അകത്തേക്ക് നടക്കുന്നതിനിടയിൽ പ്രിയ പറഞ്ഞു…
“കോളേജ് പോണ്ടേ….”
“രണ്ട് വീക്ക് സസ്‌പെൻഷൻ അല്ലെ….പുതിയൊരു സെക്ഷൻ തുടങ്ങി വക്കാം….ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പേ എന്തെങ്കിലും വഴി കാണാം…..”
കീ ഉപയോഗിച്ച് പ്രിയ വാതിൽ തുറന്ന് അകത്തേക്ക് കയറി ….റിസപ്ഷനിൽ ചെന്ന് ലൈറ്റും എ സി യും ഓൺ ചെയ്തു….
അഞ്ചു മണി കഴിഞ്ഞതും ബോക്സിങ് പഠിക്കുന്ന വിദ്യാർത്ഥികളെല്ലാം സെന്ററിൽ എത്തിയിരുന്നു….കൃത്യനിഷ്ഠത പ്രിയക്ക് നിർബന്ധമാണ്… ബോക്സിങിൽ ആദ്യത്തെ ചുവട് അച്ചടക്കവും രണ്ടാമത്തേത് കൃത്യനിഷ്ഠതയുമെന്നാണ് പ്രിയയുടെ വാദം….
ആദ്യത്തെ ഇരുപത് മിനിറ്റ് warm up(ബോഡി ഹീറ്റ് ആകുന്നതിന് ചെയ്യുന്ന exercise)….ബോക്സിങ് പഠിക്കാൻ മുപ്പത്തോളം കുട്ടികൾ വരുന്നുണ്ട്… അതിൽ പകുതിയും പെൺകുട്ടികളാണെന്ന് ഓർക്കെ അഭിമാനമാണ്….എട്ടുമണിവരെ നടക്കുന്ന ക്ലാസ്സിന് ഇടയിൽ താഴെ ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ വരുന്നവർക്ക് പ്രിയ ഫോമും ചേർന്നുള്ള കാര്യങ്ങളും പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു…. നന്ദു ഒന്നിലും ഇടപെടാതെ കണ്ടീഷൻ ട്രെയിനിങിന് കൊണ്ടിട്ടിരുന്ന jcb യുടെ വലിയ ടയറിൽ ചടഞ്ഞിരുന്നു….കണ്ണുകൾ പ്രിയയുടെ മേലെ തറഞ്ഞിരുന്നു
“നിനക്ക് അവളെ ഇഷ്ടമാണോ നന്ദു?”….
ടയറിലേക്ക് മലർന്നു കിടന്നുകൊണ്ട് മിത്ര ചോദിച്ചതും നന്ദു ഞെട്ടി…. അരികിൽ കിടക്കുന്ന രൂപത്തെ തുറിച്ചു നോക്കി, ചങ്ങലയിൽ ബന്ധിക്കപ്പെട്ടതുപോലെ ശബ്ദം പുറത്തുവരാതെ നന്ദുവിന്റെ നാവ് വിറച്ചു….. ഒരുനിമിഷം മുന്നിൽ കാണുന്നത് മിഥ്യക്കും മായക്കും അപ്പുറം സത്യമാണെന്ന് അവൻ ഉറപ്പിച്ചു…
“നിനക്ക് അവളോടുള്ള സ്നേഹത്തിന്റെ ആഴം എനിക്ക് അറിയാം ഹരിനന്ദാ…… അതുകൊണ്ട് അവളിനി എന്നെ അന്വേഷിക്കരുത്….ദേവപ്രിയ മരിക്കും….”
“അവൾ മരിക്കുന്ന നിമിഷം നീ തകരും…. ഈ ഭൂമിയിൽ നീ ഏറ്റവും ഭയപ്പെടുന്ന വ്യക്തി പുറത്തുവരും…. THE 𝐄𝐈𝐃𝐎𝐋𝐎𝐍 എന്ന് പ്രിയ വിശേഷിപ്പിക്കുന്ന അതേ വ്യക്തി…..നിന്റെ മരണത്തോടൊപ്പമല്ലാതെ അവൻ അടങ്ങില്ല….”
