“”ആഹാ അത് കൊള്ളാലോ. സംഭവം എനിക്ക് ഉണ്ടാക്കി കഴിക്കുന്നത് തന്നെയാ ഇഷ്ടം.. പക്ഷെ ഇവിടെയൊരു ജോലിക്കാരി ആയല്ല തന്നെ ഞാൻ കൊണ്ടുവന്നത്””
“”സാറല്ലേ പറഞ്ഞെ സ്വന്തം വീടാണെന്ന്.. അപ്പൊ പിന്നെ ഇവിടുത്തെ പണിയെടുത്താൽ എന്താ കുഴപ്പം””
“”താനാള് കൊള്ളാലോ.. അങ്ങനെയെങ്കിൽ അങ്ങനെ.. പക്ഷെ ഓഫീസിലെ കാര്യങ്ങളൊന്നും മുടങ്ങരുത്””
“”അതില്ല.. ഞാൻ കാരണം സാറ് സാറിന്റെ മുകളിലുള്ളവരുടെ മുമ്പിൽ നാണം കെടില്ല. ഇതെന്റെ വാക്ക്””
അത് കേട്ടു ഹരിയൊന്നു ചിരിച്ചു.
“”ആതിര രാവിലെ എന്തെങ്കിലും കഴിച്ചോ””
“”ഇല്ല.. കഴിക്കാൻ പോയപ്പോഴായിരുന്നു അയാൾ””
“”മതി മതി.. വാ ഇപ്പൊ പുറത്തു പോയി വല്ലതും കഴിക്കാം.. പിന്നെ ചെറിയൊരു ഷോപ്പിങ്ങും””
“”Ok””
ആതിരക്ക് എല്ലാം കൊണ്ടും ഒരു ആശ്വാസം കിട്ടിയ പോലെയായിരുന്നു. രണ്ടുപേരും പുറത്തേക്കിറങ്ങി.. ഒരു ബ്ലൂ കളർ ടീ ഷർട്ടും ജീൻസിന്റെ പാന്റും ആണ് ഹരിയുടെ വേഷം. റെഡ് കളർ ചുരിദാറും പാന്റും ആണ് ആതിരയുടെ വേഷം. മുടിയൊക്കെ കെട്ടി വളരെ സുന്ദരിയായിട്ടാണ് ആതിര പുറത്തിറങ്ങിയത്. കണ്ടാൽ ആരും നോക്കി പോകും.. ആരെങ്കിലും വച്ചു ഉപമിക്കാൻ പറഞ്ഞാൽ നമ്മുടെ നടി anu സിതാരയെ പോലെയുണ്ട്. പക്ഷെ അത്രയ്ക്ക് തടിയില്ല.. ആര് കണ്ടാലും കപ്പിൾസ്സിനെ പോലെ തോന്നിക്കും.
“”ഇവിടെയാണ് ഞാൻ എപ്പോഴും ഫുഡ് കഴിക്കാൻ വരുന്നത്. തനിക്കെന്താ വേണ്ടത്””
“”എന്തായാലും മതി””
“”ദേ നോക്ക് ഇങ്ങനെയുള്ള ഫോർമാലിറ്റി ഒന്നും വേണ്ട.. “”
“”Ok ശരി.. എനിക്ക് ഒരു മസാല ദോശ മതി””
“”ആഹ് അങ്ങനെ വഴിക്കു വാ””
രണ്ടു പേരും ചിരിച്ചു. ഭക്ഷണം കഴിഞ്ഞു ഇരുവരും അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി നേരെ ഫ്ലാറ്റിലേക്കു നടന്നു. അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി.
പിറ്റേ ദിവസം ഹരി എഴുന്നേറ്റപ്പോൾ അവളെ കാണാനില്ല. അവൾ ഓഫീസിൽ പോയിട്ടുണ്ടായിരുന്നു. ഹരി തന്റെ ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 10 മണി. പെട്ടെന്നാണ് ഹരി അത് ശ്രദ്ധിച്ചത് ആതിരയുടെ ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ.. അവൻ അത് ഓപ്പൺ ചെയ്തു. ഫുഡ് റെഡി ആകിയിട്ടുണ്ടെന്നും കഴിക്കണമെന്നും ഉള്ള മെസ്സേജ് ആണ് ടൈപ്പ് ചെയ്തിരിക്കുന്നത്. ഒരു പുഞ്ചിരിയോടെ ഹരി ആ മെസ്സേജ് വീണ്ടും വീണ്ടും വായിച്ചു. ഇതുവരെയില്ലാത്ത ഒരു ഫീൽ അവനു കിട്ടി..
പെട്ടെന്ന് തന്നെ ഹരി ഓഫീസിൽ എത്തി. പക്ഷെ ഹരി അവളെ മൈൻഡ് ചെയ്തില്ല. അത് മറ്റുള്ളവരുടെ മുമ്പിൽ ആയതു കൊണ്ടാണെന്ന് ആതിരക്ക് മനസ്സിലായി. ആതിര തന്റെ ജോലിയിൽ മുഴുകി.
“”ആതിര സർ വിളിക്കുന്നു.””
മോഹൻ സർ വന്നു ആതിരയോട് പറഞ്ഞു. അവൾ വേഗം അകത്തേക്ക് പോയി.
“”ഇരിക്ക്””
ആതിര ഇരുന്നതും ഹരി സംസാരിച്ചു തുടങ്ങി..
“” ആതിരയുടെ മറ്റു ഫാമിലി മെംബേർസ് ഒക്കെ എവിടെയാ “”
“”എന്താ സർ എന്തെങ്കിലും പ്രശ്നമുണ്ടോ””
“”ഏയ് അങ്ങനെയൊന്നുമില്ല.. നമ്മുടെ ഓഫീസിലേക്ക് പുതിയ ഒരാളെക്കൂടി ജോയിൻ ചെയ്യിക്കണം.. അപ്പൊ ഞാൻ കരുതി ഇയാളുടെ ബന്ധത്തിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഇവിടെ ജോയിൻ ചെയ്യിച്ചാലൊന്നു. “”
“”അങ്ങനെ ചോദിച്ചാ.. “” ആതിര ആലോചിക്കാൻ തുടങ്ങി..
“”ഗേൾസ് ആണെങ്കിൽ ബെറ്റർ ആണ്. അതാകുമ്പോ ഇയാളുടെ കൂടെ റൂം ഷെയർ ചെയ്‌താൽ പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല””
ഹരി പറഞ്ഞത് നല്ലൊരു കാര്യമാണെന്ന് അവൾക്കു തോന്നി.
“”അങ്ങനെയാണെങ്കിൽ എന്റെ ഒരു കൂട്ടുകാരിയുണ്ട് അവളെ വിളിച്ചാലോ””
“”അവൾക്കു ക്വാളിഫിക്കേഷൻ ഉണ്ടെങ്കിൽ വിളിച്ചോളൂ ഞാനൊന്നു സംസാരിച്ചു നോക്കാം.””
“”ഒക്കെ സർ, ഞാനൊരു കാര്യം ചോദിക്കട്ടെ. എന്നെ ചീത്ത പറയരുത്””
“”Mm പറഞ്ഞോളൂ””
“”അന്ന് സാറല്ലേ.. നാട്ടിൽ വച്ചു ഞങ്ങളുമായി പ്രോബ്ലം ഉണ്ടായത്””
