കൗതുകകരമായ കേസ് എഡിറ്റ് ചെയ്ത പതിപ്പ് – 3 1

 

എബി പതുക്കെ തന്റെ ജാക്കറ്റ് ഊരി നിലത്തിട്ടു. അവന്റെ കൈകൾ മുറുകി. ”ഒരു അവസാന യുദ്ധത്തിന് എബി തയ്യാറായിക്കഴിഞ്ഞു. തന്റെ കൂടെയുള്ള ഉണ്ണിയും ടിറ്റോയും പുറത്ത് അലക്സ്സിന്റെ നേതൃത്വത്തിൽ നെൽസന്റെ പിള്ളേരെ വളഞ്ഞിട്ടുണ്ടെന്ന് എബിക്ക് അറിയാമായിരുന്നു.

 

“നെൽസൺ… രാജ്മോഹനോട് പറഞ്ഞേക്ക്, കളി തുടങ്ങിയത് അവരാണെങ്കിൽ അവസാനിപ്പിക്കുന്നത് എബിയായിരിക്കും!”

പാണ്ടികശാലയുടെ മുകളിൽ നിന്ന് മയൂരി പതുക്കെ താഴേക്ക് ഇറങ്ങി വന്നു. അവളുടെ കണ്ണുകളിൽ നെൽസണോടുള്ള അഭിമാനവും എബിയോടുള്ള പകയുമായിരുന്നു.

 

“സണ്ണീ… നിനക്ക് തെറ്റിപ്പോയി. നീ കരുതിയത് നെൽസൺ രാജ്മോഹന്റെ മോൻ ഒന്നുമല്ല ? അവനെ വളർത്തിയത് ഞാനാണ്. എന്റെ ചോരയാണ് അവൻ. രാജ്മോഹൻ പോലും അറിയാതെ ഞങ്ങൾ നെയ്യുന്ന ഈ വലയിൽ നീയും എബിയും വെറും ഇരകൾ മാത്രമാണ്,” മയൂരിയുടെ വാക്കുകളിൽ ഒരു ക്രൂരമായ ചിരിയുണ്ടായിരുന്നു.

 

നെൽസൺ തന്റെ തോക്ക് എബിയുടെ നെറ്റിയിലേക്ക് അമർത്തി. “അമ്മേ… ഇവനെ ഇപ്പോൾ തന്നെ തീർത്താലോ? ഇവൻ അറിഞ്ഞ സത്യങ്ങൾ പുറത്തുപോയാൽ നമ്മുടെ പ്ലാനുകൾ പാളും.”

 

വേണ്ട നെൽസൺ…” മയൂരി തടഞ്ഞു. “ഇവന്റെ കൈവശമുള്ള ആ വലിയവീട്ടിലെ ആധാരങ്ങളും ഡിജിറ്റൽ കീയും കിട്ടാതെ ഇവനെ കൊല്ലരുത്. എബി… ആ ചിപ്പ് എവിടെ?”

 

എബി പതുക്കെ ചിരിച്ചു. ആ ചിരിയിൽ മരണത്തെപ്പോലും തോൽപ്പിക്കുന്ന ഒരു ധൈര്യമുണ്ടായിരുന്നു. “മയൂരി… സ്വന്തം മകനെ ഒരു കൊലയാളിയാക്കി മാറ്റിയ നിന്നെപ്പോലൊരു അമ്മയ്ക്ക് ഞാൻ ആ രേഖകൾ തരുമെന്ന് കരുതിയോ? നെൽസൺ നിന്റെ മകനാണെങ്കിൽ, ഞാൻ കുരുവിള സാറിന്റെ കൊച്ചുമകനാണ്. വലിയവീട്ടിലെ ചോരയെ ഭയപ്പെടുത്താൻ നിന്റെ ഈ കളിപ്പാട്ടങ്ങൾക്കൊന്നും കഴിയില്ല.”

 

പെട്ടെന്ന് പാണ്ടികശാലയുടെ മേൽക്കൂര തകർത്ത് പുകബോംബുകൾ അകത്തേക്ക് വീണു. എബിയുടെ സംഘത്തിലെ ഷാഹിറും അലക്സും കൃത്യസമയത്ത് എത്തിക്കഴിഞ്ഞു. പുകയ്ക്കിടയിലൂടെ എബി നെൽസന്റെ കയ്യിലിരുന്ന തോക്ക് തട്ടിമാറ്റി. മിന്നൽ വേഗത്തിലായിരുന്നു എബിയുടെ ഓരോ നീക്കവും.

