എൻ്റെ കിളിക്കൂട് – 9 Likeഅടിപൊളി  

കൂട് തന്നു നിൻ്റെ ഹൃദയത്തിൽ ഞാനെൻ്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിൽ അഭയം തെരഞ്ഞു പോകുന്നു

അടരുവാൻവയ്യ നിൻ ഹൃദയത്തിൽനിന്നെനിക്കത് സ്വർഗ്ഗം വിളിച്ചാലും ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ വീണ് പൊലിയുമ്പോഴാണെൻ്റ സ്വർഗ്ഗം…….. നിന്നിലടിയുന്നതെ നിത്യസത്യം .. …’ കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഞാൻ അകത്തേക്ക് ചെന്നു. കിളിയെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഞാൻ ചെല്ലുമ്പോൾ കിളി അടുക്കളയിൽ പണിയിലായിരുന്നു. അമ്മൂമ്മ ഇല്ലാത്തതിനാൽ സൗകര്യത്തിനു സംസാരിക്കാം. അടുത്തേക്ക് ചെല്ലാതെ ഹാളിൻ്റെ വാതിൽക്കൽ നിന്നു. ഞാൻ:- കിളിക്ക് സന്തോഷമുള്ള വാർത്തയല്ല, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും കലർന്ന വാർത്തയാണ്. എൻ്റെ ജോലി ശരിയായിട്ടുണ്ട്. ഞാൻ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകും. ഇന്നലെ പറഞ്ഞതൊന്നും വലിയ കാര്യമായി എടുക്കേണ്ട ഞാൻ തമാശക്ക് പറഞ്ഞതാണ്. നിങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും ഇനി കടന്നു വരില്ല. എനിക്കറിയാം, ഞാൻ ഇനിയെങ്ങാനും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കരി നിഴലായി എങ്ങാനും നിന്നാലോ എന്ന് കിളിക്ക് പേടിയുണ്ട്. ഇല്ല. ഇനി എന്നിൽ നിന്നും അങ്ങനെ ഒരു അവിവേകം ഉണ്ടാകില്ല. ഞാനായിട്ട് ഒരിക്കലും കിളിയെ ദുഃഖിപ്പിക്കില്ല. ഞാൻ ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരാതിരിക്കാൻ പരമാവധി ശ്രമിക്കും. കിളിയുടെ കല്യാണത്തിന് പോലും ഞാൻ വരാതിരിക്കാൻ ശ്രമിക്കാം. എനിക്ക് കിളിയെ ഒരിക്കലും മറക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് ഞാൻ ഈ നാട്ടിലേക്ക് വരില്ല എന്ന് തന്നെ തീരുമാനിച്ചിരിക്കുന്നത്. എന്ന് കരുതി എനിക്ക് കിളിയോട് യാതൊരുവിധത്തിലുള്ള ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കറിയാം കിളി ഇവിടെ പെട്ടു കിടക്കുകയാണെന്ന്. അതുകൊണ്ടുതന്നെ ഞാൻ രണ്ടുദിവസത്തിനുള്ളിൽ ഇവിടെനിന്നും പോകും. രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് ഒരു റിപ്പോർട്ട് ചെയ്താൽ മതി. എന്നാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഈ ഒരു കണ്ടീഷനിൽ ഞാൻ ഇവിടെ നിൽക്കാൻ ഇരിക്കുന്നതാണ് നല്ലത്. ഞാനിവിടെ നിൽക്കുന്നത് കൊണ്ട് കിളിക്ക് 2 വിഷമങ്ങൾ ഉണ്ട്. ഒന്ന് എന്നെ കാണുമ്പോഴുള്ള വിഷമം മറ്റൊന്ന് ഞാനിവിടെ നിൽക്കുന്നതുകൊണ്ട് അമ്മുമ്മ കിളിയെ പിടിച്ചു നിർത്തിയിരിക്കുന്നത്. അതുകൊണ്ട് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഞാൻ നാളെയോ മറ്റന്നാളോ ഇവിടെനിന്നും പോകുന്നതാണ് അതുകൊണ്ട് അഡ്വാൻസായി നിങ്ങളുടെ സന്തോഷ പൂർണ്ണമായ വിവാഹജീവിതത്തിന് ആശംസകൾ അർപ്പിക്കുന്നു…… എൻറെ പ്രത്യേക അന്വേഷണം അദ്ദേഹത്തിനുള്ള പറഞ്ഞേക്കുക. ഇനി നമ്മൾ തമ്മിൽ കാണാതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും. എനിക്ക് ഒരാൾ ഓടുകൂടി യാത്ര പറയാനുണ്ടായിരുന്നു. പ്രകാശനോട് അതിന് ഞാൻ നിൽക്കുന്നില്ല കിളി തന്നെ പറഞ്ഞേക്കുക……. ഇനി നമ്മൾ തമ്മിൽ കാണാത്ത സ്ഥിതിക്ക് ഒരു കാര്യം കൂടി പറഞ്ഞേക്കാം. എനിക്ക് അന്നും ഇന്നും കിളിയെ ഇഷ്ടമാണ്…….. ഒരുപാട് ഇഷ്ടമാണ്. ഇത് പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവുകയില്ല. എന്ന് കരുതി ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയില്ല. ഇത് സത്യമാണ്. OK HAPPY married life. ഇത്രയും ഒരുകണക്കിന് പറഞ്ഞൊപ്പിച്ചെങ്കിലും ഞാൻ പെട്ടെന്ന് പൊട്ടി കരയുമെന്ന് തോന്നിയപ്പോൾ, ഞാൻ മുറിയിലേക്ക് ഓടിക്കയറി വാതിൽ ചാരി കട്ടിലിൽ കയറി കമിഴ്ന്നു തലയിണയിൽ മുഖമമർത്തി കിടന്നു. ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും കിളി എന്താണോ ചെയ്തുകൊണ്ടിരുന്നത് അത് തുടർന്നുകൊണ്ടിരുന്നു. ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇത്രയൊക്കെ ആലോചിച്ച് അപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു

പോയി. ഇവളുടെ മനസ്സിൽ എന്നോട് ഇത്രയും വിദ്വേഷമോ? ആ കിടപ്പിനിടയിൽ കൈ കട്ടിലിൻറെ

തലയ്ക്കൽ മുട്ടി വേദന എടുത്തെങ്കിലും, മനസ്സിനുള്ളിലെ വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇത്രയൊക്കെ ദേഷ്യം കാണിച്ചിട്ടും എനിക്ക് എന്തുകൊണ്ട് തിരിച്ചു കാണിക്കാൻ പറ്റുന്നില്ല. അത്രയ്ക്കും സ്നേഹിച്ചുപോയി. ഞാൻ ഓർക്കുകയായിരുന്നു. അത്രയും സംസാരിച്ചിട്ടും നീ എന്നോ എടി എന്നോ എനിക്ക് അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല. കുറച്ചുനേരം അങ്ങനെ കിടന്ന് എൻറെ മാനസികനിലയെ സാധാരണനിലയിലേക്ക് എത്തിച്ചു. ഞാൻ എഴുന്നേറ്റു. എനിക്ക് അഡ്വൈസ് മെമ്മോ വന്നതിനുശേഷം, അന്വേഷിച്ചപ്പോൾ എൻറെ കൂടെ പഠിച്ചിരുന്ന സുധി തിരുവനന്തപുരത്ത് ജോലിചെയ്യുന്നുണ്ട് എന്നറിഞ്ഞിരുന്നു. അവൻ്റെ നമ്പർ വീട്ടിൽ നിന്നും മേടിച്ചിട്ട് ഉണ്ടായിരുന്നു. ഹാളിൽ ഫോണിന് അടുത്ത് എത്തി അവൻറെ നമ്പർ ഡയൽ ചെയ്തു. അവിടെ ആരോ എടുത്തു സുധിയെ തിരക്കിയപ്പോൾ കൊടുക്കാമെന്നു പറഞ്ഞു. സുധി :- ഹലോ….. ഞാൻ:- സുധി, ഞാനാണ് അജയൻ. സുധി:- ആ, വീട്ടിൽനിന്ന് വിളിച്ചപ്പോൾ നിൻറെ കാര്യം പറഞ്ഞിരുന്നു. എന്തായി അപ്പോയ്മെൻറ് ഓർഡർ വന്നോ, എവിടെയാണ് സ്ഥലം. ഞാൻ:- ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി ആണ്, അതുകൊണ്ട് സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്യണം. ഞാൻ നാളെ മുതൽ ഇതിൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഒക്കെ സംഘടിപ്പിക്കാൻ ഇറങ്ങും. കിട്ടുന്ന മുറക്ക് രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും പുറപ്പെടും. നീ എവിടെയാണ് താമസിക്കുന്നത്. ആ അഡ്രസ്സ് ഒന്ന് പറയുക. ഓ, കേശവദാസപുരത്ത്. ശരി ഞാൻ അവിടെ എത്തിയിട്ട് അന്വേഷിച്ചു കണ്ടെത്തി കൊള്ളാം. ഇത് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ, രണ്ടു ഉണ്ടക്കണ്ണുകൾ തുറിപ്പിച്ച് എന്നെ നോക്കി കൊണ്ട് നിൽക്കുന്നു. ഞാൻ വലിയ മൈൻഡ് ചെയ്യാതെ മുറിയിലേക്ക് കയറി വാതിൽ ചാരി ചുവരിന് അഭിമുഖമായി കിടന്നു. അധികം താമസിയാതെ വാതിൽ തുറക്കുന്ന ശബ്ദം ഞാൻ കേട്ടു. ഭഗവാനെ കത്തികൊണ്ട് കുത്താൻ വരുകയാണൊ……. എൻറെ ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഞാൻ തിരിഞ്ഞുനോക്കിയില്ല. കുറച്ചുകഴിഞ്ഞ് കിളി :- അവിടെ ചായ എടുത്തു വച്ചിട്ട് കുറെ നേരമായി…… വളരെ ദേഷ്യം ആയി പറഞ്ഞു കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി പോയി. ഞാൻ എഴുന്നേറ്റു പോയി ടേബിൾ ചെന്ന് ചായ മാത്രം എടുത്തു കുടിച്ചു. തിരിച്ച് മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ഹാളിലെ അടുക്കളവാതിൽ പടി മേൽ ചാരി ഉണ്ടക്കണ്ണി തുറിച്ചു നോക്കിനിൽക്കുന്ന ആ ഉണ്ടക്കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നു. ഇന്ന് രണ്ടുപേരോടും കൂടി പുരവാസ്തുവലിന് പോകാനാണ് ഇന്നലെ പറഞ്ഞത്. എന്നിട്ട് ഇദ്ദേഹം എന്തേ പോകാഞ്ഞത്? പോയി വരുന്ന വഴി കിളിയെ അവിടെ ആക്കണമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി ഞാൻ :- എന്തേ വല്യമ്മയുടെ കൂടെ പോകാതിരുന്നത്? അതിനു മറുപടി തന്നത് ദേഷ്യത്തോടെയാണ്. കിളി:- എനിക്ക് സൗകര്യം ഉള്ളതുപോലെ ചെയ്യും. ഞാൻ:- ഞാനൊന്നും പറഞ്ഞില്ലേ……. കത്തി ഒന്നും എടുത്ത് കുത്തല്ലേ………. എന്നെ രൂക്ഷമായി ഒന്ന് നോക്കി. കിളി:- എൻറെ കല്യാണക്കാര്യം ഉറപ്പിക്കാൻ ഇയാൾ ആരാണ്. ഞാൻ ഇന്നലെ ഒന്നും പറയാതിരുന്നത് വല്യമ്മ ഇരുന്നതുകൊണ്ടാണ്. വലിയ ആളാകല്ലെ കേട്ടോ. ഞാൻ ആരെ കല്യാണം കഴിക്കണമെന്ന് ഇയാളാണോ തീരുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *