ചൂടിനെ പരിഭവം ഒക്കെ നോക്കി തോർത്തു മുക്കി പിഴിയാൻ ശ്രമിച്ചപ്പോൾ മുറിവു പറ്റിയത് കൊണ്ട് ചെറിയൊരു ബുദ്ധിമുട്ട് എന്നാലും പിഴിഞ്ഞ് ചൂടു പിടിച്ചു അതിനുശേഷം തുടച്ചും കൊടുത്തു തിരിച്ചു പോരുമ്പോഴും മുഖത്തേക്ക് നോക്കിയില്ല. അമ്മയോട് വല്ല സഹായവും വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതുകൊണ്ട് സൈക്കിളുമെടുത്ത് ചിറ്റയുടെ വീട്ടിലേക്ക് പോയി. കുറച്ചുനേരം അവിടെ ഇരുന്ന് കുശലാന്വേഷണം നടത്തി തിരിച്ചുപോന്നു, എത്തിയപ്പോൾ തന്നെ അമ്മുമ്മ എന്നോട് കയർത്തു – ” നീ എവിടെ പോയിരുന്നു, ഇവിടെ ആ പെങ്കൊച്ചിനെ ബാത്റൂമിൽ പോകാൻ ഞാൻ നിന്നെ നോക്കിയിട്ട് കണ്ടില്ല. വന്നത് നന്നായി നീ വേഗം അങ്ങോട്ട് ചെല്ല്” അമ്മൂമ്മക്ക് കാലിനുള്ള ബുദ്ധിമുട്ട് എനിക്കറിയാം അതും വെച്ച് കിളിയെ പൊക്കിയാൽ രണ്ടുപേരെയും എടുത്തുകൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ടിവരും. ഞാനുടനെ കിളിയുടെ മുറിയിലേക്ക് കിളിയെ പൊക്കി ബാത്ത്റൂമിൽ ആക്കി പുറത്തിറങ്ങി. ഈ പ്രശ്നമുള്ളതുകൊണ്ട് എനിക്ക് പുറത്തോട്ട് ഒന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. കിളിയുടെ കാലിന് നീര് കുറയുന്നുണ്ട് എന്നാലും നല്ല വേദന ഉള്ളതുപോലെ തോന്നുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ച് ബെഡിൽ കൊണ്ടുവന്നു കാല് തുടച്ച് കിടത്തി. ഞാൻ എൻറെ മുറിയിൽ വന്നു ലൈബ്രറിയിൽ നിന്നും എടുത്ത ഒരു പുസ്തകം വായിച്ചു കിടന്നു. ഇനി ഇങ്ങനെ വേണം സമയം തള്ളിനീക്കാൻ. പകൽ സമയം മുഴുവൻ പുറത്തു പോകാതെ വായനയിൽ മുഴുകി. പിന്നെ രണ്ടുദിവസമായി ഉള്ള പഴയ ദിനചര്യകൾ തന്നെ. വൈകുന്നേരം വെയിൽ ആറുന്നതിനു മുമ്പ് ഉണങ്ങാൻ ഇട്ടിരുന്ന വസ്ത്രങ്ങളൊക്കെ എടുത്തുകൊണ്ടുവന്ന് മടക്കി ഓരോരുത്തരുടെ ഭാഗത്തു കൊണ്ടുവന്ന് വെച്ചു. കിളിയുടെ വസ്ത്രങ്ങൾ മടക്കുന്നതിനിടയിൽ എനിക്ക് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ് ഉണ്ടായി. ഏകദേശം ആറുമണിയോടെ അമ്മുമ്മ ഭക്ഷണം ഒക്കെ റെഡിയാക്കി വെച്ച് ചിറ്റയുടെ വീട്ടിലേക്ക് പോയയുടൻ പുറത്തിറങ്ങി നീളമുള്ള ഒരു കമ്പിനായി ഞാൻ പരതി, അമ്മൂമ്മ ഇന്നലത്തെ ഗ്ലാസ് ഏറൊന്നും അറിയേണ്ടല്ലോ എന്ന് കരുതിയാണ്, അമ്മൂമ്മ പോകാൻ കാത്തിരുന്നത്. പറമ്പിൻ്റെ അതിരിൽ വേലി അല്ലാത്തതിനാൽ കമ്പ് കിട്ടാൻ പ്രയാസമായിരുന്നു. അങ്ങനെ നിരാശപ്പെട്ട്, ഇന്നും ഗ്ലാസ് കൊണ്ടുള്ള ഏറ് സഹിക്കണം അല്ലോ എന്ന് ഓർത്ത് വീടിനു ചുറ്റും നടക്കുമ്പോഴാണ് വീടിനു പുറകിൽ കിഴക്കുവശമുള്ള നമ്മുടെ തൊഴുത്തിൽ മുകളിൽ വൈക്കോൽ ഇടാൻ ശരിയാക്കിയിരുന്ന തട്ടിന്മേൽ, നേരത്തെ മാറാമ്പൽ അടിച്ചിരുന്ന ബ്രഷിൻറെ ഈറ്റയുടെ കാൽ കണ്ടത്. പഴയ ബ്രഷ് ഊരിക്കളഞ്ഞ് വടി പുറത്തു കിടന്നിരുന്ന പഴയ തുണി കൊണ്ട് തുടച്ചു. ഏകദേശം മൂന്നു മീറ്റർ നീളമുള്ള വണ്ണം കുറഞ്ഞ കമ്പാണത്,
ഇത് കിട്ടിയത് മഹാഭാഗ്യമെന്ന് കരുതി അതും എടുത്ത് അകത്തേക്ക് ചെന്ന് കിളിയുടെ കട്ടിലിനരികിൽ വെച്ചത് അന്താളിച്ചു നോക്കുന്നത് ഏകല് പോലെ കണ്ട ഞാൻ അന്നേരം ഒന്നും പറഞ്ഞില്ല. കിളി ഇനി കരുതി കാണുമോ എനിക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വടിയും കുത്തിപ്പിടിച്ച് ബാത്ത്റൂമിൽ പോകാൻ ആണെന്ന്, എന്തും വിചാരിക്കട്ടെ പിന്നീട് പറയാം. ഞാൻ മുറിക്ക് പുറത്തിറങ്ങി കുറച്ചു ദിവസങ്ങളായി ടിവി കാണാനുള്ള മൂഡില്ല. അമ്മൂമ്മ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും വർത്തമാനം പറഞ്ഞ് ഇരിക്കാമായിരുന്നു. ഇവിടെ ഇപ്പോൾ ഉള്ള ആളോട് എന്തെങ്കിലും ചോദിച്ചാൽ ചാടി കടിച്ച പോലുള്ള മറുപടിയാണ്. എന്തിന് മനസ്സിന് വിഷമം ഉണ്ടാക്കാൻ വേണ്ടി ഒരു സീൻ ഉണ്ടാക്കണം. ഞാൻ ഗേറ്റ് പൂട്ടി സിറ്റൗട്ടിൽ ലൈറ്റിട്ട് ഹാളിൽ ലൈറ്റും ഫാനും ഇട്ട് സെറ്റിയിൽ ഇരുന്നു ഒന്നു മയങ്ങി എപ്പോഴോ വാതിലിൽ ശക്തിയിൽ എന്തോ ഇടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്. ആരാടാ ഈ ഗേറ്റ് പൂട്ടിയിട്ടും മതിലുചാടി വന്നു വാതിലിൽ ഇടിക്കുന്നത് എന്ന് ഓർത്ത് ഫ്രണ്ടിലെ വാതിൽ തുറന്നു നോക്കി, അവിടെ ആരെയും കാണാതെ വന്നപ്പോൾ വാതിലടച്ച് കുറ്റിയിട്ട് തിരിച്ചുവന്ന് സ്വപ്നം കണ്ടത് ആയിരിക്കും എന്ന് വിചാരിച്ച്, ഇപ്പോൾ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുന്നത് പതിവാണല്ലോ എന്ന് കരുതി സെറ്റിയിൽ ഇരിക്കാൻ ശ്രമിക്കുമ്പോൾ കിളിയുടെ വാതിലിൽ ഞാൻ എടുത്തു കൊണ്ടുവന്ന വടി കിടക്കുന്നു. അപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നമല്ല യാഥാർത്ഥ്യമാണ്. സെറ്റിയിൽ ഇരിക്കാതെ സമയം നോക്കുമ്പോൾ എട്ടു മണി കഴിഞ്ഞിരിക്കുന്നു, അതിൻറെ സിഗ്നൽ ആണ് ആ കണ്ടത്. കിളി ഇവിടെ മുറിയിൽ ചെന്നു നോക്കി ഉണ്ടക്കണ്ണി, കണ്ണു രണ്ടും തള്ളി കെറുവിച്ചു കിടക്കുകയാണ്. ആളിന് വിശപ്പ് ആയിട്ടുണ്ടെന്ന് തോന്നുന്നു. അടുക്കളയിൽ ചെന്ന് ഭക്ഷണവും കുടിക്കാനുള്ള വെള്ളവുമായി തിരിച്ചു വന്നു കിളിയെ പൊക്കി, പുറകിൽ ചാരി ഇരിക്കാൻ പരുവത്തിൽ ഞാൻ ഇരുന്നു കൊടുത്തു. മടിയിൽ തുണി വിരിച്ച് ചോറ് വെച്ചു കൊടുത്തു കറികളും വെള്ളവും സ്റ്റൂളിലും. ഭക്ഷണശേഷം കപ്പിൽ വെള്ളവും ബക്കറ്റും കൊടുത്ത് ബാത്റൂമിലേക്ക് ആളെ കൊണ്ടുപോകുന്നതിനു മുമ്പ് ഞാൻ:- “കുളിക്കണോ? ഇന്നലത്തെ പോലെ വെള്ളം ചൂടാക്കി തരാം മേൽ കഴുകി വസ്ത്രം ഒക്കെ മാറു…”
