“”അതൊരു പ്രശ്നമല്ല, “” ഹരി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“”Hm.. അപ്പോയിനി ഫുഡ് ഒക്കെ പുറത്തൂന്ന് മേടിക്കേണ്ടി വരും ലെ “”
“”അല്ലാതെ പിന്നെ.. ഒരു ചായ പോലും ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. താൻ പേടിക്കണ്ട “”
“”ഹരി “” നിത്യ അവനെ വിളിച്ചു
“”Mm എന്താ “”
“”ഞാനൊരു കാര്യം ചോദിക്കട്ടെ “”
“”ചോദിക്ക് “”
“”നേരം വെളുത്തിട്ട് ഇത്രേം സമയമായില്ലേ.. എനിക്ക് നന്നായി വിശക്കുന്നു. ഈ ശരീരം നല്ല pain ഉണ്ട്. അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടാക്കിയേനെ “” അവൾ അൽപ്പം മടിയോടെ ചോദിച്ചു.
“”മൈ ഗോഡ്.. സത്യത്തിൽ ഞാനതു വിട്ടുപോയി.. വെയിറ്റ് ഞാനിപ്പോ ഓർഡർ ചെയ്യാം. തനിക്കെന്താ വേണ്ടേ “”
“”എന്തായലും സാരല്യ “”
“”എങ്കി രണ്ടു മസാല ദോശ പറയാം ലെ “” ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.
“”Mm”” അവളും ചിരിച്ചു.
ഹരി വേഗം ആപ്പിൽ ഫുഡ് ഓർഡർ ചെയ്തു.
“”കുറച്ചു നേരം വെയിറ്റ് ചെയ്യ്.. ഇപ്പൊ വരും. തനിക്കു ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ “”
“”ഹേയ് ഇല്ല.. ജോലിയൊന്നും ചെയ്യാഞ്ഞിട്ട് ഭയങ്കര ബോറടി “”
“”അത് 4 ദിവസല്ലേ സാരമില്ല.. Netflix ൽ നല്ല മൂവി ഉണ്ടാവുമല്ലോ “”
“”ഇപ്പൊ ആ മൂടിലല്ല.. അമ്മുവിന്റെ അച്ഛൻ എനിക്കെന്റെ അച്ഛനെ പോലെയായിരുന്നു. എനിക്കിത്ര സങ്കടമുണ്ടെങ്കിൽ അവൾക്കെത്ര ഉണ്ടാവും. നാട്ടിലെത്തുന്നത് വരെ അവളെങ്ങനെ സഹിക്കും.. അതൊക്കെ ആലോചിക്കുമ്പോൾ “”
“”വിധി അല്ലാതെന്ത്.. ഒരുപാട് നരകിക്കാതെ ദൈവം നേരത്തെ കൊണ്ടുപോയെന്ന് സമാധാനിക്കാം. “”
നിത്യ ചെറുതായി കണ്ണ് നനച്ചു..
“”ഹേയ് താൻ കരയുകയാണോ.. താനിത്രേയുള്ളു. “”
അവൾ മറുപടിയൊന്നും പറഞ്ഞില്ല.. റൂമിൽ ഒരു സൈലന്റ്….
ക്നിം.. കോളിങ്ങ് ബെൽ മുഴങ്ങി..
“”ഫുഡ് വന്നെന്നു തോന്നുന്നു. “”
ഹരിയേണീറ്റ് പോയി ഫുഡ് കൊണ്ട് വന്നു. ഹരിതന്നെ ഒരു പാത്രത്തിൽ ഫുഡ് വിളമ്പി നൽകി.. നിത്യ പ്രയാസപ്പെട്ട് എണീറ്റ് ഭക്ഷണം കഴിക്കാൻ ശ്രമിച്ചു. എന്നാൽ അവൾക്കു ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. അത് മനസ്സിലാക്കിയ ഹരി അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി. അവൾ ഞെട്ടി ഹരിയുടെ മുഖത്തേക്ക് നോക്കി. ഹരി അവൾക്കു ഭക്ഷണം വാരി കൊടുത്തു. ഒരു മടിയോടെ അവൾ അതേറ്റു വാങ്ങി.. അപ്പോഴും അവൾ ഹരിയുടെ മുഖത്തു നിന്നും കണ്ണെടുത്തില്ല. ഹരി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവസാനം കൈ കഴുകാൻ വെള്ളം കൊടുക്കാനും ഹരി മറന്നില്ല..
“”ഇതിനൊന്നും ഒരു മടിയും കാണിക്കരുത്.. സാഹചര്യങ്ങൾക്കനുസരിച്ചു നിന്നാമതി “”
“Mm””
“”ഇനി കുറച്ചു നേരം കിടന്നോ.. ഇന്നിനി അമ്മുവിനെ വിളിക്കണ്ട.. നാളെ ഈവെനിംഗ് വിളിച്ചാ മതി “”
മറുപടിയായി അവളൊന്നു മൂളുക മാത്രം ചെയ്തു.
“” മരുന്ന് സമയത്തിന് കുടിക്കണം.””
“”Mm””
“”ഇനി ഉറങ്ങാൻ ഞാൻ പാട്ട് പാടേണ്ടി വരുമോ “” ഹരിയൊന്നു കളിയാക്കി ചോദിച്ചു.
“”പോടാ “” അവളെറിയാതെ വിളിച്ചു പോയി..
ഹരി അവളുടെ കണ്ണിലേക്കു നോക്കി.
“”അയ്യോ സോറി ഞാൻ അറിയാതെ വിളിച്ചതാ “” അവൾ സ്വയം കുറ്റപ്പെടുത്തി.
“”ഹേയ് അത് സാരമില്ല.. നമ്മൾ തമ്മിലല്ലേ.. ഇനി ഉറങ്ങിക്കോ.. അപ്പൊ ഗുഡ് നൈറ്റ് “”
ഹരി തന്റെ മുറിയിലേക്ക് നീങ്ങി. നിത്യക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീട്ടിൽ നിന്നു മാറി നിന്നെങ്കിലും അങ്ങനെയൊരു തോന്നലെ ഇല്ല. ഹരിയുമായി നല്ല കൂട്ടായതിനാൽ അവൾക്കു നല്ല സന്തോഷായി. പതിയെ ഉറക്കത്തിലേക്കു..
പിറ്റേന്ന് രാവിലെ നിത്യ തനിക്കു കഴിയും വിധം ബാത്റൂമിലേക്ക് പോയി.. ഫ്രഷ് ആയി.. സമയം കുറെ ആയിട്ടും ഹരിയെ കാണാതായപ്പോൾ അവൾ റൂമിലേക്ക് ചെല്ലാതെ അവനു കാൾ ചെയ്തു.. ഫോൺ എടുത്തില്ല.. അൽപ്പസമയം കഴിഞ്ഞു ഹരി മുറിയിലേക്ക് വന്നു..
