ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും – 4 12

 

അവന്‍ ബാഗ് മേശമേല്‍ വെച്ച് അവളുടെ അടുത്തേക്ക് ഓടിവന്നു.

നെറ്റിയിലും കൈയ്യിലും പിടിച്ചു നോക്കി.

 

“ടെംമ്പറേച്ചര്‍ ഒക്കെ നോര്‍മ്മല്‍ ആണല്ലോ? പിന്നെന്നാ?”

 

അവന്‍ ആകാംക്ഷയോടെ അവളെ നോക്കി.

 

“ഒന്നൂല്ല മോനെ…ചെറിയ ഒരു തലവേദന…അത് മാറി…”

 

അവന്‍ നെറ്റി ചുളിച്ച് സെലിനെ നോക്കി.

 

“വാ മമ്മി കാപ്പി തരാം…”

 

അവള്‍ അടുക്കളയിലേക്ക് തിരിഞ്ഞു.

 

“അത് ശരി!”

 

അവന്‍ ശബ്ദമുയര്‍ത്തി.

 

“ഈ തലവേദനേം വെച്ചോണ്ട് കാപ്പീം ഉണ്ടാക്കിയോ? ഞാന്‍ വന്നിട്ട് ഉണ്ടാക്കാരുന്നല്ലോ,”

 

“പോടാ ഒന്ന്!”

 

അടുക്കളയില്‍ എത്തി അവന്‍റെ തലമുടിയില്‍ വാത്സല്യത്തോടെ തഴുകിക്കൊണ്ട്, പുഞ്ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

 

“ഒരു വലിയ ഷെഫ് വന്നിരിക്കുന്നു..! .മമ്മി ഇങ്ങനെ മുഴുവനോടെ ഉള്ളപ്പോ എന്‍റെ മോന്‍ കാപ്പി ഒന്നും ഉണ്ടാക്കണ്ട!”

 

“അത് ശരി!”

 

അവന്‍ അവളുടെ തോളില്‍ പതിയെ ഇടിച്ചു.

 

“കഴിഞ്ഞ സണ്ടേ ഞാനല്ലേ ബീഫ് കട്ട്ലറ്റ് ഉണ്ടാക്കീത്…?”

 

“ഓ! ശരിയാണല്ലോ!”

 

അവള്‍ അവനെ ആലിംഗനം ചെയ്തു.

 

“സൂപ്പറാരുന്നു…ഞാന്‍ അത് മറന്ന് പോയെടാ,”

 

അവനും അവളെ ചേര്‍ത്ത് പിടിച്ചു.

അവള്‍ പിന്നെ കാസറോളില്‍ നിന്നും ചൂടുള്ള പഴം പൊരി എടുത്ത് അവനു കൊടുത്തു. ഫ്ലാസ്ക്കില്‍ നിന്നും ചൂട് ചായയും.

 

“മമ്മിക്കോ?”

 

അവന്‍ ചോദിച്ചു. ഡൈനിങ്ങ്‌ ടേബിളിന് സമീപം സെലിന് അഭിമുഖമായി അവള്‍ക്കരികില്‍ അവനിരുന്നു.

 

“മമ്മിക്ക് ഇപ്പം വേണ്ട…മോന്‍ കഴിക്ക്…”

 

ഏതോ ഓര്‍മ്മയില്‍ അവളുടെ കണ്‍കോണില്‍ നീര്‍ നിറയുന്നത് അവന്‍ കണ്ടു.

അവനെ കാണിക്കാതിരിക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചെങ്കിലും.

ഡാനി അവളുടെ കയ്യില്‍ പിടിച്ചു.

 

“മമ്മീ…”

 

കഴിക്കാനെടുത്ത പഴംപൊരി അവന്‍ തിരികെ പാത്രത്തിലേക്ക് വെച്ചു.

 

“കഴിച്ചുകൊണ്ട് ആണേല്‍ വര്‍ത്താനം പറഞ്ഞാല്‍ മതി…”

 

അവള്‍ പറഞ്ഞു.

സ്വരത്തില്‍ നേരിയ വിതുമ്പല്‍ അവന് അറിയാന്‍ കഴിഞ്ഞു.

 

“ശരി…”

 

അവനത് തിരികെയെടുത്ത് അല്‍പ്പം കഴിച്ചു.

 

“ഇനി പറയാല്ലോ?”

 

“പറയാം,”

 

സെലിന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

 

“പറയുമ്പം കഴിച്ചോണം…”

 

അവന്‍ നെറ്റി ചുളിച്ച് അവളെ നോക്കി.

 

“ഒരു ഹസ്ബന്‍ഡിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് മമ്മിയെപ്പോലൊരു ഭാര്യ….”

 

അവന്‍ പറഞ്ഞു തുടങ്ങി.

 

“ഓഹോ! അത് ശരി! എന്നിട്ട്?”

 

അവള്‍ പുഞ്ചിരിച്ചു.

 

“അതുപോലെ ഒരു മകന് കിട്ടാവുന്ന ഏറ്റവും നല്ല അമ്മയാണ് എന്‍റെ മമ്മി…”

 

അവളുടെ കളിയാക്കല്‍ നിറഞ്ഞ പ്രതികരണം വകവെക്കാതാതെ ഡാനി തുടര്‍ന്നു.

 

“താങ്ക്യൂ താങ്ക്യൂ…”

 

അവള്‍ അല്‍പ്പം കുനിഞ്ഞ് അത് അംഗീകരിക്കുന്നത് പോലെ പറഞ്ഞു.

 

“എത്ര വയ്യാതെ ഇരിക്കുമ്പോഴും മമ്മി എന്‍റെ കാര്യമോ പപ്പേടെ കാര്യമോ ചെയ്യാതിരുന്നിട്ടില്ല…എന്‍റെ ഫ്രണ്ട്സ് ഒക്കെ പറയും …. അവരുടെ മമ്മിമാര്‍ക്ക് പനി വന്നാ, അല്ലേല്‍ വേറെ ഏതേലും അസുഖം വന്നാ അവര്‍ക്കൊക്കെ അന്ന് ഹോട്ടെല്‍ ഫുഡ് ആരിക്കൂന്ന്..പാഴ്സല്‍…അല്ലേല്‍ സോമാട്ടോ അതുപോലെയൊക്കെ…മമ്മി പക്ഷെ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല…എനിക്ക് എന്തേലും കുഞ്ഞ് അസുഖം വന്നാപ്പോലും മമ്മി എന്‍റെ ബെഡ്ഡിന്‍റെ അടുത്തുന്നു മാറില്ല…കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നിന്നു വന്നു കഴിഞ്ഞ് പപ്പയ്ക്ക് പനി പിടിച്ചപ്പം…ഈശോയെ, ഇങ്ങനെയൊക്കെ ഏതേലും ഭാര്യമാര് ഭര്‍ത്താക്കന്‍മാരേ ശുശ്രൂഷിക്കുമോ എന്നൊക്കെ ഞാന്‍ ഓര്‍ത്തു….”

 

“ഇതിപ്പം എന്തിനാ നീയെനിക്ക് രൂപക്കൂട് പണിയുന്നെ എന്‍റെ ചക്കരെ?”

 

അവന്‍റെ കവിളില്‍ അമര്‍ത്തിക്കൊണ്ട് അവള്‍ ചോദിച്ചു.

 

“മമ്മി ഒരിക്കല്‍ പോലും സ്വന്തം സുഖത്തിനു വേണ്ടി എന്തേലും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല…”

 

അവളുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് അവന്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *