എൻ്റെ കിളിക്കൂട് – 10 1അടിപൊളി  

ഞാൻ അവിടെ ഇരുന്നു. ഇനി രാത്രിയിൽ എങ്ങനെ മനസമാധാനത്തോടെ കൂടി ഉറങ്ങാൻ കഴിയും. ഉറക്കം അല്ലെങ്കിൽ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. നേരം വെളുപ്പാൻകാലം ആകുമ്പോഴാണ് ഒന്ന് ഉറങ്ങുന്നത്, അതേതായാലും ഇതോടെ നഷ്ടപ്പെട്ടു. ഞാൻ തലയിൽ നിന്നും കൈമാറ്റിയിരുന്നു, പേടി കൊണ്ടാണ്. ഇവിടെ നിന്നും പോകുമ്പോൾ കണ്ട, സ്നേഹമുള്ള കിളിയല്ല ഇപ്പോൾ. രൗദ്രവും ബീഭൽസവും ചേർന്ന ഒരു പ്രത്യേകതരം സ്വഭാവത്തോടുകൂടിയ ഉള്ള കിളി അല്ല കാളി. എനിക്കാണെങ്കിൽ കൈ വേദന എടുത്തിട്ട് വയ്യ. കൈ തലയിൽ വെച്ചാൽ വേദന കുറയും, പക്ഷേ കാളി ഇരിക്കുന്നതുകൊണ്ട് അതിനു വയ്യ. ഇപ്പോഴും ആ കൈ എൻറെ തുടയിൽ തന്നെ ഇരിക്കുകയാണ്. ചെകുത്താനും കടലിനും ഇടയിൽ പെട്ട് അവസ്ഥയിലാണ് ഞാൻ. കൈ വേദന ഒരു വശം മറ്റൊരുവശം കാളി. ഇതിൽ ചെകുത്താനേത് കടലേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം സങ്കീർണ്ണമാണ്. എപ്പോഴൊ അമ്മ എഴുന്നേറ്റു, ആ നിമിഷം എൻറെ തുടയിലെ കൈ മാറി. അമ്മൂമ്മ :- മോളെ സമയം ഒരുപാടായി നമുക്ക് ഭക്ഷണം കഴിച്ച് കിടക്കാം. കിളി :- ശരി വല്യമ്മേ. ഇതു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. വേദനയാൽ എനിക്ക് ഇരിക്കാൻ വയ്യാത്ത കൊണ്ട് വിശപ്പ് തോന്നിയില്ല. ഞാൻ:- എനിക്ക് നല്ല വിശപ്പ് ഇല്ല അതുകൊണ്ട് ഭക്ഷണം വേണ്ട. പോകുന്ന വഴി കാളി എന്നെ രൂക്ഷമായി ഒന്ന് നോക്കി. ഇതെന്തു മറിമായം എപ്പോഴും എന്നെ ഈ രൂക്ഷമായി നോക്കുന്നത് എന്തിന്? അടുക്കളയിൽ എന്തോ ശബ്ദംതാഴ്ത്തി സംസാരിക്കുന്നത് കേട്ടു . അടുത്ത വല്ല പാരയും ആണോ, അതെ പാര തന്നെ. എനിക്കുള്ള ഭക്ഷണം മേശപ്പുറത്തു വന്നു. അമ്മുമ്മ എന്തോ കാര്യത്തിന് അടുക്കളയിലൂടെ പുറത്തേക്കിറങ്ങിയപ്പോൾ…… സ്വകാര്യമായി ചെവിയിൽ കിളി: – ഞാൻ പകൽ പറഞ്ഞതാണ് എന്നോട് അഭ്യാസം കാണിക്കരുത്, ഭക്ഷണം കഴിച്ചിട്ട് പോയി കിടന്നുറങ്ങ്. ഞാൻ ഒരക്ഷരം മിണ്ടാതെ ടേബിളിൽ പോയിരുന്നു ഭക്ഷണം കഴിച്ചു തിരിച്ച് മുഖവും കഴുകി കട്ടിലിൽ കയറി കിടന്നു. കൈ വേദന കൂടുതലാണ്. അവരുടെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞു. അമ്മൂമ്മ മുറിയിൽ കയറി വാതിൽ ചാരി. കിളി വാതിൽക്കൽ തന്നെ. ഭഗവാനെ ഇന്നെന്താണ് പരിപാടി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിൻ്റെ സിംബൽ കേട്ട് തുടങ്ങി.. ഞാൻ വാതിൽക്കലേക്ക് നോക്കി, അനക്കമൊന്നുമില്ല. സമാധാനമായി, ഉറങ്ങി എന്ന് തോന്നുന്നു. ഞാൻ തലയിണയിൽ നിന്നും താഴെയിറങ്ങി മലർന്നു കിടന്നു. തലയുടെ മുകളിൽ 2 തലയണ കൂട്ടി, കൈ അതിൽ വച്ചു. ഈ കിടപ്പിൽ കൈ വേദനയ്ക്ക് കുറവുണ്ട്. കുറച്ചു ദിവസങ്ങളായുള്ള ഉറക്കത്തിൻ്റെ ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി. ഞാനും അമ്മൂമ്മയും ഡൈനിംഗ് ടേബിളിൽ ഇരുന്ന് കട്ടൻ കുടിക്കുന്നതിനിടയിൽ അമ്മൂമ്മ :- കിളിയെ കൊണ്ടു ചെന്ന് നാളെ ആക്കാം. ഞാൻ:- നാളെയല്ലേ അവർ കാണാൻ വരുന്നത്, ഇന്നു തന്നെ കൊണ്ടുപോയി ആക്കണം അവര് വലിയ പൈസക്കാരല്ലെ. ആ ചെക്കന് ഇങ്ങനെ നിൽക്കുന്നതും

പിടിക്കില്ല. അമ്മൂമ്മ :- ശരിയാണ്. ഞാനൊന്നു കൊച്ചുത്രേസ്യയുടെ വീടുവരെ പോയി വന്നിട്ട് കൊണ്ടു ചെന്നാക്കാം. അയാൾക്ക് അസുഖം കൂടുതലാണ് എന്ന് പറയുന്നത് കേട്ടു ഞാൻ പോയി വരുമ്പോഴേക്കും എന്തെങ്കിലും സംഭവിച്ചാലോ. മോളെ വേഗം ആയിക്കോ ഞാനിപ്പോൾ വരാം. എന്നു പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങി. കുറച്ചുനേരം കൂടി അവിടെ ഇരുന്നിട്ട് എഴുന്നേറ്റ് മാറുന്നതിനിടയിൽ എൻറെ കാലുകൾ ഡൈനിംഗ് ടേബിളിൽ തട്ടി മലർന്നു വീണു. എഴുന്നേൽക്കാൻ പറ്റുന്നില്ല പരമാവധി ശ്രമിച്ചു നോക്കി നടക്കുന്നില്ല. പെട്ടെന്ന് കിളി ഓടി വന്നു രണ്ടു കൈകളിലും ചവിട്ടി പിടിച്ചു. കിളി :- തക്കത്തിന് കിട്ടാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഇപ്പോൾ അവസരം വന്നു.നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എൻറെ കാര്യത്തിൽ ഇടപെടരുതെന്ന്. ഞാൻ:- കിളി എഴുന്നേൽക്കാൻ വയ്യ എന്നെ ഒന്ന് പിടിച്ചെഴുന്നേൽപ്പിക്കു. കിളി :- അവിടെ കിടക്ക്, നിനക്ക് ഇത് തന്നെ വേണം. നിനക്ക് തരാൻ ഉള്ളത് ഞാൻ ഇപ്പോൾ തന്നെ തരാം. എന്നു പറഞ്ഞു മറച്ചു പിടിച്ചിരുന്ന കത്തിയെടുത്തു. കിളി :- അന്നേ നിന്നെ തീർക്കേണ്ടി ഇരുന്നു. പക്ഷേ കയ്യിൽ ആയിപ്പോയി. നീ രക്ഷപ്പെട്ടത് കൊണ്ടാണ് ഞാൻ വീണ്ടും ഇവിടെ വന്നത്. ഞങ്ങളുടെ ജീവിതത്തിൽ നീ ഒരു ശല്യമായി നിൽക്കരുത്. ഇതും പറഞ്ഞ് നെഞ്ചിൽ ചവിട്ടി തള്ളവിരൽ കൊണ്ട് കൂമ്പിന് അമർത്തി. അതിനുശേഷം രണ്ടു കൈകളും ചവിട്ടി ഞെരിച്ചു. ഞാൻ അയ്യോ അയ്യോ എന്ന് കരഞ്ഞു. കിളി:- ഛീ ….. മിണ്ടല്ലേടാ ….. കരഞ്ഞാൽ കൊന്നുകളയും. അന്ന് ഞാൻ വീശിയത് വയറിനെ ലക്ഷ്യമാക്കിയാണ്. ലക്ഷ്യം തെറ്റിപ്പോയി. എന്നാലും ചോര പോകുന്നത് കണ്ടപ്പോൾ നീ തട്ടി പോകുമെന്ന് കരുതി. അതുകൊണ്ട് തന്നെയാണ് ഞാൻ തിരിഞ്ഞു നോക്കാതെ ഇരുന്നത്. അടുത്ത ചവിട്ട് വയറ്റിലാണ്. ഞാൻ ഉറക്കെ ഉറക്കെ കരഞ്ഞു ഞാൻ :- അയ്യോ കിളി ഞാൻ ഒന്നും ചെയ്യില്ല….. അയ്യോ അയ്യോ എന്നെ കൊല്ലല്ലേ……. ഇതൊന്നും കേൾക്കാതെ വീണ്ടും കാലുകൾ പൊക്കി മുഖത്ത് ഒരു ചവിട്ട്. അതോടെ വായിൽ മുഴുവൻ ചോര. മൂക്കിൽ നിന്നും വരുന്നുണ്ടോ എന്നൊരു സംശയം. വീണ്ടും കാലുകൾ കൈകളിലേക്ക് തന്നെ കൈകൾ കൂടുതൽ ചവിട്ടിമെതിച്ചു. ഭദ്രകാളി എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ കാണുന്നു. ഞാനോർത്തു അമ്മൂമ്മ പോയിട്ട് കുറെ നേരമായി എന്നിട്ടും വന്നില്ല. അമ്മുമ്മ വരുമ്പോഴേക്കും എൻറെ ജീവൻ പോകും. കിളി :- ഞാൻ കൂടുതൽ സൗകര്യത്തിൽ, രാജിയെ പോലെ വാഴുമ്പോൾ ഒഴിയാബാധയായി നീ പാടില്ല. ഞങ്ങളുടെ ജീവിതത്തിൽ ഒരു കല്ലുകടി ഉണ്ടാകരുത്. അതിന് നീ ജീവിച്ചിരിക്കാൻ പാടില്ല. നിന്നെ തഞ്ചത്തിൽ കൊല്ലാൻ വേണ്ടിയാണ് ഞാൻ കുറെ കഥകളൊക്കെ പറഞ്ഞത്. പക്ഷേ നീ അത് വിശ്വസിച്ചില്ല. ഇവിടെ വന്നു ആദ്യത്തെ ദിവസം കട്ടൻചായയിൽ പോയ്സൺ കലക്കിയതാണ്, അപ്പോൾ നീ കട്ടൻ കുടി നിർത്തിയെന്ന് വല്യമ്മ പറഞ്ഞു. അടുത്തദിവസം ചായയുടെ പലഹാരത്തിൽ ചേർത്തു. അന്നു നീ അത് വിശപ്പില്ല എന്നുപറഞ്ഞ് കഴിച്ചില്ല. പിന്നീട് അവസരങ്ങളൊന്നും ഒത്തുവന്നില്ല. ഇതൊക്കെ കേട്ട് ഞാൻ നിർജീവമായി അങ്ങനെ കിടന്നു. ഈ പെണ്ണ് ഇത്രയും ക്രൂരയാെണൊ? എൻറെ വായിൽ നിന്നും ചോരയും

Leave a Reply

Your email address will not be published. Required fields are marked *