കിളി കിടന്നുകൊണ്ട് ഗ്ലാസിൻറെ അവശിഷ്ടങ്ങൾ പെറുക്കി എടുക്കാൻ ഏന്തിവലിയുന്നു. ഞാൻ പെട്ടെന്ന് ചെന്ന് ആളെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ച് നേരെ കിടത്തിക്കൊണ്ട് അവശിഷ്ടങ്ങൾക്ക് എടുക്കുന്നതിനിടയിൽ ഒരു കഷണം കൊണ്ട് എൻറെ ഇടതുകൈയുടെ തള്ളവിരൽ മുറിഞ്ഞു രക്തം തുള്ളിതുള്ളിയായി വീഴാൻ തുടങ്ങി, ഞാൻ അത് കാര്യമാക്കാതെ മറ്റു രണ്ടു വിരലുകളാൽ തള്ളവിരൽ അമർത്തിപ്പിടിച്ച് വലത് കൈ കൊണ്ട് ഗ്ലാസിൻറെ വലിയ കഷ്ണങ്ങൾ എടുത്തുകൊണ്ടുപോയി മതിലിന് പുറത്തേക്ക് കളഞ്ഞു തിരിച്ച് അടുക്കളയിൽ വന്ന് ചൂലും അടിച്ചു വാരിയും എടുത്ത് മുറിയിലേക്കു ചെന്നു വലത്തെ കൈ ഉപയോഗിച്ച് ചില്ലിൻറെ ബാക്കി ഭാഗങ്ങൾ അടിച്ചു വരുന്നതിനിടയിൽ രക്തം തുള്ളിയായി നിലത്തുവീണപ്പോഴാണ് ശ്രദ്ധിച്ചത്, കൈ മുഴുവൻ ചോരയാണ്. ഇതെല്ലാം കണ്ട് മൗനിയായി ഒരാൾ അവിടെ കിടപ്പുണ്ടായിരുന്നു. അടിച്ചുകൊണ്ടിരുന്നു ചൂല് അവിടെയിട്ട് ബാത്റൂമിൽ കയറി കൈകഴുകി, ചോര നിൽക്കുന്നുണ്ടായിരുന്നില്ല അവിടെ നിന്നിറങ്ങി മുറിയിൽ കയറി അലമാര തുറന്ന് ഒരു പഴയ തുണിയെടുത്ത് കീറി മുറിവിൽവെച്ച് കെട്ടാൻ നോക്കിയിട്ട് പറ്റാത്തതുകൊണ്ട് ചുറ്റി വെച്ചു, ചെറിയ കഷ്ണം തുണി ആയതുകൊണ്ട് അത് വേഗം ചോരയിൽ കുതിർന്നു കുറച്ചു നീളത്തിൽ തുണി കീറി. മുറിവിൽ ചുറ്റി കെട്ടാൻ മറ്റൊരാളുടെ സഹായമില്ലാതെ പറ്റില്ലായിരുന്നു. അതിന്, ആ ഉണ്ടക്കണ്ണി യുടെ അടുത്ത് ചെന്ന് വായിലുള്ളത് കേൾക്കണല്ലോ എന്നുകരുതി വിരലുകളാൽ കൂട്ടിപിടിച്ചു. അമ്മുമ്മ വന്ന് ആ മുറിയിൽ പോയി അറിയാതെ അവിടെ ചവിട്ടി കാൽ മുറിയണ്ടല്ലോ എന്ന് കരുതി വേഗം ചെന്ന് ചൂലെടുത്ത് അടിച്ചുവാരി ബാക്കിയുണ്ടായിരുന്ന ചില്ലിൻ്റെ അവശിഷ്ടങ്ങൾ മതിലിനു പുറത്തേക്ക് കളഞ്ഞു അപ്പോഴും ആ മൗനിബാബ ഉണ്ടക്കണ്ണുതുറന്നു നോക്കി കിടപ്പുണ്ടായിരുന്നു. ബാത്റൂമിൽ കയറി രാത്രിയിൽ നനച്ചു വെച്ചിരുന്ന കിളിയുടെ വസ്ത്രങ്ങൾ എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടുപോയിട്ടു ഗേറ്റ് തുറന്നു അപ്പോഴേക്കും അമ്മുമ്മ വന്നു. അമ്മുമ്മയോട് എൻറെ കൈ ഒന്ന് കെട്ടി തരാൻ പറഞ്ഞു, അമ്മുമ്മ വിവരം തിരക്കിയപ്പോൾ ചായ ഗ്ലാസ് ഒന്ന് പൊട്ടി അതിൻറെ ചില്ലുകൾ എടുത്തപ്പോൾ കയ്യ് ഒന്ന് കീറി എന്നു പറഞ്ഞു. അമ്മുമ്മ കയ്യിൽ ചുറ്റിയ തുണി എടുത്തു മാറ്റി, ചോര നിന്നെങ്കിലും മുറിവിന് നല്ല ആഴം ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ നോക്കിയപ്പോഴാണ് മനസ്സിലായത്. മുറിവ് പറ്റിയപ്പോൾ ഒന്നും തോന്നിയില്ല. അമ്മൂമ്മ അലമാരയിൽ നിന്നും വെളുത്ത തുണി കീറി കൊണ്ടുവന്ന് വെള്ളം ചൂടാക്കി തുടച്ച് മുറിവിനുള്ള ഓയിൽമെൻറ് വെച്ച് കെട്ടി.
