എൻ്റെ കിളിക്കൂട് – 10 1അടിപൊളി  

അങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒരു പ്രശ്നമാണോ. ശരിയാണ്, ഒരു പെണ്ണിൻറെ ഏറ്റവും വിലപ്പെട്ടത് ബലപ്രയോഗത്തിലൂടെ കവർന്നെടുത്തത് ഞാനാണ്. അതൊരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്ത തെറ്റാണ്. പക്ഷേ തെറ്റ് തിരുത്താൻ തയ്യാറായിരുന്നു, അതിന് കിളിയും സമ്മതം തന്നതാണ്. അതിനിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആ ഉത്സവത്തിന് പോക്കാണ് ഇതിനെയെല്ലാം തകിടംമറിച്ചത്. ഉത്സവത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണെന്ന് ചോദിച്ചിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വിവരം പറഞ്ഞാലല്ലേ അതിന് ഒരു സൊലൂഷൻ കണ്ടെത്താൻ കഴിയു, അതിന് കിളി തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. എൻറെ മനസ്സ് ആകെ കലുഷിതമാണ്, നഷ്ടപ്പെടലിൻ്റെ ഒരു അസ്വസ്ഥത. ഇനി ആ കുരിശ് ചെന്ന് അമ്മൂമ്മയോട് ദിവസങ്ങൾ ഒരുപാട് ഉണ്ടെന്നുള്ള വിവരങ്ങൾ പറയുമോ. ഇപ്പോൾ ഒരു പാര ആയാണല്ലൊ പ്രവർത്തിക്കുന്നത്. അപ്പുറത്ത് അടുക്കള വശം എന്തോ സംസാരം കേൾക്കുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മുമ്മ എൻറെ മുറിയിലേക്ക് കടന്നു. അമ്മുമ്മ :- കൈയുടെ മുറിവ് ശരിക്കും വലിഞ്ഞിട്ടില്ലല്ലേ, എന്നിട്ടാണ് പെട്ടെന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇനിയും 45 ദിവസം കിട്ടും എന്നാണല്ലോ ആ പെൺകൊച്ച് പറഞ്ഞത്. കയറ്റി പാര, ഇനിയിപ്പോൾ എന്തു പറഞ്ഞു ഒഴിവാകും. ഒന്നും പറയാനില്ല അനുഭവിക്കുകതന്നെ, എൻറെ വിധി. എല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ നിൽക്കുക. മനുഷ്യനെ ഭ്രാന്ത് പിടിക്കും. ഞാൻ അമ്മൂമ്മ പറഞ്ഞതിനൊന്നും മറുപടി പറഞ്ഞില്ല. അമ്മുമ്മ മുറിയിൽ നിന്നും ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആ ഭൂതം ഒരു കത്തിയും കൈയും പിടിച്ച് മുറിയിലേക്ക് വന്നു. ആനയെ ചട്ടം പഠിപ്പിക്കാൻ തോട്ടിയുമായി നടക്കുന്നതുപോലെ എന്നെ ഭീഷണിപ്പെടുത്താൻ വേണ്ടി കത്തിയുമായി നടക്കുകയാണ്. കിളി :- ആ ടേബിളിൽ ചായ എടുത്തു വച്ചിട്ടുണ്ട്, പോയി കുടിക്ക്. ഞാൻ മിണ്ടാതെ എഴുന്നേറ്റു പോയി ചായ കുടിക്കാൻ ഇരുന്നു. ഈ അമ്മുമ്മ എവിടെ പോയി, ഇവിടെയെങ്ങും കാണുന്നില്ലല്ലോ. ചായയും കുടിച്ച് എഴുന്നേറ്റ് മുറിയിലേക്ക് പോകാൻ പോയ എന്നെ പിടിച്ചുനിർത്തി. കിളി :- എപ്പോഴും പോയി കിടക്കാൻ എന്താ കിടപ്പു രോഗം വല്ലതുമാണോ, ആ സെറ്റിയിൽ പോയിരിക്കു. ശരിക്കും ഞാൻ പെട്ടു, എന്നെ ചട്ടം പഠിപ്പിക്കാൻ ആണ് കത്തി എന്ന് തോന്നുന്നു. ഞാനിനി രാത്രിക്ക് രാത്രി തന്നെ ഒളിച്ചോടേണ്ടി വരുമോ? എന്താണ് ഉദ്ദേശം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ ആ കൈയിൽ പിടിച്ച് തിരിക്കും. ഞാൻ നല്ലകുട്ടിയായി ആ സെറ്റിൽ പോയിരുന്നു. നേരം സന്ധ്യയായി, കയ്യും മുഖവും കഴുകി വന്ന് കാളി നിലവിളക്കുമായി സിറ്റൗട്ടിലേക്ക് പോയി. അമ്മുമ്മയും പുറകെ പോയി തൊഴുതിട്ടു രണ്ടുപേരും തിരിച്ചുപോന്നു. അമ്മുമ്മ സെറ്റിയുടെ കസേരയിൽ വന്നിരുന്നു, സന്ധ്യാനാമം ചൊല്ലാൻ തുടങ്ങി. കാളി അടുക്കളയിലേക്ക് പോയി. അമ്മുമ്മ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് എന്നെ കാണുന്നത്. അമ്മുമ്മ :- എന്താണ് പതിവില്ലാതെ സന്ധ്യാനേരത്ത് ഇവിടെ സെറ്റിൽ വന്നിരിക്കുന്നത്. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. രാത്രി ആകും തോറും എൻറെ കൈക്ക് വേദന അനുഭവപ്പെട്ടു തുടങ്ങി, ഇന്ന് കാലത്തെ തിരി കൂടി ആയപ്പോൾ വേദനക്ക് കാഠിന്യം കൂടി. അതും സഹിച്ച് അവിടെ ഇരിക്കുമ്പോൾ അതാ പോകുന്നു

