എന്നെ കൊല്ലാൻ ഉള്ള ഭാവം ആണോ. എന്തായാലും തിരിച്ചുകൊണ്ടുവന്നു കിടത്തുന്നതിനിടയിലും കഴുത്തിൽ പിടിമുറുക്കി. നീരുള്ള കാല് പതിയെ നല്ലപോലെ കുത്തിയാണ് നടന്നത്, അതുകൊണ്ടുതന്നെ വേദനക്ക് നല്ല കുറവുണ്ട് എന്ന് മനസ്സിലാക്കി. ഞാൻ ആളിനെ സെറ്റിയിൽ വന്നിരുന്നു കഴുത്ത് പതിയെ തിരുമ്മി, ഒരുവിധം ശക്തിയിൽ തന്നെയാണ് കഴുത്തിൽ പിടിച്ചിരുന്നത്. വേദനയുള്ള ഇപ്പോഴും നടക്കാൻ തീരെ പ്രയാസമുള്ളപ്പോഴും ഇങ്ങനെ പിടിച്ചിട്ടില്ല. ഇപ്പോൾ ഒരുവിധം നല്ലതുപോലെ നടക്കാം എന്നിട്ടും……. രാത്രിയിൽ കിടക്കുമ്പോൾ ക്ലാസിലെയും വടിയുടെയും ഉപയോഗം മാറ്റി കഴുത്തിന് ഞെക്കി കൊല്ലാനുള്ള ഭാവമാണോ ദൈവമേ. ഇങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല വീണ്ടും വാതിലിൽ വടിയുടെ പ്രഹരമേറ്റുള്ള ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് ലോക്കൽ സമയം നോക്കുമ്പോൾ 8:15, എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ചോറും കറികളും കുടിക്കാനുള്ള വെള്ളവുമായി കട്ടിലിനരികിൽ ചെന്ന് കറികളും വെള്ളവും സ്റ്റൂള് കട്ടിലിനരികിലേക്ക് നീക്കിയിട്ടു അതിൽ വച്ചു, നാളെ താങ്ങി എഴുന്നേൽപ്പിച്ച് സാധാരണ ചെയ്യുന്നതുപോലെ പുറകിൽ ഞാനിരുന്ന് ചോറ് മടിയിൽ വച്ചു കൊടുത്തു. സാധാരണ ഇരിക്കുന്നതിലും കൂടുതൽ ശക്തിയിൽ ചാരിയിരുന്നു ഭക്ഷണം കഴിച്ചു പിന്നെ എല്ലാം പതിവുപോലെ ചെയ്തു കുളിക്കാൻ ചൂട് വെള്ളം വേണോ എന്ന് ചോദിച്ചു അതിന് മറുപടിയില്ല. വേണം എന്നു മനസ്സിലായി അടുക്കളയിൽ പോയി ചൂടാക്കാൻ വെള്ളവും വെച്ച് ഓയിൽമെൻറ് എടുത്തു പുരട്ടി കൊടുക്കാൻ കട്ടിലിലിരുന്നു കാല് എടുത്ത് എൻറെ മടിയിൽ തോർത്ത് വിരിച്ച് അതിൽ വച്ചു പുരട്ടി കൊടുക്കുന്നതിനിടയിൽ കാൽ ബലത്തിൽ മടിയിൽ അമർത്തുന്നു വേദന എടുത്തിട്ട് ആണോ എന്ന് അറിയാൻ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഓയിൽമെൻറ് പുരട്ടുന്നത് നോക്കിയിരിക്കുന്നു. പുരട്ടിക്കഴിഞ്ഞ് ചൂടുവെള്ളം ബക്കറ്റിൽ കൊണ്ടുവന്നു വെച്ച് പരുവത്തിലാക്കി മാറാനുള്ള ഡ്രസ്സും തോർത്തും സ്റ്റാൻഡിൽ കൊണ്ടുവന്നിട്ടു. ഞാൻ കരുതിയത് തന്നെ നടന്നു ബാത്റൂമിൽ പോകും എന്നാണ് പക്ഷേ ആൾ അങ്ങനെ കട്ടിലിൽ തന്നെ എന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്. കട്ടിലിൻ അരികിൽ ചെന്ന് പൊക്കി ബാത്റൂമിലേക്ക് നടക്കുന്നതിനിടയിൽ പഴയതുപോലെ കഴുത്തിൽ മുറുകി തന്നെ
പിടിച്ചിരിക്കുന്നു. അപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചു ഇന്ന് രാത്രി എൻറെ കഴുത്ത് പിടിച്ച് ഞെരിക്കും ബാത്റൂമിൽ കൊണ്ടുപോയി ഇരുത്തി വാതിലിൽ ചാരി ഞാൻ ഭക്ഷണം കഴിക്കാൻ പോയി വേയ്സ്റ്റ് കളയാൻ പുറത്തേക്കിറങ്ങിയപ്പോൾ തണുത്ത കാറ്റ് വീശുന്നു ചെറിയ മിന്നലും, രാത്രിയിൽ മഴപെയ്യും ആയിരിക്കും കറണ്ട് പോകുന്നതിനു മുമ്പ് ധൃതിയിൽ പ്ലേറ്റുകൾ ഒക്കെ കഴുകി വെച്ച് തിരിച്ചുവരുമ്പോൾ കഴിഞ്ഞു എന്ന് സിഗ്നൽ കിട്ടി തിരിച്ചിറക്കി കൊണ്ടു വരുമ്പോഴും കഴുത്തിലെ സ്ഥിതി അതുതന്നെ. കൊണ്ടുപോയി കിടത്തി കാലുകൾ തുടച്ചു മുകളിലേക്ക് കയറ്റി വെച്ചു. വാതിലിൽ മുട്ടി കിടന്നിരുന്ന വടിയെടുത്ത് കട്ടിൽ തലക്കൽ ചാരി വച്ചു. പൂർവ്വസ്ഥിതിയിൽ പായ വിരിച്ച് ഞാൻ, കഴുത്തു പിടിച്ച് ഞെരിക്കും എന്ന ചെറിയ ഭയം മനസ്സിലുണ്ടെങ്കിലും അങ്ങനെ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ നല്ല ശക്തിയിലുള്ള മഴപെയ്യാൻ തുടങ്ങി പതിയെ പതിയെ മിന്നലിന് ശക്തിയും കൂടി മുറിയുടെ ഒരു വശത്തെ ജനൽ തുറന്നിട്ട് ഇരുന്നതിനാൽ പതിയെ തണുപ്പ് അകത്തേക്ക് കയറി തുടങ്ങി മഴയുടെ ശക്തിയും. കിളിയെ ഒന്ന് നോക്കി ഷീറ്റ് കൊണ്ട് പുതച്ചു കിടക്കുകയാണ്. ഞാനും ഷീറ്റുകൊണ്ട് പുതച്ചു കിടന്നു എപ്പോഴൊ ഉറക്കത്തിലേക്ക് മുഴുകി നല്ല ശക്തിയിലുള്ള ഇടിവെട്ടു കേട്ടാണ് ഉണർന്ന ഞാൻ ആരുടെയോ കരവലയത്തിൻ ഉള്ളിലാണ് പുറകിൽ നിന്നും ആരോ എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു കണ്ണുതുറന്നു നോക്കുമ്പോൾ സർവ്വത്ര ഇരുട്ട് ഇടക്ക് മിന്നലെ പ്രകാശം അകത്തേക്ക് അടിക്കുന്നു തിരിഞ്ഞ് കട്ടിലിലേക്ക് നോക്കാം എന്ന് കരുതിയാൽ അനങ്ങാൻ പറ്റാത്ത വിധത്തിലാണ് കെട്ടിപ്പിടിച്ച് ഇരിക്കുന്നത്. വീണ്ടും ഒരു ഇടികൂടി ശക്തിയിൽ വെട്ടി. ഞാൻ പുതച്ചിരുന്ന ഷീറ്റ് ഉള്ളിൽ തന്നെയാണ് ആ ആളും. ഞാൻ ബലമായി തന്നെ തിരിഞ്ഞപ്പോഴും കെട്ടിപ്പിടുത്തത്തിൽനിന്നും മോചിതനായില്ല. ഞങ്ങൾ മുഖാമുഖമായി കൈകൾ കൊണ്ട് തടഞ്ഞു നോക്കിയപ്പോൾ ആളെ മനസ്സിലായി. ആൾ ഉണർന്നു കിടക്കുകയാണ് ഇടിവെട്ടിൻ്റെ ശബ്ദം കേട്ട് പേടിച്ച് ഒന്നു കിടന്നതാണ് എന്ന് കരുതി ഞാൻ:- “കട്ടിലിൽ പോയി കിടന്നോളൂ ഞാൻ അടുത്തു വന്നിരിക്കാം” പ്രതികരണം ഒന്നും ഇല്ലാതിരുന്നതിനാൽ ഞാൻ കെട്ടിവരിഞ്ഞിരുന്ന കൈകൾ മോചിപ്പിച്ച് ആളെ പൊക്കി കട്ടിലിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ഏങ്ങലടിച്ചു കരയുന്ന ശബ്ദം കേട്ടു,
