ഒന്ന് കഴിച്ചു കൂട്ടണം. നാളെ നേരം
വെളുക്കുമ്പോൾ ഞാൻ പോകുന്നുണ്ട് ഭദ്രകാളിയെ കാണാൻ. അമ്മൂമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു, ഞാൻ പേരിന് കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് പോന്നു. കിടന്നിട്ടു ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്തൊരു ദുഷ്ടയാണ്……… എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ ചായക്ക് വീട്ടിൽ ഒരു സാധനം പോലും ഉണ്ടായിരുന്നില്ല. ചിറ്റയുടെ വീട്ടിലേക്ക് ഞങ്ങൾ രണ്ടുപേരും പോയി, അമ്മൂമ്മയെ അവിടെ ആക്കിയിട്ട് ഞാൻ: ഞാനിന്ന് പോയി കിളിയേ വിളിച്ചു കൊണ്ട് വരും. വീട്ടിൽ ആൾ ഇല്ലായെങ്കിൽ വീട് ഉറങ്ങിയത് പോലെയാവും. അമ്മൂമ്മയും കിളിയും കൂടി വീട്ടിൽ നിന്നാലെ ഒരു സുഖമാവു. എന്ന് പറഞ്ഞ് ചിറ്റയുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ കിളിയുടെ വീട്ടിലേക്ക്. വഴിക്ക് വെച്ച് പ്രകാശനെ കണ്ടു. പ്രകാശൻ: വീട്ടിലേക്ക് ആണോ? അവിടെ ആരുമില്ല, വല്യച്ഛൻറെ മകളുടെ കല്യാണമാണ് നാളെ. എല്ലാവരും അവിടെയാണ്. ഞാൻ അങ്ങോട്ട് പോവുകയാണ്, എനിക്ക് കുറച്ച് പണിയുണ്ടായിരുന്നു. ഞാൻ: എന്നാൽ ഞാനും അങ്ങോട്ട് വന്നാലോ? എനിക്ക് കിളിയുമായി എങ്ങനെയും സംസാരിച്ചത് പ്രശ്നം ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് പോകാമെന്ന് വച്ചത്. പ്രകാശൻ: അതിനെന്താ നമുക്കൊരുമിച്ചു പോകാമല്ലോ. കൊരട്ടിയിൽ ആണ് വീട്. ഞങ്ങൾ ടൗണിൽ എത്തി, കൊരട്ടി ക്കുള്ള ബസ്സിൽ കയറി അങ്ങോട്ട് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ ഉച്ചയായി, നല്ല തിരക്ക്. കുടുംബക്കാർ എല്ലാവരും ഉണ്ട്. ഞാൻ പതിയെ കിളിയെ തിരഞ്ഞു നടന്നു. അങ്ങനെ നടക്കുന്നതിനിടയിൽ ഷിബു അമ്മയും അച്ഛനും ആയി കാറിൽ വന്നിറങ്ങുന്നത് കണ്ടു. എന്നെ കണ്ടതും ഷിബു: എന്താടാ എവിടെ? ഞാൻ: പ്രകാശൻറെ കൂടെ വന്നതാണ്. എനിക്ക് നല്ല പുന്നാരം ആണ് തോന്നിയത്. എൻറെ പെണ്ണിനെ അവളുടെ സമ്മതമില്ലാതെ കയറി പിടിച്ചവൻ ആണ്. ഇന്ന് വൈകുന്നേരം വരെ ഇവിടെ കഴിച്ചു കൂട്ടിയിട്ട്, ഇവൻ വെള്ളമടിച്ചു പറ്റാകുമ്പോൾ ഏതെങ്കിലും മൂലയിൽ കൊണ്ടുപോയി 2 താങ്ങണം. എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇതൊക്കെ കരുതി കിളിയെ വീണ്ടും തിരഞ്ഞെടുക്കുമ്പോൾ. അതാ കിളി ഷിബുമായി സംസാരിക്കുന്നു. ഇടക്ക് കിളി എന്നെ നോക്കുന്നുണ്ട്. കിളി ചിരിച്ചുകൊണ്ടാണ് ഷിബുവിനോട് സംസാരിക്കുന്നത് കൂടെ ഷീമയുമുണ്ട്. ഇടക്കിടക്ക് കിളി എന്നെ നോക്കുന്നുണ്ട്. ഷിബുവിനോട് കൂടുതൽ ചിരിച്ച് കുഴഞ്ഞ് സംസാരിക്കുന്നു. ഞാനവിടെ നിന്നും പെട്ടെന്ന് മാറി പ്രകാശന കണ്ടു. എൻറെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നെങ്കിലും, കിളി യോട് സംസാരിച്ച് പിണക്കം മാറ്റണം എന്ന ചിന്തയിൽ പ്രകാശനോട് ഞാൻ: അമ്മൂമ്മ, കിളിയെ വിളിക്കാനാണ് എന്നെ വിട്ടത്. നീ ചെന്ന് ഒന്ന് കിളിയെ വിളിക്കൊ? പ്രകാശൻ: ഞാൻ അവളോട് പറഞ്ഞതാണ്. വല്യമ്മയുടെ കൂടെ നിന്നോളാൻ.
ഞാൻ പോയി നോക്കട്ടെ കിളിയെ എന്നുപറഞ്ഞ് പ്രകാശൻ അവർ സംസാരിക്കുന്ന ഇടത്തേക്ക് പോയി. പ്രകാശൻ അവിടെ ചെല്ലുമ്പോൾ ഷിബുവിനെ കണ്ടതും അവനെ കോളറിനു കുത്തിപ്പിടിച്ചു. ഒച്ചയും ബഹളവും ആയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. എന്നെ കണ്ടതും കിളി, പ്രകാശൻറെയും ഷിബുവിൻ്റെയും നടുക്ക് നിന്നു. പ്രകാശൻ്റെ കൈ കോളറിൽ നിന്നും വിടുവിച്ചു. പ്രകാശൻ: കിളി, നിന്നെ വിളിക്കാനാണ് അജയൻ വന്നത്, വല്യമ്മ പറഞ്ഞുയച്ചതാണ്. അവനു നിന്നോട് എന്തോ സംസാരിക്കാനുണ്ട്. അങ്ങോട്ട് ചെല്ല്. കല്യാണം കഴിഞ്ഞിട്ട് നീ വല്യമ്മയുടെ വീട്ടിലേക്ക് പോയാൽ മതി. കിളി: എനിക്ക് ആരോടും സംസാരിക്കണ്ട, എനിക്ക് എൻറെ വീട്ടിൽ നിന്നാൽ മതി. അത് പറഞ്ഞത് കടുപ്പിച്ച് ആണ്. എന്നെ ആക്ഷേപിച്ചു ഇറക്കി വിടുന്നതിനു തുല്യമായിരുന്നു ആ വാക്കുകൾ. ഞാൻ പ്രകാശനെ സമാധാനിപ്പിച്ച് മാറ്റി. പ്രകാശനോട് അവൻറെ ഫോൺ നമ്പർ വാങ്ങി യാത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ കിളിയേ ഞാൻ ഒന്നു നോക്കി. കിളി എന്നെ നോക്കുന്നുണ്ട് എങ്കിലും ഗൗനിക്കുന്നില്ല. ഞാൻ പതിയെ റോഡിലേക്ക് നടന്നു. എൻറെ പുറകെ ഷിബു വന്നു, തടഞ്ഞുനിർത്തി. ആന വായിൽ നിന്നും മദ്യത്തിൻറെ മണം പുറത്തേക്ക് അടിക്കുന്നുണ്ട് ഷിബു: നീ പ്രകാശന് വിട്ട് എന്നെ തല്ലിക്കാം എന്ന് കരുതിയോ, നീ എന്തിനാടാ ഇവിടെ വന്നത്? എന്നു പറഞ്ഞ് എന്നെ കോളറിന് പിടിച്ചു. കിളി എന്നെ അധിക്ഷേപിച്ചു വിട്ടതും. ഇവൻ നേരത്തെ കിളിയോട് ചെയ്തതുമായ പ്രവർത്തിയുടെ ദേഷ്യവും എൻറെ ഉള്ളിൽ നുരഞ്ഞുപൊന്തി. ഞാൻ അവൻറെ മൂക്കും വായും ചേർത്ത് ഒരൊറ്റ ഇടി വെച്ചു കൊടുത്തു. അവനതാ നിലത്തുവീണു മൂക്കിൽ നിന്നും വായിൽ നിന്നും ചോര. ആദ്യ ഇടി അവനും ഞാനും ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടായില്ല. ആ ഇടി കൊണ്ടത് തോടുകൂടി അവൻറെ ബാലൻസ് തെറ്റി. ആ പരിസരത്തെങ്ങും ആരുമില്ലാത്തതിനാൽ, അവൻ വീണ്ടും എൻറെ നേരെ വന്നപ്പോൾ കാലു മടക്കി അവൻ്റെ നാഭിക്കിട്ടു ഒന്ന് കൊടുത്തു. അതോടെ അവൻ കുത്തിപ്പിടിച്ച് അവിടെയിരുന്നു. കോളറിന് കുത്തിപിടിച്ച് എഴുന്നേൽപ്പിച്ച്, കിളി എന്നോട് കാണിച്ച അവഹേളനമാണ് എന്നെ ഇത്ര ക്രുദ്ധനാക്കിയത്. എന്നെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യാൻ വന്ന ഇവനോടുള്ള ദേഷ്യം വേറെ എല്ലാം ഒരുമിച്ച് തീർക്കാൻ, രണ്ടു കരണവും നോക്കി അടിച്ചിട്ട് ഒരു ചവിട്ടും വെച്ച് കൊടുത്തു. എന്നിട്ടും എനിക്ക് കലി അടങ്ങിയില്ല. എൻറെ മനസ്സിൽ അവനും കിളിയും കൂടി നിന്നുള്ള ചിരിച്ചു കുഴഞ്ഞുള്ള സംസാരത്തിൻ്റെ ദേഷ്യവും എല്ലാംകൂടി ഇരച്ച് പൊന്തിവന്നു. അവൻ്റ വലത്തെ കൈപിടിച്ച് തിരിച്ച് പുറകിൽ വെച്ച് മുതുകിൽ ഒരു ചവിട്ടു കൂടി കൊടുത്തു. എന്നിട്ട് ഞാൻ: നീ അവളോട് ചെന്ന് പറയു. നിനക്ക് ഇട്ടു തന്നത് അവൾക്കും കൂടിയുള്ളതാണെന്ന്. അവൻ ആകെ അവശനായിരുന്നു. അതുവഴി വന്ന ഒരു ഓട്ടോറിക്ഷയിൽ കയറി
