കറുത്ത ഡാലിയ – 7 5

 

 

കവിളിൽ പതിഞ്ഞിരുന്ന നന്ദുവിന്റെ വലതു കൈയിൽ പ്രിയ തന്റെ രണ്ടുകൈകൊണ്ടും മുറുക്കെ പിടിച്ചു അടർത്തിമാറ്റി….നന്ദുവിന്റെ കൈയിലെ ചൂണ്ട് വിരൽ തുമ്പ് പ്രിയ വായിലാക്കി നാവുകൊണ്ട് തഴുകി…. അവൻ ഞെട്ടി പിടഞ്ഞു, കൈവലിക്കാൻ നോക്കിയതും പ്രിയ ഒന്നുകൂടെ അവന്റെ കൈയിൽ മുറുക്കെ പിടിച്ചു

 

“ഇഷ്ടപെടുന്നില്ലെങ്കിൽ പറയ്‌… ഞാൻ നിർത്താം….”അവന്റെ കൈവിരൽ പ്രിയ ഒന്നുകൂടെ വായിലാക്കി അമർത്തി നുണഞ്ഞു….ഉള്ളിന്റെ ഉള്ളിൽ നിന്നൊരു ഗദ്ഗദം പുറപ്പെട്ടതും നന്ദു ഇടതുകൈകൊണ്ട് വായ പൊത്തി പിടിച്ചു….

 

പ്രിയയുടെ മുഖം തെളിഞ്ഞു……അവളുടെ നാവിലെ ഈർപ്പം നന്ദുവിന്റെ കൈവിരലുകളെ കുതിർത്തു തുടങ്ങിയിരുന്നു…തന്നെ വന്നുപുണരുന്ന അനുഭൂതിയിൽ നന്ദു കിതച്ചു, എന്തുകൊണ്ടോ ഉള്ളിൽ ഭയം തോന്നി…. ഓരോ തവണ അവളുടെ നാവിന്റെ സ്പർശനം അറിയുമ്പോഴും നന്ദു പിടഞ്ഞു, അടിവയറ്റിന് താഴെ അറിയുന്ന തുടിപ്പ് മനസ്സിനെ സങ്കോചപ്പെടുത്തി…ഉയരുന്ന തുടിപ്പിനെ മറച്ചു പിടിക്കാൻ എന്നപോലെ അവൻ പതിയെ കാലുകൾ ഒതുക്കി ……

 

“എനിക്കത് തരോ നന്ദു…….”

 

കാതോരം അവളുടെ തരുണമായ ശബ്ദം കേട്ടതും നന്ദു ഞെട്ടി….

 

“എഹ് എന്താ…..”

 

 

“അത് താരോന്ന്….”

പ്രിയ അവന്റെ അടിവയറ്റിന് താഴേക്ക് കണ്ണുകാണിച്ചു…. ആദ്യമായി ആ മുഖം കാണുന്നതുപോലെ, ആദ്യമായി ആ ശബ്ദം കേൾക്കുന്നതുപോലെ നന്ദൻ ദേവപ്രിയയുടെ മുഖത്തേക്ക് കണ്ണുകളുറപ്പിച്ചു കിടന്നു….

 

“വയ്യാത്തതല്ലേ …. അതുകൊണ്ട് ഇപ്പൊ അത് മാത്രം മതി…. തരോ….”

 

ചോദ്യത്തിനൊപ്പം പ്രിയ എഴുന്നേറ്റു കാലുകൾ ഒതുക്കിവച്ചു കിടക്കുന്ന നന്ദുവിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു…എന്തോ കേട്ട് ഭയന്നതുപോലെ അവന്റെ കണ്ണുകൾ പതിവിലും വികസിച്ചു

 

“പേടിയുണ്ടോ നന്ദു…..”

പ്രിയ ചോദിച്ചതും നന്ദു ഉണ്ടെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു…അവന്റെ കണ്ണുകൾക്ക് പിന്നിൽ അലയടിക്കുന്ന ഭയം അവൾക്ക് കാണാമായിരുന്നു

 

“എന്നെയാണോ പേടി?….”പ്രിയ വീണ്ടും ചോദിച്ചു… ഇത്തവണ നന്ദു അല്ലെന്ന അർത്ഥത്തിൽ തല ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ചു…

 

“അമ്മയെ…. അച്ഛനെ…..”

 

നന്ദുവിന്റെ ശബ്ദം മഴപോലെ പ്രിയയുടെ കാതുകളിൽ പതിഞ്ഞു…… സമയത്തിന്റെ, ദിവസങ്ങളുടെ വർഷങ്ങളുടെ കടന്നുപോക്കിൽ എന്നെങ്കിലും ഒരുദിവസം ഭയമില്ലാതെ അവനീ വീട്ടിൽ ജീവിക്കാൻ കഴിയുമെന്ന് പ്രിയ കരുതിയിരുന്നു…. പക്ഷെ അവൾക്ക് തെറ്റി…. ഇത്രയും വർഷങ്ങൾക്ക് ശേഷവും അവനിലെ ഭയം ഒരുനെല്ലട കുറയാതെ ഉറ്റവരിലേക്കുപോലും തിരിയുന്നു….

 

“അമ്മയും അച്ഛനും അല്ലേടാ… എന്തിനാ നിനക്ക് പേടി….”… ദേവപ്രിയയുടെ ശബ്ദം നേർത്തു….ഒന്നും പറയാതെ നന്ദു ചരിഞ്ഞു കുനിഞ്ഞുകൂടി കിടന്നു….പ്രിയ നന്ദുവിന്റെ അരികിലായി ഹെഡ്ബോർഡിൽ ചാരിയിരുന്നു… അവളുടെ കൈവിരലുകൾ നന്ദുവിന്റെ മുടിയിഴകളെ വകഞ്ഞു മാറ്റി, തലോടി നീങ്ങി…..

 

“എനിക്ക് നിന്നോടുള്ള ഇഷ്ടമൊക്കെ രണ്ടുപേർക്കും നല്ലോണം അറിയാം…. പിന്നെന്തിനാ നിനക്ക് പേടി…. നിന്നെ വേദനിപ്പിക്കുന്ന ഒന്നും അവര് ചെയ്യില്ല….”

 

 

 

“എനിക്കറിയൂല പ്രിയ….. അമ്മ അടുത്തോട്ട് വരുമ്പൊ ഞാനാദ്യം ആ കൈയിലേക്ക് നോക്കും… ബെൽറ്റ്‌ ഉണ്ടോന്ന് അറിയാൻ….. എന്തിനോ പുറവും നെഞ്ചും വേദനിക്കും…. എനിക്കറിയില്ല എന്താന്ന്….എനിക്കറിയില്ല എന്താന്ന്…..”

ഹരിനന്ദൻ വിതുമ്പി തുടങ്ങിയതും പ്രിയ അവനെ പിന്നിലൂടെ നോവിക്കാതെ പുണർന്നു….പ്രിയക്ക് താനിന്ന് ചെയ്തതും പറഞ്ഞതുമെല്ലാം അധികമായതുപോലെ തോന്നി… വല്ലാണ്ട് ധൃതി കൂട്ടിയതുപോലെ….

 

“സോറി നന്ദു….”

 

 

 

“എ… എനിക്ക് ഇഷ്ടാണ്…. എല്ലാം…. പക്ഷെ പേടിയാ….”….

അവന്റെ വാക്കുകൾ മുറിഞ്ഞുവീഴുന്നുണ്ടായിരുന്നു….. പ്രിയ വീണ്ടും എന്തൊക്കെയോ സംസാരിച്ചു, എല്ലാം നന്ദു മൂളി കേൾക്കുന്നുണ്ടായിരുന്നു… ഇടക്കെപ്പെഴോ നന്ദുവിന്റെ ഭാഗം നിശബ്ദതമായതറിഞ്ഞ് പ്രിയ അവന്റെ മുഖത്തേക്കുനോക്കി….നന്ദു ഉറങ്ങിയിരുന്നു… അവന്റെ നിശ്വാസങ്ങളുടെ സ്വരം പ്രിയ കേട്ടു

Leave a Reply

Your email address will not be published. Required fields are marked *