ഒന്ന് അടുത്ത് നിൽക്ക് ചിത്രേ,” അവൻ പറഞ്ഞുതീരും മുൻപേ കൈകൾ അവളുടെ പുറകിലൂടെ ഇട്ടു അവളെ അരക്കെട്ടിൽ പിടിച്ചു ചേർത്തു നിർത്തി. സ്വന്തമെന്ന രീതിയിലുള്ള അവന്റെ ആ പ്രവർത്തി അവളിൽ ഒരു ആശ്ചര്യവും മറ്റു എന്തൊക്കെയോ വികാരങ്ങളും ഉണർത്തി. അങ്ങനെ ഒന്ന് രണ്ട് പോസുകളിൽ അവർ ഫോട്ടോ എടുത്തു. ഇടക്ക് അവൾ കണ്ണാടിയിലേക്ക് നോക്കി. അവർ രണ്ടും നല്ല ചേർച്ച ഉണ്ടല്ലേ എന്നും അവൾക്ക് തോന്നി. ആ നിമിഷം അവർക്കിടയിൽ ഒരു പുതിയ അടുപ്പം രൂപപ്പെട്ടുവെന്ന് അവൾക്ക് മനസിലായി .
“ഓക്കെ, അപ്പോൾ ഇനി സ്റ്റുഡിയോയിലേക്ക് പോകാം,” അതുൽ പറഞ്ഞു.
“ശരി,” ചിത്ര സമ്മതിച്ചു. ഇപ്പോൾ അവൾക്ക് അതുലുമായി സ്റ്റുഡിയോയിലേക്ക് പോകാൻ ഒരു മടിയുമുണ്ടായിരുന്നില്ല. കഫേയിൽ വെച്ച് അതുലുമായി സംസാരിച്ചതും അവൻ കാണിച്ച ശ്രദ്ധയും അവളെ പൂർണ്ണമായും കീഴടക്കിയിരുന്നു. അവൾക്ക് അവനിൽ പൂർണ്ണ വിശ്വാസം തോന്നി.
കഫേയിൽ നിന്ന് കൈപിടിച്ച് ഇറങ്ങി അതുലിന്റെ കാറിൽ കയറിയപ്പോൾ ചിത്രയുടെ മനസ്സിൽ സന്തോഷം മാത്രമായിരുന്നു. കാറിൽ വെച്ചും അവൻ അവളുടെ കൈകൾ കോർത്ത് പുടിച്ചിരുന്നു പലപ്പോഴും. അതുലുമായി കൂടുതൽ അടുത്തു എന്ന തോന്നൽ അവളെ ആകെ നിറച്ചിരുന്നു. എന്നാൽ, അവരുടെ യാത്ര അവസാനിച്ചത് ചിത്ര പ്രതീക്ഷിച്ച ഒരിടത്തായിരുന്നില്ല.
ഒരു ഇടുങ്ങിയ വഴിയിലൂടെ കാർ മുന്നോട്ട് നീങ്ങി, ഒടുവിൽ അതൊരു പഴയ വീടിന്റെ മുന്നിൽ ചെന്ന് നിന്നു. മതിലിൽ ചാരിവെച്ചിരുന്ന ഒരു മരപ്പലകയിൽ കൈകൊണ്ട് കോറിയിട്ട ബാൻഡിന്റെ പേര് അവൾ കണ്ടു. “ഇതാണോ സ്റ്റുഡിയോ?” ചിത്ര സംശയത്തോടെ അതുലിനെ നോക്കി. അവളുടെ മുഖത്ത് ആശയക്കുഴപ്പം വ്യക്തമായിരുന്നു.
“അതെ,” അതുൽ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇതാണ് ഞങ്ങളുടെ സ്റ്റുഡിയോ. ഞങ്ങൾ ഈ വീട് സ്റ്റുഡിയോ ആക്കി മാറ്റിയെടുത്തതാണ്.”
.
അതുൽ കാറിൽ നിന്നിറങ്ങി ചിത്രയുടെ വാതിൽ തുറന്നു. “വാ അകത്തേക്ക്. ഫവാസ് സന്ദീപ്, പിള്ളേരെല്ലാം ഈ ‘ഹോട്ട് ഗേളിനെ’ കാണാൻ ആകാംഷയോടെ കാത്തിരിപ്പുണ്ടാകും.”