കാളി, വിളക്ക് എടുക്കാൻ സിറ്റൗട്ടിലേക്ക് ഉള്ള യാത്രയാണ്. വിളക്കും അടുത്ത്

സിറ്റൗട്ടിൽ നിന്നും വരുന്ന വഴി എന്നെ തുറിച്ചുനോക്കി. ഒരു ഭീഷണിയുടെ മണം അടിച്ചത് പോലെ. കൈ വേദന കലശലായപ്പോൾ കൈ തലയ്ക്കുമീതേ പിടിച്ചു. അല്പം കഴിഞ്ഞപ്പോൾ കാൽപെരുമാറ്റം കേട്ടാണ് ഞാൻ പുറകോട്ട് നോക്കിയത്. രൗദ്രം ആണോ ബീഭൽസം ആണോ ഏതോ ഒരു ഭാവത്തിൽ അതാ നിൽക്കുന്നു കാളി. എൻറെ ചെവിയുടെ അടുത്ത് വന്ന് സ്വകാര്യമായി കിളി :- സന്ധ്യ നേരത്തെ തലയിൽ കൈവച്ച് ഇരിക്കുന്നത് ആരെങ്കിലും ഇവിടെ ചത്തോ? ഞാൻ:- ഞാനല്ലേ ചാകാൻ ഉള്ളത്? അത് എത്രയും പെട്ടെന്ന് നടത്തി തന്നാൽ ഉപകാരം. കിളി :- അത്രപെട്ടെന്നൊന്നും ഞാനത് നടത്തില്ല. പതിയെ പതിയെ ഞാൻ കൊല്ലും. ഞാൻ:- അങ്ങോട്ട് ആക്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ കത്തിയെടുത്ത് കുത്തില്ലെ? കിളി:- കയ്യിൽ കാണുന്ന മുറിവില്ലെ? അതുപോലെ ഇനിയും കാണും കൈകളിലും കാലിലും. അല്ലാതെ ഞാൻ കുത്തുകയൊ ഒന്നുമില്ല. ഓർമ്മയിരിക്കട്ടെ. അതുകേട്ടപ്പോൾ ഞാനാകെ നടുങ്ങി. ഞാൻ:- അപ്പോൾ ഞാൻ ഈ കയ്യിലെ മുറിഞ്ഞത് പറയാതിരുന്നത് പോലെ പറയാതിരിക്കുകയില്ല ഞാൻ ആളുകളോട് പറയും എന്നെ വെട്ടിയതാണെന്ന്. കിളി :- എന്നെ ഭീഷണിപ്പെടുത്തുകയാണൊ? അങ്ങനെ പറഞ്ഞാൽ ഇയാൾക്ക് ആണ് അതു കൊണ്ടുള്ള ദോഷം. ഞാൻ പറയും, എന്നെ കയറി പിടിക്കാൻ വന്നപ്പോൾ ചെയ്തതാണെന്ന്. എൻറെ വായടഞ്ഞു പോയി. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഞാനങ്ങനെ മിഴിച്ചിരുന്നു. കിളി :- ഓർമയുണ്ടല്ലോ. ഇനി ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ നിന്നാൽ കൊള്ളാം. അടുത്തദിവസം എങ്ങാനും പേപ്പർ കോപ്പർ എന്നെങ്ങാനും പറഞ്ഞു ഇവിടെ നിന്നും ഒറ്റയ്ക്ക് പോകാൻ നോക്കിയാൽ…… ഇത് പറഞ്ഞ് പെട്ടെന്ന് അടുക്കളയിലേക്ക് പോയി. ഇതെന്തു ജന്മം. ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്നെ ഇവിടെ പിടിച്ചിട്ടിട്ട് എന്ത് കാര്യമാണാവോ? ആ നശിച്ച ദിവസം അവിടെ ചെന്നില്ലായിരുന്നെങ്കിൽ, ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആദ്യം കാണിച്ച അവഗണന കണ്ടപ്പോൾ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു എന്നോട് സ്നേഹം ഇല്ലായെന്ന്. എന്നിട്ടും വിഡ്ഢിയായ ഞാൻ വീണ്ടും തല വെച്ച് കൊടുക്കുകയല്ല കൈ വെച്ചു കൊടുത്തു. അതുകൊണ്ട് എന്താ ഗുണം ഉണ്ടായത്, ഉള്ള മനസ്സമാധാനം നഷ്ടപ്പെട്ടു. നഷ്ടബോധം വേറെയും. എന്നോട് വെറുപ്പും വിരോധവും ഉണ്ടെങ്കിൽ, ഞാൻ സ്വമേധയാ ഒഴിഞ്ഞു കൊടുക്കാം എന്ന് പറഞ്ഞതാണ്. എന്നിട്ടും അതിന് അനുവദിക്കുന്നില്ല. വല്ലാത്തൊരു വിധിയാണ് എൻ്റേത്. കയ്യ് നല്ല വേദനയുണ്ട്. ഞാൻ ചുറ്റുപാടും നോക്കി കൈ തലയുടെ മുകളിൽ വച്ചു. വേദന കുറഞ്ഞപ്പോൾ കണ്ണുകളിൽ മയക്കം വന്നു തുടങ്ങി. അവിടെയിരുന്ന് ചെറുതായൊന്നു മയങ്ങി. സെറ്റിയിൽ ആരോ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. സെറ്റിയുടെ കയ്യിൽ സൈഡിൽ ചാരി ആണ് ഞാൻ ഇരുന്നത്. അതാ മറ്റേ സൈഡിൽ ആ കാളി വന്നിരിക്കുന്നു. അതോടെ എൻറെ ഉറക്കം നഷ്ടപ്പെട്ടു. അവർ അമ്മുമ്മയും മകളും TV കാണാൻ ഇരുന്നു. എനിക്ക് അത്ര ഇഷ്ടമല്ലാത്തതിനാൽ ഞാൻ എഴുന്നേറ്റ് പോകാൻ ശ്രമിച്ചപ്പോൾ, അമ്മുമ്മ കാണാതെ എൻറെ തുടയിൽ പിടിച്ചമർത്തി, അവിടെ ഇരിക്കാൻ കണ്ണുകൊണ്ട് കാണിച്ചു. തീരെ നിവർത്തി ഇല്ലാത്തതിനാൽ

Leave a Reply

Your email address will not be published. Required fields are marked *