കറുത്ത ഡാലിയ – 7 5

 

 

“എന്നിട്ട്….”

 

 

 

 

“എന്നിട്ടെന്താ…. ഞാൻ തീരുമാനിച്ച കാര്യം എന്തുവന്നാലും ചെയ്തിരിക്കും എന്ന് തീർത്തു പറഞ്ഞു…… അവൾക്ക് എന്തൊക്കെയോ പറയാൻ ഉണ്ടത്രേ… നാളെ വീട്ടിൽ വരും…..”

ദേവപ്രിയ പറഞ്ഞു നിർത്തിയതും നന്ദുവിന്റെ ഉള്ളിൽ തീ പുകഞ്ഞു…. ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി, മിത്രയുടെ മുന്നറിയിപ്പ് നന്ദുവിന്റെ മനസ്സിലൂടെ കടന്നുപോയി….

 

“എന്തിന്… അതൊന്നും വേണ്ട…. അവളോട് വീട്ടിലേക്ക് വരണ്ടെന്ന് പറയ് പ്രിയ…..”

 

 

 

“നിനക്കിത് എന്തുപറ്റി ചെക്കാ….”…. ആകുലത നിറഞ്ഞു നിൽക്കുന്ന നന്ദുവിന്റെ മുഖത്ത് പ്രിയ ഉള്ളംകൈ അമർത്തി ചോദിച്ചു…..

 

“എനിക്കെന്തോ പേടി തോന്നാ…. ഇതൊന്നും വേണ്ട പ്രിയാ….”… തന്റെ മുഖത്ത് അമർന്ന അവളുടെ കൈയിൽ നന്ദു അമർത്തി പിടിച്ചു….

 

 

“നീ ഇങ്ങനെ പേടിക്കണ്ട…. നന്ദു, നമ്മുടെ കോളേജിന് എന്തോ ഒരു ഡാർക്ക്‌ സൈഡ് ഉണ്ട്…. ഒരു ഇരുണ്ട വശം….. ശ്രേയ പറഞ്ഞതാ…… ആ കോളേജിൽ കാണുന്ന മുഖങ്ങളെ ഒന്നും വിശ്വസിക്കരുതെന്ന്…..”

 

.

.

.

.

.

നീലാന്ധര കൊടുംവനം ആരംഭിക്കുന്ന പ്രദേശത്തിൽ ഉയർന്നു നിൽക്കുന്ന പഴക്കം ചെന്ന കെട്ടിടം…. വീടെന്നോ ബംഗ്ലാവെന്നോ തോന്നിക്കാത്ത ആ മാളികയുടെ രണ്ടാം നിലയിലെ ബാൽക്കണിയിലെ കൈവരിയിൽ ബലിഷ്ടമായ ഇരു കൈകളും ഉറപ്പിച്ച് അയാൾ തിന്നു…. ചുണ്ടുകളിൽ അമർന്നിരുന്ന എരിയുന്ന ചുരുട്ടിൽ നിന്നും പുക പടലങ്ങൾ പാളിയായി ഉയർന്നു…. ലഹരിയുടെ ഉപയോഗത്തിൽ ചുവന്ന അവന്റെ കണ്ണുകൾ നിലാവെളിച്ചത്തിൽ തിളങ്ങി…..

 

 

 

 

ബാൽക്കണിയുടെ ഡോർ തുറന്ന് ദേവിക പുറത്തേക്ക് വന്നു…. അയാൾക്ക് പുറകിൽ ഭയത്തോടെ നിന്നു….. മുന്നിൽ നിൽക്കുന്നവൻ മനുഷ്യനല്ല അസുരനാണ്….തിരുവനന്തപുരം നഗരം ഒട്ടാകെ പടർന്നു കിടക്കുന്ന ലഹരി മാഫിയയുടെ തലവൻ…. വിയസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുപ്രീം ലീഡർ….. ഇവിടത്തെ കോടതിയും പോലീസും നിയമവും അയാളുടെ കൈപ്പിടിയിലായിരുന്നു….