അവന്റെ വാക്കുകൾ ചിത്രയെ അല്പം അമ്പരപ്പിച്ചു. ‘ഹോട്ട് ഗേൾ’ എന്ന വിളി അവൾക്ക് ഒരുതരം അസ്വസ്ഥത നൽകി. അതുൽ ചിത്രയുടെ കൈകളിൽ പിടിച്ച് വീടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു. അവളുടെ ഹൃദയം അതിവേഗം മിടിച്ചു, ഒരു താളമില്ലാതെ. ഇത് അവൾ മനസ്സിൽ കണ്ടിരുന്ന സ്റ്റുഡിയോ ആയിരുന്നില്ല. ഒരുതരം ഭയം അവളുടെ ഉള്ളിൽ ഒരു തണുത്ത പുഴപോലെ പരന്നു. പക്ഷേ, അവന് വിഷമമാകുമോ, ഈ നിമിഷം തകർന്നുപോകുമോ എന്ന ഭയം അവളെ നിശബ്ദയാക്കി. അവളുടെ കാലുകൾക്ക് ഭാരം കൂടിയതുപോലെ തോന്നി, എന്നിട്ടും ഒരു വാക്കുപോലും പറയാതെ അവൾ അവനെ പിന്തുടർന്ന് വാതിൽക്കലെത്തി.
അതുൽ വാതിൽ തുറന്നു. ഒരു വലിയ, പ്രകാശമുള്ള മുറി. സംഗീതോപകരണങ്ങൾ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ചുവരുകളിൽ ബാൻഡിന്റെ പോസ്റ്ററുകളും ആർട്ട് വർക്കുകളും. വൃത്തിയും വെടിപ്പുമുള്ള ഒരു സ്റ്റുഡിയോ. അപ്രതീക്ഷിതമായ ഈ കാഴ്ചയിൽ ചിത്രയുടെ മനസ്സിലെ ഭയം പതിയെ അയഞ്ഞു. അതുൽ വാതിൽ തുറന്നതും അവൻ അവളുടെ തോളിൽ പതിയെ പിടിച്ചു തന്നോടു ചേർത്തു നിർത്തി പറഞ്ഞു “ഗയ്സ്, നോക്കൂ ആരാണ് വന്നതെന്ന്…” അവന്റെ ശബ്ദത്തിൽ ഒരുതരം അധികാരം അവൾക്ക് തോന്നി. തന്നെ ഒരു പ്രദർശനവസ്തുവിനെപ്പോലെ അവതരിപ്പിക്കുകയാണോ അവൻ? താൻ അവന്റെ നിയന്ത്രണത്തിലാണോ എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ മിന്നിമറഞ്ഞു. ഒരുപക്ഷ ആ അധികാര ഭാവം അവളും ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും, അവൻ മൃദുവായി അവളുടെ തോളിൽ പിടിച്ച് അകത്തേക്ക് നയിച്ചു.
മുറിയിൽ രണ്ട് യുവാക്കൾ ഇരിക്കുന്നുണ്ടായിരുന്നു. ഒരാൾ ഗിറ്റാർ വായിക്കുന്നു, മറ്റേയാൾ ഡ്രംസിനടുത്ത് എന്തോ ക്രമീകരിക്കുന്നു. അവർ തലയുയർത്തി ചിത്രയെ കണ്ടപ്പോൾ ഒരു വലിയ ചിരിയോടെ എഴുന്നേറ്റു.
“ഹായ് ചിത്ര! ഞാൻ ഫവാസ്, ഇത് സന്ദീപ്,” ഫവാസ് മുന്നിലേക്ക് വന്നു അവരെ പരിചയപ്പെടുത്തി.
ഫവാസ് ഒരു ചുവട് മുന്നോട്ട് വെച്ച് അവൾക്കു ഒരു ഷേക് ഹാൻഡ് നൽകി പുഞ്ചിരിച്ചു . “കണ്ടതിൽ സന്തോഷം. അതുൽ നിന്നെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്.” അവൻ ഒന്ന് കുനിഞ്ഞു നിന്ന് സൗഹൃദപരമായി ചിത്രയെ മെല്ലെ കെട്ടിപ്പിടിച്ചു. അവന്റെ മുന്നിൽ താൻ ചെറിയ കുട്ടിയാണെന്നു അവൾക്കു തോന്നി. ചിത്രക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഗൗതം ഒഴികെ മറ്റൊരാൾ തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവളുടെ ഉള്ളിൽ ഒരു നേർത്ത അസ്വസ്ഥതയും ഒപ്പം ഒരുതരം പുതുമയും തോന്നി..
“വെൽക്കം ടു ദി ബീറ്റ്സ് സ്റ്റുഡിയോ, അതുലിന്റെ ക്വീൻ!” സന്ദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.
