അമ്മൂമ്മ :- ഞാനൊന്നു സുബ്രഹ്മണ്യൻ്റെ വീട് വരെ പോയിട്ട് വരട്ടെ, കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്. ഞാൻ:- ഞാനും വരാം. ഒന്ന് നടക്കുന്നത് നല്ലതാ. അമ്മുമ്മ :- വേണ്ട. നീ ഇവിടെ ഇരുന്നാൽ മതി. നിന്നെ കൊണ്ടുപോയി വഴിയിൽ വല്ല തലകറങ്ങി വീണാൽ എനിക്ക് വയ്യ. ഞാൻ:- അതൊക്കെ മാറി അമ്മുമ്മേ ഞാനും വരാം. അമ്മുമ്മ :- വേണ്ട എന്നല്ലേ പറഞ്ഞേ. അതും അല്ല ഈ പെൺകൊച്ച് ഒറ്റക്കാവും. പിന്നീട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി അതുകൊണ്ട് ഞാൻ മിണ്ടിയില്ല. ഇതും പറഞ്ഞ് അമ്മുമ്മ പോയി. ഞാൻ പുറത്തേക്കിറങ്ങി ഗേറ്റിനടുത്ത് ചെടിച്ചട്ടികൾ വെക്കാൻ തൂണുകൾ പോലെ അധികം പൊക്കമില്ലാതെ കെട്ടിയിരിക്കുന്നതിൽ പോയി ഇരുന്നു. അകത്തിരുന്ന് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകണ്ടല്ലോ എന്ന് കരുതി. റോഡിലൂടെ പോയ ഒന്ന് രണ്ട് പരിചയക്കാർ എൻറെ കൈ കണ്ടു വിവരം തിരക്കി. ഞാൻ ‘മരത്തിൻറെ കൊമ്പ് വെട്ടിയപ്പോൾ കൊണ്ടതാണ്’ എന്ന് പറഞ്ഞു. അമ്മൂമ്മ വരുന്നതുവരെ അവിടെ ഇരുന്നു. അമ്മുമ്മ വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും അകത്തേക്ക് കയറി അന്നേരം സന്ധ്യയായി. ക്ഷീണം അങ്ങ് വിട്ടു മാറാത്തത് കൊണ്ടും കുറെ നേരമായുള്ള അവിടെ ഇരിക്കുന്നതും കൊണ്ട് ഒന്നു കിടക്കണം എന്ന് തോന്നി. ഞാൻ മുറിയിൽ കയറി കിടന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാൻ അമ്മുമ്മ വന്നു വിളിച്ചു. ഭക്ഷണം കഴിക്കാൻ മൂന്നു പേരും ഒരുമിച്ച് ആണ് ഇരുന്നത്. കയ്യിന് ചെറിയ വേദന തുടങ്ങിയിരുന്നു അമ്മൂമ്മയ്ക്ക് അറിയാം എത്രയും പെട്ടെന്ന് അപ്പോയ്മെൻറ് ലെറ്റർ വരുമെന്ന് അതുകൊണ്ട് അമ്മുമ്മ :- നിനക്ക് ആ കടലാസ് കിട്ടിയാൽ, എവിടെയായിരിക്കും ജോലി. ഞാൻ:- മിക്കവാറും തിരുവനന്തപുരം ആയിരിക്കും അമ്മൂമ്മെ. അമ്മൂമ്മ :- പോയാൽ അപ്പോൾ എന്ന് തിരിച്ചുവരും? ഞാൻ :- ഇടക്കൊക്കെ വരാൻ നോക്കാം. എന്തായാലും കിളിയുടെ കല്യാണത്തിന് ഞാൻ എത്തും. അമ്മുമ്മ :- എവിടെ വരെ ആയി കല്യാണാലോചനകൾ? കിളി ഒന്നും പറയാത്തതുകൊണ്ട് ഞാൻ :- ഏകദേശം അത് സെറ്റ് ആയിട്ട് ഉണ്ടെന്നു തോന്നുന്നു. കിളി എൻറെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. അമ്മൂമ്മ :- എങ്ങനെയുണ്ട്? കൊള്ളാവുന്ന അവരാണെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. പ്രദീപിൻ്റെ അളിയൻ അല്ലേ? പ്രദീപിൻ്റെ കല്യാണത്തിന് കണ്ടതാണ് ചെക്കനെ, ഇപ്പോൾ നല്ല ചുറ്റുപാടിൽ ആണ് എന്ന് പ്രദീപ് പറഞ്ഞായിരുന്നു. അതിനും കിളി ഒന്നും പറഞ്ഞില്ല. ഞാൻ:- പിന്നെ നല്ല കാശുകാരൻ അല്ലേ. രണ്ടോമൂന്നോ കാർ. ഏതായാലും കിളി രക്ഷപ്പെട്ടു. ഇടക്ക് വല്ലപ്പോഴും വായ്പ വാങ്ങാമല്ലോ….. അത് പറഞ്ഞപ്പോഴും ആ ഉണ്ടക്കണ്ണുകൾ തുറിച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ആ കാശ് കാരൻ്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ കണ്ണ് വെക്കുകയാണോ എന്ന് തോന്നിയതുകൊണ്ട് തുറിച്ചുനോക്കുന്നതായിരിക്കും. അമ്മുമ്മ :- എന്നേക്കാണ് മോളെ കല്യാണം ? അവർ വല്ലതും പറഞ്ഞോ?
