ഹരിയുടെ കാവൽക്കാർ – 2 7

 

“”ദൈവമേ നല്ല പനിയുണ്ടല്ലോ.. വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യ്.. ഹോസ്പിറ്റലിൽ പോകാം “”

 

“”അവൾക്കു എണീക്കാൻ കഴിയുന്നില്ല “” അമ്മു പറഞ്ഞു.

 

“”അമ്മു ഒരു കാര്യം ചെയ്യ്. അവളുടെ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കി കൊടുക്കു.. അപ്പോഴേക്കും ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാം.””

 

5 മിനിറ്റിനു ശേഷം ഹരി മടങ്ങിയെത്തി.. അപ്പോഴേക്കും നിത്യ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിരുന്നു. ഹരി നിത്യയെ എഴുനേൽപ്പിച്ചു തന്റെ ദേഹത്തേക്ക് ചാരി നിർത്തി അവളെ താങ്ങി ലിഫ്റ്റിലേക്ക് നടന്നു. കൂടെ അമ്മുവും..

ആദ്യമായാണ് ഒരു പുരുഷൻ അവളെ ഇങ്ങനെ തൊടുന്നത്. അതിന്റെ ഒരു മടി ഉണ്ടെങ്കിലും തീരെ വയ്യാത്തതിനാൽ അവൾക്കു മറ്റൊന്നും ചിന്തിക്കാൻ പോലുമായില്ല..

 

വളരെ വേഗം തന്നെ അവർ ഹോസ്പിറ്റലിൽ എത്തി ചേർന്നു. നിത്യയെ വേഗം തന്നെ ചെക്ക് അപ്പ് ചെയ്യാൻ ആരംഭിച്ചു.. ഹരി ഡോക്ടറോട് സംസാരിക്കുന്ന സ്പീടും രീതിയും കണ്ട് അന്തം വീട്ടിരിക്കുകയാണ് അമ്മു.

 

കുറച്ചു നേരം കഴിഞ്ഞു ഡോക്ടർ വന്നു. കുഴപ്പമൊന്നുമില്ല എങ്കിലും വോമിറ്റിംഗ് ഇടയ്ക്കിടയ്ക്ക് വരാൻ ചാൻസ് ഉണ്ട് അതിനാൽ one വീക്ക്‌ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. ഡോക്ടറോട് കാര്യങ്ങളൊക്കെ സംസാരിച്ചു ഹരി അവിടുത്തെ ബില്ല് എല്ലാം ക്ലിയർ ചെയ്തു. സ്വന്തം വീട്ടുകാർ പോലും കൂടെ നിൽക്കാത്ത കാലത്ത് തന്റെ മേലുദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ തനിക്കു വേണ്ടി ചെയ്യുന്നത് കണ്ടപ്പോൾ നിത്യക്ക് എന്തെന്നില്ലാത്ത സന്തോഷവും ഹരിയോട് പ്രത്യേക മതിപ്പും തോന്നി. വീട്ടിലെത്തി അവളെ റൂമിൽ കിടത്തുന്നത് വരെ ഹരി അവളെ നല്ല രീതിയിൽ തന്നെ സഹായിച്ചു.. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അമ്മുവിന് ഒന്നും ചെയ്യാൻ അവസരം നൽകിയില്ല..

 

ഓഫീസിലെ കാര്യങ്ങളെല്ലാം ഹരി ക്ലിയർ ആക്കി.. ഈ അവസരത്തിൽ അമ്മുവിനോട് അവളുടെ കൂടെയിരിക്കാൻ ഹരി പറഞ്ഞു. ഹരി തന്റെ വീട്ടുകാരെ പോലെ അവരെ കെയർ ചെയ്ത്.. അതിൽ രണ്ടുപേർക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി..

 

അപ്പോഴാണ് അമ്മുവിന് വീട്ടിൽ നിന്നും കാൾ വരുന്നത്.. എന്തോ കേട്ടതും അവൾ നിലത്തേക്ക് വീണു. അവളുടെ വയ്യാതെ കിടന്ന അച്ഛൻ മരിച്ചു. അച്ഛനെന്നു വച്ചാൽ അവൾക്കു അത്ര ജീവനായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഹരി ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു.. ഹരിയുടെ കാറിൽ തന്നെ അവർ എയർപോർട്ടിൽ എത്തി.

 

“”അമ്മു.. വിഷമിക്കാതെ പോയിവാ.. അവിടുത്തെ എല്ലാ കാര്യങ്ങൾക്കുമുള്ള ഏർപാടുകൾ ഞാൻ ചെയ്തിട്ടുണ്ട്.. വിഷമിക്കരുത് “” അത്ര മാത്രം പറഞ്ഞു ഹരി അവളെ യാത്രയാക്കി.. ചെറിയൊരു വിഷമം ഇരുവർക്കും ഉണ്ടായിരുന്നു..

 

അടുത്ത ബ്രാഞ്ചിൽ നിന്നും ഒരാളെ കൊണ്ട് വന്നു ഹരി രണ്ടു ദിവസം ലീവ് എടുത്തു. നിത്യ ഒറ്റക്കാണ്.. അവളെ തനിച്ചിരുത്തി സമാധാനത്തോടെ ജോലിക്ക് പോവാൻ ഹരിക്കു കഴിയുമായിരുന്നില്ല.. കുറച്ചു ദിവസങ്ങൾ കൊണ്ട് മൂവരും അത്രെയും അടുത്തുപോയെന്നു തന്നെ പറയാം.

 

“”എന്തിനാ ഹരി ലീവ് എടുത്തേ.. ഇവിടെ ഞാൻ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം.. “”

 

ഒന്ന് ചിരിച്ചു കൊണ്ട് ഒരു കസേരയെടുത്തു ഹരി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു..

 

“”എടീ.. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേയുള്ളു.. ഞങ്ങൾക്ക് അധികം ഫാമിലിയൊന്നുമില്ല.. ഒരുതരത്തിൽ പറഞ്ഞാൽ അവരുമായിട്ട് വല്ലാതെ ബന്ധങ്ങളില്ല.. അതിനു ചില കാരണങ്ങളുണ്ട്.. അപ്പൊ പറഞ്ഞു വരുന്നത്.. ചെറുപ്പം തൊട്ടേ ഞാൻ ഒറ്റക്കാണ് വളർന്നത്. വലുതായപ്പോ മാത്രം ആകെയൊരു കൂട്ടുകാരനെ കിട്ടി..ഇപ്പൊ കുറച്ചു ദിവസങ്ങളായിട്ട് ഞാൻ ജീവിതം ആസ്വദിക്കുകയാണ്.. നിങ്ങളുടെ കൂടെ.. അപ്പൊ നിങ്ങൾക്കൊരു പ്രശ്നം വരുമ്പോ ഞാനെങ്ങനെയാ ഓഫീസിൽ പോയി ഇരിക്കാ അതും തന്നെ തനിച്ചാക്കി “”

 

ഹരി പറഞ്ഞത് കേട്ടുനിന്ന നിത്യക്കു അവനോടു ചെറിയൊരു മതിപ്പു തോന്നി.

 

“”അതല്ല ഹരി… ഹരിയിവിടെ നിന്നാൽ ജോലിക്ക് പ്രശ്നമാവില്ലേ “”

Leave a Reply

Your email address will not be published. Required fields are marked *