“”അമ്മു നിത്യ.. നിങ്ങള്ക്ക് രണ്ടുപേർക്കും ഞാനൊരു ഫ്രണ്ട് അല്ലാന്നു തോന്നുന്നുണ്ടോ “”
“”അങ്ങനെയൊന്നുമില്ല ഞങ്ങൾക്ക് നല്ലൊരു ഫ്രണ്ട് തന്നെയാണ്. “”
“”എങ്കിൽ ഇനി മുതൽ എന്നെ സർ എന്ന് വിളിക്കണ്ട.. ജസ്റ്റ് ഹരി ok”
“”എന്നാലും “”
ഒരെന്നാലുമില്ല “”
“”പെട്ടെന്ന് പറ്റില്ല.. പതിയെ പതിയെ മാറ്റിയെടുക്കാം “” നിത്യ പറഞ്ഞപ്പോൾ അമ്മുവും സമ്മതം മൂളി.
“”അത് നിങ്ങളുടെ ഇഷ്ടം.. അത് പോട്ടെ ഇനിയിപ്പം കഴിക്കാനെന്തെങ്കിലും വേണോ “”
“”എന്റമ്മേ വയറു നിറഞ്ഞു “”
“”എങ്കിൽ പോയി ഫ്രഷായി വാ.. നമുക്ക് അൽപ്പം സംസാരിക്കാം.. അതല്ല നിങ്ങള്ക്ക് ഉറങ്ങണം എന്നുണ്ടോ “”
“”ഹേയ് എന്നും ഉറക്കം തന്നെയല്ലേ.. So ഇന്ന് സാറ് പറഞ്ഞതുപോലെ..””
“”ഏഹ് “”
“”സോറി, പെട്ടെന്ന് പേര് വിളിക്കാനൊരു മടി..””
“”Hm പോയി വാ “”
സമയം അതിന്റെ വഴിക്കു നീങ്ങി കൊണ്ടേയിരുന്നു.. രാത്രി 11.30.
കുളിയൊക്കെ കഴിഞ്ഞു രണ്ടുപേരും വന്നപ്പോഴേക്കും ഹരി സോഫയിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.
“”ആഹാ ഈ രാത്രിയിലും വർക്ക് ആണോ മാഷേ “” നിത്യ അങ്ങനെ വിളിച്ചപ്പോൾ അമ്മു അത്ഭുതത്തോടെ നോക്കി.
“”ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു തീർക്കണം അതാണെന്റെ പോളിസി “”
“”ഞങ്ങൾക്കും അതെ “” അമ്മുവും സംസാരിക്കാൻ തുടങ്ങി.
“”അതുപോട്ടെ എങ്ങനെയുണ്ട് ജോബ്.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ “” ലാപ് മടക്കി വെക്കുന്നതിനിടയിൽ ഹരി നിത്യയോട് ചോദിച്ചു.
“”ഹേയ് ഒരു പ്രശ്നവുമില്ല, അമ്മു ഉണ്ടായതുകൊണ്ട് എല്ലാം ഒക്കെ ആയി “”
“”നിത്യയുടെ വീട്ടിൽ ആരൊക്കെയുണ്ട് “”
“”അമ്മയുണ്ട് അച്ഛനുണ്ട് ഒരു ബ്രദർ ഉണ്ട് ആർമിയിലാണ്.. അച്ഛൻ പിന്നെ റബ്ബർ ടാപ്പിംഗ് ഒക്കെ ആയി മുന്നോട്ടു പോകുന്നു “”
“”സാറിന്റെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ “” അമ്മു ഇടയിൽ കയറി.
“”സാർ വിളി മാറ്റി നിത്യ വിളിക്കുന്നതുപോലെ മാഷേ എന്നെങ്കിലും വിളിക്ക് അമ്മു “”
“”ഒക്കെ ഒക്കെ മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട് “”
“”അച്ഛൻ അമ്മ പിന്നെ ഈ പോന്നു മോനും “”
അത് കേട്ടു ഇരുവരും ഒന്ന് ചിരിച്ചു.
“”സാറിന്റെ കല്ല്യാണം ഉറപ്പിച്ചിട്ടുണ്ടോ “” നിത്യ ചോദിച്ചു.. അമ്മു അവളെയൊന്നു നുള്ളി. അത് ഹരി കാണുകയും ചെയ്തു..
“”എന്തിനാ അമ്മു അവളെ പിച്ചുന്നെ.. ഇനി മുതൽ നമ്മൾ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം “”
“”അതെ ഇവൾക്ക് എല്ലാത്തിനും പേടിയാ “” നിത്യ ഹരിയെ സപ്പോർട്ട് ചെയ്തു.
“”ഹ ഹ.. എന്റെ കല്ല്യാണമൊന്നും ഉറപ്പിച്ചിട്ടില്ല. സത്യം പറഞ്ഞാൽ അതിനുള്ള പ്രായമൊന്നും ആയിട്ടില്ല.. എന്താണ് നിങ്ങളുടെ അവസ്ഥ “”
“”ഹേയ് അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല.. “” നിത്യപറഞ്ഞു..
“”നമുക്ക് ഒരു തെലുങ്കനെ സെറ്റ് ആക്കിയാലോ “”
“”അയ്യോ വേണ്ട വേണെങ്കി ഇവൾക്ക് കൊടുത്തേക്കു “” നിത്യനമ്മുവിനെ നോക്കി പറഞ്ഞു.
“”എനിക്കൊന്നും വേണ്ട.. “” അമ്മു പറഞ്ഞു.
“”അപ്പൊ വേണം ലെ “” അത് പറഞ്ഞു ഹരി ചിരിച്ചു..
അവർ കുറെ നേരം സംസാരിച്ചു.. സത്യം പറഞ്ഞാ എന്തും തുറന്നു പറയാനുള്ള നല്ല സുഹൃത്തുക്കളായി മാറി.. പതിയെ പതിയെ ഇരുവരും ഹരിയെ ഹരി എന്ന് വിളിക്കാൻ തുടങ്ങി. പക്ഷെ ഓഫീസിൽ എന്നും സർ മാത്രം..
മാസങ്ങൾക്കു ശേഷം..
ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഹരി രാവിലെ ഉണർന്നത്.. ഹരി ഉണർന്നു ഡോർ തുറന്നപ്പോൾ മുന്നിൽ അമ്മു നിൽക്കുന്നു. അവളുടെ മുഖം ആകെ ടെൻഷൻ നിറഞ്ഞിരിക്കുന്നു.
“”എന്താ എന്ത് പറ്റി.””
“”നിത്യക്കു തീരെ വയ്യ.. രാവിലെ മുതൽ നല്ല വോമിറ്റിങ്.. പൊള്ളുന്ന പനിയുമുണ്ട് “”
“”എന്നിട്ട് ഇപ്പോഴാണോ പറയുന്നേ വാ “”
ഹരി വേഗം അവരുടെ മുറിയിലേക്ക് ഓടി.. നിത്യ പനിച്ചു വിറക്കുന്നതാണ് ഹരി കണ്ടത്.. അവൻ അവളുടെ അടുത്തിരുന്നു.. അവളുടെ നെറ്റിയിൽ കൈവച്ചു..
