.
.
.
.
വൈകുന്നേരം ജിമ്മിൽ പോകാൻ വസ്ത്രം മാറുന്ന നന്ദുവിനെ കണ്ട് പ്രിയ സംശയിച്ചു
“എടാ വയ്യെങ്കിൽ രണ്ടീസം വരണ്ട….റസ്റ്റ് എടുത്തോ….”
“വേണ്ട…. ഇവിടെ ഇരിക്കാനാ വയ്യാത്തത്….”
പ്രിയയുടെ പിന്നാലെ മുറിക്ക് പുറത്തേക്ക് ഇറങ്ങിയ നന്ദു വാതിലിനോട് ചേർന്ന് നിന്ന് അകത്തേക്ക് നോക്കി… നന്ദുവിനെ നോക്കി ചുണ്ടുകളിൽ നേർത്ത ചിരിയോടെ ആ രൂപം ബെഡിൽ ഇരിപ്പുണ്ടായിരുന്നു….മിത്രയുടെ അതേ മുഖം…. അതേ നേർത്ത കുഞ്ഞികണ്ണുകൾ..അതേ ചുണ്ടുകൾ…… സത്യമോ മിഥ്യയോ… ഹരിനന്ദൻ അവളെ മിത്രയെന്നുതന്നെ വിളിച്ചു
“എന്നെ പേടിയാണോ നന്ദു….”
മുഖം ഇരുകൈകളിലും താങ്ങി ചിരിയോടെ കിലുങ്ങുന്ന ശബ്ദത്തിൽ അവൾ ചോദിച്ചതും നന്ദു അവളെ അവിശ്വസനീയമായി തറപ്പിച്ചു നോക്കി….
“നീ വരുന്നുണ്ടോ നന്ദു…..”
നന്ദുവിനെ കാണാതെ ദേവപ്രിയ ഹാളിൽ നിന്നും മേലേക്ക് നോക്കി വിളിച്ചുചോദിച്ചു…. പിന്നാലെ നന്ദു തിടുക്കപെട്ട് ഇറങ്ങി വന്നു…
ട്രാക് പാന്റും ചാര നിറത്തിലെ ടീഷർട്ടും ആയിരുന്നു നന്ദുവിന്റെ വേഷം…. പ്രിയ പതിവുപോലെ ലെഗ്ഗിൻസും ബ്രായും, പുറമെ ഒരു ജാക്കറ്റും ധരിച്ചിരുന്നു…. മുറ്റത്ത് ഒതുക്കി വച്ചിരുന്ന ബൈക്ക് നിവർത്തി ദേവപ്രിയ കയറി… വണ്ടി സ്റ്റാർട്ട് ചെയ്തതും നന്ദു അവളുടെ പുറകിലിരുന്നു…
“കോളേജിൽ പോയെന്ന് പറഞ്ഞിട്ടും നീ ഒന്നും ചോദിച്ചില്ലല്ലോ….”
ശ്രദ്ധയോടെ വണ്ടി ഓടിക്കുന്നതിനിടയിൽ പ്രിയ ചോദിച്ചു
“നീ ഇനി ഒന്നും അന്വേഷിക്കണ്ട….”
എടുത്തടിച്ചതുപോലെയുള്ള നന്ദുവിന്റെ മറുപടി കേട്ട് പ്രിയ ഒന്ന് ഞെട്ടി…
“അതെന്താടാ അങ്ങനെ ഒരു ടോക്ക്….”
“എനിക്കറിയൂല…. ഇതെന്തോ അപകടമാണെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ….നീ ഇനി ഒന്നും അന്വേഷിക്കണ്ട… ആരെയും അന്വേഷിക്കണ്ട….”
“ഇങ്ങനെ പേടിക്കാതെ ചെക്കാ……നീ പറഞ്ഞതുപോലെ ആ ചിത്രം വരച്ചത് മിത്രയാണെങ്കിൽ അവളുടെ മിസ്സിംഗും ആയിട്ട് അത് കണക്ട് ആവും…. പ്ലസ് ഉള്ളിലെന്തോ വല്ലാത്തൊരു ത്രില്ല് ആടാ….ഞാനിന്ന് കോളേജിൽ പോയി bcom second ബാച്ചിന്റെ ക്ലാസ്സ് ലീഡറിനെ കണ്ട് സംസാരിച്ചിരുന്നു…. മിത്രക്ക് ആകെ ക്ലാസ്സിൽ ഒരു ഫ്രണ്ടേ ഉള്ളു അത് ഒരു ദിവ്യ….ഇതിലെ മിസ്റ്ററി എന്താച്ചാൽ ഈ ദിവ്യ ടിസി വാങ്ങി പോയി….. അവളുടെ നമ്പർ ഇപ്പൊ കൊടുതൂക്കി ഭാഗത്ത് എവിടെയോ ആണ് ആക്റ്റീവ് ആയിട്ട് നിൽക്കുന്നത്…. ഇവിടന്ന് ഏകദേശം ഏഴ് മണിക്കൂർ യാത്രയുണ്ട് അവിടേക്ക്…… അവൾ നാടുവിട്ട് പോയതാണ് പക്ഷെ എന്തിന്?….”
കലുഷിദമായ മനസ്സോടെ പ്രിയ ചോദിച്ചു….നന്ദു ഒന്നും മിണ്ടാതെ അവളുടെ പുറത്ത് മുഖം അമർത്തി വച്ചിരുന്നു
“നന്ദുവേ…..”
തിരക്കേറിയ വഴിയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് പ്രിയ പതിയെ വിളിച്ചു…. അവനൊന്നും മിണ്ടിയില്ല
“നന്ദൂട്ടാ….”
ഇത്തവണ അവളുടെ വിളി കേക്കാതിരിക്കാൻ കഴിഞ്ഞില്ല…. മറുപടിയായി നന്ദൻ സാവധാനം ഒന്നുമൂളി
“പിന്നെ അവളെ കണ്ടോ….”
“ആരെ….”
പ്രിയയുടെ വാക്കുകൾ ആദ്യം നന്ദുവിന് തിരിഞ്ഞില്ല…
“കോറിഡോറിൽ കണ്ട രൂപം… മിത്രയുടെ….പിന്നെ എപ്പോഴെങ്കിലും കണ്ടോന്ന് ….”അവളൊന്നുകൂടെ തന്റെ ചോദ്യം വ്യക്തമാക്കി
“ഇല്ല… കണ്ടില്ല…..”… നന്ദുവിന്റെ ശബ്ദം വിളറി…. എന്തുകൊണ്ടോ ആ രൂപത്തെ രഹസ്യമാക്കി വക്കാൻ ഉൾമനസ്സ് പറയുന്നപോലെ….അവളെന്നും തന്നെയാർത്ത് ആധിപിടിച്ചിട്ടേയുള്ളൂ….ഇനിയും ആ രൂപത്തെ അറിഞ്ഞ് തന്റെ ഭ്രാന്തിന് ആഴം കൂടിയെന്ന് കരുതേണ്ട….
.
.
.
കൃത്യം 4:50 ന് D. H fitness centre ന്റെ പാർക്കിങ്ങിൽ വണ്ടി ഒതുക്കി പ്രിയയും നന്ദുവും ഇറങ്ങി….
“മൂന്ന് മണി മുതൽ അഞ്ചു മണിവരെ ലേഡീസ് ഒൺലി സെക്ഷൻ തുടങ്ങിയാലോ എന്നൊരു പ്ലാൻ ഉണ്ട്….”
