ഹരിയുടെ കാവൽക്കാർ – 2 7

 

“”നിത്യ ട്രൈനിങ്ങിന്റെ ഭാഗമായി ആതിര കാര്യങ്ങളെല്ലാം പറഞ്ഞുതരും.. കൂടുതൽ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി “” മോഹൻ സർ വന്നു നിത്യയോട് കാര്യങ്ങൾ സംസാരിച്ചു. മറുപടിയായി അവളൊന്നു മൂളി.

 

“”ഇയാളാണോ ഇവിടുത്തെ അസിസ്റ്റന്റ് മാനേജർ “” നിത്യ അമ്മുവിനോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു..

 

“”അതെ.. പുള്ളിയെയാണ് കാര്യങ്ങളെല്ലാം ചെയ്യാൻ സർ എല്പിച്ചിട്ടുള്ളത്.. ആളൊരു പാവമാ “”

 

“”ആ നിനക്കെല്ലാവരും പാവമാ “”

 

“”അതല്ലെടീ.. സത്യമായിട്ടും.. “”

 

“”അപ്പൊ മാനേജർ സാറിനെന്താ വർക്ക് “”

 

“”നിനക്കറിയാഞ്ഞിട്ടാണ്.. ഈ ഓഫീസ് നല്ല നഷ്ടത്തിലായിരുന്നു.. നമ്മുടെ ഹരി സർ വന്നിട്ടാണ് എല്ലാം ശരിയാക്കിയതെന്നാ ഇവിടെ എല്ലാവരും പറയുന്നേ “”

 

“”ഓഹോ ഹരി സർ അത്ര മിടുക്കനാണല്ലേ “”

 

“”ഓഹ്…. ഒന്നുമില്ല.. വാ ജോലി നോക്കാം “”

 

ഒരു ദിവസം കൊണ്ടുതന്നെ നിത്യയ്ക്ക് ഓഫീസിലെ രീതികളൊക്കെ മനസിലായി. ഇതിനിടക്ക്‌ ഹരി അവളെ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്തു. വീട്ടിൽ അവർ സംസാരിക്കുമെങ്കിലും പരിധിവിട്ട് സംസാരിക്കാൻ ഹരി തയ്യാറായില്ല.

 

അങ്ങനെയിരിക്കെ ഒരു സൺ‌ഡേ.. സമയം വൈകുന്നേരം 5 മണി.

 

“”ടീ നമുക്ക് പുറത്തൊന്നു പോയാലോ. കുറെ ദിവസായി ഒരു മൂവി കണ്ടിട്ട് “” നിത്യ അമ്മുവിനോട് ചോദിച്ചു.

 

“”അതിനു ഇവിടെ മലയാളം ഫിലിം ഒന്നുമില്ല.. “”

 

“”ശെടാ.. എന്ന ഉള്ള സിനിമക്ക് പോകാം “”

 

“”ശരിയാ.. ഇവിടെ അടുത്താ മാൾ.. ഫസ്റ്റ് ഷോക്ക് പോകാം “”

 

രണ്ടുപേരും പോകാനായി ഇറങ്ങിയപ്പോ ഹരിയെവിടെ ലാപ്ടോപ്പിൽ എന്തോ വർക്കിൽ ആയിരുന്നു.

 

“”എങ്ങോട്ടാ രണ്ടുപേരും “”

 

“”ഒരു സിനിമക്ക് പോകാമെന്നു കരുതി “” അമ്മു ഹരിയെ നോക്കി പറഞ്ഞു.

 

“” അതെന്താണ് എന്നെ കൂട്ടാതെയൊരു പോക്ക്. അതോ ഇനി നമ്മളെ ഒന്നും പറ്റില്ലേ “”

 

“”അയ്യോ അതല്ല സാറിനോട് എങ്ങനെ ചോദിക്കുമെന്ന് കരുതിയിട്ടാണ് “”

 

“”ഓഹോ അങ്ങനെ.. ഞാൻ ഓഫീസിൽ മാത്രമാണ് നിങ്ങളുടെ സീനിയർ. വീട്ടിൽ നമ്മൾ സുഹൃത്തുക്കളായിരിക്കും.. അങ്ങനെ അല്ലാന്നുണ്ടോ?””

 

“”അങ്ങനെയൊന്നുമില്ല. ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.. സാറും വാ നമുക്കൊരുമിച്ചു പോകാം “”

 

“”ഏയ്‌.. നിങ്ങൾ പോയിട്ടുവാ എനിക്ക് കുറച്ചു പണിയുണ്ട് “”

 

“”ഇന്നെങ്കിലും ആ കമ്പ്യൂട്ടറൊന്നു മാറ്റിവക്ക് സാറേ.. “” നിത്യ കളിയാക്കുന്നത് പോലെ പറഞ്ഞു.

 

“”ഒക്കെ എങ്കിൽ അങ്ങനെയാവട്ടെ.. ഞാൻ റെഡി “”

 

മൂവരും കൂടി മാളിലേക്ക് വച്ചുപിടിച്ചു. സമയം ഇല്ലാത്തതിനാൽ വേഗം തന്നെ ഏതോ ഒരു ഹിന്ദി പടത്തിനു ടിക്കറ്റ് എടുത്തു കയറി. ഹരിയുടെ അടുത്ത് അമ്മുവും അമ്മുവിന്റെ അടുത്ത് നിത്യയും സീറ്റ് പിടിച്ചു. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.

 

പടം തുടങ്ങി.. എല്ലാവരും അതിൽ ലയിച്ചു നിന്നു. ഇടക്കെപ്പോഴോ സിനിമയിൽ ഒരു നീണ്ട ലിപ്‌ലോക്ക് സീൻ വന്നു. അതുകണ്ട അമ്മു മടിച്ചു തല താഴ്ത്തി.. ഹരി ഒപ്പം ഇരിക്കുന്നത് കാരണം അവൾക്കു നോക്കാനൊരു മടി. നിത്യ അതുമനസിലാക്കി ഉള്ളിൽ ചിരിച്ചു. ഹരി മറ്റൊന്നും ചിന്തിക്കാതെ സിനിമ കണ്ടു തീർത്തു.

 

പുറത്തിറങ്ങിയ അമ്മുവിന് ചെറിയ ചമ്മലുണ്ടെങ്കിലും നിത്യ മാൾ ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അങ്ങനെ ഫുഡ്‌ കഴിച്ചു പാർക്കിൽ പോയി ആ ഞായർ അവർ ഒരുപാട് ആസ്വദിച്ചു..

 

“”ഒരുപാട് കാലത്തിനു ശേഷമാണ് ഞാനിത്ര ചിരിക്കുന്നത് “” ഹരി വളരെ ഓപ്പൺ ആയി അവരോടു സംസാരിക്കാൻ തുടങ്ങി.

 

“”സാറ് മാത്രല്ല ഞങ്ങളും “”

 

“”എങ്കി ഞാനൊരു കാര്യം പറയാം.. നമ്മൾ ഇപ്പോൾ നല്ല സുഹൃത്തുക്കലാണല്ലോ.. രണ്ടുപേരും ഇനി എന്നെ സർ എന്ന് വിളിക്കരുത്.. പ്ലീസ് “”

 

“”അയ്യോ.. അതെങ്ങനെ ശരിയാവും “” രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *