വിളിക്കാം എന്ന് പറഞ്ഞിട്ട് വിളിച്ചിട്ടില്ല ഇതുവരെ, ഞാൻ മറന്നു പോയിട്ടല്ല. ടെസ്റ്റിലെ വിവരം ചോദിച്ചു എപ്പോഴും ഞാൻ
വിളിച്ചാൽ, പ്രകാശന എന്തെങ്കിലും സംശയം തോന്നിയാലോ എന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ഇന്നിപ്പോൾ വ്യാഴാഴ്ച യായി, പോകണമെങ്കിൽ നാളെ കഴിഞ്ഞ് വൈകിട്ടത്തെ ട്രെയിനിന് പോകണം. റൂമിൽ കയറിയ ഉടനെ പ്രകാശനെ വിളിച്ചു. പ്രകാശൻ: ആ അജയ. ഞാൻ: നീ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചില്ല. അതുകൊണ്ട് വിളിച്ചു നോക്കിയതാണ്. പ്രകാശൻ: അവളോട് ചോദിച്ചിട്ട് ഒന്നും പറഞ്ഞിട്ടില്ല. രാവിലെ തന്നെ ചോദിച്ചിട്ട് വിളിച്ചു പറയാം. അവരൊക്കെ കിടന്നുറങ്ങി എന്ന് തോന്നുന്നു. ഞാൻ: ശരിയടാ കളി ഈ ടെസ്റ്റ് കളയുമോ, ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ അത് കിട്ടിയാലോ. നാളെ പ്രകാശൻ വിളിക്കുമ്പോൾ, എൻറെ കൂടെ വരാൻ താൽപര്യമില്ലെങ്കിലും ടെസ്റ്റ് കളയരുതെന്ന് പറയണം. സ്നേഹം കൂടുതൽ ആയാലും പ്രശ്നമാണ്, നിസ്സാര കാര്യങ്ങൾ മതി പെട്ടെന്ന് അകലും. എൻറെ ഭാഗത്തുനിന്ന് എന്തുണ്ടായിട്ടാണ് ഇത്രയും അകൽച്ച. കിളി കല്യാണവീട്ടിൽ വച്ച് കാണിച്ചത് എനിക്ക് മറക്കാൻ കഴിയുന്നില്ല. കിളിക്കി അറപ്പാണ് വെറുപ്പാണ് കണ്ടുകൂടാ എന്നൊക്കെ പറഞ്ഞ് അവനോട് നിന്ന് കൊഞ്ചി കുഴയുന്നു. അതു കണ്ടുനിന്ന എൻറെ ഹൃദയം എത്രത്തോളം വിഷമിച്ചിട്ടുണ്ടാവുമെന്ന് കിളിക്ക് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണ്. എന്തായാലും ബുധനാഴ്ച അടൂർ ടെസ്റ്റിന് വരുന്നുണ്ടല്ലോ പോയി കാണണം. ആരുടെ കൂടെയാണെങ്കിലും സംസാരിക്കണം. സുധിയേയും കൂട്ടി പോകാം, സുധിയോട് ഈ വിവരങ്ങളൊക്കെ പറയേണ്ടിവരും. എൻറെ കൂടെ വർക്ക് ചെയ്യുന്ന രവിച്ചേട്ടന് മാരുതി എസ്റ്റീം കാർ ഉണ്ട്, എന്നോട് ഇടക്ക് പറയാറുണ്ട് നീ പോകുമ്പോൾ ഈ വണ്ടിയുമായി പോകു. ഞാൻ ഇതുവരെ അത് എടുത്തിട്ടില്ല. ഏതായാലും ബുധനാഴ്ച അത് ഒന്ന് ചോദിച്ചു നോക്കാം. കിളി വരികയാണെങ്കിൽ ആ കാറിന് ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി പോകാം. കിളി വന്നില്ല എങ്കിൽ സുധിയെയും കൂട്ടി പോകാം. ഇങ്ങനെയൊക്കെ ആലോചിച്ച് കിടന്നുറങ്ങി. ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുന്ന നേരത്താണ് പ്രകാശൻ വിളിക്കുന്നത്. ഞാൻ: ഹലോ പ്രകാശൻ: എടാ ഞാനാടാ പ്രകാശൻ. ഞാൻ: ആ പറയ് പ്രകാശൻ: അവൾ പ്രദീപ് ചേട്ടനോട് പറഞ്ഞിട്ടുണ്ട് ടെസ്റ്റിന് പോകുന്ന കാര്യം. ചേട്ടൻറെ ഭാര്യയുടെ ബന്ധുക്കൾ ആരോ പന്തളത്ത് ഉണ്ട്. തലേദിവസം അവിടെ വന്ന് സ്റ്റേ ചെയ്തിട്ട് ടെസ്റ്റിന് പോകാമെന്ന് പറയുന്നുണ്ട്. ഇതു കേട്ടതോടെ സർവ്വ നാഡിയും ഞരമ്പുകളും തളർന്നു. ഓഫീസിലിക്ക് ഇറങ്ങിയ ഞാൻ റൂമിലേക്ക് തിരിച്ചു കയറി. ഇനി ഞാൻ എന്തു പറഞ്ഞാണ് എൻറെ പെണ്ണിനെ മനസ്സിലാക്കേണ്ടത്. ഞാൻ കരുതിയത് ഈ ടെസ്റ്റ് ഓടുകൂടി എല്ലാം പറഞ്ഞു വഴക്ക് ഒക്കെ മാറ്റാം എന്നാണ്. പക്ഷേ കൈവിട്ടു പോവുകയാണ്. കുറച്ചുനേരം അങ്ങനെ കിടന്നു, ഓഫീസിൽ ചെയ്യാതിരുന്നാൽ ബുധനാഴ്ച ലീവ് എടുക്കാൻ പറ്റില്ല. എന്തായാലും ബുധനാഴ്ച പോയി ഒന്ന് കാണണം, പ്രദീപ് ചേട്ടൻ അല്ലേ കൂടെയുള്ളത്. ഞാൻ ഓഫീസിലേക്ക് ഇറങ്ങി, അന്ന് പിടിപ്പതു
ജോലിയുണ്ടായിരുന്നു. ഈയാഴ്ച വീട്ടിൽ പോകണ്ട എന്ന് തീരുമാനിച്ചു. ശനിയാഴ്ച രവി ചേട്ടനോട് വണ്ടിയുടെ കാര്യം പറഞ്ഞു. ചേട്ടൻ പറഞ്ഞു നീ ധൈര്യമായി കൊണ്ടുപൊയ്ക്കോ, ചൊവ്വാഴ്ച ഞാൻ വണ്ടിയുമായി വരാം. ഞാൻ രവി ചേട്ടനോട് ഈ വിവരം ഒന്നും പറഞ്ഞില്ല. ഒരു സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. ഈയാഴ്ച ഞാൻ വീട്ടിൽ പോകാത്തതിനാൽ, ചേട്ടൻറെ വീട്ടിൽ കൂടി. ചേട്ടൻറെ വീട്ടിൽ കൂടി എന്നു പറയുന്നതിൽ അർത്ഥമില്ല, ഇപ്പോൾ ചേട്ടൻറെ വീട്ടിൽ നിന്നാണ് ഭക്ഷണവും ചായയും കഴിക്കുന്നത്. പിന്നെ ഒഴിവു ദിവസം ആയതിനാൽ, എല്ലാവരുമായി ഒത്തൊരുമിച്ച് ഇരുന്ന് വർത്തമാനം പറച്ചിലും കളിയും ചിരിയുമായി സമയം പോകുന്നതേ അറിയില്ല. ഇങ്ങനെയൊരു കൂടൽ ഉള്ളതുകൊണ്ട്, മനസ്സിൻറെ വീർപ്പുമുട്ടൽ അറിയുന്നില്ല. അല്ലായിരുന്നെങ്കിൽ ഈ ഒഴിവുദിവസങ്ങളിൽ മുറിയിൽ കയറി ഇരുന്നു ആവശ്യമുള്ളതും ഇല്ലാത്തതും ആലോചിച്ച് ഭ്രാന്ത് വരുമായിരുന്നു. പിന്നീട് രണ്ട് ദിവസം പെട്ടെന്ന് പോയി. ചൊവ്വാഴ്ച രവി ചേട്ടൻ വണ്ടിയുമായി വന്നു. ഞാൻ കൊണ്ടുപോയി വീട്ടിൽ വിടാം എന്ന് പറഞ്ഞിട്ട്, സമ്മതിച്ചില്ല ബസിനു പോയി കൊള്ളാം എന്ന് പറഞ്ഞു. ഞാൻ വണ്ടിയുമായി റൂമിൽ ചെന്നപ്പോൾ, വണ്ടിയുടെ ശബ്ദം കേട്ട് സീത ഓടിവന്നു. സീത: അണ്ണാ കൊള്ളാലോ വണ്ടി, അണ്ണൻ വണ്ടി എടുത്തോ? എന്നിട്ട് ഒരു സൂചന പോലും തന്നില്ലല്ലോ. ഞാൻ: ഇത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു ചേട്ടൻറെ വണ്ടിയാണ്. നാളെ സുധിയുമായി ഒരു സ്ഥലം വരെ പോകണം. ഒരു പ്രധാനപ്പെട്ട ആളെ കാണാനാണ് സീത: അപ്പോൾ നാളെ അണ്ണൻ ജോലിക്ക് പോകുന്നില്ലേ? ഞാൻ: ലീവാണ്, രാവിലെ തന്നെ പോകണം. നാളെ ഉച്ചയ്ക്ക് ഭക്ഷണം വേണ്ട ചേച്ചിയോട് പറയാൻ മറന്നിരിക്കുകയായിരുന്നു. വൈകിട്ട് വരുമ്പോൾ പറഞ്ഞോളാം. സീത: നാളെ എപ്പോൾ വരും? ഞാൻ: ഉച്ചകഴിയുമ്പോൾ എത്തും. സീത: അങ്ങനെയാണെങ്കിൽ, സുധി അണ്ണനെ ആക്കിയിട്ട് എൻറെ കോളേജിലേക്ക് വരണം. എനിക്ക് വണ്ടിയിൽ കയറി ഇങ്ങോട്ട് വരാമല്ലൊ. ഞാൻ അഞ്ചു മണിക്ക് കോളേജിൻറെ ഗേറ്റിൽ കാത്തു നിൽക്കാം. ഞാൻ: അതെന്താ, ചീതമ്മക്ക് ഈ വണ്ടിയിൽ കയറണമെങ്കിൽ ഞാൻ കയറ്റിക്കൊണ്ടു പോരാം, മതിയോ. സീത: അണ്ണനും ഇതുപോലൊരു വണ്ടി വാങ്ങണം. എത്രയും പെട്ടെന്ന് നോക്കണം. ഞാൻ: ഇതിന് വലിയ വിലയാകും ചീതമ്മേ. സീത: നമുക്ക് നോക്കാം. എന്നും പറഞ്ഞ് സീതമ്മ വീട്ടിലേക്ക് തിരിച്ചു പോയി. രാത്രിയിൽ ഭക്ഷണത്തിനു വന്നപ്പോൾ ഞാൻ ചേച്ചിയോട് വിവരം പറഞ്ഞു. നാളെ രാവിലെ തന്നെ പോകുമെന്നും ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കണ്ട എന്നും ചേട്ടൻ: എവിടെ പോകുന്നു അജയാ? ഞാൻ: ഞങ്ങൾ രണ്ടുപേരും ഒരു പ്രധാനപ്പെട്ട ആളെ കാണാൻ വേണ്ടി അടൂർ വരെ പോവുകയാണ്. സീത: നിങ്ങൾ നാളെ പോകുന്ന കാര്യം നടന്നാലും നടന്നില്ലെങ്കിലും, എൻറെ കാര്യം മറക്കരുത്. മറക്കില്ലല്ലോ? ഞാൻ:
