ഹരിയുടെ കാവൽക്കാർ – 1
Hariyude Kavalkkaran | Author : Karthik
[ Previous Part ] [ www.kambi.pw ]
ഹരി നാരായണ വർമ്മ, ഇന്ത്യയിലെയും ദുബായിലെയും ലീഡിങ് കൺസ്ട്രക്ഷൻ കമ്പനികളിൽ ഒരാളായ ദേവ നാരായണ വർമ്മയുടെയും സാവിത്രിയുടെയും ഒരേയൊരു മകൻ. വിദ്യാ സമ്പന്നൻ, ഏത് കാര്യത്തിലും കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ്. 22 വയസ്സ്.. വെളുത്ത നിറം.. ഏത് പെണ്ണും നോക്കി പോകും.. ഫിറ്റ് ബോഡി.. കോടീശ്വരനാണെങ്കിലും അതിന്റെ യാതൊരു വിധ അഹങ്കാരവും അവനില്ല..
“”ഇനി നീ വേണം എല്ലാം നോക്കി നടത്താൻ. അതിനുള്ള കഴിവൊക്കെ നിനക്കുണ്ട്.. അച്ഛൻ ഇനി അൽപ്പം വിശ്രമിക്കട്ടെ “” ഹരിയോട് അച്ഛൻ എപ്പോഴും പറയും. പക്ഷെ അവനിഷ്ടം അതൊന്നുമല്ല. നാട്ടിലെ കൂട്ടുകാരോടൊപ്പം ചുറ്റി നടക്കണം. സിഗരറ്റ് വലിക്കണം. മദ്യപാനം ലവലേശം ഇല്ല.
ഇനി കഥയിലേക്ക്..
നാട്ടിലെ കോളേജിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുകയാണ്. 4 ദിവസമാണ് പരിപാടി. തോരണങ്ങളും പാട്ടുകളും ബഹളങ്ങളുമായി പരിപാടി കൊഴുക്കുകയാണ്..
“”ചേട്ടാ ഒരു മാങ്ങ കൂടി “” വായിൽ വെള്ളമൂറി കൊണ്ട് ഹരി അവിടെയുള്ള പെട്ടിക്കടക്കാരനോട് ചോദിച്ചു.
“”എനിക്കും “” ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞു.
കടക്കാരൻ രണ്ടുപേർക്കും സാധനം കൊടുത്തു.
“”ജനിക്കുകയാണെങ്കിൽ ഇവനെ പോലെ ജനിക്കണം. ഇട്ടു മൂടാനുള്ള പണമുണ്ട്.. അതിന്റെ എന്തെങ്കിലും ആ മുഖത്തുണ്ടോന്നു നോക്കിയേ നീ “” കടക്കാരൻ തന്റെ ഭാര്യോടായി പറഞ്ഞു.
അവരങ്ങനെ മാങ്ങയും കടിച്ചു നടക്കുന്നതിനിടയിൽ പെട്ടെന്ന് ആരോ ഹരിയുടെ കൈ തട്ടി. അവന്റെ മാങ്ങ താഴത്തേക്കു പതിച്ചു. മാങ്ങായിലേക്ക് നോക്കി അവൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. സുന്ദരിയായ ഒരു പെൺകുട്ടി അവനോടു സോറി പറയുന്നു.
“”സോറി ചേട്ടാ അറിയാതെ തട്ടിയതാ.. പ്രോഗ്ഗ്രാമിന് ടൈം ആയി അതിന്റെ ധൃതിയിൽ “”
അവൻ ദേഷ്യത്തോടെ അവളെ നോക്കി. ശരിയാണ് നൃത്തം ചെയ്യാനായി അവൾ അണിഞ്ഞൊരുങ്ങി വന്നിരിക്കുകയാണ്. നല്ല സുന്ദരി പെണ്ണ്. ദേഷ്യത്തിനിടയിലും അവൻ മനസ്സിൽ പറഞ്ഞു.
“”നിനക്കൊന്നു നോക്കി നടന്നാലെന്താ.. ഇതിപ്പോ ഞങ്ങളെങ്ങാനും നിന്റെ ദേഹത്ത് മുട്ടിയതാണെങ്കിൽ കാണാമായിരുന്നു “” ഹരിയുടെ കൂട്ടുകാരൻ അവളോട് ദേഷ്യത്തിൽ പറഞ്ഞു.
അവളാകെ പേടിച്ചു നിൽക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി ഇവരോട് തട്ടികയറി. അവൾക്കു കരച്ചിൽ വന്നു. പെട്ടെന്ന് ഹരി കൂട്ടുകാരനെ തടഞ്ഞു. നിങ്ങൾ പൊക്കോ. സോറി..
അവർ പോയി. പോകുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി.. ദേഷ്യത്തോടെ..
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഹരിയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. അച്ഛന് പെട്ടന്നൊരു അസ്വസ്ഥത.. ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഫസ്റ്റ് അറ്റാക്ക് ആയിരുന്നു. കഷ്ടിച്ച് രക്ഷപ്പെട്ടു. അങ്ങനെ അച്ഛന്റെ ആഗ്രഹം പോലെ ഹരി ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനായി.. ഇനി അനുസരിച്ചില്ലെങ്കിൽ ശരിയാവില്ല..
മാസങ്ങൾക്കു ശേഷം…
ബിസിനസ് എല്ലാം അടിപൊളിയായി മുന്നോട്ടുപോയി. ഹരി വന്നത് മുതൽ 20% പ്രോഫിറ്റ് വർധിച്ചു.. സന്തോഷത്തിൽ ഹരി എല്ലാ ജോലിക്കാർക്കും കണക്കില്ലാത്ത ബോണസ് നൽകി. പക്ഷെ ഒരു ഓഫീസിൽ മാത്രം നഷ്ടങ്ങൾ മാത്രം സംഭവിക്കുന്നു. ഓഡിറ്റ് നടത്തിയും പുതിയ മാനജരെ വച്ചു നോക്കിയിട്ടും ഫലം കണ്ടില്ല.. അവസാനം ഹരി തന്നെ മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു.
ഹൈദരാബാദ് ആണ് ഈ ഓഫീസിന്റെ സ്ഥാനം. ഇതുവരെ ആരും ഓണറെ നേരിട്ട് കണ്ടിട്ടില്ല.. ആയതിനാൽ ഹരി പുതിയ മാനേജർ എന്ന പോസ്റ്റിൽ അവിടെ ജോയിൻ ചെയ്തു..
ആദ്യദിവസം തന്നെ ഹരി ഒരു മീറ്റിംഗ് വച്ചു. എല്ലാവരുടെയും സ്വഭാവം മനസ്സിലാക്കി. പരസ്പ്പരം കുറ്റപ്പെടുത്തുന്ന കുറെ ജോലിക്കാർ. അതിനിടയിൽ കുറച്ചു പേരും. ആദ്യ ദിവസം തന്നെ മൂന്നു പേരെ ഹരി ഒഴിവാക്കി. ആ സ്ഥാനത്തേക്ക് പുതിയ ജോലിക്കാരെ വെക്കാൻ തീരുമാനിച്ചു.
