എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം – 8 73അടിപൊളി 

 

എനിക്ക് ചിലപ്പോൾ തോന്നിയിട്ടുണ്ട് ഒരു പരിഭവവും പരാതിയും ഇല്ലാതെ ചേച്ചിക്ക് എങ്ങനെ ഈ ജോലിയെല്ലാം ചെയ്യാൻ കഴിയുന്നു.

 

 

സുമ ചേച്ചിയുടെ ആ മനക്കരുത്ത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്നെ വാക്കുകൾ കൊണ്ട് ചുട്ടുപൊള്ളിച്ച അമ്മായിയമ്മയുടെ വിസർജ്ജ്യം പോലും ഒരു മടിയും കൂടാതെ അവർ വൃത്തിയാക്കി. സ്നേഹമില്ലാത്ത ഭർത്താവിനോടുള്ള പ്രതിഷേധം ആ വൃദ്ധയോട് കാണിക്കാമായിരുന്നു, പക്ഷേ ചേച്ചി അത് ചെയ്തില്ല.

 

​ഒരു ദിവസം രാത്രി വൈകി അമ്മായിയമ്മയെ ഉറക്കി കഴിഞ്ഞ് ചേച്ചി എന്റെ വീട്ടിലേക്ക് വന്നു. എന്നെ പഠിക്കാൻ സഹായിക്കാനോ അല്ലെങ്കിൽ ഒന്ന് സംസാരിക്കാനോ ഉള്ള ആ സമയമാണ് ചേച്ചിയുടെ ജീവിതത്തിലെ ഏക ആശ്വാസം.

 

ചേച്ചി വന്ന് സോഫയിലേക്ക് തളർന്നിരുന്നു. അവരുടെ മുഖത്ത് അമിതമായ ക്ഷീണമുണ്ടായിരുന്നു. കണ്ണുകൾ ഉറക്കം കൊണ്ട് പാതി അടയുന്നു.

 

“ചേച്ചീ… എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്? അവർ ചേച്ചിയോട് ചെയ്തതൊക്കെ മറന്നോ? ഒന്ന് വിശ്രമിച്ചു കൂടെ?”

 

 

ചേച്ചി കണ്ണ് തുറന്ന് എന്നെ നോക്കി ഒന്ന് ചിരിച്ചു. “മറന്നിട്ടല്ലടാ. പക്ഷേ, പകരം വീട്ടാൻ ഞാനും അവരെപ്പോലെ ആകണോ? ഇപ്പോൾ അവർക്ക് പ്രതികരിക്കാൻ കഴിയില്ല. ആ അവസ്ഥയിൽ അവരെ ഉപദ്രവിച്ചാൽ എനിക്കും അവർക്കും തമ്മിൽ എന്ത് വ്യത്യാസം?”

 

 

 

 

കാലത്ത് എനിക്കുള്ള ഭക്ഷണവുമായി വരാറുള്ള ചേച്ചിയെ അന്ന് കണ്ടില്ല. ഞാൻ ചേച്ചിടെ വീട്ടിൽ പോയി വാതിൽ തട്ടി വിളിച്ചു. ഒരു അനക്കവുമില്ല. ഒരു ഭയം എന്റെ ഉള്ളിൽ മുളപൊട്ടി. ചേച്ചിക്ക് എന്തോപറ്റി എന്ന ഭയം. ഞാൻ ഓടി പോയി എന്റെ കയ്യിലുള്ള ചേച്ചിയുടെ വീടിന്റെ സ്പയർ കീ എടുത്തുകൊണ്ട് വന്നു. എങ്ങനെയൊക്കെ വിറച്ച് ഞാൻ വാതിൽ തുറന്ന് ചേച്ചിയുടെ റൂം ലക്ഷ്യമാക്കി ഓടി.

 

ചേച്ചി ബെഡിൽ മുടി പുതച്ച് കിടക്കുന്നുണ്ടായിരുന്നു. ഞാൻ വിളിച്ചിട്ടും ചേച്ചി പ്രതികരിച്ചില്ല. ഞാൻ ചേച്ചിയെ കുലുക്കി വിളിച്ചു. ഒരു ഞരക്കം ആയിരുന്നു പ്രതികരണം. ഞാൻ ചേച്ചിയുടെ നെറ്റിയിൽ തൊട്ട് നോക്കി. പൊളുന്ന ചൂട്.

 

 

 

 

ചേച്ചിയുടെ നെറ്റിയിലെ ആ കടുത്ത ചൂട് എന്റെ വിരലുകളെ പൊള്ളിക്കുന്നത് പോലെ തോന്നി. സാധാരണ എപ്പോഴും ഊർജ്ജസ്വലയായി കാണാറുള്ള സുമ ചേച്ചി ഇത്രത്തോളം അവശയായി കിടക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു വിറച്ചു. ദിവസങ്ങളായുള്ള വിശ്രമമില്ലാത്ത പണിയും അമ്മായിയമ്മയെ നോക്കുന്നതിന്റെ കഷ്ടപ്പാടും ചേച്ചിയെ ശരിക്കും തളർത്തിയിരിക്കുന്നു.

 

​”ചേച്ചീ… സുമ ചേച്ചീ…” ഞാൻ വിറയലോടെ വീണ്ടും വിളിച്ചു.

 

​ചേച്ചി പതുക്കെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ആ കണ്ണുകൾ പനി കൊണ്ട് ചുവന്നു തുടുത്തിരുന്നു. എന്നെ കണ്ടതും അവർ ഒരു നേർത്ത ചിരി വരുത്താൻ ശ്രമിച്ചു, പക്ഷേ അവരുടെ ചുണ്ടുകൾ വല്ലാതെ വറണ്ടിരുന്നു.

 

​”നീ വന്നോ ശരത്തേ… എനിക്ക് എഴുന്നേൽക്കാൻ വയ്യടാ. ശരീരം വല്ലാതെ വേദനിക്കുന്നു,” ചേച്ചി വളരെ പ്രയാസപ്പെട്ട് പറഞ്ഞു.

 

“ചേച്ചി എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ടത്? പനി വരുന്നത് പറഞ്ഞുകൂടായിരുന്നോ? ഞാൻ ഇപ്പോൾ തന്നെ ഡോക്ടറെ വിളിക്കാം.”

 

ഇത്രയും വയ്യാതിരുന്നിട്ടും ചേച്ചി ചോദിച്ചത് മറ്റൊന്നാണ്. “അമ്മ… അമ്മയ്ക്ക് മരുന്ന് കൊടുക്കണം. നേരം വൈകി. അവർ അവിടെ കിടന്ന്…”

 

 

​”അമ്മയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം ചേച്ചീ. ചേച്ചി ഇപ്പോൾ മിണ്ടാതെ കിടക്ക്,” ഞാൻ അവരെ നിർബന്ധിച്ച് കിടത്തി.

 

അന്ന് ഞാൻ സ്കൂളിൽ പോയില്ല. സുമ ചേച്ചിയെ ഒരു ചെറിയ കുഞ്ഞിനെയെന്നപോലെ എനിക്ക് നോക്കേണ്ടി വന്നു.

 

ഞാൻ അടുക്കളയിൽ പോയി വെള്ളം ചൂടാക്കി ചേച്ചിയുടെ നെറ്റിയിൽ തുണി നനച്ചിട്ടു. ഇടയ്ക്കിടെ ആ തുണി മാറ്റുമ്പോൾ ചേച്ചി എന്റെ കൈകളിൽ മുറുകെ പിടിക്കുന്നുണ്ടായി

 

ഞാൻ തന്നെ കഞ്ഞി ഉണ്ടാക്കി ചേച്ചിക്ക് സ്പൂൺ കൊണ്ട് വാരിക്കൊടുത്തു. ചേച്ചി അത് കഴിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *