അതിരുകൾ മായുമ്പോൾ 9

അതിനുശേഷം അവർക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല . ശ്രീയുടെ മുഖത്തു വല്ലാത്തൊരു തിളക്കം വന്നു .അവൾ തൻ്റെ ബാഗ് എടുത്തു ഇറങ്ങാൻ ഒരുങ്ങുമ്പോൾ ,ഗോകുൽ അവളുടെ കൈകളിൽ ഒന്നമർത്തിപിടിച്ചു ,ആ ചുംബനം വെറുമൊരു ശാരീരികമായ ഒന്നായിരുന്നില്ല മറിച് “നീ എൻ്റെതാണ് ,നിനക്കു ഞാനുണ്ടെന്ന ഉറപ്പായിരുന്നു ”

അന്ന് വൈകുന്നേരം വീട്ടിൽപോകുമ്പോൾ ബസ്സിലിരുന്നു ശ്രീവേണി തൻ്റെ നെറ്റിയിൽ തൊട്ടുനോക്കി .ഗോകുലിൻ്റെ ചുണ്ടുകളുടെ ആ ചൂട് അവിടെത്തന്നെയുള്ളതുപോലെ അവൾക്കുതോന്നി .മറ്റാരും കാണാതെ തങ്ങൾ മാത്രം പങ്കിട്ട ആ മനോഹരമായ രഹസ്യം അവരുടെ പ്രണയത്തിന് കൂടുതൽ കരുത്തേകി

.അന്ന് രാത്രി വീട്ടിലെത്തിയ ശ്രീവേണി കുഞ്ഞിനെ ഉറക്കിക്കഴിഞ്ഞു ജനാലക്കൽ വന്നുനിന്നു.പുറത്തു മഴ ചാറുന്നുണ്ടായിരുന്നു .രാകേഷിനോട് പതിവുപോലെ വിഡിയോകോൾ വിളിച്ചു സംസാരിച്ചെങ്കിലും ,അവളുടെ മനസ്സിൽ ഓഫിസിലെ ആ നിമിഷം മാത്രമായിരുന്നു

പെട്ടന്ന് ഫോൺ വൈബ്രെറ്റ് ചെയ്തു ഗോകുലിൻ്റെ മെസ്സേജ്

“ഉറങ്ങിയോ ശ്രീ ? നിൻ്റെ ആ നെറ്റിയിലെ ചുംബനം എൻ്റെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട് …ഐ മിസ്സ് യൂ … അതുകണ്ടപ്പോൾ ശ്രീവേണി ആരും കാണില്ലെന്ന ധൈര്യത്തിൽ ഫോൺ കയ്യിലെടുത്തു ക്യാമെറ ഓൺ ചെയ്തു കണ്ണുകളിൽ വിരിഞ്ഞ പ്രണയത്തോടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരിയോടെ ഒരു വോയിസ് നോട്ട് ഒരു ചെറിയ ചുംബന ശബ്ദം … ഇതു നിനക്കുള്ളതാണ് ഗോകുൽ …നീ എനിക്ക് തന്ന കരുതലിനും സ്നേഹത്തിനും പകരമായി ആരും അറിയാതെ നമുക്കിടയിൽ മാത്രം

ശ്രീ നീ എനിക്ക് തന്ന മറുപടി എൻ്റെ ഉറക്കം കളയും നമ്മൾതമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലാണെന്നു നീ എനിക്ക് കാണിച്ചുതന്നു

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ അവർക്ക് പരസ്പരം കണ്ണിലേക്ക് നോക്കാൻ ചെറിയൊരു നാണം സന്ധ്യാ മേഡം പ്രോജെക്ടിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആരുംകാണാതെ മേശക്കടിയിലൂടെ ഗോകുൽ അവളുടെ വിരലുകളിൽതൊട്ടു

