എൻ്റെ കിളിക്കൂട് – 11 11അടിപൊളി  

എന്നു പറഞ്ഞ് എൻറെ സൈഡിൽ വീണ്ടും വന്നിരുന്നു, തോളിൽ തല ചായ്ച്ചു. ഞാൻ:- എന്നോട് അടുപ്പം കാണിക്കാത്ത, വെറുപ്പ് കാണിക്കുന്ന ഒരാളെ തല്ലാൻ ഞാൻ ആര്? എന്നെ, എൻറെ പാകത്തിനു വിട്ടേര്. കിളി:- അങ്ങനെ അങ്ങ് വിടാൻ കഴിയില്ലല്ലോ. ഞാൻ:- എന്നാ പിന്നെ കുത്തി കൊല്ല്. അതാണ് ഇതിലും ഭേദം. കിളി:- അതിനും കഴിയില്ല. ഞാൻ:- എന്നാൽ പിന്നെ ഞാൻ തന്നെ അത് ചെയ്യാം. സ്വയം ഇല്ലാതാവാം കിളി :- അതിനും സമ്മതിക്കില്ല. ഞാൻ:- പിന്നെ ഞാൻ എന്ത് ചെയ്യണം. ഇവിടെനിന്നും പോകാനും സമ്മതിക്കുന്നില്ല. കിളി :- ഞാൻ ഒഴിവായി തന്നാൽ മതിയോ? ഞാൻ :- വേണ്ട, ഞാൻ ഇവിടെ നിന്നും പോകുമ്പോൾ അമ്മുമ്മ തനിച്ചാവും. അതുകൊണ്ട് കിളി ഇവിടെ നിൽക്ക് കുറച്ച് നാൾ. എന്നിട്ട് വീട്ടിലേക്ക് പൊക്കോളു. കിളി:- ഞാൻ വല്യമ്മയുടെ കൂടെ കുറച്ചു ദിവസം നിന്നിട്ട് പോയ്ക്കൊള്ളാം. സമാധാനമായിട്ട് പോവുക. ഞാൻ ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട് ഞാൻ ക്ഷമ ചോദിക്കുന്നു. കിടന്നോളൂ ഞാൻ പോവുകയാണ്. ഞാൻ:- ഞാൻ ചോദിക്കണ്ട എന്ന് വിചാരിച്ചതാണ്, എന്നാലും ചോദിക്കാതിരിക്കാൻ എനിക്ക് ആവുന്നില്ല. എന്നെ എന്തിനാണ് കത്തികൊണ്ട് വെട്ടിയത്? അതുകൊണ്ടല്ലേ കിളി ഇവിടെ പെട്ടുപോയത്. ഇനി മേലിൽ എന്നെ കാണാൻ വരരുത് എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന് എന്നോട് പറഞ്ഞാൽ മതിയായിരുന്നു. കിളി പെട്ടെന്ന് വാവിട്ടുകരഞ്ഞു. ഞാൻ :- രാത്രിയാണ്, ഉച്ചത്തിൽ കരയല്ലെ. ഉള്ളിൽ നല്ല വിഷമം ഉണ്ട് എന്ന് തോന്നുന്നു ഏന്തി ഏന്തി കരയുന്നു. ഞാൻ തൊട്ടു ആശ്വസിപ്പിക്കാൻ നിന്നില്ല എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് അറിയില്ലല്ലോ. ഇതൊക്കെ നാടകം ആണോ എന്ന് ആർക്കറിയാം. പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ ചുമലിൽ മുഴുവൻ കണ്ണുനീരാണ്. ഞാൻ:- ചോദിച്ചതിനു മറുപടി കിട്ടിയില്ല. എനിക്ക് പറഞ്ഞാൽ മനസ്സിലാകുമായിരുന്നു. പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ കടന്നു വരില്ലായിരുന്നു. ഇതു കേട്ടതോടെ കരച്ചിൽ നിന്നു പെട്ടെന്ന് എഴുന്നേറ്റ് എന്നെ രൂക്ഷമായി നോക്കി. അതെ സ്വഭാവംമാറി, രൗദ്രഭാവം. ഇതുകൊണ്ട് തന്നെയാണ് ഞാൻ ആശ്വസിപ്പിക്കാതിരുന്നത്. പെട്ടെന്നാണ് ഭാവപ്പകർച്ച. കിളി :- നിങ്ങളുടെ ജീവിതത്തിലേക്കൊ, ആരാണ് ഈ ‘നിങ്ങൾ’ എന്നുദ്ദേശിക്കുന്നത്. എന്തായാലും പ്രശ്നമാണ്, പറഞ്ഞു തന്നെ തീർക്കാം. ഞാൻ:- ഞാൻ പറഞ്ഞത് കിളിക്കു മനസ്സിലായിട്ടുണ്ട്. പിന്നെ ഞാൻ എക്സ്പ്ലനേഷൻ

തരേണ്ട ആവശ്യമില്ല. കിളി ഉത്സവത്തിന് പോയി വന്നതിനു ശേഷമാണ് ഈ മാറ്റങ്ങളൊക്കെ കണ്ടത്. അതിൻറെ അർത്ഥം ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്. വീണ്ടും ദേഷ്യം കൂടി കിളി :- എന്തു മനസ്സിലാക്കി. എന്താണ് മനസ്സിലായത്? ഞാൻ:- എന്താണ് മനസ്സിലാകാതെ ഇരിക്കേണ്ടത്. എന്നോട് കാണിച്ച ദേഷ്യവും വെറുപ്പും കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്. ഇവിടെനിന്നും പോയ കിളിയെ അല്ല തിരിച്ച് ഉത്സവം കഴിഞ്ഞ് വന്നത്. കിളി:- എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്. ഇനി എനിക്കൊന്നും പറയാനില്ല. ഞാൻ:- പിന്നെ എന്തിനാ ഈ നാടകമൊക്കെ, പറയൂ. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ പറയൂ എന്താണ് കാര്യം. കിളി:- ഒരാൾക്കും എന്നെ മനസ്സിലാവില്ല, എല്ലാവർക്കും അവരുടേതായ സ്വാർത്ഥതാല്പര്യങ്ങൾ ആണ്. ഞാൻ:- എന്തു സ്വാർത്ഥ താല്പര്യം ആണ് ഞാൻ കിളിയുടെ മേൽ അടിച്ചേൽപ്പിച്ചത്. ഒരേയൊരു സ്വാർത്ഥ താല്പര്യം ഞാൻ കിളിയുടെ മേൽ ചെയ്തിട്ടുണ്ട്. അതിന് പ്രായശ്ചിത്തവും ചെയ്യാൻ ഞാൻ തയ്യാറാണ്. അതിനു പറഞ്ഞിട്ടും കാര്യമില്ല ഇപ്പോൾ ആ ഒരു സ്ഥിതി അല്ലല്ലോ കാര്യങ്ങൾ. എന്നോട് കിളിക്ക് തീർത്താൽ തീരാത്ത ദേഷ്യവും വെറുപ്പും വിരോധവും ആണ്. അതാണ് ഞാൻ പറഞ്ഞത് ഒരാളുടെയും ജീവിതത്തിലേക്ക് ഞാൻ ഒരു കല്ലുകടിയായി വരില്ല എന്ന്. കിളി :- ഞാൻ കാണിച്ച ദേഷ്യവും വിദ്വേഷവും എല്ലാം നാടകമായിരുന്നു. എനിക്കൊരിക്കലും വെറുക്കാൻ പറ്റില്ല. ഞാൻ അത്രകണ്ട് സ്നേഹിച്ചു പോയി. പക്ഷേ ഇനി നമ്മൾ തമ്മിൽ ചേരില്ല. ഞാൻ:- അതിനെന്താണ് കാരണം ആ കാരണം എനിക്കറിയണം. അത് പറഞ്ഞേ പറ്റൂ. കിളി:- അത് ഞാൻ എങ്ങനെ പറയും. ഞാൻ:- എന്തായാലും എന്നോട് പറഞ്ഞേ പറ്റൂ. കിളി:- പറയാം, അതിന് എനിക്ക് അല്പം സമയം വേണം. മനസ്സ് ശാന്തമാകണം. പെട്ടെന്ന് അമ്മുമ്മയുടെ കൂർക്കംവലി നിലച്ചു. കിളി അവിടെ നിന്നും എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു പായയിൽ പോയി കിടന്നു. എനിക്ക് ഉറക്കം വരാൻ പിന്നെയും താമസിച്ചു. കിളി പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മൂമ്മ എഴുന്നേറ്റു, അല്ലെങ്കിൽ എന്താണ് കിളിക്ക് പറയാനുള്ളതെന്ന് കേൾക്കാമായിരുന്നു. അങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *