ഒന്നും ചോദിക്കാനോ പറയാനോ പറ്റില്ലല്ലോ എപ്പോഴാണ് ആക്രമണമെന്ന് അറിയില്ല. അതും ആ മുറിവ് പറ്റിയ കയ്യിൽ തന്നെയാണ് പിടിച്ച് ആക്രമിക്കുന്നത്. കിളി:- ഇരിക്കട അവിടെ. അടുക്കളയുടെ ചവിട്ടുപടി കാണിച്ചുതന്നു. ഞാൻ അവിടെ ഇരുന്നു കൂടെ ആ കാളിയും. മരുന്ന് ഇട്ടു വച്ചിരിക്കുന്ന ബോക്സിൽ നിന്നും കത്രികയെടുത്തു പഴയ ഡ്രസ്സിംഗ് വെട്ടി മാറ്റി. ചോര വന്നു കുതിർന്നിരുന്നതിനാൽ അവിടെ നിന്നും അത് വേർപെട്ടു പോരാൻ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു, വേദനയും ഉണ്ടായി. അതിനുശേഷം മുറിവുള്ള ഭാഗത്ത് സ്പിരിറ്റ് കൊണ്ട് തുടച്ചു. ഇത് ചെയ്യുന്നതിനിടയിൽ ആ കാളി ഇടക്കിടക്ക് ഒളികണ്ണാൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ആ മുറിവിൽ നിന്നും പഴയ ഡ്രസ്സിംഗ് മാറ്റിയപ്പോൾ ഉണ്ടായ വേദന സഹിക്കാൻ കഴിയാതെ ഞാൻ ചുവരിലേക്ക് ചാരിയിരുന്നു. മുറിവ് ക്ലീൻ ചെയ്തപ്പോൾ ഞാനൊന്ന് അങ്ങോട്ട് നോക്കി ഏതെങ്കിലും സ്റ്റിച്ച് വിട്ടു പോയിട്ടുണ്ടോ എന്ന് അറിയാൻ. കാരണം കാലത്ത് കൈപിടിച്ചുള്ള തിരിച്ചിൽ അത്ര ശക്തിയിൽ ഉള്ളതായിരുന്നു. പക്ഷേ കുഴപ്പം ഒന്നും സംഭവിച്ചിട്ടില്ല. ഇങ്ങനെ തുടർന്നാൽ മുറിവുണങ്ങാൻ ഒരുപാട് ദിവസം പിടിക്കും. ഡ്രസ്സ് ചെയ്തുകഴിഞ്ഞ് എഴുന്നേറ്റപ്പോൾ കിളി:- എൻറെ അടുത്ത അഭ്യാസം കാണിക്കരുത്. എനിക്ക് ഇനി താഴെ ഭൂമിയും മുകളിൽ ആകാശവും മാത്രമേയുള്ളൂ . ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റ് പോന്നു. മുറിയിൽ വന്നു കട്ടിലിൽ കയറി കിടന്നു. ഡ്രസ്സ് ചെയ്യുന്നതിന് മുറിവൊക്കെ തുടച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം കൈക്ക് വേദന അനുഭവപ്പെട്ടു. ഒരു തലയിണയെടുത്ത് തലയുടെ മുകളിൽ വെച്ച് അതിൽ കൈവച്ചാണ് കിടന്നത്. പുറം തിരിഞ്ഞു കിടന്നതു കൊണ്ട് മുറിവ് വന്ന കൈ, സൈഡിൽ മുകളിൽ ആയിരുന്നു. കുറച്ചുനേരം അങ്ങനെ കിടന്നു. എൻറെ കാര്യങ്ങളൊക്കെ അവതാളത്തിലാകും എന്ന് തോന്നുന്നു. പേപ്പറുകൾ ഒന്നും ശരിയായിട്ടില്ല, അടുത്ത ദിവസം തന്നെ അതിനു പോകണം. വൈകിട്ട് ഒന്ന് പുറത്തിറങ്ങണം ഏതെങ്കിലും കൂട്ടുകാരെ തപ്പണം നാളെ അവരെയും കൂട്ടി പോകേണ്ട