കഴിഞ്ഞപ്പോൾ മുറിയിൽ ആരോ വരുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയില്ല. ദേഷ്യത്തിൽ ഉള്ള ശബ്ദം കിളി :- അവിടെ ചായ എടുത്തു വച്ചിട്ടുണ്ട്. ഞാൻ എഴുന്നേറ്റു ടേബിൾ അടുത്തേക്ക് പോകുമ്പോൾ, എൻറെ മുറിവുള്ള കയ്യിൽ കയറി പിടിച്ചു കൊണ്ട് കിളി:- ഞാൻ വന്നാൽ എന്താണ്? എന്ന് ചോദിച്ചു കൊണ്ട് ആ കൈ പിടിച്ചു തിരിച്ചു, വിട്ടു. എൻറെ ജീവൻ പോണ പോലെ തോന്നി. ഞാൻ:- അയ്യോ……. എന്ന് കരഞ്ഞു. ഞാൻ നോക്കുമ്പോൾ മുറിവിനെ ഭാഗത്ത് നിന്നും ചോര വരുന്നു. കയ്യിൽ കെട്ടിയിരുന്ന തുണി മുറിവേറ്റ ഭാഗത്ത് കുതിർന്നു. വേദന കൂടിയതോടെ പെട്ടെന്ന് എൻറെ കണ്ണിലേക്ക് ഇരുട്ട് വ്യാപിക്കുന്നത് പോലെ തോന്നി. ഡൈനിങ് ടേബിളിനരികിൽ കിടന്നിരുന്ന കസേരയിൽ പെട്ടെന്നിരുന്നു. തല ടേബിളിൽ വെച്ച് കുനിഞ്ഞിരുന്നു. എനിക്ക് വേദനയും ദേഷ്യവും സങ്കടവും ഒക്കെ വന്നു. വേറൊരാൾ ആയിരുന്നെങ്കിൽ ഞാനൊന്ന് കൊടുത്തേനെ. പക്ഷേ എന്നെ എത്ര ഉപദ്രവിച്ചാലും ഒന്നും ചെയ്യാൻ തോന്നില്ല, അത്രയ്ക്കും ഇഷ്ടമാണ്. വേദനകൊണ്ട് എൻറെ വിശപ്പും ദാഹവും ഒക്കെ പോയി. എന്നാലും അവിടെ ഇരുന്ന് ചായ മാത്രം എടുത്തു ഊതി കുടിച്ചു. മുറിവിൻ്റെ ഭാഗത്തെ തുണി ചോരയിൽ കുതിർന്നു, ഇറ്റു വീണില്ല എന്ന് മാത്രമേയുള്ളൂ. ദൈവമേ ഞാൻ എന്ത് അപരാധമാണ് ചെയ്തത്. സ്വമേധയാ ഒഴിഞ്ഞുമാറി നടന്നിട്ടും രക്ഷയില്ലാത്ത അവസ്ഥ. ഇതിനു കാരണക്കാരി അമ്മൂമ്മയാണ്. ചായ കുടിച്ച ഗ്ലാസ്സ് ടേബിളിൽ വച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി. ഇനി പേടിക്കണം എന്ത് അക്രമവും ചെയ്യാൻ മടിക്കില്ല. ആളെ അവിടെയെങ്ങും കാണാത്തതുകൊണ്ട് മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. കൈക്ക് നല്ല വേദന തുടങ്ങി. സ്റ്റിച്ച് പൊട്ടിയോ എന്ന് ഒരു സംശയം. കൂട്ടുകാരെ ആരെയെങ്കിലും വിളിച്ച് ആശുപത്രിയിൽ പോകാമെന്ന് വെച്ചാൽ, അവരുടെ വീട്ടിൽ ചെന്ന് വിളിക്കണം. ഒരാളും എന്നെ കാണാൻ വരാറില്ല. അമ്മുമ്മ ഒരു ദിവസം വഴക്കു പറഞ്ഞ തോടുകൂടി അവരുടെ ഇങ്ങോട്ടുള്ള വരവ് നിന്നു. രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതിനാൽ, കിടന്നു കുറച്ചുനേരം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. പക്കിന് കുത്തു കൊണ്ടപ്പോഴാണ് എഴുന്നേൽക്കുന്നത്. നോക്കുമ്പോൾ ഭദ്രകാളി ഒരു കൊമ്പും പിടിച്ച് ജനലിനടുത്ത് നിൽക്കുന്നു. കിളി :- വാതിൽ തുറക്ക് എനിക്ക് ബാത്റൂമിൽ പോകണം. എഴുന്നേറ്റു പോയി വാതിൽ തുറന്നു കൊടുത്തു, ഞാൻ പോയി കട്ടിലിൽ കിടന്നു. അകത്തുകയറിയ ഉടൻ വാതിലും ജനൽ പാളികളും അടച്ചു കുറ്റിയിട്ടു. എന്നെ കൊല്ലാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ഞാൻ കരുതി കമിഴ്ന്നു കിടന്നു. കട്ടിലിനടുത്ത് വന്ന് ദേഷ്യത്തിൽ കിളി :- നീ എന്താടാ വല്യമ്മയോട് പറഞ്ഞത്. എൻറെ കല്യാണച്ചെക്കൻ കണ്ടാൽ എന്താണെന്ന്. എനിക്ക് നീ എവിടെ നിന്നാടാ കല്യാണ ചെക്കനെ ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ നിൻറെ കൂടെ വന്നാൽ എന്താണ് സംഭവിക്കുന്നത്. ഇതും പറഞ്ഞ് എൻറെ പുറത്തുകയറി ഇരുന്നു മുടിക്കു കുത്തിപ്പിടിച്ച് തലയിണയിൽ ഇടിച്ചു. എനിക്ക് എതിർക്കാൻ തോന്നിയില്ല, എന്തെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടെ. ഇതും നാടകത്തിൻറെ ഭാഗമായിരിക്കാം. കുറച്ചുനേരം കഴിഞ്ഞ്
പുറത്തുനിന്നും ഇറങ്ങിപ്പോയി. മുടിക്കു കുത്തിപ്പിടിച്ചതിനാൽ തലവേദന എടുക്കുന്നു. അമ്മൂമ്മ എവിടെ പോയോ ആവോ. ആരെയും അന്വേഷിച്ചിട്ട് കാര്യമില്ല, കിട്ടേണ്ടത് സമയാസമയം കിട്ടും. ഇങ്ങനെ ഓർത്തു വീണ്ടും ഞാൻ മയക്കത്തിലേക്ക് വഴുതി വീണു. അമ്മൂമ്മ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. സമയം നോക്കുമ്പോൾ 12:45. അമ്മൂമ്മ:- ആ ടേബിളിൽ നിനക്കുള്ള ചോറ് എടുത്തു വച്ചിട്ടുണ്ട്. ഞാൻ:- ഞാൻ കഴിച്ചോളാം. അമ്മൂമ്മ :- ഞാനേ ആ കൊച്ചുത്രേസ്യയുടെ വീട് വരെ ഒന്ന് പോവുകയാണ് അവളുടെ കെട്ടിയോൻ സുഖമില്ലാതെ കിടക്കുകയല്ലേ ഒന്നു പോയി കണ്ടിട്ട് വരാം. ഇതുകേട്ട തോടുകൂടി ഞാൻ ചാടിയെഴുന്നേറ്റു. അമ്മൂമ്മ പോകുന്നതിനു മുമ്പ് ഭക്ഷണം കഴിച്ച് വീടിന് പുറത്തിറങ്ങണം. ടേബിൾ അടുത്തെത്തി ഭക്ഷണം കഴിച്ച് പകുതി ആയപ്പോഴേക്കും അമ്മൂമ്മ റെഡിയായി പുറത്തേക്കിറങ്ങി. ഭക്ഷണം മതിയാക്കി കൈകഴുകാൻ എഴുന്നേറ്റപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. അമ്മുമ്മ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി പോകുന്നതിൻ്റെ ശബ്ദം കേട്ടു. കിളി എൻറെ അടുത്തേക്ക് വന്നു ദേഷ്യത്തിൽ കിളി:- ഭക്ഷണം മുഴുവൻ കഴിച്ചിട്ട് എഴുന്നേറ്റു പോയാൽ മതി. ഞാൻ:- എനിക്കു മതിയായി. കിളി :- അവിടെ ഇരിക്ക് ഞാൻ വാരി തരാം. ദേഷ്യത്തോടെ എൻറെ കയ്യിൽ പിടിച്ച് കസേരയിലിരുത്തി. ഭദ്രകാളിയുടെ ഒരു കയ്യിൽ കത്തി ഉണ്ട്. ഞാൻ:- ഒരു ശല്യത്തിനും ഇനിമേലിൽ വരില്ല. കിളി :- നിന്നോട് ഞാൻ കഴിഞ്ഞ രാത്രി പറഞ്ഞതല്ലേ എൻറെ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിക്കരുതെന്ന്. ഇതും പറഞ്ഞ് ആ മുറിവ് സംഭവിച്ച കയ്യിൽ കയറി പിടിച്ചു. രാവിലത്തെ സംഭവം ഓർത്തപ്പോൾ ഞാൻ ഞെട്ടി. കൈ വിട്ടുകിട്ടാൻ ബലം പ്രയോഗിച്ചാൽ ആ മുറിവിന് വീണ്ടും ക്ഷതം പറ്റും. അതുകൊണ്ട് അനുസരണയോടെ ഞാൻ കസേരയിൽ ഇരുന്നു. ഇതിനെന്താ ബാധ കയറിയോ. അനുസരിച്ചില്ലെങ്കിൽ ആ കത്തി കൊണ്ടുള്ള പ്രയോഗവും നടത്തിയാൽ…….. ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഒരു വിധത്തിൽ കഴിച്ചു എഴുന്നേറ്റു. കിളി :- അപ്പോൾ നിനക്ക് ഭക്ഷണം കഴിക്കാൻ അറിയാമല്ലേ. കയ്യിലെ പിടി വിട്ടിരുന്നില്ല. കിളി :- ഇനിയെങ്ങാനും നിൻറെ വായിൽ നിന്നും എൻറെ കല്യാണത്തിൻ്റെ കാര്യമെങ്ങാൻ പുറത്തു വന്നാൽ……… നിന്നെയങ്ങ് തട്ടിയിട്ട് ഞാൻ ജയിലിൽ പോകും അതാണ് ഇപ്പോൾ സുഖം. എത്ര ക്രൂരമായാണ് സംസാരിക്കുന്നത്. ബാധ യാണോ ഭ്രാന്താണോ എന്താണെന്നറിയില്ല. കിളി:- എവിടെ നിൻറെ കൈ ഡ്രസ്സ് ചെയ്യേണ്ടേ, അത് ചെയ്തു കഴിഞ്ഞിട്ട് പോയി കിടന്നാൽ മതി. ഞാൻ ചെയ്തു തരാം. വേഗം മരുന്ന് എടുത്ത് പുറത്തേക്ക് വാ. ഇതു പറഞ്ഞ് കൈ മോചിപ്പിച്ചു. ഈ ഭദ്രകാളിയുടെ സ്വഭാവം എന്താണെന്ന് അറിയില്ലല്ലോ, അതിനാൽ മരുന്ന് എടുത്ത് അടുക്കളയുടെ പുറത്തേക്ക് ചെന്നു. ചെന്നപ്പോൾ ആ കാളിയെ അവിടെ കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ മുഖവുമൊക്കെ കഴുകി വരുന്നത് കണ്ടു. മുഖത്തു നോക്കിയപ്പോൾ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് പോലെ തോന്നി. കരഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.
