ഞാൻ ഒട്ടും വൈകിപ്പിക്കാതെ അവരുടെ വീട്ടിലേക്ക് ഓടിച്ചെന്നു. ഉമ്മറത്തെ തിണ്ണയിൽ ആ തള്ള ബോധമില്ലാതെ കിടക്കുകയായിരുന്നു. മുഖമെല്ലാം വിളറി വെളുത്തിരിക്കുന്നു. ആ നേരത്തും എനിക്ക് തോന്നിയത്, ഇത്രയും വിഷം തുപ്പുന്ന നാവുള്ള ഇവർക്കും ഇങ്ങനെയൊരു അവസ്ഥ വരുമല്ലോ എന്നാണ്.
ഞാൻ ഓടിപ്പോയി അടുത്തുള്ള ടൗണിലെ ഒരു ഓട്ടോ വിളിച്ചുകൊണ്ടുവന്നു. ഞാനും ചേച്ചിയും കൂടി അവരെ താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റി.
യാത്രയിലുടനീളം ചേച്ചി ആ തള്ളയുടെ തല മടിയിൽ വെച്ച് തടവിക്കൊടുക്കുന്നുണ്ടായിരുന്നു. “അമ്മേ… കണ്ണുതുറക്ക് അമ്മേ…” എന്ന് വിറയലോടെ ചേച്ചി വിളിക്കുന്നുണ്ടായിരുന്നു.
ടൗണിലെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച ഉടനെ അവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധനകൾ തുടങ്ങി. ഞാനും ചേച്ചിയും പുറത്ത് വരാന്തയിൽ കാത്തിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് ഒരു ഡോക്ടർ പുറത്തേക്ക് വന്നു.
ഡോക്ടറുടെ അടുത്ത വാക്കുകൾ സുമ ചേച്ചിയെ തളർത്തിക്കളഞ്ഞു. ആ തള്ളയ്ക്ക് സ്ട്രോക്ക് (stroke) വന്നതായിരുന്നു. ബിപി അമിതമായി വർദ്ധിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്നു പോയിരിക്കുന്നു. ഇനി എന്നാണവർ പഴയപടിയാവുക എന്ന് പറയാൻ കഴിയില്ലെന്നും, കുറേക്കാലം കിടപ്പിലാകുമെന്നും ഡോക്ടർ അറിയിച്ചു.
ഈ വാർത്ത കേട്ടപ്പോൾ സുമ ചേച്ചി തരിച്ചിരുന്നുപോയി. തന്നെ ഇത്രയധികം ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത ഒരാളെ, ഇനി ഒരു ശിശുവിനെപ്പോലെ നോക്കേണ്ടി വരുന്നത് വലിയൊരു വിധിവൈപരീത്യമായിരുന്നു.
വിവരം അറിഞ്ഞ് സുഭാഷേട്ടൻ വന്നു. കുറച്ച് ദിവസം അവിടെ കിടത്തി പിന്നെ അവരെ ഡിസ്ചാർജാക്കി. ഈ സമയമെല്ലാം ഞാനും അവരുടെ ഉണ്ടായിരുന്നു. സുഭാഷേട്ടൻ ആവശ്യത്തിന് മാത്രമേ എന്നോട് സംസാരിച്ചുള്ളു. പണ്ടും അത് അങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ട് എനിക്കാതിൽ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.
വീട്ടിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ കഠിനമായി. സുഭാഷേട്ടൻ വന്നതോടെ സുമ ചേച്ചിക്ക് ഒരു താങ്ങായെങ്കിലും, ആ വീടിനുള്ളിലെ മൗനം വല്ലാതെ വീർപ്പുമുട്ടിക്കുന്നതായിരുന്നു. സുമ ചേച്ചിയുടെ പരിചരണവും എന്റെ സഹായവും കണ്ടിട്ടും സുഭാഷേട്ടൻ തന്റെ പതിവ് ഗൗരവം വിട്ടില്ല.
സുഭാഷ്: അമ്മ നോക്കാനും മറ്റും ആരെയെങ്കിലും നിർത്തണോ നിന്നെ കൊണ്ട് നോക്കാൻ പറ്റോ
സുമ: അതിന്റെ ആവശ്യമില്ല ഞാൻ നോക്കിക്കൊള്ളാം പിന്നെ എന്തെങ്കിലും സഹായത്തിന് ഇവൻ ഉണ്ടല്ലോ.
സുമ ചേച്ചി എന്നെ നോക്കി പറഞ്ഞു.
സുഭാഷ്: ഉം… ഞാൻ ഇന്ന് തിരിച്ച് പോകും, ഇനിയും ലീവ് നീട്ടാൻ പറ്റില്ല.
സുഭാഷേട്ടൻ തിരികെ പോകാൻ തീരുമാനിച്ചതോടെ ആ വീട്ടിൽ വീണ്ടും പഴയ നിശബ്ദത തിരിച്ചെത്തുകയാണ്. പക്ഷേ, ഇത്തവണ സുമ ചേച്ചി ഒറ്റയ്ക്കല്ല എന്ന ഉറപ്പ് ആ സംസാരത്തിലുണ്ടായിരുന്നു. സുഭാഷേട്ടൻ എന്നെ ഒന്ന് പാളി നോക്കി. ആ നോട്ടത്തിൽ “എന്റെ അഭാവത്തിൽ നീ വേണം ഇവിടെ നോക്കാൻ” എന്നൊരു പരോക്ഷമായ ഉത്തരവാദിത്തം ഏൽപ്പിച്ചതുപോലെ എനിക്ക് തോന്നി.
അന്ന് വൈകുന്നേരം തന്നെ സുഭാഷേട്ടൻ ബാഗും എടുത്ത് ഇറങ്ങി. കാറിൽ കയറുന്നതിന് മുൻപ് അയാൾ എന്നെ അരികിലേക്ക് വിളിച്ചു.
“ശരത്തേ, ഞാൻ പോകുന്നു. എന്തെങ്കിലും അത്യാവശ്യം വന്നാൽ എന്നെ വിളിക്കണം. സുമയെ നീ ഒന്ന് സഹായിക്കണം. അവൾക്ക് ഇപ്പോൾ നീ മാത്രമേ ഉള്ളൂ.”
“ശരി ഏട്ടാ, ഞാൻ നോക്കിക്കൊള്ളാം.”
കാർ ഗേറ്റ് കടന്നു പോകുന്നതുവരെ ഞാനും സുമ ചേച്ചിയും ഉമ്മറത്ത് തന്നെ നിന്നു. അയാൾ പോയിക്കഴിഞ്ഞതും സുമ ചേച്ചി ഒരു ദീർഘനിശ്വാസം വിട്ടു. അതൊരു സങ്കടത്തിന്റെ ആയിരുന്നില്ല, മറിച്ച് വലിയൊരു ഭാരത്തിൽ നിന്ന് മോചിതയായ ആശ്വാസമായിരുന്നു അത്.
പിന്നെയുള്ള ദിവസങ്ങൾ ചേച്ചിക്ക് വിശ്രമമില്ലാത്തതായിരുന്നു. എങ്കിലും എന്റെ കാര്യവും ചേച്ചി മുടങ്ങാതെ നോക്കിയിരുന്നു. ഞാനും ചേച്ചിക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.
