ഹരിയുടെ കാവൽക്കാർ – 1 28അടിപൊളി 

 

“”പറ്റില്ലെങ്കിൽ ആ ഓഫീസ് ഷട്ഡോൺ ചെയ്തേക്കു.. നീയെന്തിനാ വെറുതെ കഷ്ടപ്പെടുന്നത് “” ഫ്ലാറ്റിൽ വീട്ടിലേക്കു വീഡിയോ കാൾ ചെയ്തപ്പോൾ അച്ഛൻ ഹരിയോട് പറഞ്ഞു.

 

“”അച്ഛൻ ഉണ്ടാക്കിയതൊന്നും ഞാനായിട്ട് നഷ്ടപ്പെടുത്തില്ല.. വേറെ ആരെകൊണ്ടും അതിനു സമ്മതിക്കുകയുമില്ല. അച്ഛന്റെ ബിസിനസ്‌ മുന്നോട്ടു കൊണ്ടുപോകാനാണ് ഇഷ്ടമില്ലെങ്കിൽ കൂടി ഞാനീ സാഹസത്തിന് മുതിർന്നത്.. “”

 

തിരിച്ചു പറയാൻ അച്ഛൻ ദേവനാരായണ വർമ്മയ്ക്കു വാക്കുകൾ ഇല്ലായിരുന്നു. മകനോട് അങ്ങനെ പറഞ്ഞെങ്കിലും അയാൾക്കും അത് മുന്നോട്ട് കൊണ്ടുപോകണം എന്നുതന്നെയായിരുന്നു ആഗ്രഹം.. എന്ത് തന്നെയായാലും തന്റെ മകൻ തന്നേക്കാൾ ബിസിനസ്‌ നടത്തി കൊണ്ടുപോകുമെന്ന് അയാൾക്കുറപ്പായി.

 

“”അല്ല പുതിയ ജോലിക്കാരെ കിട്ടിയോ “”

 

“”രണ്ടുപേരെ കിട്ടി അച്ഛാ.. ഒരാൾ നാളെ വരുമെന്ന് പറഞ്ഞിട്ടുണ്ട്.. നോക്കാം “”

 

“”എങ്കി ശരി.. നീ വച്ചോ റസ്റ്റ്‌ ചെയ്യ്.. പിന്നെ നേരത്തിനു ഭക്ഷണം കഴിക്കണം “”

 

“”Ok ബൈ””

 

തണുപ്പുള്ള കാലാവസ്ഥയിൽ ഒറ്റയ്ക്ക് ആ റൂമിൽ കിടക്കുമ്പോഴും ഹരിക്കു ഉറങ്ങാൻ കഴിഞ്ഞില്ല. എന്തൊരു ഭാഗ്യവാനാണ് താൻ. എന്തൊരു സ്നേഹമുള്ള അച്ഛനും അമ്മയുമാണ് തനിക്കു കിട്ടിയത്. ദൈവത്തിനോട് നന്ദി പറഞ്ഞു അവൻ പതിയെ ഉറക്കത്തിലേക്ക് നീങ്ങി…..

 

രാവിലെ ഓഫീസിൽ ആദ്യം എത്തുന്നത് ഹരി ആയിരിക്കും. അതുകൊണ്ട് ഒരാൾ പോലും ഇപ്പോൾ നേരം വൈകാറില്ല. മാനേജർ കാബിനിൽ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹരി..

 

“”സർ “”

 

ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട് ആ ഭാഗത്തേക്ക് നോക്കിയ ഹരി ഒരു നിമിഷം അവളെ നോക്കിനിന്നു. തിരിച്ചു അവളുടെയും എക്സ്പ്രഷൻ അതുപോലെ തന്നെയായിരുന്നു.

 

“”ഇവൾ അവളല്ലേ “” ഹരി മനസ്സിൽ ചിന്തിച്ചു. എങ്കിലും അത് കാണിക്കാതെ അവളോട്‌ അകത്തേക്ക് വരാൻ പറഞ്ഞു.

