എൻ്റെ കിളിക്കൂട് – 9 Likeഅടിപൊളി  

ഞാൻ:- ഞാൻ ആരും അല്ലേ. എന്നെ ഒഴിവാക്കാൻ വേണ്ടി കത്തികൊണ്ട് കുത്തുകയോ വെട്ടുകയോ ഒന്നും വേണ്ട, ഞാൻ സ്വമേധയാ മാറി തന്നോളാം. കിളി:- ആദ്യം നിങ്ങളാണ് എന്നെ നശിപ്പിച്ചത്…… ബാക്കി മുഴുമിപ്പിക്കാതെ നിർത്തി. ഞാൻ:- അതിനെ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്തു കൊള്ളാം….. എൻറെ ജീവൻ വേണമെങ്കിലും തരാം. അതുകൊണ്ട് തൃപ്തിപ്പെടുമെങ്കിൽ ഞാൻ തരാൻ തയ്യാർ…….. കിളി:- എനിക്ക് ആരുടെയും ജീവൻ വേണ്ട, എന്നെ ജീവിക്കാൻ അനുവദിച്ചാൽ മതി. ഞാൻ:- അതുകൊണ്ടാണല്ലോ ഞാൻ പറഞ്ഞത്, ഇനിയൊരിക്കലും ഞാൻ ശല്യപ്പെടുത്താൻ വരില്ല ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരിക്കലും കടന്നു വരാതിരിക്കാൻ ശ്രമിക്കും. കിളി:- ‘നിങ്ങൾ’ എന്നു പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇപ്പോൾ ഞാൻ മാത്രമേ ഉള്ളൂ. ഞാൻ:- ഇപ്പോഴല്ലേ, ഭാവിയിലെ കാര്യമാണ് പറഞ്ഞത്. അപ്പോൾ നിങ്ങൾ ആകില്ലേ. കിളി:- അത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത്. നിങ്ങൾ എന്ന് ഉദ്ദേശിച്ചത് ആരൊക്കെയാണ്? ഞാൻ:- അത് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. കിളി:- എന്തറിയാം എന്ന്. ഞാൻ:- ആകാശത്തുകൂടി വിമാനം പറക്കുന്ന കാര്യം…… കിളി:- തമാശിച്ചതാണോ? ഞാൻ:- ഇല്ലേ, ഞാൻ ഒരു പൊട്ടനാണെ. എന്നെ വെറുതെ വിട്ടേക്ക്. കിളി:- ഇയാൾ ആദ്യം പൊട്ടൻകളി അവസാനിപ്പിക്കുക….. ഞാൻ:- പൊട്ടന് അതല്ലേ പറ്റൂ….. എനിക്ക് കുറച്ചു പണിയുണ്ട്, ടൗണിൽ ഒന്ന് പോകണം. കുറച്ചു സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കാനുണ്ട്. ഞാൻ പൊട്ടൻ ആയതുകൊണ്ട് ഇപ്പോൾ സൈക്കിളിൽ പോകാൻ പറ്റാത്ത അവസ്ഥയായി. ബുദ്ധിയുള്ളവരുടെ പ്രവർത്തി മൂലം ഇനിയിപ്പോൾ നടക്കണം. എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു, പുറകെ കിളി വന്നു. ഞാൻ കട്ടിലിൽ കയറി കിടക്കാൻ ശ്രമിച്ചപ്പോൾ, ഉടൻ കട്ടിലിൽ വട്ടം കയറി കിടന്നു. ഞാൻ കൂടെ തന്നെ എഴുന്നേറ്റ് മാറി, എന്താണ് ഉദ്ദേശം എന്ന് അറിയില്ലല്ലോ. കിളി:- അങ്ങനെ അങ്ങ് മിടുക്കനാകല്ലേ, ഇവിടെ ഇരിക്കു. ഇയാൾ എന്താണ് കരുതിയിരിക്കുന്നത്. ഇരിക്കാൻ മടിച്ചുനിന്നു കൊണ്ട് ഞാൻ:- ഞാൻ എന്തു കരുതാൻ, എന്തു ചോദിച്ചാലും മറുപടി തരാത്ത ആളല്ലേ മിടുക്കി. ഞാനെന്തു മിടുക്കാണ് കാണിച്ചത്. ശരിയാണ്, നിങ്ങൾ അന്ന് ഉത്സവം ഒക്കെ കൂടി വന്നപ്പോൾ കാണാൻ വന്ന എന്നോട് കാണിച്ച അവഗണന ഞാൻ മനസ്സിലാക്കേണ്ടി രുന്നു. അത് മനസ്സിലാക്കാതെ വീണ്ടും വന്ന് ഈ വെട്ട് മേടിച്ച ഞാൻ ഒരു വിഡ്ഢിയാണ്. ഇല്ല, അതിനെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. നമുക്ക് ഈ ടോപ്പിക് ഇവിടെവച്ച് അവസാനിപ്പിക്കാം. കിളി:- അങ്ങനെ അങ്ങ് അവസാനിപ്പിക്കാൻ പറ്റില്ലല്ലോ. ഇവിടെ ഇരുന്നു