അന്ന് ഓഫീസിൽ ടാർഗറ്റ് കമ്പ്ലീറ്റ് ചെയ്തതിൻ്റെ പാർട്ടി നടക്കുകയാണ് എല്ലാവരും കഫറ്റീരിയയിൽ ഒത്തുകൂടിയപ്പോൾ ആ ബഹളങ്ങൾക്കിടയിൽനിന്നും അവർ പരസ്പരം മാറിനിന്നു

ശ്രീവേണി തൻ്റെ മുഖത്തു കേക്ക് പറ്റിയത് കളയാനായി ലേഡീസ് വാഷ്റൂമിലേക്ക് കയറി ,ആ സമയം പുറത്തു ആരുമില്ലെന്ന് ഉറപ്പുവരുത്തി ഗോകുലും ആ ഇടനാഴിയിലെത്തി അവൾ പുറത്തിറങ്ങാൻ നിൽക്കുമ്പോളാണ് ഗോകുൽ വാതിലിനരികിൽ നില്കുന്നത് കണ്ടത്

ഗോകുൽ ആരെങ്കിലും കാണും വേഗം പോകൂ

പക്ഷെ ഗോകുലിൻ്റെ കണ്ണുകളിൽ പ്രണയത്തിൻ്റെ ഒരായിരം കടലുകൾ ഇരുമ്പുകയായിരുന്നു ,അവൻ പതുകെ വാതിൽ ചാരിയിട്ട് അവളുടെ അരികിലേക്ക് നീങ്ങിനിന്നു .

പുറത്തു പാർട്ടിയുടെ നേർത്ത സംഗീതം കേൾക്കാം

ആരും കാണില്ല ശ്രീ … എനിക്ക് നിന്നെ അത്രമേൽ ഇഷ്ടമാണ് ,എന്ന് മന്ദ്രിച്ചുകൊണ്ടു അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ,ആ നിമിഷം വാക്കുകൾക്ക് പ്രസക്തിയില്ലായിരുന്നു ,ശ്രീവേണിയുടെ ശ്വാസം നിലച്ചതുപോലെതോന്നി .ഗോകുൽ പതിയെ അവളുടെ ചുണ്ടുകളിലേക്ക് അമർന്നു .അവർക്കിടയിൽ ഹൃദയമിടുപ്പിൻ്റെ താളംമാത്രം മുഴങ്ങി ,ആ നിമിഷം അവർ തങ്ങളുടെ വിവാഹബന്ധങ്ങളെകുറിച്ചോ ,ലോകത്തെക്കുറിച്ചോ ചിന്തിച്ചില്ല .അവർക്ക് മുന്നിൽ സത്യമായത് ആ സ്പർശനം മാത്രമായിരുന്നു

പെട്ടന്ന് പുറത്തു ആരോ വരുന്ന ശബ്ദം കേട്ടപ്പോൾ അവർ ഞെട്ടിപ്പിരിഞ്ഞു ..ശ്രീവേണി തൻ്റെ ഡ്രെസ്സും മുടിയും ശരിയാക്കി കണ്ണാടിയിൽനോക്കി …അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു

ശ്രീ … ഈ നിമിഷം എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഓർത്തിരിക്കും …അവൻ അവളുടെ കാതുകളിൽ പറഞ്ഞു അവൾ ഒരു മന്ദഹാസത്തോടെ അവനെ നോക്കി വേഗം പുറത്തേക്ക് നടന്നു ആരും ഒന്നും അറിഞ്ഞില്ല ….

ഗോകുൽ ചെയ്യുന്നത് തെറ്റാണോ അറിയില്ല വല്ലത്തൊരു കുറ്റബോദ്ധം … അവൾ കണ്ണുനീർത്തുള്ളികൾ ഒലിച്ചിറങ്ങിയപ്പോൾ അവൻ അവളെ ആരും കാണാതെ സ്റ്റോറിൻകീഴിലേക്ക് ക്യാമെറ ഇല്ലാത്തിടത്തേക്ക് കൊണ്ടുവന്നു .അവൻ അവളുടെ തോളിൽ കൈവെച്ചതും അവൾ അവൻ്റെ നെഞ്ചിലേക്ക് ചാരിനിന്ന് കരയാൻതുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *