ്യാൻ അവനാണ് നിർബന്ധിക്കുന്നത് .സൗമ്യ അടുത്തില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ മടികാണിക്കുന്ന ഗോകുലിനെ അവനുവേണ്ട വിഭവങ്ങൾ വീട്ടിൽനിന്നും ഉണ്ടാക്കിവരാൻ അവളും തുടങ്ങി

രാത്രിയിൽ രാകേഷിനെ കിട്ടാതെവരുമ്പോൾ അവൾ ഗോകുലിനെ മസ്സാജ് ചെയ്യാൻ തുടങ്ങി …ആദ്യം പ്രൊജക്റ്റിലെ സംശയം എന്നുപറഞ്ഞു വിളിച്ചിരുന്നത് പിന്നെ ഗോകുൽ കഴിച്ചോ ? സൗമ്യ വിളിച്ചോ ? രാകേഷ് എന്തുപറഞ്ഞു ? എന്നിങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങളിലേക്ക് മാറി

രാത്രിയിൽ കുഞ്ഞിനെ തൊട്ടിലിൽ ഉറങ്ങാതെ കിടത്തിയാട്ടുമ്പോൾ ശ്രീവേണിക്കു വല്ലാത്തൊരു ഭയം തോന്നിയിരുന്നു ആ സമയത്തു ഗോകുലിൻ്റെ മസ്സാജ് വരും ..ഉറങ്ങിയില്ലേ ? ഞാൻ നിന്നെ ഓർക്കായിരുന്നു ആ ഒരൊറ്റ മെസ്സേജിൽ അവളുടെ സകല വിഷമങ്ങളും അലിഞ്ഞുപോകും

ഗോകുൽ മനഃപൂർവം തൻ്റെ ഏകാന്ധതയെകുറിച്ചു അവളോട് സംസാരിക്കാൻതുടങ്ങി … സൗമ്യ പോയതില്പിന്നെ ഒരു ഏകാന്ധതയാണ് നിന്നെ കാണുമ്പോൾ എനിക്ക് ഒരു ആവേശം തോന്നുന്നത് ഇങ്ങിനെയുള്ള വാക്കുകൾകൊണ്ട് അവൻ ശ്രീവേണിക്കു മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കിയെടുത്തു.

ഒരു ശനിയാഴ്ച ഓഫിസ് നേരത്തെ കഴിഞ്ഞു .മഴപെയ്തുതോർന്ന ആ വൈകുനേരം അവർ രണ്ടുപേരും മാത്രം ഓഫീസിലെ ബാൽക്കണിയിൽ നിന്നു .ഗോകുൽ അവളുടെ അടുത്തെത്തി

ശ്രീ ഈ മാസങ്ങളായി നിൻ്റെ കണ്ണിലെ സങ്കടവും സന്തോഷവും ഞാൻ ദൂരെനിന്നുകൊണ്ടു .നീ പോലുമറിയാതെ ഞാൻ നിന്നെ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു … നിൻ്റെ ഈ കരുതൽ അത് എനിക്ക് ഈ ലോകത്തു മറ്റാരും തന്നിട്ടില്ല

ശ്രീവേണിയുടെ കണ്ണുകൾ നിറഞ്ഞു ,രാകേഷ് വിദേശത്തായതുകൊണ്ട് അവൾ അനുഭവിച്ച ആ വലിയ ശൂന്യത ഗോകുലിൻ്റെ സാമീപ്യംകൊണ്ടു നിറയുകയായിരുന്നു .അവൾ ഒന്നും പറഞ്ഞില്ല ,പക്ഷെ അവളുടെ ആ നോട്ടം ആയിരം വാക്കുകൾക്ക് തുല്യമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *