രാത്രിയിൽ അമ്മ ഉറക്കം ആയാൽ, കിളി എൻറെ നെഞ്ചിൽ തല വെച്ചാണ് ഉറങ്ങുന്നത്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. എൻറെ പേപ്പർ ഒക്കെ ശരിയായി, പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ
നടത്തി. പോകുന്നതിനു മുമ്പ് രണ്ടു മൊബൈൽ ഫോണുകൾ വാങ്ങി (Nokia1100). രണ്ട് കണക്ഷനും എടുത്തു, രണ്ടുപേരുടെയും നമ്പറുകൾ രണ്ടു ഫോണുകളിലും സേവ് ചെയ്തു. അമ്മയുടെ മുമ്പിൽ വെച്ച് ഒന്നു കിളിയുടെ കയ്യിൽ കൊടുത്തു. ഞാൻ:- ഇവിടത്തെ ഫോൺ എപ്പോഴാണ് ചത്തു പോകുന്നത് എന്നറിയില്ല. അതുകൊണ്ട് ഈ ഫോൺ ഇരിക്കട്ടെ. ഇടക്ക് വിളിക്കാം, ‘എന്ത്’ വിശേഷം ഉണ്ടെങ്കിലും വിളിച്ചു പറയണം. അങ്ങനെ കൊടുത്തത് എപ്പോഴെങ്കിലും വിളിക്കുമ്പോൾ അമ്മയ്ക്ക് സംശയം ഒന്നും വേണ്ടല്ലോ എന്ന് കരുതിയാണ്. ഞാൻ നാളെ പോവുകയാണ്, പോകുന്ന വഴി എൻറെ സ്വന്തം വീട്ടിൽ ഒന്ന് കയറണം. എൻറെ വീടിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. എൻറെ വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനും അനിയത്തിയും. അച്ഛൻ ഫിഷിംഗ് ഹാർബറിൽ ചെറിയൊരു തരകൻ ആണ്. അമ്മ ഹൗസ് വൈഫ്, അനിയൻ ഡിഗ്രി ഫൈനൽ ഇയർ. അനിയത്തി പ്രീഡിഗ്രി കഴിഞ്ഞ് നിൽക്കുന്നു. ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞല്ലോ എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മയുടെ വീട്ടിലേക്ക് വന്നതാണ്. നാളെ ഞാൻ ഇവിടെ നിന്നും പോയാൽ എൻറെ സ്വന്തം വീട്ടിൽ കയറി അടുത്ത ദിവസമാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര. എനിക്ക് അങ്ങനെ പോകുവാൻ ഒട്ടും താല്പര്യമില്ല, കിളിയെ പിരിഞ്ഞിരിക്കാനുള്ള വിഷമമാണ് കാരണം. പക്ഷേ വീട്ടിൽ കയറാതിരിക്കാൻ പറ്റില്ലല്ലോ, ഇതിനിടയിൽ ഏതെങ്കിലും ദിവസം പോയി വരണം എന്ന് വിചാരിച്ചതാണ് നടന്നില്ല. എറണാകുളം ജില്ലയിലാണ് വീട്. ഇന്നു മുഴുവൻ കിളി അമ്മുമ്മ കാണാതെ കരയുകയായിരുന്നു. എനിക്കും വിഷമം ആയി, എന്തായാലും പോയേ പറ്റൂ. ഒരു ജോലി ഉണ്ടെങ്കിലെ കിളിയുടെ കാര്യം വീട്ടിൽ പറയാൻ പറ്റു. നടക്കണമെന്നില്ല, എതിർത്താൽ വിളിച്ചുകൊണ്ടു പോകാമല്ലോ. അതുകൊണ്ട് താൽക്കാലികമായ വിഷമം സഹിക്കുക തന്നെ. എൻറെ കൈയുടെ മുറിവ് ഒക്കെ മാറിയിട്ടും കിളി വാതിൽക്കൽ തന്നെയാണ് കിടന്നിരുന്നത്. നാളെ ഉച്ചകഴിഞ്ഞാണ് പോകുന്നത്, വൈകുന്നേരമാകുമ്പോഴേക്കും വീട്ടിലെത്തും. കൊണ്ടു പോകുവാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു. രാത്രിയിൽ അമ്മൂമ്മ ഉറക്കം ആയപ്പോൾ കിളി എൻറെ അടുത്ത് വന്നു കിടന്നു. മുഖം മൊത്തം കണ്ണുനീരിൽ കുതിർന്നിരുന്നു. പാവം വിങ്ങി പൊട്ടുകയാണ്, ഞാൻ ചേർത്തണച്ചു. കിളി :- എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഏട്ടാ. ഞാനും വരാം എട്ടൻറെ ഒപ്പം. എനിക്കിവിടെ തനിച്ച് നിൽക്കാൻ വയ്യ…….. എന്നെയും കൊണ്ടു പോണം. എന്നുപറഞ്ഞ് എൻറെ നെഞ്ചിൽ തലതല്ലി കരഞ്ഞു. ഞാൻ:- എന്തിനാടോ കരയുന്നത്, മോൾ ഒന്നു വിളിച്ചാൽ പെട്ടെന്ന് വരില്ലേ. നമ്മുടെ നല്ലതിനുവേണ്ടി അല്ലേ പോകുന്നത്. കുറച്ചു നാളത്തെ വിഷമം അല്ലേ ഉള്ളൂ. മോൾക്ക് എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമോ, അത്രയും നാൾ പിടിച്ചു നിൽക്കുക. പറ്റാതെ വരുമ്പോൾ എന്നെ ഒന്നു വിളിച്ചാൽ മതി ആ നിമിഷം ഞാൻ ഇവിടെ എത്തും. എൻറെ മോളെ ഞാൻ ഇനി ആർക്കും
വിട്ടുകൊടുക്കില്ല. പിന്നീട് ജീവിതം എനിക്ക് ഉണ്ടെങ്കിൽ അത് മോളോട് ഒപ്പമായിരിക്കും. കിളി എൻറെ മുകളിലേക്ക് കേറി കിടന്നു ചുണ്ടുകളിൽ ചുംബിച്ചപ്പോൾ ഉപ്പുരസം. കണ്ണുനീരിൽ കുതിർന്നിരിക്കുകയല്ലേ. കിളി :- എൻറെ മോന് ഞാൻ എന്താണ് തരേണ്ടത്. ഇന്ന് എൻറെ മോൻ ഉള്ളതാണ്. അന്നുരാത്രി ബലപ്രയോഗത്തിലൂടെ ചെയ്തത് ഇപ്പോൾ പൂർണ്ണ സമ്മതത്തോടെ
തരാൻ ഞാൻ തയ്യാറാണ്. ഞാൻ :- എല്ലാം എൻറെതല്ലേ, അതിന് പ്രത്യേകം എനിക്ക് തരേണ്ടതില്ല. സമയമാകുമ്പോൾ ആരുടെയും അനുവാദം ഇല്ലാതെ ഞാൻ തന്നെ എടുത്തു കൊള്ളാം, ഇപ്പോൾ നമ്മൾ തമ്മിൽ പ്രണയത്തിലാണ്. അതാണ് സുഖം. മധുസൂദനൻ നായരുടെ പ്രണയം എന്ന കവിതയിലെ വരികൾ കേട്ടിട്ടുണ്ടോ അതിലെ വരികൾ, ഞാൻ പാടാം ‘പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണർന്നപ്പോൾ പ്രണവമായ് പൂവിട്ടൊരമൃത ലാവണ്യം ആത്മാവിലാത്മാവ് പകരുന്ന പുണ്യം പ്രണയം തമസ്സിനെ തൂനിലാവാക്കും നിരാർദ്രമാം തപസ്സിനെ താരുണ്യമാക്കും താരങ്ങളായി സ്വപ്ന രാഗങ്ങളായ് ഋതു താളങ്ങളാൽ ആത്മ ദാനങ്ങളാൽ അനന്തതയെപ്പോലും മധുമയമാക്കുമ്പോൾ പ്രണയം അമൃതമാകുന്നു പ്രപഞ്ചം മനോജ്ഞമാകുന്നു പ്രണയം……… ഇന്ദ്രീയദാഹങ്ങൾ ഫണമുയർത്തുമ്പോൾ അന്ധമാം മോഹങ്ങൾ നിഴൽ വിരിക്കുമ്പോൾ പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങൾ വേർപിരിയുന്നു…. വഴിയിലിക്കാല മുപേക്ഷിച്ച വാക്കുപോൽ പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു.’ അതെ ഇന്ദ്രിയ ദാഹങ്ങൾ എന്ന് പറഞ്ഞാൽ വികാരം വിചാരത്തെ കീഴടക്കുന്നത്. അത് നടന്നാൽ പിന്നെ പ്രണയം നഷ്ടപ്പെട്ടു. ഞാനന്ന് കാണിച്ചത് അവിവേകമാണ്. ഇങ്ങനെയൊരു ചുറ്റുപാടിൽ നമ്മൾ എത്തപ്പെടുന്ന ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അന്ന് ആ സംഭവം നടന്നതിനു ശേഷം. മോൾ എന്നോട് കാണിച്ച അകൽച്ചയും വിരോധവുമാണ് എന്നെ ഒരു മനുഷ്യൻ ആയി മാറ്റിയത്. അപ്പോൾ മുതലാണ് ഞാൻ പ്രണയമെന്തെന്ന് അറിഞ്ഞത്. ആ പ്രണയം നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കണം. എന്നുകരുതി ജീവിതാവസാനം വരെ ഞാൻ അത് കവർന്ന് എടുക്കില്ല എന്നൊന്നും വിചാരിക്കണ്ട. മോൾ എന്ന് എല്ലാവരും അറിഞ്ഞു എൻറെ സ്വന്തം ആകുന്നുവൊ, അന്ന് എൻറെ മോളുടെ പോലും അനുവാദമില്ലാതെ ഞാൻ അത് കവർന്ന് എടുക്കും. അതുവരെ ഒരു നിധി പോലെ ഞാൻ കാത്തുസൂക്ഷിക്കും. ഇത്രയും പറഞ്ഞു കൂടുതൽ ചേർത്തണച്ചു. രാത്രി മുഴുവൻ കരച്ചിലും ബഹളവും ആയിരുന്നു. അമ്മുമ്മയുടെ മുറിയിൽ നിന്നും ഉറക്കത്തിന് സിമ്പിൾ നിലക്കും വരെ എൻറെ മാറിൽ ആയിരുന്നു കിളി. നേരം വെളുത്തിട്ടും അമ്മൂമ്മ മാറുന്ന സമയങ്ങളിൽ കിളി എൻറെ മാറത്തണഞ്ഞു കൊണ്ടിരുന്നു. മിക്കവാറും ആ