ഡോക്ടറുടെ അടുത്ത് പോണോ എന്ന് അമ്മുമ്മ ചോദിച്ചു വേണ്ട എന്നു ഞാൻ പറഞ്ഞു. അമ്മുമ്മ കിളിയുടെ മുറിയിലേക്ക് കയറിയപ്പോൾ, ഞാൻ മുഷിഞ്ഞ എൻറെ വസ്ത്രങ്ങളും അമ്മൂമ്മയുടെ വസ്ത്രങ്ങളും എടുത്തുകൊണ്ടുവന്ന് സോപ്പുപൊടിയും ഇട്ട് വാഷിംഗ് മെഷീൻ ഓൺ ചെയ്തു. ഞാൻ ബ്രഷും പേസ്റ്റും എടുത്ത് പതിവു പരിപാടികളിലേക്ക് കടന്നു. ബ്രഷ് ചെയ്തു വന്നപ്പോഴേക്കും വാഷിംഗ് മെഷീനിൽ വാഷിംഗ് കഴിഞ്ഞിട്ട് ഉണ്ടായിരുന്നു. സെമി ഓട്ടോമാറ്റിക് ആയതുകൊണ്ട് മറ്റു പ്രവർത്തനങ്ങൾ ഒക്കെ നമ്മുടെ കൈകൾ കൂടി വേണ്ടി വന്നു. അമ്മൂമ്മ കിളി ഇവിടെ മുറിയിൽ നിന്നും വന്ന് അടുക്കളയിൽ പണികൾ തുടങ്ങിയിരുന്നു. വാഷിംഗിൻറെ അവസാന പണി എന്ന നിലയ്ക്ക് തുണികൾ വെള്ളത്തിൽ അൽപം അലമ്പിയ ശേഷം മെഷീൻറെ ഡ്രയറിലേക്ക് ഇട്ട് ഫോൺ ചെയ്ത് അടുക്കളയിലൂടെ പോകുമ്പോൾ അമ്മുമ്മ പറഞ്ഞു:- “ഇന്നും നാളെയും കൂടി സുബ്രഹ്മണ്യനെ നൈറ്റ് ആണെന്ന് പറയുന്നു. ഇന്നലെ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ?” ഞാൻ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തലയിലെ മുഴയിൽ തടവി നോക്കി, അപ്പോൾ ഇന്നും പോകണം എന്ന് സാരം. ഇന്ന് രാത്രി എന്തു കോടാലി ആണാവോ വെച്ചിരിക്കുന്നത്, ഇന്ന് തോണ്ടി വിളിക്കാൻ ഒരു വണ്ണം കുറഞ്ഞ നീളമുള്ള കമ്പ് എടുത്തു വെക്കാം അതിന് കുത്തുകയോ അടിക്കുകയോ ചെയ്താലും തലക്ക് എറിയുന്ന വേദന ഉണ്ടാകില്ല. രണ്ടു ദിവസം കൂടി എനിക്ക് നല്ല പുകിലാണ്, എന്ത് ചെയ്യാം അത്രയ്ക്ക് അധികം സ്നേഹിച്ചു പോയില്ലേ. ചായ കുടി കഴിഞ്ഞപ്പോഴാണ് അലക്കാനിട്ട തുണിയുടെ കാര്യം ഓർമ്മ വന്നത്, ഇപ്പോൾ ഒരു വിധം തുണിയുടെ വെള്ളം പോയിട്ടുണ്ടാവും. ഞാൻ ചെന്നു ഡ്രയറിൽ കിടന്നിരുന്ന തുണികളെല്ലാം ബക്കറ്റിൽ ആക്കി അയയിൽ വിരിക്കാൻ കൊണ്ടുപോയിട്ടു. അതു കഴിഞ്ഞ് ഞാൻ തിരിച്ച് പോരുമ്പോൾ അമ്മൂമ്മ:- ” മോനെ ഈ ഓയിൽമെൻറ് മോളുടെ കാലിൽ ഒന്നു പുരട്ടിക്കൊടുത്തു ചൂടുപിടിക്ക്, ചൂടുവെള്ളം സ്റ്റൗവിൽ വെക്കാം.” ഞാൻ ഓയിൽമെൻറ് വാങ്ങി കിളിയുടെ അടുത്ത് പോയിരുന്ന് ചൂടുപിടിക്കുന്ന തോർത്ത് എൻറെ മടിയിൽ ഇട്ട് കാലെടുത്തുവെച്ച് പുരട്ടി തടവിക്കൊടുത്തു വെറുതെ ആ മുഖത്ത് എന്താണ് ഭാവം എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോൾ എൻറെ കയ്യിലെ മുറിവിലേക്ക് നോക്കിയിരിക്കുന്നു. കാല് തിരിച്ച് തലയണയിൽ വെച്ച് ചൂടു പിടിക്കാനുള്ള വെള്ളം എടുത്ത് തിരിച്ചു വന്ന്,
