“അതൊന്നും ഇല്ല ശ്രീയേട്ടാ. എന്നെ മുഴുവനും ഇപ്പോൾ തരുന്നതിലും എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ..”
“പക്ഷെ. അത് കഴിഞ്ഞാലുടൻ നമുക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റുമോ? എങ്കിൽ ഇപ്പോൾ ആവാം. ശ്രീയേട്ടൻ നാളെ എന്നെ വിളിക്കാൻ എന്റെ വീട്ടിൽ വന്നാൽ മതി ഏത് പാതിരാത്രി ആയാലും ഞാൻ ഇറങ്ങി വരും. നമുക്ക് ഒരുമിച്ചു ജീവിക്കണം. അതിന് ഇപ്പോൾ പറ്റുമോ? ”
‘അത് ഇപ്പോൾ പറ്റില്ലായിരിക്കാം. എന്റെ വീട്ടിൽ പറയാതെ സമ്മതം കിട്ടാതെ അങ്ങനെ നിന്നെ ഇറക്കി കൊണ്ട് വരാൻ കഴിയുമോ? അതും എന്റെ ഈ അവസ്ഥയിൽ. ഒരു ജോലി ഇല്ലാതെ”
“ഈ അവസ്ഥയെ കുറിച്ചോ ജോലിയെ കുറിച്ചോ ശ്രീയേട്ടൻ ചിന്തിക്കേണ്ട. അതിനുള്ള എല്ലാ വഴിയും മുത്ത് കണ്ടിട്ടുണ്ട്. മുത്ത് അത് എന്നോട് പറഞ്ഞു. ”
“എന്താ നിന്നെ വിളിച്ചിറക്കി കൊണ്ട് വന്നു ഇവിടെ താമസിക്കാനോ?”
“അതിനെന്താ. ഇത് മുഴുവനും നമുക്ക് ഉള്ളതാ. മുത്ത് അത് പറഞ്ഞില്ലേ. അത് മാത്രമല്ല . വേറെയും ഉണ്ട്”
“അച്ഛനും അമ്മയും നമ്മളെ സ്വീകരിക്കുമെങ്കിൽ നമുക്ക് ശ്രീയേട്ടന്റെ വീട്ടിൽ തന്നെ കഴിയാം. എവിടെ ആയാലും എനിക്ക് ശ്രീയേട്ടന്റെ കൂടെ കഴിഞ്ഞാൽ മതി. ശ്രീയേട്ടന്റെ കൂടെയുള്ള ജീവിതവും. ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഞാൻ ഒരുപാട് തവണ സ്വപ്നം കണ്ടു. ഇനി എനിക്ക് അത് മറക്കാൻ ആവില്ല.”
അതും പറഞ്ഞു ഫിദ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളുടെ മുഖം ഉയർത്തി ചോദിച്ചു.
“എന്റെ പൊന്ന് എന്തിനാ കരയുന്നത്. ആര് എതിർത്താലും നമ്മൾ ഒന്നാകും. പിന്നെ എന്തിനാ ഈ കണ്ണ് നിറയുന്നത്. ” അങ്ങനെ പറഞ്ഞു കൊണ്ട് അവളുടെ കണ്ണുകളിൽ ഉമ്മ വെച്ചു.
“നാളെ തന്നെ ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ പറയാം.. എന്നിട്ട് എത്രയും പെട്ടന്ന് നമ്മുടെ കല്ല്യാണം നടത്താം. പോരെ..? അത് കഴിഞ്ഞു മതി. നമ്മുടെ യഥാർത്ഥ ആദ്യ രാത്രി. ”
അവൾ ചിരിച്ചു. ഞാൻ ആ പവിഴ തേൻ ചുണ്ടുകൾ വീണ്ടും നുണഞ്ഞു.
അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.
ഫോൺ ഞാൻ നേരത്തെ അവിടെ വെച്ചിരുന്നു.