 

 

 

“കാശിക്ക് എങ്ങനെയുണ്ട്….”

അപ്രതീക്ഷിതമായി വിയസിന്റെ ശബ്ദം കേട്ട് ദേവിക ഞെട്ടി…

 

“ഹൊ.. ഹോസ്പിറ്റലിൽ ആണ്… അഡ്മിറ്റ്‌ ആക്കി….”… നേർത്ത കിതപ്പോടെ ദേവിക പറഞ്ഞു…. വിയസ് അവളെ തിരിഞ്ഞു നോക്കി…..കിളിപോലെ ഒരു പെണ്ണ്…. കുർത്തയിൽ മുഴച്ചു നിൽക്കുന്ന അവളുടെ മുലകളുടെ മുഴുപ്പിൽ വിയസിന്റെ കണ്ണുകൾ കൊരുത്തു…..

 

 

 

“അടുത്തേക്ക് വാ….”

ചുരുട്ടിൽ നിന്നും പുക ആഞ്ഞു വലിച്ചുകൊണ്ട് വിയസ് അവളെ അടുത്തേക്ക് വിളിച്ചു… ദേവിക മടിച്ചു മടിച് അവന്റെ അരികിലേക്ക് ചെന്നു…..

 

“ക്യാഷ് എവിടെ?….”

 

 

 

“ഏട്ടാ ഞാൻ…സെറ്റ് ആക്കാൻ ഞാൻ മാക്സിമം നോക്കിയതാ…..കുറച്ചുകൂടെ സാവകാശം…”

 

 

 

“വേണ്ട….”….വിയസ് കൈ ഉയർത്തി അവളെ തടഞ്ഞു….

“കഴിഞ്ഞ തവണ സാധനം തരുമ്പോ ഒരാഴ്ചക്കകം ക്യാഷ് തരണമെന്ന് ആദർശ് പറഞ്ഞതല്ലേ….”

 

 

“മ്മ്….”

അവൾ നിലത്തേക്ക് നോക്കി മൂളി

 

 

 

“ഇപ്പൊ എത്ര ദിവസം ആയി….?…”

 

 

 

 

“ഒരു മാസം…..”

 

 

 

 

“ആഹ് മോള് വിട്ടോ…. രണ്ടുദിവസത്തിനകം ക്യാഷ് ഇവിടെ കിട്ടണം…..രണ്ടേരണ്ടു ദിവസം……പൊക്കോ….”അവൻ രൂക്ഷമായി പറഞ്ഞതും ദേവിക ഭയന്നു

 

 

 

“അല്ല ഏട്ടാ ഞാൻ…. അതുപിന്നെ….”

ദേവികയുടെ ശബ്ദം വിറകൊണ്ടു…. ഇരു കൈകളും കൂട്ടി തിരുമി അവൾ അവന്റെ മുന്നിൽ നിന്ന് വിയർത്തു….

 

 

“എന്താടി….”

 

 

 

“ഞാൻ രണ്ടു ദിവസത്തിനുള്ളിൽ ക്യാഷ് റെഡി ആക്കി തരാം…. എനിക്ക്…. എനിക്ക്…. ഒരു പാക്കറ്റ്….. പ്ലീസ്….”

ഇടതുകൈയിലെ ചൂണ്ടു വിരൽ നെറ്റിയിൽ തിരുമി കിതപ്പോടെ ദേവിക പറഞ്ഞു….നിരന്തരമായി ലഹരി ഉപയോഗത്തിൽ അടിമപ്പെട്ട അവളുടെ തലച്ചോറിനുള്ളിൽ നടക്കുന്ന സംഘർഷം എന്താണെന്ന് വിയസിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു…..

Leave a Reply

Your email address will not be published. Required fields are marked *