കറുത്ത ഡാലിയ – 7 5

 

 

കൈ വേർപെടുത്താതെ തന്നെ ദേവപ്രിയ തന്റെ കണ്ണുകൾക്ക് മൂർച്ചകൂട്ടി…. അവളുടെ നോട്ടം താങ്ങാൻ കഴിയാതെ ശ്രേയ അവളിൽ നിന്നും മുഖം മാറ്റി, കൈ വേർപെടുത്തി….

 

“Straightforward ആയിട്ട് കാര്യം ചോദിക്കാം, നീ ആരാ… എന്തിനാ മിത്രയെകുറിച്ച് അന്വേഷിക്കുന്നത്….?…”ശ്രേയ കടുപ്പത്തിൽ ചോദിച്ചു

 

 

 

“Just curious….”…

 

 

 

 

“ക്യൂരിയോസിറ്റിയുടെ പേരിലാണോ മിത്ര പഠിച്ചിരുന്ന ക്ലാസ്സിൽ പോയി ദിവ്യയുടെ നമ്പർ വാങ്ങിയതും അവളുടെ വീട്ടിൽ വിളിച്ചതും?….”

 

 

 

“Ofcourse….”….ദേവപ്രിയ വളരെ ലാഘവത്തോടെ മറുപടി പറഞ്ഞു….

 

 

 

“നിനക്ക് സമാധാനം ആയിട്ട് ജീവിക്കണമെങ്കിൽ ആ Curiosity നാലായിട്ട് മടക്കി പോക്കറ്റിൽ വച്ചോ…..”

അവളുടെ സ്വരത്തിൽ അടിച്ചമർത്തുന്ന ശൈലി കലർന്നതും പ്രിയയുടെ മുഖത്തെ ശാന്തഭാവം നീങ്ങി…. പുഞ്ചിരിയോടെ നിന്നിരുന്ന ചെഞ്ചുണ്ടുകൾ കുറുകി…..

 

“എന്റെ കാര്യത്തിൽ തലയിടാൻ നിൽക്കാതെ ചേച്ചി പോകാൻ നോക്ക്…..”…. ദേവപ്രിയയുടെ വാക്കുകൾ പാറപോലെ പരുക്കൻ ആയിരുന്നു…. അവളുടെ ശബ്ദവും ഭാവമാറ്റവും അറിഞ്ഞ ശ്രേയ അല്പമൊന്നു താഴ്ന്നു…

 

 

“ഇയാളെ ദേഷ്യപ്പെടുത്താൻ പറഞ്ഞതല്ല… അല്പം മനുഷ്യത്വം ബാക്കി ആയതുകൊണ്ട് പറഞ്ഞതാ….ദിവ്യ ഇന്ന് ജീവനോടെ ഇല്ല… അവൾ സൂയിസൈഡ് ചെയ്തിട്ട് ഒൺ മന്തിൽ കൂടുതലായി….മിത്രയുടെ മരണശേഷം അവൾക്ക് മെന്റലി എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടായിരുന്നു….. ഇപ്പൊ അവളുടെ അച്ഛനും എന്തൊക്കെയോ ഇഷ്യൂസ് ഉണ്ട്….”

 

 

 

“എന്ത് മെന്റൽ പ്രോബ്ലെംസ്…..”

കോറിഡോറിൽ നന്ദു മിത്രയുടെ രൂപം കണ്ടെന്നു പറഞ്ഞത് ഒരുവേള പ്രിയയുടെ ഉള്ളിലൂടെ കടന്നുപോയി…

 

 

 

“എനിക്കറിയില്ല… എന്തൊക്കെയോ….”ശ്രേയ നെടുവീർപ്പിട്ടു….

 

 

 

“പറയ് എന്ത് പ്രോബ്ലെംസ്….. ദിവ്യ മിത്രയുടെ രൂപത്തെ എങ്ങാനും കണ്ടിട്ടുണ്ടോ….”… പെട്ടെന്ന് ഉള്ളിൽ തെളിഞ്ഞതെന്തോ അത് പ്രിയ ചോദിച്ചു…. അത് യുക്തിരഹിതമായ ചോദ്യമാണെന്ന് പിന്നീട് അവൾക്ക് തോന്നി…. പക്ഷെ ശ്രേയയുടെ മുഖം വിളറി വെളുത്തിരുന്നു….

 

“നീ…. നീ എന്താ അങ്ങനെ ചോദിച്ചത്….?….”…

 

.

.

.

 

 

ഒത്തിരി നേരമായി പ്രിയയെ കാണാതെ നന്ദു മുകളിലെ നിലയിൽ നിന്നും താഴേക്ക് ഇറങ്ങി….ബോക്സിങ് പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എല്ലാവരും എട്ട് മണിക്കുതന്നെ മടങ്ങിയിരുന്നു….

ഓരോ പടിക്കെട്ടുകൾ ഇറങ്ങുമ്പോഴും നന്ദുവിന്റെ മുഖം വിളറി…. അമ്പരപ്പും ആശ്ചര്യവും കണ്ണുകളിൽ നിറഞ്ഞു… റിസപ്ഷന് സമീപം ദേവപ്രിയയോട് സംസാരിച്ചു നിൽക്കുന്ന ശ്രേയയുടെ മുഖം നന്ദുവിന് പരിചിതമായിരുന്നു…. ആദ്യദിവസം കോളേജിലെ കോറിഡോറിൽ താൻ കൂട്ടിമുട്ടിയ പെൺകുട്ടി….അവളുടെ കൈയിൽ നിന്നുമാണ് തനിക് മിത്രയുടെ ഫോട്ടോ ലഭിച്ചത്

 

 

“അപ്പൊ നാളെ…. ഞാൻ ലൊക്കേഷൻ അയച്ചേക്കാം….”

ദേവപ്രിയ പുഞ്ചിരിയോടെ ശ്രേയക്ക് കൈ കൊടുത്തു…. സ്റ്റെപ് ഇറങ്ങി വരുന്ന നന്ദുവിനെ കണ്ടതും അവളൊന്ന് ആലോചിച്ചു… എവിടെയോ കണ്ടുമറന്ന മുഖം പക്ഷെ എവിടെയാണെന്ന് ഓർമകിട്ടുന്നില്ല….

 

 

 

“എന്റെ ബ്രദറാണ്….ഹരിനന്ദൻ…..”

നന്ദുവിന്റെ മേലേക്കുള്ള ശ്രേയയുടെ നോട്ടം ആലോചരമായി തോന്നിയ പ്രിയ പെട്ടെന്ന് പറഞ്ഞു

 

“ഹാ….”

നന്ദുവിനെ ഒന്ന് നോക്കി ശ്രേയ പുറത്തേക്ക് പോയി…. ദേവപ്രിയ നന്ദന്റെ നേരെ തിരിഞ്ഞു….

 

“മിത്രയുടെ ചേച്ചിയാ…. ശ്രേയ….”

 

 

“അവളെന്തിനാ ഇവിടേക്ക് വന്നത്… അവളെന്തിനാ നിന്നോട് സംസാരിക്കണേ…..”

ശ്രേയ പോയ വഴിയിലേക്ക് നോക്കി നന്ദു വിറങ്ങലിച്ച ശബ്ദത്തിൽ ചോദിച്ചു… അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അവന്റെ ഉള്ളിലിരുന്ന് വീണ്ടും വീണ്ടും ആരോ പറഞ്ഞു…. വലിയ എന്തോ ഒരു അപകടം പിടിപെടാൻ പോകുന്ന പ്രതീതി….

 

 

“അവളും മിത്രക്ക് എന്താ സംഭവിച്ചതെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്….ഞാൻ കോളേജിൽ ദിവ്യയെ കുറിച്ച് അന്വേഷിച്ചത് അറിഞ്ഞിട്ട് വന്നതാ….warn ചെയ്യാൻ…”പ്രിയ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *