എൻ്റെ കിളിക്കൂട് – 9 Likeഅടിപൊളി  

കാണിച്ച് വിദ്വേഷം ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു. പക്ഷേ ആ കാണിച്ചതൊക്കെ നാടകമായിരുന്നു എന്നാണ് ഞാൻ കരുതിയത്, ഞാൻ ഒരു വിഡ്ഢി. ആ വിഡ്ഢിത്തത്തിൻറെ പരിണിത ഫലം വീണ്ടും വന്ന് ദേ ഈ സീൻ ഉണ്ടാക്കി ( കൈ കാണിച്ച് ). അത് പാടില്ലായിരുന്നു. വന്നതൊക്കെ വന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അടുത്ത് തന്നെ ഇവിടെനിന്നും പോകും. ഇനി എന്നെങ്കിലുമൊക്കെ എവിടെ വെച്ചെങ്കിലും നമുക്ക് കാണാം. ഇപ്പോൾ അമ്മൂമ്മ ഇല്ലാത്തതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത്. ഒരു കാര്യം കിളിക്ക് എന്നോട് ചെയ്യാമായിരുന്നു. ഈ കത്തി പ്രയോഗത്തിനു പകരം, കിളിക്ക് അയാളെ ഇഷ്ടമാണെന്നും ഇനിമേലിൽ കാണാനോ സംസാരിക്കാനോ വരരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് മനസ്സിലാകുമായിരുന്നു. ഇതിൽ കൂടുതലായി എനിക്കൊന്നും പറയാനില്ല. എനിക്ക് വിരോധമൊന്നുമില്ല കിളിക്ക് നല്ലത് വരുന്നതിന് എനിക്ക് സന്തോഷമെയുള്ളു. അമ്മൂമ്മ വരുമ്പോൾ ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ പോയി എന്ന് പറഞ്ഞാൽ മതി. ഞാൻ ഇതൊക്കെ പറയുമ്പോൾ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല. പറഞ്ഞവസാനിപ്പിച്ചു നോക്കുമ്പോൾ എന്നെ നിർജീവമായി ഒന്നു നോക്കി. ഇത്രയും പറഞ്ഞ് ഞാൻ ഗേറ്റിനടുത്ത് പോയി. ഓട്ടോയും നോക്കി നിന്നു, 15 മിനിറ്റ് ഉള്ളിൽ ഓട്ടോ എത്തി ഞാൻ അതിൽ കയറി പോയി. ആശുപത്രിയിലെത്തി കൈ ഡ്രസ്സ് ചെയ്യാൻ വേണ്ടി അടിച്ചപ്പോൾ, ഡ്രസ്സ് ചെയ്തിരുന്ന കോട്ടൻ മുഴുവൻ രക്തം ആയിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി, നേഴ്സിനോട് പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. അവർ എന്നോട് ” കൂടെ ആരും വന്നിട്ടില്ലേ ” എന്ന് ചോദിച്ചു. കട്ടിലിൽ കിടന്നു തന്നെ അവർ ഡ്രസ്സ് ചെയ്തു. കുറച്ചു നേരം കിടന്നതിനുശേഷം എഴുന്നേൽക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ചോദിച്ചു: “തലകറക്കം ഒക്കെ മാറിയോ? ശ്രദ്ധിക്കണം മുറിവുണങ്ങാൻ കുറച്ചു ദിവസം പിടിക്കും. അങ്ങനെയല്ലേ ആ മുറിവ്. പരമാവധി കൈ അനക്കാതെ സൂക്ഷിക്കുക കൈ നനയുകയുമരുത്. ഇനി രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാൽമതി. ദിവസവും ഈ കെട്ട് അഴിച്ചു മാറ്റി മരുന്ന് വെച്ച് കോട്ടൻ കൊണ്ട് കെട്ടണം. അത് സ്വന്തമായി ചെയ്യുകയോ അതോ വീട്ടിൽ ആരെക്കൊണ്ടെങ്കിലും ചെയ്താലും മതി. മരുന്നും ഡ്രസ്സ് ചെയ്യാനുള്ള തുണിയും ഡിസ്പെൻസറി യിൽ നിന്നും തരും.” ഞാൻ ശരി എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി. ഹോസ്പിറ്റലിന് മുൻപിൽ ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ വിളിച്ച് വീട്ടിലെത്തി. അമ്മുമ്മ സിറ്റൗട്ടിൽ എന്നെയും പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു. വന്നയുടനെ അമ്മൂമ്മ എന്നോട് ദേഷ്യപ്പെട്ടു. അമ്മുമ്മ :- നീ എന്തിനാടാ ഒറ്റയ്ക്ക് പോയത്. ആശുപത്രിയിൽ പോകുന്ന കാര്യം നീ നേരത്തെ പറയാതിരുന്നതെന്ത്? ഞാൻ :- അമ്മൂമ്മ എവിടെ പോയിരുന്നു. നമ്മുടെ നിൽക്കുമ്പോൾ അല്ലേ അവർ പറഞ്ഞത് ഒരുദിവസം കഴിയുമ്പോൾ വരണം എന്ന്. രാവിലെ എഴുന്നേറ്റ് അമ്മൂമ്മയെ നോക്കിയപ്പോൾ കണ്ടില്ല. പിന്നെ ഡ്രസ്സ് ചെയ്യാൻ അല്ലേ അതിനിപ്പോൾ ആള് വേണമെന്നില്ല. അമ്മൂമ്മ :- നിനക്ക് ആ പെങ്കൊച്ചിനെ എങ്കിലും വിളിച്ചു പോകാമായിരുന്നില്ലേ?

ഞാൻ :- അതിന് ഇതു വലിയ ആനക്കാര്യം ഒന്നുമല്ല. കൈയ്യിലെ കെട്ടഴിച്ച മാറ്റി വേറൊന്നു കെട്ടണം. അമ്മൂമ്മ :- നീ ഇന്നലെ പകൽ മുഴുവൻ കാണിച്ചത് ഞാൻ കണ്ടതാണ്. ആ നീ ഇന്ന് പോകുന്ന വഴി എവിടെയെങ്കിലും തലകറങ്ങിവീണു എങ്കിലൊ. ഞാൻ:- ഇന്നലെ വൈകുന്നേരം ആയപ്പോൾ തന്നെ ഞാൻ OK ആയില്ലേ അമ്മുമ്മേ. അധികം നിന്ന് തർക്കിക്കാതെ എനിക്ക് ചായ എടുത്ത് താ. ഞാൻ ഒന്നും കഴിക്കാതെയാണ് പോയത് വാ…. ഇതും പറഞ്ഞ് അമ്മുമ്മയെ വട്ടം പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ടുപോയി. അമ്മുമ്മ :- നേരം എത്രയായി എന്ന് കരുതിയ നീ ചായ ചോദിക്കുന്നത്. ഞാൻ:- എത്രയായാലും എനിക്ക് ചായ വേണം ഭയങ്കര വിശപ്പ്. ഞാൻ അമ്മയുടെ കയ്യിൽ നിന്നും ഒരു ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ ഗേറ്റിന് അടുത്തേക്ക് നടന്നു. ഇനി എൻറെ അടുത്ത പ്രതീക്ഷ പോസ്റ്റുമാനെ ആണ്. അയാൾ ഇന്നു അപ്പോയ്മെൻറ ഓർഡർ കൊണ്ടുവരും എന്നുള്ള ഒരു പ്രതീക്ഷ. കുറച്ചുനേരം നിന്നപ്പോൾ പോസ്റ്റുമാൻ തിരിച്ചു പോകുന്നത് കണ്ടു. അതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി. ഇത്രയൊക്കെ പറഞ്ഞിട്ടും കിളി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനർത്ഥം എന്നോട് കാണിച്ചിരുന്നതെല്ലാം വെറുതെ ഒരു പോളിഷ് ആയിരുന്നു. പലപ്പോഴും മുഖാമുഖം കണ്ടിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. എന് ചിന്ത അടുത്തത് രാത്രിയിൽ എങ്ങനെ കഴിച്ചുകൂട്ടും എന്നുള്ളതായിരുന്നു. രാത്രി ആകുമ്പോൾ വേദന കൂടും. വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് പോകുന്ന വഴി, അടുക്കളയിൽ നിന്നും വരുന്ന കിളിയെ മുട്ടാതെ ഒഴിഞ്ഞ് മറികടക്കവേ മുറിഞ്ഞ കൈ അടുക്കള വാതിലിൻ്റെ കട്ടിളയിൽ തട്ടി. വേദന എടുത്തതിനാൽ അയ്യോ എന്ന് കരഞ്ഞ് മറ്റേ കൈകൊണ്ട് മുറിവിന് അടുത്തു പിടിച്ചു. നല്ല ശക്തിയിലുള്ള ഇടി ആയതിനാൽ മുറിവ് കെട്ടിയിരുന്ന കോട്ടനിൽ രക്തത്തിൻറെ ഈർപ്പം തെളിഞ്ഞു വരുന്നത് കണ്ടു. അതോടെ എൻറെ ദാഹം പമ്പകടന്നു, ഞാനുടൻ മുറിയിൽ പോയി കട്ടിലിൽ കിടന്നു. കുറച്ചു നേരം കൊണ്ട് മുറിവിൻ്റെ ഭാഗം കോട്ടനിൽ മുഴുവൻ രക്ത കറയായി. അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. വൈകുന്നേരം ചായ കുടിക്കാൻ അമ്മൂമ്മ വിളിച്ചപ്പോഴാണ് ഉണരുന്നത്.സമയം നോക്കുമ്പോൾ 4:30. കൈയിലെ രക്തം വലിഞ്ഞിട്ടുണ്ട്. ചായ കുടിക്കാൻ ഞങ്ങൾ മൂന്നുപേരും ഇരിക്കുമ്പോൾ അമ്മുമ്മ കൈ കണ്ടിട്ട്, അമ്മൂമ്മ:- എന്തുപറ്റി മോനെ നിൻറെ കൈയിലെ കെട്ടിൽ മുഴുവൻ ചോരയാണല്ലൊ? ഞാൻ :- അതു മരുന്നാണ്. അമ്മുമ്മ :- രാവിലെ ഒന്നും കണ്ടില്ലല്ലോ? ഞാൻ:- അത് വിയർത്തതിൻ്റെയാണ്. ഇതൊക്കെ പറയുമ്പോൾ കിളി എന്നെ നോക്കുന്നുണ്ട്. ഈ തട്ടിയതിൻ്റെ വേദനയും കൂടി രാത്രിയിൽ അനുഭവപ്പെടും. ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ ചായ കുടിക്കുന്നതിനിടയി

Leave a Reply

Your email address will not be published. Required fields are marked *