കിളി ഒരക്ഷരം മിണ്ടുന്നില്ല. വീണ്ടും അമ്മൂമ്മ :- ഒന്ന് രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുമോ? ഒന്നിനും മറുപടിയില്ല ഞാൻ :- പെട്ടെന്ന് ഉണ്ടാവുമായിരിക്കും. ഉത്സവത്തിന് പോയി ചുറ്റുപാടൊക്കെ കണ്ടു ഇഷ്ടപ്പെട്ടു വന്നിരിക്കുകയല്ലേ. അതു കൂടി കേട്ടതോടെ എന്നെ അതിരൂക്ഷമായി നോക്കി കൊണ്ട് ഭക്ഷണം നിർത്തി ചാടിതുള്ളി പോയി. അമ്മൂമ്മ :- ഈ പെങ്കൊച്ച് എന്തിനാണ് ദേഷ്യപ്പെട്ടു പോകുന്നത്. ഞാൻ:- നമ്മൾ കിളിയുടെ ചെക്കനെ പറഞ്ഞ കണ്ണ് ഇടുകയല്ലെ, അത് പിടിക്കാത്തതു കൊണ്ടായിരിക്കും. നിർത്താം. അതുമല്ല അമ്മുമ്മേ, നമ്മൾ കിളിയെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത് ആ വീട്ടുകാർക്കും ചെക്കനും പിടിച്ചില്ലെങ്കിലൊ. അതുകൊണ്ട് അമ്മുമ്മ നാളെത്തന്നെ കിളിയെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. എൻറെ കൈയല്ലെ മുറിഞ്ഞത് അതൊന്നും കുഴപ്പമില്ല അതൊക്കെ മാറിക്കോളും. അമ്മുമ്മ പറഞ്ഞതു കൊണ്ട് അവർക്കും കിളിക്കും എതിർത്തു പറയാൻ പറ്റാത്തതു കൊണ്ടായിരിക്കും ഇവിടെ നിർത്തിയത്. ഇതു പറഞ്ഞു കഴിഞ്ഞതും അടുക്കളയിൽ പാത്രം ഒന്ന് താഴെ ശക്തിയായി വീണു എന്നല്ല എറിഞ്ഞു അതാണ് സത്യം. ഞാൻ:- കണ്ടോ ഞാൻ പറഞ്ഞത് ശരിയാണ്. അതിൻറെ സിംബലാണ് അടുക്കളയിൽ കേട്ടത്. അമ്മൂമ്മയോട് എതിർക്കാൻ പറ്റാത്തതിൻറെ അടയാളം. അമ്മൂമ്മ :- ശരി, ശരി. ഞാൻ ആ പെങ്കൊച്ച് നോട് ചോദിക്കട്ടെ. നീ എഴുന്നേറ്റ് പോ. ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി, നമ്മുടെ തറവാടിനെ അടുത്തുള്ള ചന്ദ്രൻറെ മകൻറെ പുര വാസ്തുവൽ ആണ് നാളെ. നിനക്ക് പോകാൻ പറ്റില്ലല്ലോ, ബസ്സിനെ ഈ കൈയും പിടിച്ച് എങ്ങനെ പോകും. അതുമല്ല ക്ഷീണവും മാറിയിട്ടില്ല. ആരെങ്കിലും പോകാതിരിക്കാനും പറ്റില്ല. ഞാൻ പോയിട്ട് വരാം, 11:30 നും 12 നും ഇടയിലാണ് സമയം. കുറച്ചുദൂരം ഉണ്ടല്ലോ അതുകൊണ്ട് രാവിലെ തന്നെ പോകും. നീ ഇപ്പോൾ വൈകി ആണല്ലോ എഴുന്നേൽക്കുന്നത് അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. രാവിലെ എന്നെ കാണാതാകുമ്പോൾ അന്വേഷിക്കേണ്ട ഞാൻ പോയിട്ടുണ്ടാവും. ഞാൻ:- അമ്മൂമ്മ പോവുമ്പോൾ കിളിയെ കൂടി കൂട്ടിക്കോ അപ്പോൾ നിങ്ങൾ രണ്ടുപേർക്കും കൂടി പോയിട്ട് വരാമല്ലോ? അമ്മൂമ്മ :- നിൻ്റെ ചായയുടെ കാര്യവും, ഉച്ചക്കത്തെ കാര്യവും എന്ത് ചെയ്യും. ഞാൻ :- അതൊന്നും കുഴപ്പമില്ല. അല്ലെങ്കിൽ രാവിലെ ചായ ഉണ്ടാക്കി വെച്ചേക്ക് ഉച്ചക്കും അത് തന്നെ മതി. തറവാടിന് അടുത്തു പോകുന്നതല്ലേ അപ്പോൾ തറവാട്ടിൽ കയറി വരാം, അവർ ഇങ്ങോട്ടും വരുന്നില്ല നമ്മൾ അങ്ങോട്ട് പോകുന്നതും കുറവാണ്. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും അവിടെ കേറി ഇങ്ങോട്ട് വരുന്ന വഴി കിളിയെ വീട്ടിലാക്കി വൈകിട്ടോടെ ഇങ്ങോട്ട് എത്തിയാൽ മതി. പിന്നെ ഇന്ന് കിളിയെ താഴെ കിടത്തണ്ട, അമ്മുമ്മയുടെ കൂടെ കട്ടിലിൽ കിടക്കട്ടെ.എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ എഴുന്നേറ്റ് വായും മുഖവും കഴുകി മുറിയിലേക്ക് പോയി കിടന്നു. കൈ വേദന തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ അവിടെ തന്നെ കിടന്നു. താഴെ വാതിൽക്കൽ കിളിയെ കിടത്തണ്ട എന്ന് അമ്മുമ്മയോട് പറഞ്ഞതാണല്ലോ, അപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് കാണിക്കണം. അതിനാൽ ഞാൻ
