എൻ്റെ കിളിക്കൂട് – 14 1അടിപൊളി  

ഇല്ല, മറക്കില്ല. നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, അധികം അവിടെ തങ്ങാതെ

നേരെ റൂമിലേക്ക് പോകുന്നു. ഏകദേശം രണ്ടര മൂന്നു മണിക്കൂർ യാത്ര ഉള്ളതിനാൽ, അഞ്ചരക്ക് എങ്കിലും ഇറങ്ങേണ്ടിവരും. 9 മണിക്കൂർ മുമ്പ് സ്കൂളിൽ എത്തണം. സുധി വിളിച്ച് ഒന്നുകൂടി ഓർമിപ്പിച്ചു. സുധി തമ്പാനൂർ ബസ്സ്റ്റാൻഡിന് അടുത്തുണ്ടാവും എന്ന് പറഞ്ഞു. നേരത്തെ കിടന്നു, ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും. നാളെ കിളിയെ കാണുന്നത് ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. അലാറം അടിക്കുന്ന ഒച്ച കേട്ടാണ് എഴുന്നേറ്റത്, സമയം നോക്കുമ്പോൾ അഞ്ചുമണി. ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. വണ്ടിയുമായി മുന്നോട്ടു നീങ്ങി. തമ്പാനൂര് ചെന്നപ്പോൾ സുധി നിൽപ്പുണ്ട്. സുനിയേയും കയറ്റി മുൻപോട്ടു നീങ്ങി. വണ്ടിയിൽ ഇരുന്നു, കിളിയുമായുള്ള സ്നേഹ ബന്ധത്തെക്കുറിച്ചും ഇപ്പോൾ കാണിക്കുന്ന അകൽച്ചയെക്കുറിച്ചും സുധിയോട് പറഞ്ഞു. രാവിലെ തന്നെ ആയതുകൊണ്ട് വഴിയിൽ ബ്ലോക്ക് ഒന്നും കിട്ടിയില്ല.8:45 ആയപ്പോൾ സ്കൂളിന് മുൻപിൽ എത്തി. 10 മണിക്കാണ് പരീക്ഷ എങ്കിലും പരീക്ഷാർത്ഥികൾ എത്തി തുടങ്ങിയിട്ടുണ്ട്. ഞങ്ങളങ്ങനെ കാത്തുനിന്നു. നടന്നുവരുന്ന ഓരോരുത്തരെയും ശ്രദ്ധിച്ചു. 9:15 ആകുന്നതുവരെ നോക്കിയിട്ടും കണ്ടില്ല. ഞാൻ കരുതി ഈ ടെസ്റ്റും കളഞ്ഞു. വീണ്ടും നടന്നുവരുന്ന ഓരോരുത്തരെയും നോക്കി. എല്ലാ കാണാനില്ല. ഈ പെണ്ണ് ഈ ടെസ്റ്റും കളഞ്ഞല്ലോ എന്ന് വിഷമത്തോടെ ഓർത്ത് നിൽക്കുമ്പോൾ, നല്ല പരിചയമുള്ള ഒരു അംബാസിഡർ കാർ ഞങ്ങളെ കവർ ചെയ്തു മുന്നോട്ടു നീങ്ങി ബ്രേക്ക് ചെയ്തു. ബാക്ക് ഡോർ തുറന്ന്, ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങി. നോക്കുമ്പോൾ കിളി, ചുരിദാറൊക്കെ ഇട്ടപ്പോൾ സുന്ദരി ആയിട്ടുണ്ട്. ഉടനെ ഫ്രണ്ടിലെ രണ്ട് ഡോർ തുറന്നു ഡ്രൈവറുടെ സൈഡിലെ ഡോറിൽ നിന്നും ഷീമ ഇറങ്ങി, ഡ്രൈവർ സീറ്റിൽ നിന്നും ഷിബുവും. ഞാൻ നടന്ന കിളിയുടെ അടുത്തെത്തി, എന്നെ കണ്ട ഭാവം പോലും നടിക്കാതെ നടന്നു പോയി. ഷീമയും ഷിബുവും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് അന്നത്തെ കലിപ്പ് തീർന്നിട്ട് ഉണ്ടായിരുന്നില്ല, ഞാൻ അവൻറെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ സുധിക്ക് അപകടം മണത്തു. സുധി എൻറെ കയ്യിൽ കയറി പിടിച്ചു. സുധി: എടാ ഇത് പബ്ലിക് പ്ലേസ് ആണ്. ഇവിടെ എന്തെങ്കിലും വിഷയം ഉണ്ടായാൽ നിൻറെ ജോലിയെ ബാധിക്കും. അതുകൊണ്ട് നീ ഒന്നടങ്ങു. ഞാൻ: എന്നാലും അവനിട്ട് രണ്ട് കൊടുത്തില്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല. സുധി: നിനക്ക് അവളോട് സംസാരിച്ചാൽ പോരേ, അതിന് നമുക്ക് വഴിയുണ്ടാക്കാം. എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരാളുടെ ഭാര്യ ഇവിടെ ടീച്ചറാണ്. അവരെ എനിക്കറിയാം, നീ വാ അകത്തേക്കു പോവാം. ഞങ്ങൾ രണ്ടുപേരും സ്കൂളിനകത്തേക്കു ചെന്നു. സ്റ്റാഫ് റൂമിൽ കയറി ആ ടീച്ചറെ കണ്ട് വിവരം പറഞ്ഞു ” ഞങ്ങളുടെ വീടിനടുത്തുള്ള ബന്ധുവായ ഒരു കുട്ടിയുടെ ടെസ്റ്റിന് വന്നിട്ടുണ്ട്, ഞങ്ങൾ വന്നപ്പോഴേക്കും കുട്ടി അകത്തേക്ക് കേറി പോയി. ഒന്ന് കണ്ട് സംസാരിക്കാൻ ആണ് ഒരു

വിവരം പറയാനുണ്ട്.” ടീച്ചർ

ഹെഡ്മാഷിൻറെ അടുത്തുചെന്ന് പറഞ്ഞ് അനുവാദം വാങ്ങി തന്നു. സുധി എന്നോട് പോയി സംസാരിക്കാൻ പറഞ്ഞു. രണ്ടുമൂന്നു ക്ലാസ്സ് മുറികൾ കയറി ഇറങ്ങിയപ്പോഴാണ് ആളെ കണ്ടെത്തുന്നത്. പക്ഷേ ഇരിക്കുന്ന ബെഞ്ചിൽ ഒറ്റക്കെ ഉള്ളൂ മറ്റേയാൾ എത്തിയിട്ടില്ല. ഞാൻ ബഞ്ചിനെ സൈഡിൽ ഇരുന്നു. കക്ഷി എന്നെ കണ്ട ഭാവം നടിക്കുന്നില്ല. ഞാൻ: എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. മിണ്ടുന്നില്ല, അതാണല്ലോ സ്ഥിരം ആയിട്ടുള്ള പരിപാടി. ഞാൻ കക്ഷിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, എഴുന്നേറ്റ് പോകാൻ പോയപ്പോൾ ഞാൻ കയ്യിൽ കയറി പിടിച്ചു. ഉടൻ എൻറെ കരണത്ത് ഒരു അടി വീണു. എൻറെ കയ്യിൽ നിന്നും ആ കൈ വിട്ടുപോയി. അടിയുടെ ഒച്ച കേട്ട് ചിലർ നോക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഫസ്റ്റ് ബെൽ മുഴങ്ങിയിരുന്നു. ഞാൻ: സംസാരിച്ചിട്ട് ഞാൻ പോകു. പുറത്തു കാത്തു നിൽപ്പുണ്ടാവും. എന്നു പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. കാറിന് അടുത്തെത്തുമ്പോൾ ആ രണ്ടു മാരണങ്ങളും അവിടെ നിൽപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ വണ്ടിയിൽ കയറിയിരുന്നു. അവർ രണ്ടുപേരും ഞങ്ങളെ രൂക്ഷമായി നോക്കുന്നത് കണ്ടു. സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. 12 മണി ആയപ്പോൾ ബെൽ മുഴങ്ങി, എല്ലാവരും പുറത്തേക്ക് ഇറങ്ങി തുടങ്ങി. ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കിളി നടന്നുവരുന്നത് കണ്ടപ്പോൾ, ഞാൻ അടുത്തേക്ക് ചെന്നു. ഞാൻ കിളിയുടെ വട്ടം കയറി നിന്നു. ഞങ്ങൾ നിൽക്കുന്നതും അവർ നിൽക്കുന്നതുമായ 200 മീറ്ററിൽ വ്യത്യാസത്തിലാണ്. ഞാൻ: എനിക്ക് ഒരു കാര്യം പറയാനുണ്ട്. മോൾ എന്തിനാണ് എന്നോട് വഴക്കിട്ട് നിൽക്കുന്നത്. ഞാൻ എന്താണ് മോളോട് ചെയ്ത അപരാധം ? ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ അവർ ഇങ്ങോട്ട് വരുന്നത് കണ്ടു. ഉടൻ സുധി ഇറങ്ങി അവരെ തടഞ്ഞു നിർത്തി. ഞാൻ: പറയു മോളെ….. എന്താണ് മോൾക്ക് എന്നോടുള്ള ദേഷ്യം? കിളി എന്നെ തട്ടി മാറ്റി മുന്നോട്ടു നടന്നു. ഞാൻ വീണ്ടും കിളിയുടെ പുറകെ ചെന്നു. ഞാൻ: എനിക്ക് സഹിക്കുന്നില്ല മോളെ, എൻറെ വേദന മോൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു. എന്തു വിഷയമാണെങ്കിലും പറഞ്ഞത് വന്നതേയുള്ളൂ. കിളി വേഗം നടന്ന് അവരുടെ അടുത്തേക്ക് പോയി. സുധി എന്തൊക്കെയോ കളിയോട് പറയുന്നുണ്ട്. കിളി അത് കേട്ട ഭാവം നടിക്കാതെ. ഷീമയോട് എന്തോ പറഞ്ഞു, ക്ഷേമ ബാക്ക് സീറ്റിൽ കയറി ഫ്രണ്ട്സ് സീറ്റിൽ ഷിബുവിൻ്റെ അടുത്ത സീറ്റിൽ കിളി കയറി. ഡ്രൈവർ സീറ്റിൽ കയറുന്നതിനിടയിൽ അവൻ എന്നെ ഒന്നു പുച്ഛമായി നോക്കി. ഞാൻ ഓടി അവൻ അടുത്തേക്ക് പോയതാണ്, പെട്ടെന്ന് സുധി വന്നു വട്ടം നിന്നു. ഞങ്ങളും വണ്ടിയിൽ കയറി സുധിയാണ് വണ്ടിയോടിച്ചത്. എൻറെ സമനില തെറ്റിയിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി, അവരുടെ വണ്ടിയെ മറികടന്ന് മുന്നോട്ടു പോയപ്പോൾ ഞാൻ നോക്കുമ്പോൾ, കിളി അവനോട് ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഇനി

Leave a Reply

Your email address will not be published. Required fields are marked *