സ്ഥലത്തൊക്കെ പോകണം. ഇതൊക്കെ എത്ര ദിവസംകൊണ്ട് ശരിയാകും എന്ന് അറിയില്ലല്ലോ. ഏതായാലും സുധിയെ വിളിച്ച് ദിവസം കൂട്ടുന്നത് എങ്ങനെയെന്ന് ഓഫീസിൽ ചെന്ന് ചോദിച്ചറിയാൻ പറയണം. ഞാൻ എഴുന്നേറ്റ് ഹാളിൽ ചെന്ന് സമയം നോക്കിയപ്പോൾ 3:00 മണി. ഞാൻ ആ ബാധയെ തിരക്കി അടുക്കളയിലും പുറത്തും ഒക്കെ നടന്നു, കണ്ടില്ല. തിരിച്ച് അകത്തേക്ക് കയറിയപ്പോൾ അവർ കിടക്കുന്ന മുറി അടഞ്ഞുകിടക്കുന്നു. ഇതുതന്നെ തക്കം ആ കാളി അറിയാതെ വേണം വിളിക്കാൻ, ദിവസത്തിൻ്റെ കാര്യമൊക്കെ പറയുന്നത് കേട്ടാൽ, അതു മതി അമ്മുമ്മയോട് പറയാൻ. ഞാൻ പതിയെ ഫോണിൽ ഇരിക്കുന്ന സ്ഥലത്തേക്ക് നീങ്ങി. ശബ്ദമുണ്ടാക്കാതെ ഫോണെടുത്ത് സുധിയുടെ നമ്പർ ഡയൽ ചെയ്തു. സുധി :- ഹലോ ഞാൻ :- സുധി, ഞാനാണ് അജയ്. നീയൊന്ന് സെക്രട്ടറിയേറ്റിൽ പോയി – – – – – ഈ ഓഫീസിൽ ചെന്ന് എൻറെ അപ്പോയ്മെൻറ് ഓർഡറിൻ്റെ കാര്യവും, ജോയിൻ ചെയ്യാൻ ഒരു 30 ദിവസം കൂടി കൂട്ടി കിട്ടുവാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചറിയുക. സുധി :- എന്തിനാടാ അത്രയും ദിവസം. ഞാൻ:- എൻറെ കൈക്ക് ചെറിയൊരു
മുറിവുണ്ട് അതൊന്ന് ക്ലിയർ ആകണം. നാല് സ്റ്റിച്ച് ഉണ്ട്. ഇതെല്ലാം വളരെ ശബ്ദംതാഴ്ത്തി ആണ് ഞാൻ പറഞ്ഞത്. അവൻ “ഓക്കെ’
അന്വേഷിക്കാമെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ തൊട്ടുപുറകിൽ അതാ നിൽക്കുന്നു ബാധ. ഇത്രയും നേരം ഞാൻ പറഞ്ഞതൊക്കെ കേട്ടു നിൽക്കുകയായിരുന്നു എന്ന് ആ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി. രൗദ്രം ഭാവത്തോടുകൂടി ഉള്ള നിൽപ്പ്. അടുത്ത ഒരു അറ്റാക്ക് പ്രതീക്ഷിച്ചു തന്നെ ഞാൻ എൻറെ ആ കൈ മാറ്റിപ്പിടിച്ചു. കിളി :- എന്താടാ ഒളിച്ചും പാത്തും വന്നിരുന്ന് വിളിക്കുന്നത്. ഇത്രയും ദിവസം കിട്ടുമെങ്കിൽ നീ എന്തിനാണ് അത് ഒളിച്ചു വെക്കുന്നത്. ഞാൻ അതിനു മറുപടി കൊടുക്കാതെ മുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വട്ടം കയറി നിന്നു. കിളി :- അങ്ങനെ അങ്ങ് പോയാലോ. ഇതിനു സമാധാനം പറഞ്ഞിട്ട് പോയാൽ മതി. ഒന്നും പറയാതെ ഞാൻ ആ സെറ്റിയിൽ ഇരുന്നു. കിളിയും എൻറെ അടുത്ത് വന്ന് ഇരുന്നു. കിളി :- ചോദിച്ചത് കേട്ടില്ലേ? എന്ന് പറഞ്ഞ് എവിടെയോ മറച്ചു വച്ചിരുന്ന കത്തിയെടുത്ത് കയ്യിൽ പിടിച്ചു. ദൈവമേ ഈ കത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്തുകയാണല്ലോ. ഏതെങ്കിലും തരത്തിൽ എതിർക്കാൻ ശ്രമിച്ചാൽ ആ മുറിവുള്ള കൈയ്യിൽ കയറി പിടിക്കും. ഞാൻ :- ഞാൻ ആരെയും ശല്യപ്പെടുത്താതെ നേരത്തെ പോകാമെന്ന് കരുതിയതാണ്. കിളി :- എന്നിട്ട് പ്രവർത്തി അതല്ലല്ലോ. എൻറെ കല്യാണക്കാര്യം ചെക്കൻറെ കാര്യം എല്ലാം സംസാരിച്ച് ഒരു അവിയൽ പരുവം ആക്കിയിട്ട് പോകാം എന്ന് കരുതിയോ. ഞാൻ:- ഇനിമേലിൽ ഒന്നും പറയില്ല. എന്നെ ഒന്ന് വെറുതെ വിടണം. കത്തി കയ്യിൽ ഉള്ളതുകൊണ്ട് അത് ഏതുവിധത്തിൽ പ്രയോഗിക്കുമെന്ന് അറിയാത്തതുകൊണ്ട് സംയമനം പാലിച്ച് സംസാരിച്ചു. കത്തികൊണ്ട് കുത്തി കൊല്ലുക ആണെങ്കിൽ തട്ടി പോകട്ടെ എന്ന് കരുതാം. ഇതുപോലെ വല്ല മുറിവും സംഭവിച്ചാൽ, രാത്രി കഴിച്ചുകൂട്ടുന്നത് എനിക്കേ അറിയൂ. കിളി :- നീ അത്ര പാവമായി ഒന്നും അഭിനയിക്കേണ്ട. അന്ന് ആ രാത്രി നീ ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല. ഞാൻ:- അതിന് എൻറെ ജീവൻ വേണമെങ്കിൽ എടുത്തോളൂ. ആ കത്തി കയ്യിൽ ഇരിക്കുകയല്ലേ ഒറ്റ കുത്ത് മതി. പിന്നീട് എൻറെ കൈ കത്തിപിടിയിൽ പിടിച്ച് കൈരേഖകൾ ഒക്കെ മായ്ച്ചുകളഞ്ഞു കൊള്ളാം. എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിനും നല്ലത് അതാണ്. ആ കത്തി ഇങ്ങോട്ട് കൊണ്ടുവരു, അതിൽ പിടിച്ച് എൻറെ കൈരേഖകൾ അതിൽ ആക്കി കൊള്ളാം. എനിക്ക് ഇതൊന്നും സഹിക്കാനുള്ള ശക്തി ഇല്ല, അന്ന് ആ ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം. കിളി :- നീ എന്ത് പ്രായശ്ചിത്തം ചെയ്താലും, എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ? ഞാൻ :- പിന്നെ ഞാനെന്തു വേണം. പെട്ടെന്ന് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതോടെ ഞങ്ങൾ രണ്ടുപേരും അവിടെ നിന്നെഴുന്നേറ്റു. സമയം നോക്കിയപ്പോൾ അഞ്ചുമണി. ഞാൻ എൻറെ മുറിയിലേക്ക് പോയി കിടന്നു. കിളി പോയി അടുക്കള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഇതെന്ത് അന്ന് എല്ലാത്തിനും മാപ്പ് പറഞ്ഞവസാനിപ്പിച്ചതാണ്. അല്ല ഇത്