അവളുടെ ശബ്ദം കൂർമയുള്ള ആണികളായി നെഞ്ചിൽ പതിക്കുന്നതുപോലെ നന്ദുവിന് തോന്നി….
.
.
സമയം ഏകദേശം രാത്രി പത്തുമണിയോട് അടുത്തിരുന്നു…..
ഫിറ്റ്നസ് സെന്ററിന്റെ മുന്നിൽ തന്റെ ആക്റ്റീവ ഒതുക്കിവച്ചതിനുശേഷം അവൾ ഇറങ്ങി…. ജീൻസും ടോപ്പും ധരിച്ചിരുന്ന ആ പെൺകുട്ടി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു ജിമ്മിന് ഉള്ളിലേക്ക് നടന്നു….
ലേറ്റ് പുൾ ഡൌൺ മെഷീനിൽ വർക്കൗട്ട് ചെയ്യുന്നതിനായി ഒരു പെൺകുട്ടിക്ക് ദേവപ്രിയ കറക്റ്റ് form പറഞ്ഞു കൊടുക്കുകയായിരുന്നു…. വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുന്ന അപരിചിതമുഖം കണ്ട് പ്രിയ എഴുന്നേറ്റു….ജിമ്മിൽ ജോയിൻ ചെയ്യാൻ വന്നതാണോ എന്ന് ഒരുവേള സംശയിച്ചു….ജീൻസ് പാന്റും നീല നിറത്തിലെ ടോപ്പും ആയിരുന്നു അവളുടെ വേഷം…. അരയോളം നീട്ടി വളർത്തിയ മുടി അഴകായി പുറം മുഴുവൻ വിടർന്നുകിടന്നിരുന്നു
“ദേവപ്രിയ അല്ലെ?…”….
ജിമ്മിലെ ചുവരുകളിൽ കടുപ്പിച്ചിരുന്ന സ്പീക്കറിൽ നിന്നും ഉയരുന്ന ശബ്ദത്തിനൊപ്പം അവളുടെ ശബ്ദവും അവിടെ ഉയർന്നു….
“അതെ….”
ദേവപ്രിയ അവളുടെ അരികിലേക്ക് വന്നു….
“ഞാൻ… ശ്രേയ… ശ്രേയ മുരളി….”
ആ പെൺകുട്ടി തന്റെ വലതുകൈ പ്രിയയുടെ നേരെ നീട്ടി…. ശ്രേയ മുരളി…. അത് മിത്രയുടെ സഹോദരിയാണെന്ന് പ്രിയ ഊഹിച്ചു….
“മിത്രയുടെ?….”
ഷാക്ക്ഹാൻഡ് നൽകിക്കൊണ്ട് പ്രിയ സംശയത്തോടെ ചോദിച്ചു
“ചേച്ചി…..”
മിഴികൾ പ്രിയയുടെ കണ്ണുകളിൽ ഉറപ്പിച്ചുകൊണ്ട് ശ്രേയ കടുപ്പിച്ചു പറഞ്ഞു….ചുരുങ്ങിയ വേളയിൽ ശ്രേയ ദേവപ്രിയയെ മുഴുവനായി നിരീക്ഷിച്ചു….ശ്വാസം ലഭിക്കാതെ വർക്കൗട്ട് ബ്രായുടെ ഉള്ളിൽ പുറത്തുചാടാൻ വെമ്പി നിൽക്കുന്ന ദേവപ്രിയയുടെ മാറിടങ്ങളുടെ മുഴുപ്പും ഭംഗിയും അവളുടെ കണ്ണുകളെ വികസിപ്പിച്ചു….ജിമ്മിലെ ലൈറ്റ് എഫെക്ട്ടിൽ അവളുടെ നഗ്നമായ ശരീരഭാഗങ്ങളെല്ലാം ഈർപ്പം അണിഞ്ഞതുപോലെ തോന്നിച്ചു