 

“”ഇയാളെന്താ ഇവിടെ “” എന്ന് ഉള്ളിൽ പറഞ്ഞുകൊണ്ട് അവൾ ചിരിച്ചുകൊണ്ട് ഹരിയുടെ മുമ്പിൽ ഇരുന്നു.

 

“”യെസ് പറയൂ “” ഹരി കസേരയിൽ ഒന്ന് നേരെയിരുന്നു പറഞ്ഞു. അയാൾക്ക്‌ തന്നെ മനസ്സിലായിട്ടില്ലെന്നു അവൾക്കു തോന്നി.

 

“”സർ ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിരുന്നു “”

 

“”കൊള്ളാം ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആണല്ലോ “” ഹരി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

 

“”ഞാൻ ആദ്യമായിട്ടാ ഇങ്ങനെയൊരു സ്ഥലത്തു.. ഒന്നും അറിയില്ല ഇവിടുത്തെ രീതികളെ കുറിച്ചും പ്രത്യേകിച്ച് സ്ഥലങ്ങളെ പറ്റിയും. സോറി സർ “”

 

“”Hm ok.. ഇനി അങ്ങോട്ട്‌ എസ്ക്യൂസ്‌ ഒന്നും പ്രതീക്ഷിക്കണ്ട. ജോയിൻ ചെയ്തോളു.. അവിടെ മോഹൻ എന്നൊരു സ്റ്റാഫുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ പറഞ്ഞു തരും “”

 

“”Ok സർ “”

അവൾ എണീറ്റു പോകാൻ തിരിഞ്ഞു. പെട്ടെന്ന് അവൾ വീണ്ടും ഹരിയുടെ നേരെ തിരിഞ്ഞു..

 

“”സർ ഒരു കാര്യം ചോദിക്കട്ടെ “”

 

“”യെസ് “”

 

“”സാർ അല്ലെ അന്ന് കോളേജിൽ വച്ചു… “”

 

“”നോക്കൂ.. നിങ്ങൾ ഇവിടെ ജോലി ചെയ്യാൻ വന്നതാണെങ്കിൽ അത് ചെയ്യുക.. ഡോണ്ട് വേസ്റ്റ് മൈ ടൈം “”

 

“”സോറി സർ “” അവൾ ആകെ പേടിച്ചു. വേഗം അവിടെ നിന്നു പോയി. ഹരി പറഞ്ഞ പോലെ മോഹൻ എന്നയാളെ കണ്ടു തന്റെ ഇരിപ്പിടം സെറ്റ് ആക്കി. കൊള്ളാം നല്ല വൃത്തിയുള്ള ഓഫീസ്. 3 ലേഡീസ് ഉണ്ട്. 6 ബോയ്സും ഉണ്ട്. എല്ലാവരും 40 നു താഴെ പ്രായമുള്ളവർ. പതിയെ അവൾ തന്റെ ജോലിയിലേക്ക് കടന്നു.

 

എന്നാൽ ഹരി ചിന്തിച്ചത് മറ്റൊന്നായിരുന്നു. എന്തൊരു കോയ്നസിഡൻസ് ആണിത്. എങ്കിലും അന്ന് കണ്ടതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്. പക്ഷെ എനിക്ക് വേണ്ടത് അതല്ല.. വർക്ക്.. അത് അടിപൊളിയായി ചെയ്യണം.

 

വൈകുന്നേരം ഓഫീസ് കഴിഞ്ഞു പോകുകയായിരുന്നു ഹരി. കാറിൽ കയറി മുന്നോട്ടു നീങ്ങിയതും ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അവളെ കണ്ടു വണ്ടി നിർത്തി.

 

“”എവിടെയാ റൂം “” ഗ്ലാസ്‌ താഴ്ത്തി അവൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *