എന്താണ് കിളിയോട് ചെയ്ത അപരാധം. അത് എനിക്ക് അറിഞ്ഞേ പറ്റൂ. അതു പറയാൻ സാധിക്കുന്നില്ല എങ്കിൽ, കിളിക്ക് ആ ഷിബുവിനെ ഇഷ്ടമാണെന്ന് ഞാൻ വിശ്വസിക്കും. ഇവിടെനിന്ന് പോകുന്നതുവരെ ഇതുപോലെ കിടന്നിരുന്ന കിളി, ഇത്ര പെട്ടെന്ന് മാറ്റം സംഭവിക്കണമെങ്കിൽ എന്താണ് കാരണം? കിളിക്ക് അവനെ ഇഷ്ടം ആണെങ്കിൽ പോലും എനിക്ക് വിരോധമൊന്നുമില്ല, പറഞ്ഞോളൂ. ഇനിയും ഒന്നും പറയാനില്ല എന്നാണ് തീരുമാനമെങ്കിൽ, ഞാൻ ഇതൊക്കെ തന്നെ വിശ്വസിക്കൂ. ഇനി കിളിയുടെ ആണ് തീരുമാനം. പോയി കിടന്നു ഉറങ്ങണമെങ്കിൽ ഉറങ്ങാം. ഞാനൊരു തടസ്സമാകില്ല. എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചിരുന്ന കൈകൾ വിട്ടു. കിളി എഴുന്നേറ്റു എന്നെ ഒന്നു നോക്കിയിട്ട് പായയിൽ പോയി കിടന്നു. ഞാൻ അവിടെ നിന്നും എഴുന്നേറ്റു, ഇപ്പോൾ മനസ്സിനും കൈക്കും വേദന തോന്നി തുടങ്ങി. തലയണ എടുത്തു ചുവരിൽ വച്ച് തലയിൽ കയ്യും വെച്ച് അവിടെ ചാരിയിരുന്നു. ഇനി ഞാൻ എന്താണ് പറയേണ്ടത്, എത്രത്തോളം ഞാൻ സഹിക്കണം. ഇല്ല ഇനി ഇത് സഹിച്ചു ഇവിടെ നിൽക്കാൻ കഴിയില്ല എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടണം. നാളെ തന്നെ അതിനുള്ള നീക്കുപോക്കുകൾ നടത്തണം. കിളിയുടെ വേദന കണ്ടപ്പോൾ എൻറെ കൈയുടെ വേദന മാറിയതാണ്. മലർന്നുള്ള കിടപ്പ് കൊണ്ട് വേദന കൂടി. ഇനി കിളിയോട് ഒന്നും ചോദിക്കണ്ട. കിളി ഇത്രയും നേരം നടത്തിയത് മുഴുവൻ നാടകം ആണോ എന്ന് എനിക്ക് സംശയമായി. എന്നെ തന്ത്രപൂർവ്വം ഒഴിവാക്കാനുള്ള ഒരു തിരക്കഥ. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ സുഖനിദ്രയിൽ ആണ് പാർട്ടി. കുറച്ചുനേരം അങ്ങനെയിരുന്നപ്പോൾ എൻറെ കൈയുടെ വേദനക്ക് കുറവുണ്ടായി. പക്ഷേ എൻറെ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയും നേരം എൻറെ നെഞ്ചിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞ ആളാണോ വാതിൽക്കൽ കിടക്കുന്നത്. എത്ര സുന്ദരം ആയിട്ടാണ് കിടന്നുറങ്ങുന്നത്. വിഷമമുള്ള ഒരാൾക്കും ഇങ്ങനെ കിടന്നുറങ്ങാൻ കഴിയില്ല. ‘കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം’ എന്തൊരു നാടകമാണ് കുറച്ചു നേരത്തെ ഇവിടെ നടന്നത്. തുടക്കം മുതൽ എന്തു പെർഫോമൻസ് ആണ് നടത്തിയത്. ഞാനതിൽ മയങ്ങി വീണു, ഞാനൊരു വിഡ്ഢിയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന വിധത്തിലാണ് എൻറെ പ്രവർത്തി. എന്തു വിദഗ്ധമായിട്ടാണ് എന്നെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെ ഇരുന്ന് നേരം വെളുക്കാറായപ്പോൾ ഒന്നു മയങ്ങിപ്പോയി. ഞാൻ എന്തോ സ്വപ്നം കണ്ട് പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. സ്വപ്നം എന്താണെന്ന് ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല. ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ ഓർത്തപ്പോൾ പെട്ടെന്ന് ഞാൻ എഴുന്നേറ്റ് മുഖം കഴുകി. സമയം നോക്കുമ്പോൾ 9 മണി ആകുന്നു. പെട്ടെന്നുതന്നെ എൻറെ എല്ലാ പ്രഭാതകൃത്യങ്ങളും നടത്തി, ഞാൻ റെഡിയായി ഇന്ന് ആശുപത്രിയിൽ പോയി കൈ ഡ്രസ്സ് ചെയ്യണം. പിന്നെ പോകുവാനുള്ള പേപ്പറുകൾ ഒക്കെ ശരിയാക്കണം. സൈക്കിളിന് പോകാൻ പറ്റാത്ത അവസ്ഥയാണ്, ഗേറ്റിനടുത്ത് നിൽക്കുമ്പോൾ ഒരു ഓട്ടോ പോകുന്നതു കണ്ടു. അത് മടങ്ങി വരുമ്പോൾ അതിൽ കയറി പോകണം. അപ്പോയ്മെൻറ് ഓർഡറും സർട്ടിഫിക്കറ്റിന് ഫയലുകളും എടുത്തു. ഞാൻ അവിടെ ആരെയും തിരക്കിയില്ല. അമ്മൂമ്മയോട് പോലും യാത്ര പറയാതെ ഞാൻ ഗേറ്റിനടുത്ത് വണ്ടിയും കാത്തുനിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മ പെട്ടെന്ന്
എൻറെ അടുത്തേക്ക് വന്നു. അമ്മൂമ്മ :- നീ രാവിലെ തന്നെ എവിടേക്കാ? ഞാൻ :- എൻറെ കൈ ഒന്നു അഡ്രസ്സ് ചെയ്യണം. പിന്നെ കുറച്ചു പേപ്പർ ശരിയാക്കാൻ ഉണ്ട്.
അമ്മുമ്മ :- കൈ മരുന്ന് ചെയ്യാൻ ഒറ്റയ്ക്ക് പോകണ്ട. അതുമല്ല കടലാസൊക്കെ ശരിയാക്കാനും ഇപ്പോൾ പോകണ്ട, രണ്ടാഴ്ച ഉണ്ടല്ലോ. ഞാൻ :- രണ്ടാഴ്ച എന്ന് പറയുന്നത് അവിടെ ചെല്ലാൻ ഉള്ള അവസാന ഡേറ്റ് ആണ്. അതിനുള്ളിൽ പേപ്പറുകൾ ഒക്കെ ശരിയാക്കണം. അതുമല്ല എൻറെ കൂട്ടുകാരനെ വിളിച്ച് ഞാൻ അവിടെ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. ഓടിപ്പിടിച്ച് ചെല്ലുമ്പോൾ അവിടെ റൂം കിട്ടില്ല. ഇപ്പോഴാണെങ്കിൽ അവൻറെ അടുത്ത് തന്നെ ഒരു റൂം ഒഴിവുണ്ട് എന്ന് പറഞ്ഞു. അമ്മൂമ്മ :-എന്തായാലും മൂന്ന് നാല് ദിവസം കഴിയട്ടെ. അപ്പോഴേക്കും നിൻറെ ക്ഷീണം ഒക്കെ മാറും. അതുമല്ല ആ പെങ്കൊച്ച് പറയുന്നത് കേട്ടു നീ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ലയെന്ന്. കയ്യിൽ മരുന്ന് ചെയ്യാൻ ആ പെങ്കൊച്ചിനെ വിളിച്ചുകൊണ്ടുപോ….. ഞാൻ :- അതൊന്നും ശരിയാവില്ല അമ്മുമ്മെ, കല്യാണം ഒക്കെ പറഞ്ഞുവെച്ച പെണ്ണല്ലേ അവരുടെ ആരെങ്കിലും എങ്ങാനും കണ്ടാൽ, അതുമതി. ഞാൻ ഇവിടെ ചെയ്തോളാം. അമ്മുമ്മ ഒന്ന് പിടിച്ച് തന്നാൽ മതി. അമ്മൂമ്മ :- ആശുപത്രിയിൽ ചെല്ലാൻ പറഞ്ഞതല്ലേ മോനെ, അവിടെത്തന്നെ പോയി ചെയ്യ്. ഞാൻ വരാം നിൻറെ കൂടെ. എന്നു പറഞ്ഞു അമ്മൂമ്മ വീടിനകത്തേക്ക് പോയി. വണ്ടി നോക്കി നിന്നിട്ട് ആണെങ്കിൽ കാണുന്നുമില്ല. ഞാൻ വണ്ടിക്കായി റോഡിലേക്ക് നോക്കി നിൽപ്പായി. കുറച്ചുനേരം കഴിഞ്ഞപ്പോൾ എൻറെ പുറകിൽ ഒരു അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, ദേ നിൽക്കുന്നു ആ മരക്കുരിശ് ഡ്രസ്സ് ഒക്കെ മാറി ഒരുങ്ങി നിൽക്കുകയാണ്. ഇതെവിടെ പോകുന്നു. വണ്ടി വരാറായി അമ്മൂമ്മയെ നോക്കിയിട്ട് കാണുന്നില്ല. ടൗണിലേക്ക് ആണല്ലോ പോകുന്നത്, അമ്മുമ്മയോട് മുമ്പ് പറഞ്ഞതാണ് കിളിയെ വീട്ടിലേക്ക് ആക്കുന്നത്. ഇന്ന് ആശുപത്രിയിൽ പോയി വരുന്ന വഴി അമ്മൂമ്മ കിളിയെ അങ്ങോട്ട് ആക്കുമായിരിക്കും. ഏതായാലും അമ്മുമ്മയോട് പറയണം എന്നെ ആശുപത്രിയിൽ വിട്ടിട്ട് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് വരാൻ. ഈ കുരിശ് ഡ്രസ്സ് ഒന്നും എടുക്കുന്നില്ലെ? അമ്മുമ്മ കൊണ്ടു വരുമായിരിക്കും ബാഗ്. ഈ വണ്ടിക്കാരനെ നോക്കിയിട്ട് കാണാനുമില്ല. അമ്മൂമ്മയേയും കാണുന്നില്ല. ഞാൻ അകത്തേക്ക് പോയി അമ്മുമ്മയെ നോക്കി വരുമ്പോഴേക്കും വണ്ടി പോയാലോ. ഞാൻ വീടിന് അടുത്തേക്ക് ചെന്ന് അകത്തേക്ക് നോക്കി അമ്മുമ്മയെ വിളിച്ചു. അമ്മൂമ്മ ഇറങ്ങിവന്നു വസ്ത്രം ഒന്നും മാറിയിട്ടില്ല വീട്ടിലിട്ടിരുന്നത് തന്നെ. ഞാൻ:- അമ്മൂമ്മെ വണ്ടി വരാറായി റെഡി ആവുന്നില്ലെ? അമ്മുമ്മ:- ആ പെൺകൊച്ച് വരാമെന്ന് പറഞ്ഞു. ഞാൻ:- അമ്മുമ്മയോട് ഞാൻ മറ്റൊരു കാര്യം പറഞ്ഞതല്ലേ, നമ്മളായിട്ട് ഒരു പ്രശ്നം ഉണ്ടാക്കരുത്. അമ്മൂമ്മ :- അതൊന്നുമില്ല. അതൊന്നും ഉറപ്പിച്ചിട്ടും ഇല്ല. ഞാൻ:- അല്ലെങ്കിൽ ആശുപത്രിയിൽ പോകേണ്ട, ഇവിടെ തന്നെ ഡ്രസ്സ് ചെയ്യാം. എന്നു പറഞ്ഞ് ഞാൻ അകത്തേക്ക് കേറി ഡ്രസ്സ് ഒക്കെ മാറ്റിയിട്ടു. പുറകെ ചവിട്ടി കുലുക്കി കിളി അകത്തേക്ക് കയറി പോയി. ഇവിടെ ചവിട്ടി കുലുക്കാൻ എന്താണ് സംഭവം ഉണ്ടായത് എന്ന് ആവോ? ഞാനൊന്നും മിണ്ടിയില്ല. ഡ്രസ് മാറ്റിയിട്ട് ഞാൻ കട്ടിലിൽ കയറി കിടന്നു. പുറം തിരിഞ്ഞാണ് കിടന്നത്. ഇന്നലെ മര്യാദക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. നാടകം ആയിരുന്നില്ലേ. കുറച്ചു
