“”എന്താ ഒരു പക്ഷെ “”
“”പറയട്ടെ?””
“”പറയ് “”
“”ഈയൊരു നിമിഷം മുതൽ എനിക്ക് നിന്നോട് എന്തൊക്കെയോ തോന്നുന്നു.. ജീവിതകാലം മുഴുവൻ നീയെന്റെ കൂടെയുണ്ടെങ്കിൽ…””
“”എടീ നീ സീരിയസ് ആണോ “”
“”എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാവില്ലെന്നു… നിനക്ക് യോജിച്ച പെണ്ണല്ല ഞാൻ.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ്.. നിനക്കെന്തു തോന്നിയാലും ജീവിതകാലം മുഴുവൻ നിന്നെ ഞാൻ മറക്കില്ല “”
ഹരി അവളുടെ അടുത്തേക്ക് ഇരുന്നു. അവളുടെ കൈപിടിച്ച് കൊണ്ടുപറഞ്ഞു.
“”നോക്ക് മോളെ.. നീയെനിക്കു യോജിച്ചതല്ലെന്നു ആര് പറഞ്ഞു. എനിക്കും നിന്നെ ഒരുപാടിഷ്ടമാണ്. പക്ഷെ അതൊരു പ്രണയമായിട്ടൊന്നും ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എന്തായാലും എല്ലാകാലവും ഈ ഫ്രണ്ട്ഷിപ് ഉണ്ടാവും. ചിലപ്പോൾ നീയാഗ്രഹിച്ച പോലെ അത് മാറിയെന്നും വരാം “”
അതുകേട്ടു നിത്യ ചെറുതായൊന്നു കരഞ്ഞു..
“”അയ്യേ എന്തിനാ കരയണെ.. “”ഹരി അവളുടെ കണ്ണുകൾ തുടച്ചു നൽകി. പെട്ടെന്ന് നിത്യ അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവനും അവളെ കെട്ടിപിടിച്ചു..
“”മോളു കരയണ്ട.. ഞാൻ പറഞ്ഞില്ലേ കൂടെയുണ്ടാവുമെന്ന്.. നിനക്കെന്തു പ്രശ്നം വന്നാലും ഞാനുണ്ടാകും.. പ്ലീസ് കരയല്ലേ “”
“”എനിക്കറിയില്ല ഹരി.. എനിക്ക് എനിക്ക് വയ്യ ഹരീ “” അവൾ വെറുതെ കരഞ്ഞു.
ഹരി അവളെ പിടിച്ചു സോഫയിൽ ഇരുത്തി. കണ്ണ് നീര് തുടച്ചു നൽകി..
“”നിനക്ക് വിശക്കുന്നില്ലേ.. ഞാൻ വല്ലതും ഓർഡർ ചെയ്യാം “”
“”വിശക്കുന്നില്ല…””
“”അത് പറഞ്ഞാൽ പറ്റില്ല “”
“”വേണ്ട ഹരി.. ഞാൻ എന്തെങ്കിലും ഉണ്ടാക്കിക്കോളാം “”
“”അയ്യോ അതൊന്നും വേണ്ട ഇപ്പൊ റസ്റ്റ് എടുക്ക് ഞാൻ ഓർഡർ ചെയ്യാം “” ഹരി ഫോൺ എടുത്തു ഫുഡ് ഓർഡർ ചെയ്യാൻ തുടങ്ങി..
“”ഹരീ “”
“”ഇനിയെന്താടീ “”
“”ഞാൻ പറഞ്ഞതൊന്നും അമ്മു അറിയരുത് പ്ലീസ്.. “”
“”താൻ വിഷമിക്കണ്ട.. ഞാൻ ഒന്നും പറയില്ല പോരെ “”
“”Mm””
അങ്ങനെ അവർ ഫുഡ് കഴിച്ചു ഉറങ്ങി.. രണ്ടു ദിവസം തള്ളി നീക്കി. ഇപ്പൊ നിത്യക്കു ഹരിയോട് പഴയതിനേക്കാൾ കൂടുതൽ ബഹുമാനവും ഇഷ്ടവും തോന്നി തുടങ്ങി. ഒരു കാമുകനെക്കാൾ ഉപരി ഒരു ഭർത്താവിനെ പോലെ കാണാൻ തുടങ്ങി. എന്തിനും ഏതിനും ഹരിയോട് ചോദിക്കും.. ഹരിക്കും അതൊക്കെ ഇഷ്ടായി തുടങ്ങി..
അമ്മു പോയിട്ട് 3 ദിവസം കഴിഞ്ഞു.. ഇപ്പോഴാണ് അവൾ ഹരിക്കു മെസ്സേജ് ചെയ്തത്..
“”Hi “”
“”എന്തായി കാര്യങ്ങളൊക്കെ.. “”
“”എല്ലാം കഴിഞ്ഞു.. പക്ഷെ “”
“”എന്ത് പറ്റി “”
“”ഞാൻ അങ്ങോട്ട് വന്നാൽ അമ്മ ഒറ്റക്കാവില്ലേ..””
“”അവിടെ അടുത്ത് ബന്ധുക്കൾ ആരുമില്ലേ.. “”
“”അമ്മേടെ അനിയത്തി ഉണ്ട്.. പക്ഷെ അവരൊക്കെ ഒരു വീട്ടിൽ ജോലിക്ക് പോണവരാ.. “”
“”നീ ഒരു കാര്യം ചെയ്യ് അവരുടെ നമ്പർ സെൻറ് ചെയ്യ്. “”
“”Mm””
“”നീ ഒക്കെ ആണെങ്കിൽ ഇങ്ങോട്ട് എത്താനുള്ള കാര്യങ്ങൾ നോക്ക്.. ബാക്കി ഞാൻ നോക്കിക്കോളാം “”
അമ്മുവിനോട് ബൈ പറഞ്ഞ ശേഷം ഹരി സോഫയിൽ അമ്മു തന്ന നമ്പർ dial ചെയ്യുകയായിരുന്നു.
“”എന്താ അവൾ പറഞ്ഞെ “” അടുത്ത് വന്നിരുന്നുകൊണ്ട് നിത്യ ചോദിച്ചു.
“”നാളെ എത്തുമായിരിക്കും.. ചില തടസങ്ങൾ ഉണ്ട് അത് നീക്കാൻ പറ്റുമോന്നു നോക്കട്ടെ “” dial ചെയ്യുന്നത് നിർത്തി ഹരി പറഞ്ഞു.
“”നീയല്ലേ മോനെ.. എന്ത് പ്രശ്നമാണെങ്കിലും അതൊക്കെ ഈസി ആയി തീർക്കാൻ കഴിയും “”
“”ഓഹോ രാവിലെതന്നെ ഊക്കുകയാണോ “”
“”പോടാ.. “”നിത്യ ഹരിയെ ഒന്ന് നുള്ളി.
“”ടീ പോന്നു മോളെ അമ്മുവിന്റെ മുമ്പിലൊന്നും ഇങ്ങനെ കാണിക്കല്ലേ പ്ലീസ് “”
“”നോക്കട്ടെ എനിക്ക് കിട്ടുന്ന അവസരങ്ങളിലൊക്കെ നിന്നെ ഞാൻ നോവിക്കും.. എന്തേ സംശയണ്ടോ “”
“”ഹെന്റെ പൊന്നെ ഒരു സംശയവുമില്ല..””
