ബന്ധിപ്പിക്കരുത് എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ഞാൻ ഇയാളോട് സംസാരിക്കാൻ നില്ക്കുന്നില്ല ഞാൻ പോകുന്നു. എഴുന്നേറ്റു പോകാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു. ഞാൻ:- ഇവിടെനിന്നും പോകുന്നതിനു മുമ്പ് എന്നെ എട്ടാ കേട്ടാ എന്നൊക്കെ പറഞ്ഞ ആൾ, ഇപ്പോൾ ഇയാൾ എന്നു വരെയായി. എന്നെ ചേട്ടാ എന്ന് വിളിക്കണം എന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടില്ല ഇപ്പോഴും പിടിക്കുന്നില്ല. എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറഞ്ഞിട്ട് പോകണം. കിളി :- എനിക്ക് ഒന്നും പറയാനില്ല, ഇയാൾക്ക് ഒരു തോന്നലുണ്ട്, ഞാൻ അവൻറെ പൈസയും സൗകര്യവും കണ്ട് അതിൽ വീണുപോയി എന്ന്. എനിക്ക് അതൊന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട് ഇയാളുടെ സ്നേഹം ഒന്നും തിരിച്ചു വേണ്ട. ഞാൻ പോകട്ടെ അടുക്കളയിൽ പണിയുണ്ട്. ഞാൻ :- അടുക്കളയിൽ പണി അവിടെ കിടക്കട്ടെ, പറയാനുള്ളത് പറഞ്ഞിട്ട് പോകണം. കിളി :- എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞില്ലേ. കിളി എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ഞാൻ അവിടെ കിടന്ന് ആലോചിച്ചു, കിളിക്ക് എന്നോട് എന്താണ് പറയാനുള്ളത്. ഞാൻ കണ്ടതൊന്നും ശരിയല്ലേ? അടുക്കളയിലേക്കു ചെല്ലാം എന്താണ് പറയാനുള്ളത് എന്ന് അവിടെ നിന്ന് കേൾക്കാം. ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു, കിളി ഉച്ചക്ക് വേണ്ട കറിയുടെ തിരക്കിലാണ്. ഞാൻ :- എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറയുക. പറഞ്ഞാലല്ലേ മനസ്സിലാകു. കിളി :- എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളതെല്ലാം ഞാൻ മൗന ഭാഷയിൽ നിങ്ങളോട് പറഞ്ഞതാണ്. ഞാൻ:- ഞാൻ ഒരു പൊട്ടനാണ്, ശരി സമ്മതിച്ചു. പക്ഷേ എനിക്ക് മൗന ഭാഷ ഒന്നും മനസ്സിലാവില്ല. കിളി:- ഇനി സംസാരിക്കുമ്പോൾ എന്നെ അവനെയും കൂട്ടി പറയരുത് അത്രയേ ഉള്ളൂ എനിക്ക് പറയാനുള്ളത്. ഇയാൾ സന്തോഷത്തോടുകൂടി യാത്രയാവുക അത്രയേ എനിക്ക് പറയാനുള്ളൂ. ഞാൻ:- ഞാൻ സന്തോഷത്തോടെയൊ ദുഃഖത്തോടെയൊ യാത്ര ചെയ്യും അത് കിളി പറഞ്ഞിട്ട് വേണ്ട. എന്താണെന്നുവെച്ചാൽ പറയുക പെണ്ണേ, മനുഷ്യനെ പൊട്ടൻ കളിപ്പിക്കാതെ. കിളി നിങ്ങൾ സന്തോഷത്തോടെ പോവുക, എൻറെ കല്യാണത്തെക്കുറിച്ച് ഇനി നിങ്ങൾ സംസാരിക്കരുത്. പ്രത്യേകിച്ച് അവനെയും കൂട്ടിയുള്ള സംസാരം വേണ്ട. നിങ്ങൾക്ക് ഞാൻ വിജയാശംസകൾ നേരുന്നു. ഞാൻ:- ഇതെന്ത് വാദി പ്രതിയായൊ, എനിക്ക് വിജയാശംസകൾ നേരുന്നു ഞാൻ എന്താ യുദ്ധത്തിനു പോവുകയാണൊ? മനസ്സിൽ ഉള്ളത് എന്താണെന്നുവെച്ചാൽ പറയൂ പെണ്ണേ വെറുതെ മനുഷ്യനെ പൊട്ടൻ കളിപ്പിക്കാതെ. മറുപടിയൊന്നും പറയാതെ കിളി പണിയിൽ വ്യാപൃതയായി. ഇതു കണ്ടപ്പോൾ എനിക്ക് കുരുപൊട്ടി, എന്താണെന്ന് പറഞ്ഞാലല്ലേ മനസ്സിലാകു. അടുത്തേക്ക് ചെന്ന് തൊടാൻ പേടിയായി കയ്യിൽ കത്തിയാണ് ഇരിക്കുന്നത്. അടുത്ത ആക്രമണത്തിൽ, വയറ്റിലാണ് കൊള്ളുന്നത് എങ്കിൽ പണി കഴിഞ്ഞു കിട്ടും. അതുകൊണ്ട് സംയമനം പാലിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി കിടന്നു. ഇനി സർട്ടിഫിക്കറ്റുകളൊക്കെ സംഘടിപ്പിക്കാൻ നാളെ ഇറങ്ങാം എന്ന് തീരുമാനിച്ചു. മനുഷ്യൻറെ മനസ്സിലെ സമതല തെറ്റിക്കാൻ വേണ്ടി ഓരോ
കാര്യങ്ങളും ആയി വരും. ഇന്ന് ഉച്ചകഴിഞ്ഞ് അവിടെ കൊടുക്കാനുള്ള പേപ്പറുകളും സർട്ടിഫിക്കറ്റുകളും സംഘടിപ്പിക്കാൻ ഇറങ്ങാൻ ഇരുന്നതാണ്. അതിനിടയിൽ ഇതാ വരുന്നു അടുത്ത പ്രശ്നം. ഞാനെന്തു ചൊറിയുന്ന വർത്തമാനം ആണോ പറഞ്ഞത്? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. പണിയൊക്കെ കഴിഞ്ഞിട്ട് ചോദിക്കാം. കിളിക്ക് എന്നോടുള്ള ദേഷ്യത്തിന് ഒരു കുറവുമില്ല. ഇന്ന് കൈ ഡ്രസ്സ് ചെയ്യേണ്ടതായിരുന്നു. ആരെ കൊണ്ട് ചെയ്യിക്കും. ഊണൊക്കെ കഴിയുമ്പോഴേക്കും അമ്മൂമ്മ വരുമായിരിക്കും അമ്മയെക്കൊണ്ട് പിടിപ്പിക്കാം. എന്നുകരുതി അങ്ങനെ കിടന്ന് രാത്രിയിൽ ഉറങ്ങാത്ത കൊണ്ട് കൺപോളകൾ അടഞ്ഞുപോയി. എപ്പോഴോ ആരോ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. തിരിഞ്ഞുനോക്കുമ്പോൾ അതാ ആ ഉണ്ടക്കണ്ണി നിൽക്കുന്നു. കിളി:- ദേ ഭക്ഷണം എടുത്തു വെച്ചിരിക്കുന്നു. ഞാൻ ഭക്ഷണത്തിൽ വിഷം ഒന്നും കലർത്തിയിട്ടില്ല അതെടുത്ത് കഴിക്കാം. ഞാൻ :- ഇതിലും ഭേദം അതുതന്നെയാണ് നല്ലത്. കുറേശ്ശെ കുറേശ്ശെ ആയി കൊല്ലുന്നത് നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. കിളി :- അങ്ങനെയാണെങ്കിൽ രാവിലത്തെ ഭക്ഷണം കഴിച്ചാൽ മതിയായിരുന്നു, ഞാൻ അതിൽ കുറെ വിഷം കലർത്തിയിരുന്നു. ഞാൻ :- രാവിലെ കഴിക്കാതെ ഇരുന്നത്, കറുത്ത മുഖവും വെളുത്ത ചോറും ആയതുകൊണ്ടാണ്. കിളി :- മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായെ തോന്നു.. ഞാൻ:- ശരിയാണ്, എൻറെ തോന്നലാണല്ലോ ഈ കയ്യിൽ കാണുന്നത്. കിളി :- ഞാൻ തല്ലു പിടിക്കാൻ ഒന്നുമില്ല. അവിടെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്. ഇത് പറഞ്ഞു മുറിയിൽനിന്നും ഇറങ്ങിപ്പോയി. ഞാൻ എഴുന്നേൽക്കാതെ കുറച്ചു നേരം കൂടി അങ്ങനെ കിടന്നു. വീണ്ടും മുറിയിലേക്ക് കടന്നുവന്ന് കിളി:- അത് കഴിച്ചിട്ട് വേണം പാത്രം ഒക്കെ കഴുകി വെച്ച് എനിക്കൊന്നു കിടക്കാൻ. ഞാൻ:- പോയി കിടന്നോളൂ, പാത്രം ഒക്കെ കഴുകി വെച്ചോളാം. കിളി:- ഈ ദിവസങ്ങളിൽ ഒക്കെ ഞാനല്ലേ കഴുകിയത്, അതുകൊണ്ട് ഇന്നും ഞാൻ കഴുകി കൊള്ളാം. പെട്ടെന്ന് മുഖം വെട്ടിച്ച് തിരിച്ചു പോയി. ആ പോകുന്ന പോക്ക് കാണേണ്ടത് തന്നെയായിരുന്നു. ഞാൻ എഴുന്നേറ്റ് ടേബിളിന് അടുത്തേക്ക് ചെന്നു, അവിടെ കസേരയിൽ കിളി ഇരിപ്പുണ്ട്. ഭക്ഷണത്തിന് മുമ്പിലിരുന്നു കഴിച്ചുതുടങ്ങി. ഇത് എന്തിനാണാവോ ഇങ്ങനെ ഇരിക്കുന്നത്. ഞാൻ ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നതിനിടയിൽ കിളി :- ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട് ഇപ്പോൾ തന്നെ വരും, ഞാൻ :- എന്തിനാ കിളി:- ആ ചോറ് വിഷം കലർത്തിയിട്ടുണ്ട്. ഞാൻ:- അത് നന്നായി. ഇങ്ങനെ വിഷമിപ്പിച്ച് കൊല്ലുന്നതിലും നല്ലത് ഒറ്റയടിക്ക് തട്ടുന്നത. ഞാൻ കട്ടിലിൽ കിടപ്പുണ്ട് വിളിച്ചാൽ മതി. എന്ന് പറഞ്ഞെങ്കിലും ഞാൻ പെട്ടെന്നാണ് ഓർത്തത് എൻറെ കൈ ഡ്രസ്സ് ചെയ്യാൻ ഉണ്ട്. ഞാൻ കോട്ടനും മരുന്നുമായി വെളിയിലേക്കിറങ്ങി. പഴയത് കയ്യിൽനിന്നും അഴിച്ചുമാറ്റി, മുറിവിൽ നിന്നും കോട്ടൻ വിട്ടുപോരാൻ കുറച്ചു ബുദ്ധിമുട്ടി. സ്പിരിറ്റ് കൊണ്ട് തുടച്ച് നോക്കുമ്പോൾ മാംസത്തിൽ കൂടി നൂലുകൾ പാകിയിരിക്കുന്നു. അധികം നേരം നോക്കിയിരിക്കാൻ എനിക്ക് പറ്റിയില്ല. പെട്ടെന്നുതന്നെ ഞാൻ ബെറ്റാഡിൻ ലോഷൻ കോട്ടനിൽ മുക്കി ആ മുറിവിൽ വെച്ചു. ക്ലോത്ത് ചുറ്റി കെട്ടാൻ നോക്കിയിട്ട് സാധിക്കുന്നില്ല. ഞാൻ ക്ലോത്തിൻ്റെ