സംസാരിക്ക്. എന്ന് പറഞ്ഞ് എന്നെ കൈ പിടിച്ചു വലിച്ച് അവിടെ ഇരുത്തി. കിളി :- ഇന്നലെയും ഇന്നുമായി എന്നോട് വന്നു പറഞ്ഞ ചൊറിഞ്ഞ വാക്കുകൾ എന്നെ മനസ്സിൽ കിടപ്പുണ്ട്. ഞാൻ അകന്നിരുന്നു, എന്താണ് ഉദ്ദേശം എന്ന് അറിയില്ലല്ലോ. ഞാൻ:- ഞാൻ ചൊറിഞ്ഞ വർത്താനം ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ പറഞ്ഞത് ഞാൻ ഇപ്പോഴും കിളിയെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞതാണോ. അത് ഞാൻ പറഞ്ഞില്ല എന്ന് വിചാരിച്ചാൽ മതി. ശരിയാണ് നമ്മളെ വിട്ടു പോകുന്നവരോട്, ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. ഞാൻ ഓർത്തില്ലായിരുന്നു, ക്ഷമിച്ചേക്ക്. കിളി :- അതു മാത്രമാണോ എന്നോട് പറഞ്ഞത്? ഞാൻ :- വേറെ ചൊറിയുന്ന വർത്തമാനം ഒന്നും ഞാൻ പറഞ്ഞില്ല. കിളി :- ഇന്നലെ രാത്രി എന്ത് പെർഫോമൻസ് ആയിരുന്നു. ഞാൻ കരുതിയത് ഇന്നലെ തന്നെ എൻ്റെ കല്യാണം നടത്തി തരും എന്നാണ്. ഞാൻ :- ഇതുവരെ ഈ നാക്ക് എവിടെയായിരുന്നു? അതിനുള്ള മറുപടി ഇന്നലെ തന്നെ തരാമായിരുന്നല്ലോ. കിളി:- വല്യമ്മ കൂടെയിരുന്നതുകൊണ്ടാണ് ഞാൻ ഒന്നും പറയാതിരുന്നത്. ഞാൻ:- അതായിരുന്നൊ ചൊറിഞ്ഞ വർത്താനം? എൻറെ പൊന്നോ, നിങ്ങൾ എപ്പോഴെങ്കിലും കല്യാണം നടത്തുകയും നടത്താതിരിക്കുകയൊ ചെയ്തോളു. ഇന്നലെ രാത്രി തന്നെ എനിക്ക് അത് മനസ്സിലായതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ ഒരിക്കലും ഞാൻ ഇടപെടാൻ പാടില്ലായിരുന്നു. പൈസ ഉള്ളയാൾ കാർ എന്നൊക്കെ പറയാൻ പാടില്ലായിരുന്നു, അതൊക്കെ ചീപ്പ് വർത്തമാനം ആയിപ്പോയി. പിന്നീട് ആലോചിച്ചപ്പോഴാണ് ആ തെറ്റ് മനസ്സിലായത്. കിളി :- ഞാൻ പറഞ്ഞൊ ഇയാളോട്, എനിക്ക് അയാളെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന്. ഞാൻ:- അതിൽ ഇപ്പോൾ എന്തിരിക്കുന്നു പറയാൻ? ഞാൻ കണ്ടതല്ലേ അവിടെ പോയി വന്നതിനു ശേഷം വന്ന മാറ്റം. വന്ന ദിവസം തന്നെ ഞാൻ എത്ര സന്തോഷത്തോടെയാണ് കാണാൻ വന്നത്. അന്ന് എൻറെ മുമ്പിൽ പോലും വരാൻ തയ്യാറാകാത്ത ആൾ, എന്നിട്ടും അവഗണന മനസ്സിലായിട്ടും മനസ്സിലാകാത്ത വിധത്തിൽ വീണ്ടും വന്നപ്പോൾ കിട്ടിയ സമ്മാനം എൻറെ കയ്യിൽ ഉണ്ടിപ്പോഴും. എല്ലാദിവസവും രാത്രി നേരം വെളുപ്പിക്കുന്നത് എനിക്കും ഈശ്വരനും മാത്രമേ അറിയൂ. ആദ്യ ദിവസം കരുതിയത് മരിക്കുമെന്നാണ്, അത്രയും ബുദ്ധിമുട്ടുകൾ ഞാനന്ന് സഹിച്ചു. അതൊക്കെ കണ്ടിട്ട് എന്താണെന്ന് പോലും അന്വേഷിക്കാത്ത ആൾ. ഇവിടെനിന്നും പോകുമ്പോൾ എന്ത് സ്നേഹത്തോടുകൂടി പിരിഞ്ഞതാണ് നമ്മൾ. ആസ്ഥാനത്ത് ഇപ്പോൾ കത്തികൊണ്ട് വെട്ടി മുറിവേൽപ്പിച്ചിരിക്കുന്നു. അത്രയും വെറുപ്പും ദേഷ്യവും എന്നോട് കാണിക്കണമെങ്കിൽ എന്താണ് ഞാൻ മനസ്സിലാക്കേണ്ടത്. ഇല്ല എനിക്ക് ഈ ടോപ്പിക് തുടരാൻ താല്പര്യമില്ല ഞാൻ പോകുന്നു. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എൻറെ കൈകളിൽ കടന്നു വിളിച്ച് അവിടെ ഇരുത്തി. കിളി :- അങ്ങിനങ്ങ് ഒഴിഞ്ഞുപോയാലൊ? ഞാൻ പറഞ്ഞു കഴിഞ്ഞില്ല, എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോയാൽ മതി. ഞാൻ കൈ കുടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു. ആ ശ്രമത്തെ നിഷ്ഫലമാക്കാൻ രണ്ടു കൈകൾ കൊണ്ടും കൂട്ടിപ്പിടിച്ചു. ഞാൻ :- ഇതിൽ കൂടുതൽ എന്ത് കേൾക്കാൻ, കണ്ടതിലും അനുഭവിച്ചതിലും കൂടുതൽ എന്ത്. കിളി :- എനിക്ക് ആരെയും ബോധിപ്പിക്കേണ്ട, എൻറെ കല്യാണവുമായി അവനെ

Leave a Reply

Your email address will not be published. Required fields are marked *