 

എബി നെൽസന്റെ മുഖത്ത് ആഞ്ഞു ചവിട്ടി. “അമ്മയുടെ തണലിൽ വളരുന്ന കൊലയാളി… നിനക്ക് എന്നെ നേരിടാൻ വളർച്ചയായിട്ടില്ലടാ!”

 

 

അതേസമയം, പുറത്ത് ഉണ്ണിയും ടിറ്റോയും ചേർന്ന് വർഷയെ നെൽസന്റെ കാറിൽ നിന്നും മോചിപ്പിച്ചു. വർഷ ഓടി എബിയുടെ അടുത്തേക്ക് വന്നു.

 

“എബി… സൂക്ഷിക്കണം! മയൂരിയുടെ കയ്യിൽ മറ്റൊരു റിമോട്ട് ഉണ്ട്. ഈ ഗോഡൗൺ അവർ തകർക്കാൻ പോവുകയാണ്!” വർഷ അലറി വിളിച്ചു.

 

മയൂരി തന്റെ പോക്കറ്റിൽ നിന്നും ഒരു സ്വിച്ച് പുറത്തെടുത്തു. “എബി… ആ രേഖകൾ തന്നില്ലെങ്കിൽ വർഷയും നീയും നിന്റെ ഈ ചങ്ങായിമാരും ഈ മണ്ണിൽ അടക്കം ചെയ്യപ്പെടും!”

 

സണ്ണി പെട്ടെന്ന് മയൂരിയുടെ അടുത്തേക്ക് ചാടിവീണു. “എന്റെ അച്ഛനെ കൊന്ന നിന്നെ ഞാൻ വെറുതെ വിടില്ല!” സണ്ണിയും നെൽസണും തമ്മിൽ മാരകമായ ഒരു ഏറ്റുമുട്ടൽ അവിടെ തുടങ്ങി.

 

എബി വർഷയെയും കൂട്ടി പുറത്തേക്ക് ഓടാൻ ശ്രമിക്കുമ്പോഴാണ് രാജ്മോഹന്റെ പോലീസ് ടീം അങ്ങോട്ട് വരുന്നത്. സബ് രജിസ്ട്രാർ രാമകൃഷ്ണനും അവർക്കൊപ്പമുണ്ട്. കളി രാജ്മോഹന്റെ കയ്യിൽ നിന്നും മയൂരിയുടെ കയ്യിലേക്ക് പൂർണ്ണമായും മാറിയിരിക്കുന്നു.

 

“അലക്സ്…ഷാഹിർ… വേഗം ആ ഡിജിറ്റൽ കീ ആക്ടിവേറ്റ് ചെയ്യ്! ഇവരുടെ സകല അക്കൗണ്ടുകളും നമ്മൾ ബ്ലോക്ക് ചെയ്യണം,” എബി വിളിച്ചു പറഞ്ഞു.

 

മയൂരി തന്റെ സ്വിച്ച് അമർത്താൻ ഒരുങ്ങുമ്പോഴേക്കും എബി തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കത്തി അവൾക്ക് നേരെ എറിഞ്ഞു. അത് അവളുടെ കയ്യിൽ തറച്ചു. സ്വിച്ച് ദൂരേക്ക് തെറിച്ചുപോയി.

 

3 മാസം കഴിഞ്ഞു..

 

വർഷയുടെയും നിഖിലിന്റെയും വിവാഹനിശ്ചയം നടക്കുന്ന ആ ആഡംബര ഹാൾ ഒരു യുദ്ധക്കളത്തിന് തൊട്ടുമുമ്പുള്ള ശാന്തതയിലായിരുന്നു. ഹാരിസ് സാറും കുടുംബവും വർഷയുടെ വീട്ടുകാരും സന്തോഷത്തിലാണെങ്കിലും, എബിയുടെ കണ്ണുകൾ ഹാളിന്റെ പ്രവേശന കവാടത്തിലായിരുന്നു. നിഖിൽ വെറുമൊരു വരനല്ലെന്നും, രാജ്മോഹന്റെയും മയൂരിയുടെയും ചതുരംഗപ്പലകയിലെ പുതിയ കരുവാണെന്നും എബിക്ക് ഉറപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *