ഓരോന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. രാവിലെ അമ്മൂമ്മ എന്നാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത് അമ്മുമ്മ:- എഴുന്നേൽക്ക് ചെക്കാ…… ആ പൗലോസിൻ്റെ അപ്പൻ രാത്രി പന്ത്രണ്ടരയോടെ മരിച്ചു. രാവിലെതന്നെ മരണം പറഞ്ഞുകൊണ്ടാണ് അമ്മൂമ്മ എഴുന്നേൽക്കുന്നത്. അമ്മൂമ്മയുടെ കൊച്ചുത്രേസ്യയുടെ ഭർത്താവാണ്, ഈ പൗലോസിൻ്റെ അപ്പൻ. അമ്മൂമ്മ:- ഇത് ശീലം ആക്കണ്ട, ദിവസവും വൈകിയാണ് എഴുന്നേൽക്കുന്നത്. ജോലിക്കൊക്കെ പോകാനുള്ളതല്ലേ, നേരത്തെ എഴുന്നേറ്റു ശീലിക്കണം. ഞാൻ രാത്രിയിൽ കണ്ടതാണ് അയാൾക്ക് അസുഖം കൂടുന്നത് ആയിട്ട്. ഇപ്പോളിതാ മരിച്ചു എന്നുള്ള വാർത്ത. അതും ഞാൻ എഴുന്നേറ്റ് സമയത്ത്. ഇനിയുള്ളത് കിളിയുടെ സംഹാരനൃത്തമാണ്. അതിന് എപ്പോഴാണാവോ? എന്നൊക്കെ ചിന്തിച്ച് സമയം നോക്കുമ്പോൾ 8:45. ഞാൻ എഴുന്നേൽക്കേണ്ട സമയത്തിന് 15 മിനിറ്റ് കൂടി കഴിയണം. ഏതായാലും രാവിലെ എഴുന്നേറ്റതല്ലേ ഒന്ന് ഫ്രഷ് ആയി മരിച്ച വീട്ടിൽ പോയി വരാം. ഞാൻ പെട്ടെന്ന് റെഡിയായി പോകാനിറങ്ങിയ നേരം അമ്മൂമ്മ :- നീ വന്നിട്ട് വേണം എനിക്ക് പോകാൻ ഇവിടെ ഈ പെൺകൊച്ച് മാത്രമേ ഉള്ളൂ. ശരിയെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. മരിച്ച വീട്ടിൽ ചെന്ന് ഒരു 10 -15 മിനിറ്റുകൾ ചെലവഴിച്ചു. മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നത് രണ്ടു മണിക്കാണ്. പലരും കയ്യിലെ കെട്ടു കണ്ട് വിവരങ്ങൾ തിരക്കി. അധികം നേരം നിന്നാൽ ഇവിടെ അന്വേഷണങ്ങളുടെ ബഹളമായിരിക്കും. ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു. ഞാൻ അവിടെ എത്തി വിടാൻ അമ്മ മരിച്ച വീട്ടിലേക്ക് ഇറങ്ങി. അമ്മൂമ്മ :- ഞാൻ , അവർ പള്ളിയിലേക്ക് പോയിട്ടേ വരൂ. എന്ന് പറഞ്ഞ് ഗേറ്റ് തുറന്ന് അമ്മൂമ്മ പോയി. ഞാൻ പോയി ഗേറ്റ് അടച്ചു കുറ്റിയിട്ടു. ഫ്രണ്ട് ലൂടെ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കിളിയെ നോക്കുമ്പോൾ അടുക്കളയിൽ പണിയിലാണ്. ഏതു ഭാവത്തിലാണ് പോ നിൽക്കുന്നതെന്ന് അറിയില്ല, എന്നാലും രാത്രി പറഞ്ഞതിൻ്റെ ബാക്കി പറയിപ്പിക്കണം. പേടിച്ചാണ് അടുത്തേക്ക് ചെല്ലുന്നത്, കയ്യിൽ കത്തിയും ഉണ്ട്. കിളി പറഞ്ഞതുപോലെ കരണം നോക്കി ഒന്നു കൊടുത്താൽ തീരാവുന്ന വിഷയമേയുള്ളൂ. പക്ഷേ തല്ലാൻ തോന്നുന്നില്ല, അതിലും കൂടുതൽ വേദന ഞാൻ അന്ന് രാത്രി കൊടുത്തതാണ്. പതിയെ അരികിൽ ചെന്നു മുരടനക്കി. കിളി തിരിഞ്ഞുനോക്കി ഭാവ വ്യത്യാസം ഒന്നുമില്ല. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല, എങ്ങനെ തുടങ്ങും. അടുത്ത ഒരാൾ വന്നു നിന്നിട്ട് കണ്ടഭാവം വയ്ക്കാത്ത ആളോട് എന്തു പറയാൻ. ഞാൻ തിരിഞ്ഞു നടന്ന് സെറ്റിയിൽ വന്നിരുന്നു. കുറച്ചുകഴിഞ്ഞ് പുറകിൽ ശബ്ദം കേട്ടു കിളി:- ഇതാ ചായ എടുത്തു വച്ചിട്ടുണ്ട്. തമാശരൂപേണ ഞാൻ:- എന്നെ തട്ടാനുള്ള പോയിസൺ കലക്കിയിട്ടുണ്ടൊ? കിളി:- ഞാൻ നേരത്തെ പറഞ്ഞില്ലേ, ഒറ്റയടിക്ക് തട്ടില്ല. പതിയെ പതിയെ ആകും. ഞാൻ:- സ്ലോ പോയിസൺ അല്ലേ? അപ്പോൾ പിന്നെ ആരും സംശയിക്കില്ലല്ലൊ. സ്വൈര്യമായി വിവാഹം കഴിച്ച് സുഖമായി
ജീവിക്കാം അല്ലേ. കിളി:- എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. ഞാൻ:- എവിടെ ഭക്ഷണം ഞാൻ കഴിക്കാം.
ഇത്രയും പറഞ്ഞ കിളി അടുക്കളയിലേക്ക് പോയി പണി തുടർന്നു. തുടക്കം കുറിച്ചിട്ടും ആ വഴിയിലേക്ക് എത്തിയില്ല. ആ വായിൽ നിന്നും കാര്യങ്ങൾ പുറത്തേക്ക് കൊണ്ടുവരുവാൻ ഒത്തിരി പാടാണ്. സമയം ഒമ്പതര, ഇനിയും സമയമുണ്ട് കാര്യങ്ങൾ പറയാൻ. കൈക്ക് ചെറിയ വലിച്ചിൽ ഉണ്ട്. ഈ പെണ്ണ് ഒരു പിടിയും തരുന്നില്ലല്ലോ, എന്താണ് പറയാനുള്ളത് എന്ന് കേട്ടിട്ട് സമാധാനത്തോടും കൂടി ഇരിക്കാമെന്നു കരുതിയാൽ, ആ തിരുമൊഴി എപ്പോഴാണ് അരുളുന്നതെന്ന് ആർക്കറിയാം. കാത്തിരിക്കുക തന്നെ. ഇരിപ്പുറക്കാത്തതിനാൽ വീണ്ടും അടുക്കളയിലേക്കു ചെന്നു. ഞാൻ:- കിളിക്ക് എന്താണ് എന്നോട് പറയാനുള്ളത്. കിളി :- എനിക്കൊന്നും പറയാൻ ഇല്ലല്ലോ. ഞാൻ :- രാത്രിയിൽ പറഞ്ഞ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങു. കിളി :- രാത്രിയിൽ ഞാൻ എന്തു പറഞ്ഞു. ഞാൻ:- ഇനി ഞാൻ ഒന്നും നോക്കില്ല നല്ല അടി തരും. എന്നെ പൊട്ടൻ കളിക്കരുത്. കിളി:- അത് പ്രത്യേകം കുളിപ്പിക്കേണ്ടത് ഇല്ലല്ലോ. ഞാൻ:- അപ്പോൾ ഞാൻ ഒരു പൊട്ടനാണ്. ശരി അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. പറയാൻ താല്പര്യം ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടെന്താ. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ കാണിക്കുന്നത് ഒക്കെ ഒരു ഡ്രാമയാണ്. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല. രാത്രിയിൽ ഒരു സ്വഭാവം നേരം വെളുത്താൽ വേറൊരു സ്വഭാവം. പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കാം എന്ന് കരുതി, പക്ഷേ ഒരു പിടിയും തരുന്നില്ല. സമയം കുതിരയെ പോലെ പാഞ്ഞു പോയി കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 10:45. ഞാൻ വന്ന് സെറ്റിയിൽ ഇരുന്നു, ഇനി ഞാനായിട്ട് ഒന്നും ചോദിക്കുന്നില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ കിളി വന്ന് എൻറെ അരികിൽ ഇരുന്നു. കിളി:- എന്താണ് അറിയേണ്ടത്? അടുക്കളയിലെ പണി കഴിഞ്ഞ് സ്വസ്ഥമായിട്ട് വരാം എന്ന് കരുതി. ഞാനൊന്നും മിണ്ടിയില്ല. കിളി :- കെറുവച്ചിരിക്കുകയാണൊ? ഞാൻ പറയാം. ഒരു നമുക്ക് റൂമിലേക്ക് പോകാം. എന്നേയും വലിച്ച് കൊണ്ട് ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെയിരുന്നാൽ ജനലിൽ കൂടി ഗേറ്റ് തുറന്ന് ആരെങ്കിലും വന്നാൽ കാണാം. കട്ടിലിൽ എന്നെ ഇരുത്തി അരികിൽ കിളിയിരുന്നു. കിളി പറഞ്ഞുതുടങ്ങി:- “എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല ഉത്സവത്തിന് പോക്ക്. എന്നിട്ടും പ്രദീപ് ചേട്ടൻ വരാത്തതുകൊണ്ട് എന്നെ നിർബന്ധിച്ച് ചേച്ചി വിളിച്ചുകൊണ്ടുപോയി. ഞങ്ങൾ അവിടെ 3:30 ഓടെ ചെന്നു. എൻറെ ഡേറ്റ് അടുത്തിരുന്നതിനാലോ നീണ്ട ബസ് യാത്രയാലോ അവിടെ ചെന്നപ്പോൾ ഞാൻ ഔട്ടായി. അന്നേദിവസം 4:30 ന് അവരുടെ ഭാഗത്തുനിന്നും ഒരു താലം അമ്പലത്തിലേക്ക് പോകുന്നുണ്ടായിരുന്നു. അത് ആറു മണിയോടുകൂടി അമ്പലത്തിൽ സമാപിക്കും. എനിക്ക് പോകാൻ പറ്റാത്തതിനാൽ അടുത്തുള്ള വീട്ടിലെ ചെറിയ (ഹിമ എന്ന 4-5 വയസ്സുള്ള ) ഒരു പെങ്കൊച്ചിനെ എനിക്കു കൂട്ടു നിർത്തി, ബാക്കിയുള്ളവർ
