“എന്റെ പെണ്ണിന്റെ ദേഹത്ത് കൈവെക്കാൻ നിനക്ക് ധൈര്യമായോടാ?”
എബി നെൽസന്റെ മുഖത്ത് ആഞ്ഞടിച്ചു. ചോര തെറിച്ചു സ്റ്റേജിലെ പൂക്കളിൽ വീണു. നെൽസൺ തിരിച്ചു തല്ലാൻ ശ്രമിച്ചെങ്കിലും എബിയുടെ ഡിഫൻസ് തകർക്കാൻ അവന് കഴിഞ്ഞില്ല. എബി അവന്റെ മുടിക്ക് കുത്തിപ്പിടിച്ച് സ്റ്റേജിലെ ആ വലിയ കേക്കിന് മുകളിലേക്ക് ആഞ്ഞു തള്ളി. മയൂരി തന്റെ മകൻ തല്ലു കൊള്ളുന്നത് കണ്ട് അലറി വിളിച്ചു.
“നെൽസൺ! അവനെ തീർക്കടാ!”
സന്ദീപും ഇഷാനും നെൽസനെ സഹായിക്കാൻ സ്റ്റേജിലേക്ക് കയറി. പക്ഷേ അപ്പോഴേക്കും താഴെ നിന്ന് സണ്ണിയും ഉണ്ണിയും ടിറ്റോയും അവർക്ക് നേരെ പാഞ്ഞു. സണ്ണി സന്ദീപിന്റെ കഴുത്തിന് പിടിച്ച് താഴേക്ക് വലിച്ചിട്ടു. “പഴയ കണക്കുകൾ തീർക്കാൻ സമയമായിടാ!” സണ്ണിയുടെ ഓരോ ഇടിയും വർഷങ്ങളായി താൻ വക്കീലിന്റെയും ഇവരുടെയും ചാരനായി നിന്നതിന്റെ പക തീർക്കുന്നതായിരുന്നു.
ഹാളിന്റെ മറുവശത്ത് രാജ്മോഹൻ രക്ഷപ്പെടാൻ നോക്കിയെങ്കിലും ഹാരിസ് സാർ അയാളുടെ വഴി തടഞ്ഞു. “രാജ്മോഹൻ… നിയമം നിനക്ക് മുന്നിലുണ്ട്. നിന്റെ ഈ ഗുണ്ടാവിളയാട്ടം ഇവിടെ തീരും.”
സ്റ്റേജിൽ എബി നെൽസനെ വരിഞ്ഞു മുറുക്കി. നിഖിൽ ഇതിനിടയിൽ പതുക്കെ മുങ്ങാൻ നോക്കിയെങ്കിലും വർഷ തന്നെ അവന്റെ വഴി തടഞ്ഞു. അവൾ അടുത്തുണ്ടായിരുന്ന ഒരു വലിയ നിലവിളക്ക് എടുത്ത് നിഖിലിന്റെ തലയ്ക്ക് അടിച്ചു. “ചതിയൻ!” വർഷയുടെ ആ കണ്ണുകളിൽ കണ്ടത് എബിയുടെ അതേ തീപ്പൊരിയായിരുന്നു.
എബി നെൽസനെ സ്റ്റേജിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് മയൂരിയുടെ അടുത്തേക്ക് നടന്നു ചെന്നു.
“മയൂരി… നിന്റെ മകനെ നീ കൊലയാളിയാക്കി. ഇപ്പോൾ അവൻ ഒരു ഭീരുവിനെപ്പോലെ എന്റെ കാൽക്കൽ കിടക്കുന്നു. നിന്റെ സാമ്രാജ്യം ഇന്ന് തകരും.”
എബി തന്റെ പോക്കറ്റിൽ നിന്ന് മയൂരിയുടെ ബിനാമി ഇടപാടുകളുടെ ലിസ്റ്റ് പുറത്തെടുത്തു. “ഇത് ഹാരിസ് സാറിന്റെ കൈകളിലേക്ക് എത്തുന്നതോടെ നിന്റെയും രാജ്മോഹന്റെയും വഴി ജയിലിലേക്കാണ്.”
പെട്ടെന്ന് പോലീസ് സൈറൺ മുഴങ്ങി. ഹാരിസ് സാർ വിളിച്ചു വരുത്തിയ പ്രത്യേക പോലീസ് സംഘം ഹാൾ വളഞ്ഞു. നെൽസണെയും രാജ്മോഹനെയും മയൂരിയെയും പോലീസ് വിലങ്ങു വെച്ചു.
ഹാളിലെ പുക അടങ്ങിയപ്പോൾ എബി വർഷയുടെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുനീർ അവൻ തുടച്ചു കൊടുത്തു. “ഇനി പേടിക്കണ്ട വർഷേ… എല്ലാം കഴിഞ്ഞു.”
വർഷ എബിയെ കെട്ടിപ്പിടിച്ചു. ആ എൻഗേജ്‌മെന്റ് ഹാൾ തകർന്നുവെങ്കിലും അവരുടെ പ്രണയം അവിടെ പുതിയൊരു കരുത്തോടെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു
തുടരും…