ഞാൻ ഞെട്ടി ഇപ്പോൾ ഇത് ആരാ വിളിക്കുന്നത്. അച്ഛനോ അമ്മയോ വല്ലതും ആണോ? അവർ വീട്ടിൽ വന്നോ? എന്നെ കാണാഞ്ഞിട്ട് വിളിക്കുന്നതാണോ?
ഞാൻ വേഗം ഫോൺ എടുത്തു നോക്കി ഭാഗ്യം അവർ അല്ല. എന്റെ സുഹൃത്ത് രാകേഷ് ആണ്. ഇടയ്ക്ക് അവൻ എന്നെ കാണാൻ എന്റെ വീട്ടിൽ വരാറുണ്ട് . ഞാൻ അവന്റെ വീട്ടിലും പോയിട്ടുണ്ട്. അവിടെ കുറച്ചു ദിവസം നിന്നിട്ടും ഉണ്ട്. പക്ഷെ അതൊക്കെ കുറച്ചു മുൻപാണ്. ഒന്നോ രണ്ടോ വർഷം മുൻപ്. ഇപ്പോഴും ഇടയ്ക്ക് വിളിക്കും അവന്റെ കൂടെ പോയി നിൽക്കാൻ. ഞാൻ ഫോൺ എടുത്തു. അവൾ ലൗഡ്സ് സ്പീക്കറിൽ ഇടാൻ പറഞ്ഞത് കൊണ്ട് അങ്ങനെ ചെയ്താണ് സംസാരിച്ചത്.
“ഹലോ ഡാ എന്തൊക്കെയുണ്ട് വിശേഷം. സുഖമാണോ?” ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.
“ആട.. പെരുത്ത് സുഖമാണ് മോനെ..എന്തുണ്ട് നിന്റെ വിശേഷങ്ങൾ ? നിന്റെ പെണ്ണ് എന്ത് പറയുന്നു. ”
“അവൾ പെറാൻ പോയിരിക്കുകയാ.. അതുവരെ അടുപ്പിക്കാതിരുന്ന വീട്ടുകാർ അവൾക്ക് വിശേഷം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മുട്ട് മടക്കി. പക്ഷെ ഇന്ന് തന്നെ പോയിട്ട് അവളെ ഇങ്ങ് കൂട്ടികൊണ്ട് വരണം. അവൾ അടുത്ത് ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ലെടാ ”
“എന്നാടാ പോയത്… കുറേ ദിവസം ആയോ ?”
“ഇല്ലെടാ … ഇന്നലെയാ പോയത്. പക്ഷെ അപ്പോഴേക്കും മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. ഇതൊക്കെ ആരോടാ ഞാൻ പറയുന്നത്? നിനക്ക് ഇത് വല്ലതും പറഞ്ഞാൽ മനസ്സിലാവുമോ ? നീ നിത്യ ബ്രഹ്മചാരി ആയി കഴിയാൻ അല്ലെ വിചാരിക്കുന്നത്. ഡാ മോനെ ഒരു പെണ്ണിന്റെ സ്നേഹം കിട്ടുമ്പോൾ മാത്രമേ അതിന്റെ സുഖം അറിയൂ. അതിന്റെ കൂടെ അവളുടെ ശരീരവും.. ഡാ പൊന്നോ എന്ത് സുഖമാണെന്നോ”
“മതി.,. മതി നിന്റെയൊരു വർണ്ണന. ”
“ആഹ്! ഇതാണ് നിന്നോട് ഞാൻ പറയാത്തത്. എടാ അന്ന് ഞാൻ അവിടെ നിന്റെ വീട്ടിൽ വന്നപ്പോൾ ഒരു പെണ്ണ് അതിലെ പോയില്ലേ? ഒരു തട്ടം.. നല്ല മൊഞ്ചുള്ള പെണ്ണ്. അത് ആരാണെന്ന് നിന്നോട് ചോദിച്ചപ്പോൾ നീ പറഞ്ഞില്ലേ അടുത്ത് ഉള്ളതാണെന്നും ഇടയ്ക്ക് അത് വഴി പോകാറുണ്ടെന്നും.
