ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 2 45അടിപൊളി 

 

 

 

​”എന്താ ഹരിനാരായണൻ സാർ, ഇങ്ങനെ നോക്കി നിൽക്കുന്നത്? വിശേഷങ്ങളൊക്കെ പറയൂ,” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

 

 

​ഞങ്ങൾ പഴയതുപോലെ തമാശകളും കൊച്ചു കൊച്ചു വിശേഷങ്ങളും സംസാരിച്ചു തുടങ്ങി. ഇടയ്ക്ക് അവളുടെ ക്യാമറയുടെ ഫ്രെയിമിന് പുറത്ത് ആരോ നടക്കുന്നത് പോലെ എനിക്ക് തോന്നി. ഒരു നിഴലോ അല്ലെങ്കിൽ മറ്റൊരാളുടെ സാന്നിധ്യമോ അവിടെയുള്ളതായി എന്റെ ഉള്ളിലെ ‘ഹസ്ബൻഡ് സെൻസർ’ വിളിച്ചു പറഞ്ഞു.

 

 

 

​”അച്ചു… അവിടെ വേറെ ആരാ ഉള്ളത്? ആരെങ്കിലും വന്നോ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

 

 

 

​”ആഹ്, അത് ഗൗരിയാ… ഗൗരി, ഇങ്ങോട്ട് വന്നേ. ,” അച്ചു പുറത്തേക്ക് നോക്കി വിളിച്ചു.

 

 

 

​അപ്പോഴാണ് ഗൗരി സ്ക്രീനിലേക്ക് വന്നത്. അവളും ഒരു ചെറിയ ടീഷർട്ടും ഷോർട്സും ഒക്കെയായിരുന്നു വേഷം…. കണ്ടാൽ തന്നെ ആരും നോക്കിപ്പോവും..

 

. “ഹായ് ഹരി! സുഖമാണോ?

 

 

 

അവൾ എന്നോട് ചോദിച്ചപ്പോൾ ഞാനൊന്ന് ചിരിച്ചു..

 

” ഹാ ഗൗരി.. സുഖം തന്നെ..”

 

 

 

“എന്തായാലും നിങ്ങൾ സംസാരിക്ക്, ഞാൻ മാറിയേക്കാം. കെട്ട്യോനും കെട്ടിയോളും കുറെ നാൾ കൂടി സംസാരിക്കുന്നതല്ലേ, ഇടയിൽ ഞാൻ എന്തിനാ?” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു പുറത്തേക്ക് പോയി.

 

 

 

​ഗൗരി മുറിക്ക് പുറത്തേക്ക് പോയതും ഞാൻ അച്ചുവിനോട് ചോദിച്ചു, “അല്ല, അവൾ എന്താ ഈ സമയത്ത് അവിടെ? എന്തെങ്കിലും കാര്യമുണ്ടോ?”

 

 

 

​”അതൊരു ചെറിയ വിഷയമാണ് ഹരി,”

 

അച്ചു ഗൗരവത്തോടെ പറഞ്ഞു

 

. “അവൾ നിന്നിരുന്ന റൂമിലെ ഓണർ എന്തോ ഇഷ്യൂ ഉണ്ടാക്കി ഇവളുമായി… പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു… അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് എന്റെ ഒപ്പം ഇവിടെ നിൽക്കട്ടെ എന്ന് ഞാൻ വിചാരിച്ചു. ഇതിപ്പോ ഒരു മാസമായി.

നീ പിന്നെ വഴക്ക് ഇട്ട് പോയതുകൊണ്ട് ഇതൊന്നും അറിഞ്ഞു കാണില്ല… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.?”

 

 

 

​തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ എനിക്ക് ഉള്ളിൽ ചെറിയൊരു വിമ്മിഷ്ടം തോന്നി. എന്റെയും അച്ചുവിന്റെയും സ്വകാര്യതയിലേക്ക് മറ്റൊരു പെണ്ണ് കടന്നുവരുന്നത് എനിക്ക് അത്ര രസിച്ചില്ല. എങ്കിലും, ഞങ്ങൾ തമ്മിലുള്ള പിണക്കം മാറിയതേയുള്ളൂ എന്നതുകൊണ്ട് വീണ്ടും ഒരു വഴക്കിന് ഞാൻ തയ്യാറായിരുന്നില്ല…. ആ അസ്വസ്ഥത ഉള്ളിലൊതുക്കി ഞാൻ ഒരുവിധം ചിരിച്ചു.

 

 

 

​”അതിനെന്താ… നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ നിൽക്കട്ടെ,” ഞാൻ പറഞ്ഞു. പക്ഷേ എന്റെ മനസ്സിന്റെ ഒരു കോണിൽ എന്തോ ഒരു ആശങ്ക വീണ്ടും തലപൊക്കി തുടങ്ങി.

 

 

 

​​ഗൗരി മുറിയിൽ നിന്ന് പോയതോടെ ഞങ്ങൾ വീണ്ടും പഴയതുപോലെ തമാശകൾ പറഞ്ഞു തുടങ്ങി. അച്ചുവിന്റെ ഓരോ ചിരിയും വാക്കുകളും കേൾക്കുമ്പോൾ കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ഏകാന്തത മറക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരത്തിനിടയിൽ അവൾ ഫോൺ ഒന്ന് അഡ്ജസ്റ്റ് ചെയ്തപ്പോൾ, അവളുടെ ബനിയന്റെ കോളറിന് തൊട്ടുതാഴെ കഴുത്തിൽ ഒരു ചെറിയ ചുവന്ന പാട് എന്റെ ശ്രദ്ധയിൽപ്പെട്ടു.

 

 

 

​ആദ്യം അതൊരു നിഴലാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവൾ തലയനക്കുമ്പോൾ അത് വ്യക്തമായി കാണാമായിരുന്നു.

 

 

 

​”അച്ചു… നിന്റെ കഴുത്തിൽ അതെന്താ? ഒരു ചുവന്ന പാട് പോലെ,” ഞാൻ സംശയത്തോടെ ചോദിച്ചു.

 

 

 

​അതുകേട്ടതും അച്ചുവിന്റെ മുഖത്ത് ഒരു നിമിഷം ഒരു വിഭ്രാന്തി പടർന്നു. അവൾ പെട്ടെന്ന് കൈകൊണ്ട് ആ ഭാഗം തടവി.

 

“ഇതോ… ഇത് അത് പിന്നെ…” അവൾ ഒന്ന് പരുങ്ങി. അവളുടെ ആത്മവിശ്വാസം പെട്ടെന്ന് ചോർന്നുപോയതുപോലെ എനിക്ക് തോന്നി.

 

 

 

​”പറയൂ, എന്ത് പറ്റിയതാ? വല്ല അലർജിയുമാണോ?” ഞാൻ വീണ്ടും ചോദിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *