ഇരിങ്ങാലക്കുട സ്റ്റാൻഡിലെത്തി അവിടെ ഇറങ്ങി.
എനിക്ക് എങ്ങനെയും വീട്ടിൽ എത്തണമെന്ന ചിന്തയിൽ ഒരു ഓട്ടോ പിടിച്ച് വീടിൻറെ ഗേറ്റിൽ വന്നിറങ്ങിയപ്പോൾ, ഒരു ആശ്വാസമായി. ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. ഇപ്പോൾ എൻറെ പെണ്ണ് കൊമ്പും കയറ്റി പിടിച്ച് നിൽപ്പുണ്ടാവും. എൻറെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഈ അമ്മുമ്മയും മകളും എവിടെപ്പോയി? ആരോട് ചോദിക്കും? സിറ്റൗട്ടിൽ എൻറെ ബാഗ് വെച്ച്, ഗേറ്റിന് പുറത്തേക്കിറങ്ങി. പൗലോസിൻ്റെ വീട്ടിൽ ചെന്ന് ചോദിക്കാമെന്ന് കരുതി, അവിടേക്ക് നടന്നു. പൗലോസിനെ അമ്മ വീടിന് മുമ്പിൽ ഇരുന്ന് ഓല മെടയുന്നു. ഞാൻ: വല്യമ്മേ. ഞാൻ അവരെ അങ്ങനെയാണ് വിളിക്കുന്നത് ഞാൻ: അമ്മൂമ്മയും കിളിയും അവിടെ ഇല്ലല്ലോ? രണ്ടുപേരും എവിടെപ്പോയി? എന്നെ കണ്ടപ്പോൾ അവർ എഴുന്നേറ്റു. വല്യമ്മ: ആ പെൺകൊച്ച്, വീട്ടിൽ പോയി. പിന്നെ ആ ചേച്ചി അവിടെ ഒറ്റക്കായതു കൊണ്ട്, സുബ്രഹ്മണ്യൻ വന്നു വിളിച്ചു കൊണ്ടുപോയി. ഇടക്ക് ഇവിടെ വന്ന് അടിച്ചു വാരിയിട്ട് തിരിച്ച് അങ്ങോട്ട് തന്നെ പോകും. ഞാൻ: കിളി ഇനി തിരിച്ചു വരില്ലേ? വല്യമ്മ: ചേച്ചി പറഞ്ഞത് തിരിച്ചു വരില്ല എന്നാണ്. ഞാൻ തിരിച്ചു നടന്നു വീട്ടിലെത്തി ബാഗ് സിറ്റൗട്ടിൽ ഒതുക്കിവെച്ച് ചിറ്റയുടെ വീട്ടിലേക്ക് നടന്നു. കിളി എന്തിനാണ് പോയത്? തിരിച്ചു വരില്ല എന്ന് പറയാൻ കാരണമെന്ത്? വിവരങ്ങളൊക്കെ അറിയണമെങ്കിൽ അമ്മൂമ്മയെ തന്നെ കാണണം. ഞാൻ ധൃതിയിൽ നടന്നു. എൻറെ മനസ്സ് കിളി എന്തിനാണ് പോയത് എന്നറിയാൻ വേപുഥ പൂണ്ടു. രണ്ടുദിവസം വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് പിണങ്ങി പോകേണ്ട കാര്യം എന്ത്? അതു തന്നെയാണോ കാര്യം? ചിറ്റയുടെ വീട്ടിലെത്തുമ്പോൾ അമ്മുമ്മ വാതുക്കൽ ഇരിപ്പുണ്ട്. എന്നെ കണ്ട ഉടനെ അമ്മുമ്മ: എത്ര ദിവസമായി എടാ നിന്നെപ്പറ്റി ഒരു വിവരവുമില്ലല്ലോ. ഞാൻ: എനിക്ക് സുഖമില്ലാതെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു അമ്മുമ്മെ. മഞ്ഞപ്പിത്തം ആയിരുന്നു, ഇവിടെ അറിയിക്കേണ്ട എന്ന് പറഞ്ഞതുകൊണ്ട് സുധി വിളിച്ചു പറഞ്ഞില്ല. മൂന്നുദിവസം തീരെ ഓർമയുണ്ടായിരുന്നില്ല. ഈ സംസാരം കേട്ടപ്പോൾ ചിറ്റ പുറത്തേക്ക് വന്നു. ചിറ്റ: എന്തു കോലമാണ് ഇത്. ആകെ ക്ഷീണിച്ച് കണ്ണൊക്കെ കുഴിഞ്ഞു. അമ്മൂമ്മ: നിനക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ? ഞാൻ സുബ്രഹ്മണ്യനെയും കൂട്ടി അവിടെ വരുമായിരുന്നല്ലൊ? നിൻറെ കോലം തന്നെ പോയി. ഞാൻ: നമുക്ക് വീട്ടിലേക്ക് പോയാലോ അമ്മൂമ്മെ ? ചിറ്റ: ഇനി ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി, അതുമല്ല രണ്ടു ദിവസത്തേക്ക് നീ അങ്ങോട്ട് പോയിട്ട് എന്തിനാ ഇവിടെ തന്നെ നിന്നാൽ പോരെ? ഞാൻ: എൻറെ ബാഗ് സിറ്റൗട്ടിൽ വെച്ചിട്ടാണ് ഞാൻ പോന്നത്. എനിക്കൊന്ന് നന്നായി കുളിക്കണം, നന്നായിട്ട് ഒന്നുറങ്ങണം. എനിക്ക് ഒന്നിനും കഴിയില്ലായിരുന്നു. ഉറങ്ങാൻ പോയിട്ട് മന സമാധാനത്തോടെ ഇരിക്കാൻ തന്നെ പറ്റുമെന്ന് തോന്നുന്നില്ല. എന്തായാലും ഇവിടെ നിന്നാൽ അമ്മുമ്മയോട് ഒന്നും ചോദിച്ചു
മനസ്സിലാക്കാൻ പറ്റില്ല.
ഞാൻ: ഞങ്ങൾക്ക് രണ്ടു പേർക്കുള്ള ചോറ് തിരഞ്ഞെടുത്ത അത് ഞങ്ങൾ അവിടെ പോയിരുന്നു കഴിച്ചേക്കാം. രാത്രിയിൽ ഇനി അങ്ങോട്ടുള്ള യാത്ര ഭയങ്കര ദുഷ്കരം ആയിരിക്കും. ഇത് പറഞ്ഞു ഞങ്ങൾക്ക് രണ്ടു പേർക്കും ഉള്ള ചോറും വാങ്ങി ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് നടന്നു. എനിക്ക് ഒരു വറ്റ് പോലും ഉള്ളിലേക്ക് ഇറക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. എന്നാലും ചിറയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ. വഴിയിൽ വെച്ച് ഞാൻ അമ്മയോട് വേറൊന്നും ചോദിച്ചില്ല. വീട്ടിലെത്തി, ഗേറ്റ് പൂട്ടി ഞങ്ങൾ വാതിൽ തുറന്നു അകത്തു കയറി. ശ്മശാന മൂകമായ അന്തരീക്ഷം. ബാഗ് എടുത്ത് അകത്തു വച്ച് ഞാൻ ബാത്റൂമിൽ കയറി ഒന്നു കുളിച്ചു. അതിനുശേഷം ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. ഞാൻ: കിളി എന്തിനാണ് പോയത്? രണ്ടാമത്തെ ബുധനാഴ്ച കിളിക്കി പരീക്ഷ ഉള്ളതല്ലേ? ഞാൻ വന്നിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞതാണ് എന്നിട്ട് പെട്ടെന്ന് പോകാൻ എന്താ കാരണം? അമ്മൂമ്മ: കഴിഞ്ഞ ഞായറാഴ്ച പ്രകാശൻ വന്നിരുന്നു, കിളി വിളിച്ചിട്ട് വന്നതാണെന്നാണ് പറഞ്ഞത്. ഇപ്പോൾ അവൻറെ കൈയിലും, നിർത്തിക്കൊണ്ട് അമ്മൂമ്മ പോയി ഫോണും വേറൊരു ചെറിയ പുതിയ എൻറെ കൈയിൽ കൊണ്ടു വന്നു തന്നു. അമ്മൂമ്മ: ഇതുപോലെ ഒരു കുന്ത്രാണ്ടം ഉണ്ട്. അതിൽ കിളി വിളിച്ചു എന്നാണ് അവൻ പറഞ്ഞത്. അവൾക്ക് വീട്ടിലേക്ക് വരണമെന്നു പറഞ്ഞെന്ന് പ്രകാശൻ പറഞ്ഞു. ഈ കുന്ത്രാണ്ടം എന്നെ ഏൽപ്പിച്ചിട്ട് നീ വിളിക്കുമ്പോൾ വല്യമ്മയ്ക്ക് എടുത്ത് സംസാരിക്കാം, എന്നുപറഞ്ഞ് അവൾ എന്നെ ഏൽപ്പിച്ചു. പിന്നെ ഈ ചെറിയ പൊതി നീ വരുമ്പോൾ കൊടുക്കാൻ പറഞ്ഞു എന്നെ തന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്താണെന്ന് ഞാൻ തുറന്നു നോക്കിയിട്ടില്ല. അവൾ അപ്പോൾ തന്നെ ഡ്രസ്സ് ഒക്കെ മാറി അവൻറെ ഒപ്പം പോയി. ഞാൻ: അമ്മൂമ്മ കിളിയോട് എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചില്ലേ? അമ്മൂമ്മ: ഞാൻ ചോദിച്ചു മോനെ, അപ്പോൾ അവൾ പറഞ്ഞത്, ഞാൻ ഇത്രയും ദിവസം ഇവിടെ നിന്നില്ലേ വല്യമ്മെ ? ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ. എനിക്ക് ഇതിൽ ഒന്നും പറയാനില്ലല്ലോ മോനേ. അവൾ പറഞ്ഞത് ശരിയാണ്. എന്തെല്ലാം പ്രതീക്ഷയോടെയാണ് ഞാൻ ഇവിടെ വന്നത്. ക്ഷീണം പോലും വകവയ്ക്കാതെ ഈ തിക്കിലും തിരക്കിലും സഹിച്ച് ഇവിടെ വന്നപ്പോൾ……. എന്നോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ വരുന്നതു വരെ എങ്കിലും കാത്തുനിൽക്കുമായിരുന്നു. ഞാൻ രണ്ടുദിവസം വിളിച്ചില്ല എന്ന ഒറ്റക്കാരണത്താൽ, എന്നെ കാണാതെ പോയി. ആ ചെറിയ പൊതിയിൽ എന്താണെന്ന് അറിയാൻ തുറന്നുനോക്കി. അതിൽ ഞാൻ വാങ്ങിച്ച് കിളിയുടെ മോതിരവിരലിൽ ഇട്ടു കൊടുത്ത മോതിരം. അതുകണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ എന്താ അപരാധം ചെയ്തിട്ടാണ്, ഈ മോതിരം ഊരി ഇവിടെ ഉപേക്ഷിച്ചു പോയത് ഏതായാലും ഈ രാത്രി
